Friday, July 11, 2025

CLASS-10-BILOGY-CHAPTER-3-EYE-QUIZ-1

 


1) കണ്ണിനെക്കുറിച്ചുള്ള പഠനം: ഓഫ്താൽമോളജി

2) കണ്ണിനെ തലയോട്ടിയിൽ ഉറപ്പിച്ചിരിക്കുന്ന ഭാഗം: നേത്രകോടരം (Eye orbit)

3) നേത്രകോടരത്തിൽ കണ്ണിനെ ഉറപ്പിച്ചിരിക്കു ന്ന പേശികൾ: ഓലാർ പേശികൾ

4) കണ്ണിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്. : കൺപോള (Eye lids)

5) കണ്ണിനുള്ളിൽ കാണപ്പെടുന്ന ലെൻസ് : ബൈകോൺവെക്സ് ലെൻസ്

6) കണ്ണിന്റെ മൂന്ന് പാളികൾ: 

  • ദൃഢപടലം,(Sclera) രക്തപടലം (Choroid) , ദൃഷ്ടിപടലം (Retina)

7) കണ്ണിന്റെ ബാഹ്യപാളി; ദൃഢപടലം (Sclera)

8) നേത്രഗോളത്തിന് ആകൃതി കൊടുക്കുന്ന കണ്ണിന്റെ ഭാഗം: ദൃഢപടലം

9) ദൃഢപടലത്തിൽ പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന കണ്ണിന്റെ ഭാഗം: കോർണിയ

10) അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ ആഗിരണം ചെയ്യാൻ കഴിയുന്ന കണ്ണിന്റെ ഭാഗം: കോർണിയ

11) സൂര്യപ്രകാശം കണ്ണിനുള്ളിലേയ്ക്ക് പ്രവേശിക്കുന്ന കണ്ണിന്റെ ഭാഗം: കോർണിയ

12) രക്തക്കുഴലുകൾ കാണപ്പെടാത്ത ദൃഢപടല ത്തിന്റെ ഭാഗം: കോർണിയ 

13) ദൃഢപടലത്തിൽ കോർണിയ ഒഴികെ ആവരണം ചെയ്തു കാണപ്പെടുന്ന ആവരണം: കൺജങ്റ്റൈവ (നേത്രപടലം)

14) കൺമിഴിയേയും അകത്തെ കൺപോളയേയും യോജിപ്പിക്കുന്ന ചർമ്മപാളി കൺജങ്റ്റൈവ (നേത്രപടലം)

15) കണ്ണിന്റെ മധ്യപാളി: രക്തപടലം (Choroid) 

16) രക്തക്കുഴലുകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കണ്ണിന്റെ പാളി; രക്തപടലം (Choroid) 

17) കണ്ണിലേയ്ക്ക് പ്രവേശിക്കുന്ന അമിതമായ പ്രകാശത്തെ ആഗിരണം ചെയ്യുന്ന പാളി: രക്തപടലം (Choroid) 

18) കണ്ണിലെ കലകൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്ന കണ്ണിലെ പാളി : രക്തപടലം  (Choroid) 

19) രക്തപടലം ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന തിനുള്ള കാരണം; മെലാനിൻ

20) കണ്ണിൽ കോർണിയയുടെ തൊട്ടു പുറകിലായി ലെൻസിന് മുന്നിലായി കാണപ്പെടുന്ന രക്തപടലത്തിന്റെ ഭാഗം: ഐറിസ്

21) ഐറിസിന് ഇരുണ്ട നിറം ഉണ്ടാകുന്നതിനുള്ള കാരണം : മെലാനിൻ

22) ലെൻസിന്റെ മധ്യഭാഗത്തായി കാണപ്പെടുന്ന കണ്ണിലെ ഭാഗം; പ്യൂപ്പിൾ (കൃഷ്ണമണി)

23) പ്രകാശത്തിന്റെ തീവ്രതയ്ക്കനുസരിച്ച് കണ്ണിനെ ക്രമപ്പെടുത്തുന്ന കണ്ണിലെ ഭാഗം: പ്യൂപ്പിൾ (കൃഷ്ണമണി)

24) പ്രകാശത്തിന്റെ തീവ്രതയ്ക്കനുസരിച്ച് കൃഷ്ണമണിയെ സങ്കോച വികാസത്തിന് സഹായിക്കു ന്ന പേശികൾ:

  •  റേഡിയൽ പേശികളും വലയ പേശികളും

25) മങ്ങിയ പ്രകാശത്തിൽ റേഡിയൽ പേശികൾ: ചുരുങ്ങും.

26) മങ്ങിയ പ്രകാശത്തിൽ കൃഷ്ണമണി : വികസിക്കും. 

27) തീവ്ര പ്രകാശത്തിൽ വലയ പേശികൾ: ചുരുങ്ങും

28) തീവ്ര പ്രകാശത്തിൽ കൃഷ്ണമണി : ചുരുങ്ങും 

29) കണ്ണിലെ ലെൻസിന്റെ വക്രത വ്യത്യാസം വരുത്താൻ സഹായിക്കുന്ന പേശികൾ: സീലിയറി പേശികൾ

30) കണ്ണിന്റെ ആന്തരഭാഗം: ദൃഷ്ടിപടലം (റെറ്റിന) 

31) പ്രകാശഗ്രാഹി കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ദൃഷ്ടിപടലത്തിലെ ഭാഗം: പീതബിന്ദു (Yellow Spot)

32) പീതബിന്ദുവിൽ കാണപ്പെടുന്ന രണ്ട് പ്രധാന കോശങ്ങൾ:

റോഡ് കോശങ്ങൾ, കോൺ കോശങ്ങൾ 

33) റോഡ് കോശങ്ങളിൽ കാണപ്പെടുന്ന വർണകം (Pigment): റൊഡോപ്സിൻ (Rhodopsin)

34) റൊഡോപ്സിന്റെ നിർമ്മാണത്തിന് സഹായിക്കുന്ന പ്രോട്ടീനുകൾ: Opsin, റെറ്റിനാൽ 

35) റൊഡോപ്സിന്റെ ഉൽപ്പാദനത്തിന് സഹായിക്കുന്ന ജീവകം: ജീവകം A

36) പ്രകാശത്തെ വൈദ്യുത സിഗ്നൽ ആക്കിമാറ്റുന്ന സെൻസറി പ്രോട്ടീൻ അടങ്ങിയ വർണകം: റൊഡോപ്സിൻ

37) മങ്ങിയ വെളിച്ചത്തിൽ കാഴ്ചയ്ക്ക് സഹായിക്കുന്ന വർണകം: റൊഡോപ്സിൻ

38) റൊഡോപ്സിൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ :

       ഫ്രാൻസ് ക്രിസ്റ്റ്യൻ ബോൾ (ജർമ്മൻ ഫിസിയോളജിസ്റ്റ് 1876ൽ)

39) വിഷ്വൽ പർപ്പിൽ എന്നറിയപ്പെടുന്ന വർണകം: റൊഡോപ്സിൻ

40) കോൺകോശങ്ങളിൽ കാണപ്പെടുന്ന വർണകം: ഫോട്ടോപ്സിൻ (Photopsin)

41) ഫോട്ടോപ്സിന്റെ മറ്റൊരു പേര് : അയഡോക്സിൻ

42) ഫോട്ടോപ്സിനുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണങ്ങൾക്ക് നോബൽ സമ്മാനം (മെഡിസിൻ) ലഭിച്ച ശാസ്ത്രജ്ഞൻ : ജോർജ് വാൾഡ് (1967)

43) ഫോട്ടോപ്സിന്റെ ഉല്പാദനത്തിന് സഹായിക്കുന്ന ജീവകം ജീവകം A

44) മങ്ങിയ വെളിച്ചത്തിൽ കാഴ്ചയ്ക്ക് സഹായിക്കുന്ന കോശങ്ങൾ : റോഡ് കോശങ്ങൾ

45) നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾ : കോൺ കോശങ്ങൾ

46) വർണ്ണ ദർശനത്തിന് സഹായിക്കുന്ന വർണകം: ഫോട്ടോപ്സിൻ (Photopsin)

47: ലോക കാഴ്ചാ ദിനം ഒക്ടോബര്‍ 14

48.വ്യക്തമായ കഴ്ചക്കുള്ള കുറഞ്ഞ ദൂരം ? 25 CM

49.20-20 എന്ന പദം എന്തുമായി ബന്ധപെട്ടിരിക്കുന്നു ? വ്യക്തമായ കാഴ്ച നികടബിന്ദു)

50.  ഇന്ദ്രിയ അനുഭവത്തിന്റെ 80% പ്രദാനം ചെയ്യുന്നത് ? കണ്ണ്

51.  കാഴ്ച ശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട് ? സ്നെല്ലൻ ചാർട്ട്

52. സ്നെല്ലൻ ചാർട്ട് വികസിപ്പിച്ചത്? ഹെർമൻ സ്നെല്ലൻ

53. “എത്ര മീറ്റർ അകലെ നിന്നും ആണ് സ്നെല്ലൻ ചാർട്ട് വായിക്കേണ്ടത് ? 6 മീറ്റർ

54. അന്ധരായ ആളുകൾ എഴുതാനും വായിക്കാനും ഉപയോഗിക്കുന്ന ലിപി സമ്പ്രദായം ? ബ്രെയിൻ ലിപി

55 ബ്രെയിൻ ലിപി വികസിപ്പിച്ചത് ആര് ? ലൂയിസ് ബ്രെയിൻ

56. ഏറ്റവും കൂടുതൽ ദാനം ചെയ്യപ്പെടുന്ന മനുഷ്യ അവയവം ? കണ്ണ്

57. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ജീവകം? ജീവകം A

58.കണ്ണിന്റെ തിളക്കത്തിനു കാരണമായ ലോഹം ? സിങ്ക് (Zinc)

59. കണ്ണുകൾ സ്ഥിതി ചെയ്യുന്ന തലയോട്ടിയിലെ കുഴികൾ അറിയപ്പെടുന്നത് ? നേത്രകോടരം

60. കണ്ണുകളെ നേത്ര കോടരത്തിൽ ഉറപ്പിച്ചു നിർത്തുന്നത്?ബാഹ്യകൺപേശികൾ

61.'കണ്ണിനുള്ളിലെ മർദ്ദം അളക്കാൻ ഉള്ള ഉപകരണം ? ടോണോ മീറ്റർ

62. ജനിച്ച് എത്ര ആഴ്ച പിന്നിടുമ്പോള് ആണ് കണ്ണുനീര് ഉണ്ടാവുക ? മൂന്നാഴ്ച

63. കണ്ണിലെ ലെൻസ് ഏതു തരത്തിൽപെടുന്നു ? ബകോൺവെക്സ് ലെൻസ് (ഉത്തലലെൻസ്)

64. നേത ലെൻസിന്റെ വക്രത ക്രമീകരിക്കാൻ സഹായിക്കുന്ന പേശികൾ ? സീലിയറി പേശികൾ

65. പ്രകാശ ഗ്രാഹി കോശങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ മസ്തിഷ്കത്തിലെ കാഴ്ചയുടെ  കേന്ദ്രത്തിലേക്ക് എത്തിക്കുന്നത് ? നേത്രനാഡി

66. കോർണിയയ്ക്കും ലെൻസിനും ഇടയിലുള്ള അറയാണ് ? അക്വസ് അറ

67. ലെൻസിനും റെറ്റിനയ്ക്കും ഇടയിലുള്ള അറയാണ് ? വിട്രിയസ് അറ

68. മനുഷ്യ നേതത്തിലെ ലെൻസിന്റെ പിൻഭാഗത്തെ വലിയ അറയിൽ നിറഞ്ഞിരിക്കുന്ന ദ്രാവകം ? വിട്രിയസ് ദ്രവം

69. കണ്ണിന്റെ ആകൃതി നിലനിർത്താൻ സഹായിക്കുന്ന ദ്രവം ? വിട്രിയസ് ദൈവം

70. കണ്ണിലെ കലകൾക്ക് പോഷണം നൽകുന്ന ദ്രവമാണ് ? അക്വസ് ദ്രവം

71. കണ്ണിൽ നിന്ന് വസ്തുവിലേക്കുള്ള ദൂരം അനുസരിച്ച് പ്രതിബിംബം
 റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിന്റെ കഴിവ് ? സമഞ്ജന ക്ഷേമത

72. ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യഅനുഭവം 1/16 സെക്കൻഡ് സമയത്തേക്ക് കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസം അറിയപ്പെടുന്നത് ? വീക്ഷണസ്ഥിരത (Persistence of vision)

73. അന്ധർക്ക് സഞ്ചരിക്കാൻ സഹായിക്കുന്ന
വൈറ്റ് കെയിൻ (വെള്ളച്ചൂരൽ) കണ്ടുപിടിച്ചത് ആര് ? റിച്ചാർഡ് ഹൂവർ

74.വൈറ്റ് കെയ്ൻ സേഫ്റ്റി ഡേ എന്നാണ് ? ഒക്ടോബർ 15

75. “പൂച്ച നായ എന്നിവയുടെ കണ്ണ് രാത്രിയിൽ തിളങ്ങാൻ കാരണമായ വസ്തു ? Tapetum lucidum


76. നേത്രഗോളത്തിന് എത്ര പാളികൾ ഉണ്ട് ? മൂന്ന്

     1.ദൃഡപടലം (Sclera) 2.രക്തപടലം (Choroid )  3.ദൃഷ്ടിപടലം (Retina )

77. നേത്രഗോളത്തിന്റെ ഏറ്റവും പുറമെയുള്ള പാളി ? ദൃഡപടലം (Sclera)

78.നേത്ര ഗോളത്തിന് ആകൃതിയും ദൃഡതയും നൽകുന്ന പാളി ? ദൃഡപടലം

79 ദൃഡപടലത്തിൽ കോർണിയ ഒഴികെയുള്ള ഭാഗത്തെ ആവരണം ചെയ്തു സംരക്ഷിക്കുന്ന സ്തരം ? കൺജങ്റ്റൈവ (നേതാവരണം)

80. " ദൃഡപടലത്തിന്റെ സുതാര്യമായ മുൻഭാഗം ഏതുപേരിൽ അറിയപ്പെടുന്നു ? കോർണിയ

81. കോർണിയയുടെ തൊട്ടുപിന്നിൽ കാണുന്ന അറ ? അക്വസ് അറ

82. കണ്ണിലെ കോർണിയയിൽ ദ്രുവപടലം എന്ന പുതിയ നേതപടലം
 കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ? ഹർമിന്ദർ സിങ് ദുവ

83. നേത്രഗോളത്തിന്റെ മധ്യപാളി ഏത് ? രക്തപടലം (Choroid)

84. കണ്ണിലെ കലകൾക്ക് ഓക്സിജൻ, പോഷണം എന്നിവ നൽകുന്ന പാളി ? രക്ത പടലം

85. കണ്ണിനുള്ളിൽ പ്രകാശപ്രതിഫലനം തടയുന്ന പാളി ? രക്തപടലം

86. കോർണിയയ്ക്കു പിന്നിലുള്ള രക്ത പടലത്തിന്റെ വൃത്താകൃതിയിലുള്ള ഭാഗം? ഐറിസ്

87. ലെൻസിനു മുന്നിൽ മറപോലെ കാണപ്പെടുന്ന ഭാഗം? ഐറിസ്

88. ഐറിസ്സിന് നിറം നല്കുന്ന വർണകം ? മെലാനിൻ

89. കണ്ണിൽ പ്രവേശിക്കുന്ന അമിത പ്രകാശത്തെ ആഗിരണം ചെയ്യുന്നത്? മെലാനിൻ

90.കണ്ണിലെ ആന്തരപാളി ? ദൃഷ്ടിപടലം (Retina)

91. പ്രകാശ ഗ്രാഹികൾ കാണപ്പെടുന്ന കണ്ണിന്റെ ഭാഗം ഏത് ? റെറ്റിന

92. "വസ്തുക്കളുടെ പ്രതിബിംബം രൂപപ്പെടുന്ന പാളി ? റെറ്റിന

93. റെറ്റിനയിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ പ്രത്യേകതകൾ ? ചെറുത്, തലകീഴായത്

94. റെറ്റിനയിൽ നിന്ന് പ്രകാശ് ഗ്രാഹികൾ ആരംഭിക്കുന്ന ഭാഗം ? അന്ധബിന്ദു

95. വസ്തുക്കളെ കറുപ്പും വെളുപ്പുമായി കാണാൻ സഹായിക്കുന്ന ദൃഷ്ടിപടലത്തിലെ കോശങ്ങൾ ? റോഡ് കോശങ്ങൾ

96.മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്ന കോശങ്ങൾ ? റോഡ് കോശങ്ങൾ 

97.റോഡ് കോശങ്ങളിലെ വർണകം ? റൊഡോപ്സിൻ

97. റോഡോപ്സിനിൽ അടങ്ങിയിരിക്കുന്ന പ്രോടീൻ ? ഓപ്സിൻ

98. നിറങ്ങൾ കാണാനും തീവ്രപ്രകാശത്തിൽ കാണാനും സഹായിക്കുന്ന കോശങ്ങൾ ? കോൺകോശങ്ങൾ

99. “ഏത് കോശങ്ങളുടെ അപര്യപ്തത മൂലമാണ് മൂങ്ങക്ക് പകൽ കണ്ണുകാണാത്തത് ? കോൺകോശങ്ങൾ

100. കോൺ കോശങ്ങളിലെ അടങ്ങിയിരിക്കുന്ന വർണ്ണ വസ്തു ? അയോഡോപ്സിൻ (ഫോട്ടോപ്സിൻ)

101 അയഡോപ്സിന്റെ നിർമ്മാണത്തിന് ആധാരമായ ജീനുകൾ കാണപ്പെടുന്നത്? X ക്രോമസോമിൽ

102. കണ്ണിൽ കോൺകോശങ്ങൾ ഏറ്റവും കൂടുതലുള്ള ഭാഗം ? പിതബിന്ദു (Yellow Spot)

103.വസ്തുക്കളെ സൂക്ഷിച്ചുനോക്കുമ്പോൾ പ്രതിബിംബം രൂപപ്പെടുന്ന ഭാഗം ? പീതബിന്ദു

104 കണ്ണിൽ റോഡുകോശങ്ങളും കോൺകോശങ്ങളും തീരെ കാണാത്ത ഭാഗം (കാഴ്ചശക്തി തീരെയില്ലാത്ത ഭാഗം) ? അന്ധബിന്ദു (Black Spot)

105. റോഡോപ്സിൻ, അയോഡോപ്ലിൻ (ഫോട്ടോപ്സിൻ)എന്നിവയുടെ അടിസ്ഥാന ഘടകങ്ങൾ ? റെറ്റിനാൽ, ഓപ്സിൻ

106. റെറ്റിനയിൽ നേത്രനാഡി സന്ധിക്കുന്നതെവിടെ ? അന്ധബിന്ദു

107. 'ഷ്ദങ്ങളുടെ കണ്ണുകളിലെ പ്രകാശഗ്രാഹികൾ അറിയപ്പെടുന്നത് ? ഒമാറ്റീഡിയ


No comments:

Post a Comment