1) ദൃഷ്ടിപടലത്തിൽ കാഴ്ച സാധ്യമാകുന്ന ഭാഗം: പീതബിന്ദു
2) റെറ്റിനയിൽ രൂപപ്പെടുന്ന പ്രതിബിംബത്തെ തലച്ചോറിലേയ്ക്ക് എത്തിയ്ക്കുന്ന നാഡീകോശങ്ങൾ ആരംഭിക്കുന്ന ഭാഗം:
അന്ധബിന്ദു (Blind spot)
3) കാഴ്ച എന്ന അനുഭവം ഉണ്ടാകുന്ന തലച്ചോറി ലെ ഭാഗം: സെറിബ്രം
4) റെറ്റിനയിൽ നിന്ന് തലച്ചോറിലേയ്ക്ക് ദൃശ്യവിവ രങ്ങൾ കൈമാറുന്ന നാഡി
ഒപ്റ്റിക് നാഡി (നിയൽ നാഡി 2 / സി എൻ 2)
5) ഒരു വ്യക്തിയെ പൂർണ്ണമായും വ്യക്തമായും കാ ണുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ അകലം:25 cm
6) കണ്ണിന്റെ മുൻഭാഗമായ കോർണിയയ്ക്കും ലെൻസിനും ഇടയിലുള്ള അറ: അക്വസ് അറ
7) അക്വസ് അറയിൽ നിറഞ്ഞിരിക്കുന്ന ദ്രവം അക്വസ് ദ്രവം
8) അക്വസ് ദ്രവം ഉണ്ടാകുന്നത്. രക്തത്തിൽ നിന്ന്
9) കണ്ണിന് ആവശ്യമായ പോഷകങ്ങളും ഓക്സിജനും ലഭിക്കുന്നതിന് സഹായിക്കുന്ന ദ്രവം: അക്വസ് ദ്രവം
10) കണ്ണിലെ ലെൻസിനും റെറ്റിനയ്ക്കും ഇടയിലുള്ള അറ: വിട്രിയസ് അറ
11) വിട്രിയസ് അറയിൽ നിറഞ്ഞിരിക്കുന്ന ദ്രവം വിട്രിയസ് ദ്രവം
12) നേത്രഗോളത്തിനും കണ്ണിനും ആകൃതി നൽകുന്നതിന് സഹായിക്കുന്ന ദ്രവം: വിട്രിയസ് ദ്രവം
13) നേത്രഗോളത്തിന്റെ ഏകദേശ ഭാരം: 7 ഗ്രാം
14) മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ മാറ്റിവയ്ക്കപ്പെട്ട അവയവം: കണ്ണ്
15) പകൽ സമയത്ത് മൂങ്ങയ്ക്ക് കാഴ്ച ഇല്ലാത്തതി ന് കാരണം: റെറ്റിനയിൽ കോൺകോശങ്ങൾ ഇല്ലാത്തതുകൊണ്ട്
16) ഗർഭസ്ഥശിശുവിൽ കണ്ണ് രൂപപ്പെടുന്നത്. രണ്ട് ആഴ്ച പ്രായമാകുമ്പോൾ
17) ഗർഭസ്ഥശിശുവിൽ കണ്ണുനീർ ഗ്രന്ഥി പ്രവ ർത്തിച്ചു തുടങ്ങുന്നത്.
6 മുതൽ 8 ആഴ്ച പ്രായമാകുമ്പോൾ
18) കണ്ണുനീരിൽ കാണപ്പെടുന്ന എൻസൈം ലൈസോസൈം
19) ബാക്ടീരിയ രോഗങ്ങളിൽ നിന്നും കണ്ണിനെ സംരക്ഷിക്കുന്ന എൻസൈം ലൈസോസൈം
20) കണ്ണിലെ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം: ടോണോമീറ്റർ
21) കണ്ണിൽ വയ്ക്കുന്ന ലെൻസിന്റെ പവർ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം; ഫോസീമീറ്റർ
22) രാത്രികാലങ്ങളിൽ പട്ടികളുടെ കണ്ണ് തിള ങ്ങുന്നതിന് കാരണം: ടപ്പേറ്റം ലൂസിഡം എന്ന ആവരണം
23) കണ്ണിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത. ചെറുതും തലകീഴായതും
24) ഒരു വസ്തുവിനെ രണ്ട് കണ്ണുകൾ ഉപയോഗിച്ച് ഒരേ സമയം കാണുന്നതാണ്.
ബൈനോക്കുലാർ വിഷൻ
25) രണ്ട് കണ്ണുകളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ വസ്തുക്കളുടെ അകലം, ആഴം എന്നിവയെ കുറി ച്ചുള്ള കൃത്യമായ ബോധ്യം ലഭിയ്ക്കുന്നതിനെ പറയ പ്പെടുന്നത്. സ്റ്റീരിയോപ്സിസ്
26) അകലെയുള്ള വസ്തുക്കളെ കാണാൻ കഴിയുന്ന തും അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയാ ത്തതുമായ കണ്ണിന്റെ അവസ്ഥ: ദീർഘദൃഷ്ടി (long sight/hyperopia / hypermetropia)
27) നേത്രഗോളത്തിന് നീളം കുറഞ്ഞുപോകുന്നതു കൊണ്ട് വസ്തുവിന്റെ പ്രതിബിംബം റെറ്റിനയുടെ പുറകിൽ രൂപപ്പെടുന്നതുമൂലം കണ്ണിനുണ്ടാകുന്ന രോഗാവസ്ഥ: ദീർഘദൃഷ്ടി
28) ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് കോൺവെക്സ് ലെൻസ് (സംവജന
29) അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയുകയും അകലെയുള്ള വസ്തുക്കളെ കാണാൻ കഴിയാത്ത തുമായ കണ്ണിന്റെ രോഗാവസ്ഥ: ഹ്രസ്വദൃഷ്ടി (Myopia / Hypometropia)
30) നേത്രഗോളത്തിന്റെ നീളം സാധാരണയിൽ നിന്നും കൂടുന്നതു കാരണം വസ്തുക്കളുടെ പ്രതി ബിംബം റെറ്റിനയുടെ മുന്നിൽ പതിയുന്നതുമൂലം കണ്ണിനുണ്ടാവുന്ന രോഗാവസ്ഥ: ഹ്രസ്വദൃഷ്ടി
31) ഹ്രസ്വദൃഷ്ടി പരിഹരിക്കുന്നതിനുപയോഗിക്കുന്ന ലെൻസ് കോൺകേവ് ലെൻസ് (വിവജന ലെൻസ്)
32) കോർണിയയുടെയോ ലെൻസിന്റെയോ വക്രത യിലുണ്ടാകുന്ന വ്യത്യാസം മൂലം ഒരു വസ്തുവിന്റെ കൃത്യമല്ലാത്തതും പൂർണ്ണമല്ലാത്തതുമായ പ്രതി ബിംബം റെറ്റിനയിൽ രൂപപ്പെടുന്ന കണ്ണിന്റെ രോഗാവസ്ഥ: വിഷമദൃഷ്ടി (Astigmatism)
33) വിഷമദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്ന ലെൻസ് : സിലിണ്ട്രിക്കൽ ലെൻസ്
34) നിറങ്ങളെ വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത കണ്ണിന്റെ രോഗാവസ്ഥ
വർണ്ണാന്ധത (Colour Blindness)
35) ഡാൾട്ടനിസം (Daltonism) എന്നറിയപ്പെടുന്ന രോഗാവസ്ഥ: വർണ്ണാന്ധത
36) വർണ്ണാന്ധതയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയ ശാസ്ത്രജ്ഞൻ; ജോൺ ഡാൾട്ടൺ
37) കോൺ കോശങ്ങളിലുള്ള രണ്ടോ മൂന്നോ പിഗ്മെന്റുകൾ(ചുവപ്പ്, നീല,പച്ച)ഇല്ലാതാവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന വർണ്ണാന്ധത: മോണോക്രോമസി (Monochromacy)
38) കോൺകോശങ്ങളിൽ കാണപ്പെടുന്ന പിഗ്മെന്റു കളിൽ ഒന്നുമാത്രം (ചുവപ്പ്, നീല, പച്ച) ഇല്ലാതാ വുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന വർണ്ണാന്ധത :ഡൈ ക്രോമസി (Dichromacy)
39) കോൺ കോശങ്ങളിൽ കാണപ്പെടുന്ന ചു വപ്പ്, നീല, പച്ച എന്നീ പിഗ്മെന്റുകളെല്ലാം ഉത്തേജിക്കപ്പെടുമ്പോൾ
വസ്തു വെളുത്ത നിറത്തിൽ കാണപ്പെടുന്നു.
40) കോൺ കോശങ്ങളിൽ കാണപ്പെടുന്ന ചു വപ്പ്, നീല, പച്ച എന്നീ പിഗ്മെന്റുകൾ ഒന്നും തന്നെ ഉത്തേജിക്കപ്പെടുന്നില്ല എങ്കിൽ വസ്തു കറുത്ത നിറത്തിൽ കാണപ്പെടുന്നു.
41) വർണ്ണാന്ധത നിർണ്ണയിക്കാൻ ഉപയോഗിക്കു ന്ന ടെസ്റ്റ്: ഇഷിഹാര ടെസ്റ്റ്
42) ജീവകം A യുടെ അഭാവം മൂലം രാത്രികാല ങ്ങളിൽ വ്യക്തമായ കാഴ്ച ഇല്ലാതെയാകുന്ന കണ്ണിന്റെ രോഗാവസ്ഥ: നിശാന്ധത (Night Blindness)
43) നേത്രഗോളത്തിലെ മർദ്ദം കൂടുന്നതുമൂലമു ണ്ടാകുന്ന നേത്രരോഗം: ഗ്ലോക്കോമ
44) നിശബ്ദ കാഴ്ച അപഹാരൻ (silent thief of vision) എന്നറിയപ്പെടുന്ന രോഗം: ഗ്ലോക്കോമ
45) ദീപങ്ങൾക്ക് ചുറ്റും വലയങ്ങൾ രൂപപ്പെടുന്ന തുപോലെ തോന്നപ്പെടുന്ന രോഗാവസ്ഥ ഗ്ലോക്കോമ
46) പ്രായം കൂടുന്നതിനനുസരിച്ച് കണ്ണിലെ ലെ ൻസിന്റെ സുതാര്യത നഷ്ടപ്പെടുന്ന രോഗാ വസ്ഥ: തിമിരം (Cataract)
47) ലോകത്തിൽ ആദ്യമായി തിമിര ശസ്ത്രക്രിയ നടത്തിയത്. സുശ്രുത മഹർഷി
48) തിമിരം നീക്കം ചെയ്ത ആദ്യത്തെ ആധുനിക യൂറോപ്യൻ നേത്രവിദഗ്ധൻ:
ജാക്വസ് ഡേവിയൽ (1748ഫ്രഞ്ച്)
49) സുശ്രുത മഹർഷി രചിച്ച ആയുർവേദ ഗ്രന്ഥം: സുശ്രുത സംഹിത
50) നേത്രാവരണത്തിന് (Conjuntiva) ഉണ്ടാകു ന്ന ബാക്ടീരിയൽ ഇൻഫെക്ഷൻ:
ചെങ്കണ്ണ് (Conjunctivitis)
51) പിങ്ക് ഐ എന്നറിയപ്പെടുന്ന രോഗം: ചെങ്കണ്ണ്
52) പ്രായം കൂടുന്നതിന് അനുസരിച്ച് കണ്ണിലെ ഇലാസ്തികത നഷ്ടപ്പെടുന്ന രോഗാവസ്ഥ : വെള്ളെഴുത്ത് (Presbyopia)
53) കണ്ണിലെ കൃഷ്ണമണി ഈർപ്പരഹിതവും അതാ ര്യവുമായി മാറുന്ന രോഗാവസ്ഥ : മാലക്കണ്ണ് (Xerophthalmia)
54) അമിതമായ ചർമ്മമോ സബ്ട്ടേന കൊഴുപ്പോ നീക്കം ചെയ്യുന്നതിനുള്ള കൺപോള കളുടെ പ്ലാസ്റ്റിക് സർജറി : ബ്ലഫറോ പ്ലാസ്റ്റി (ഐലിഫ്റ്റ്)
55) ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, അസ്റ്റിഗ്മാറ്റിസം എന്നിങ്ങനെ കണ്ണിനെ ബാധിക്കുന്ന റിഫ്രാക്ടീവ് പിശകുകൾ മാറ്റുന്നതിനുള്ള നൂതന മാർഗ്ഗം: ലാസിക് സർജറി

