24/7/25
📗നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റിയുടെ പുതിയ ചെയർപേഴ്സൺ?
✒️ നിതിൻ ഗുപ്ത
📗ലോകത്തിലാദ്യമായി പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറി ആരംഭിച്ച രാജ്യം?
✒️ ഇന്ത്യ
📗 ഇന്ത്യ ആദ്യമായി പങ്കെടുത്ത ഓസ്ട്രേലിയയിലെ ഏറ്റവും വലിയ സൈനികാഭ്യാസം?
✒️ ടാലിസ്മാൻ സാബർ
📗 ഇന്ത്യൻ സൈന്യം ലഡാക്കിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനം?
✒️ ആകാശ് പ്രൈം
📗 ജോർജിയയിൽ നടക്കുന്ന വനിതാ ചെസ്സ് ലോകകപ്പിൽ സെമിഫൈനലിൽ എത്തി ചരിത്രം കുറിച്ച ഇന്ത്യൻ താരം ?
✒️ കൊനേരു ഹംപി
📗 സമ്പൂർണ്ണ ചെസ്സ് ഗ്രാമമാകാൻ ഒരുങ്ങുന്ന കേരളത്തിലെ ഗ്രാമം ?
✒️ കടലുണ്ടി
📗 മാലിദ്വീപിൻ്റെ അറുപതാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഗസ്റ്റ് ഓഫ് ഓണർ ആകുന്നത്?
✒️ നരേന്ദ്ര മോദി
📗 രാജ്യസുരക്ഷ ആവശ്യങ്ങൾക്കായി സൈന്യം ഏറ്റെടുക്കാൻ ഒരുങ്ങുന്ന ലക്ഷദ്വീപിലെ ദ്വീപ് ?
✒️ ബിത്ര
📗 വോട്ടിംഗ് പ്രായം പതിനെട്ടിൽ നിന്ന് പതിനാറായി കുറയ്ക്കാൻ ഒരുങ്ങുന്ന രാജ്യം?
✒️ യു.കെ
25/7/25
📗2025 ജൂലൈ 21 ന് അന്തരിച്ച മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വ്യക്തി?
✒️ വി.എസ്. അച്യുതാനന്ദൻ
📗ഓസ്‌ട്രേലിയയിലെ സൺഷൈൻ കോസ്റ്റിൽ നടന്ന 66 -ആംത് അന്താരാഷ്ട്ര ഗണിത ഒളിംപ്യാഡിൽ ഇന്ത്യയുടെ സ്ഥാനം എന്തായിരുന്നു?
✒️ 7 സ്ഥാനം
📗2025 ജൂലൈ 19 ന് 20 വർഷമായി കോമയിൽ കിടന്ന് മരിച്ച സൗദിയുടെ 'ഉറങ്ങുന്ന രാജകുമാരൻ ആരാണ്?
✒️ അൽവലീദ് ബിൻ ഖാലിദ്
📗അടുത്ത മൂന്ന് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകൾക്ക് (2027, 2029, 2031) ആതിഥേയത്വം ലഭിച്ച രാജ്യം ഏതാണ്?
✒️ ഇംഗ്ലണ്ട്
📗 വനിത ഫെഡിൻ്റെ നേതൃത്വത്തിൽ ആയുഷ് വകുപ്പിൻ്റെ സഹകരണത്തോടെ ഹോം നേഴ്സ് സേവനം നൽകുന്ന പദ്ധതി ?
✒️ സൂതിക മിത്ര
📗 കേരള ക്രിക്കറ്റ് ലീഗിൻ്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നങ്ങൾ?
✒️ ബാറ്റേന്തിയ കൊമ്പൻ, മലമുഴക്കി വേഴാമ്പൽ, ചാക്യാർ
📗 സംസ്ഥാന അതിർത്തികളിൽ നടപ്പാക്കുന്ന' വെർച്വൽ ചെക്ക് പോസ്റ്റ് ' സംവിധാനം ആരംഭിക്കുന്നത്?
✒️ വാളയാർ
📗 ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ ആക്ടീവ് റിജിഡ് ഫ്രയിം വീൽ ചെയർ?
✒️ YD one
📗 ലോകത്തിലെ ആദ്യ മഴ മ്യൂസിയം നിലവിൽ വരുന്നത്?
✒️ മൗസിൻറാം (മേഘാലയ )
📗 യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന തടാകവാസസ്ഥലം കണ്ടെത്തപ്പെട്ടത്?
✒️ അൽബേനിയ
26/7/25
📗2025 ജൂലൈ 21 ന് ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജി വെച്ച വ്യക്തി?
✒️ ജഗ്‌ദീപ് ധൻഖർ
📗2025 ൽ 80 വർഷം തികയുന്ന ലോകത്തിലെ ആദ്യ അണുബോംബ് പരീക്ഷണം?
✒️ ട്രിനിറ്റി പരീക്ഷണം
📗ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ എക്കോസിസ്റ്റം ആരംഭിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം?
✒️ ആന്ധ്രാപ്രദേശ്
📗ഇന്ത്യയിലെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത് ?
✒️ തമിഴ്‌നാട്
📗ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോ പവർ ഡാം ടിബറ്റിൽ നിർമ്മിക്കുന്ന രാജ്യം?
✒️ ചൈന
📗2025 ജൂലൈയിൽ യുണെസ്കോയിൽ നിന്ന് പിന്മാറിയ രാജ്യം ?
✒️ അമേരിക്ക
📗ഗോവ ഷിപ്യാർഡ് നിർമ്മിച്ച രണ്ടാമത്തെയും അവസാനത്തെയും തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പലിൻ്റെ പേര്?
✒️ സമുദ്ര പ്രാചേത്
📗കാർഗിൽ രക്തസാക്ഷികളെ ആദരിക്കുന്നതിനായി രാജസ്ഥാൻ നിയമസഭ സ്ഥാപിക്കുന്ന ഉദ്യാനം ഏതാണ്?
✒️ ശൗര്യ വാടിക
📗FISM 2025—‘മജീഷ്യൻമാർക്കുള്ള ഓസ്കാർ’ എന്നറിയപ്പെടുന്ന അന്തർദേശീയ മാജിക് ചാമ്പ്യൻഷിപ്പിൽ 'Best Magic Creator' അവാർഡ് ജേതാവായ ആദ്യ ഇന്ത്യക്കാരി ആരാണ്?
✒️ സുഹാനി ഷാ
📗ഇന്ത്യയിലെ ആദ്യ “Mining Tourism” പദ്ധതി ആരംഭിച്ചത് എവിടെയാണ്?
✒️ ജാർഖണ്ഡ്
27/7/25
📗 ഇന്ത്യൻ കരസേനയ്ക്ക് കരുത്തേകാൻ അപ്പാച്ചി ഹെലികോപ്റ്ററുകൾ ഇറക്കുമതി ചെയ്യുന്ന രാജ്യം?
✒️ യു.എസ്
📗 എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സാമൂഹികനീതി വകുപ്പ് തുടങ്ങിയ പദ്ധതി ?
✒️ സഹജീവനം സ്നേഹ ഗ്രാമം
📗 വനിതാ ചെസ്സ് ലോകകപ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം ?
✒️ ദിവ്യാ ദേശ്മുഖ്
📗 ഹെൻലി പാസ്പോർട്ട് സൂചിക 2025 ജൂലൈ അനുസരിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട്?
✒️ സിംഗപ്പൂർ
(ഇന്ത്യ - 77)
📗 ഏത് രാജ്യം വികസിപ്പിച്ചെടുത്ത ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലാണ് ടെയ്ഫൺ ബ്ലോക്ക് -4?
✒️ തുർക്കി
📗 തെക്കൻ ചൈന കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?
✒️ വിഫ (പേര് നൽകിയത് - തായ്ലൻഡ്)
📗 വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7 വാർഷിക ഉച്ചകോടിക്ക് വേദിയായത്?
✒️ കാനഡ
📗 സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന WSIS ചാമ്പ്യൻ അവാർഡ് 2025 നേടിയ ആപ്പ്?
✒️ മേരി പഞ്ചായത്ത്
📗 ബുസാൻ ചലച്ചിത്ര മേളയുടെ ഏഷ്യൻ ഫിലിം മേക്കർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ച ഇറാനിയൻ സംവിധായകൻ?
✒️ ജാഫർ പനാഹി
📗 ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഫൈറ്റർ എൻജിൻ?
✒️ കാവേരി
28/7/25
📗 2025 -ൽ ഇന്ത്യൻ സേനയിൽ നിന്ന് വിരമിക്കുന്ന യുദ്ധവിമാനം ?
✒️ മിഗ് -21
📗ഭൂമിയുടെ കാന്തിക കവചത്തെക്കുറിച്ച് പഠിക്കാനുള്ള നാസയുടെ പുതിയ ദൗത്യത്തിൻ്റെ പേരെന്താണ് ?
✒️ TRACERS
📗ഇന്ത്യയിൽ "കാർഗിൽ വിജയ് ദിവസ്" ഏതു തീയതിയിലാണ് ആചരിക്കുന്നത്?
✒️ ജൂലൈ 26
📗തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്നവരിൽ രണ്ടാം സ്ഥാനത്തെത്തിയ പ്രധാനമന്ത്രി ?
✒️ നരേന്ദ്രമോദി
📗 Numbeo safetey Index 2025 അർദ്ധവാർഷിക റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യം?
✒️ യു.എ.ഇ
2nd - അൻഡോറ
67- ഇന്ത്യ
📗Numbeo safetey Index 2025 അർദ്ധവാർഷിക റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും സുരക്ഷിതമായ നഗരം?
✒️ അബുദാബി
📗 2025 ജൂലൈയിൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പുവച്ച രാജ്യം?
✒️ യു.കെ
📗 ഭൂഗോള നിരീക്ഷണത്തിനായി ISRO യും നാസയും ചേർന്ന് വികസിപ്പിക്കുന്ന ഉപഗ്രഹം?
✒️ നിസാർ
📗 2025 ലോകമാന്യ തിലക് അവാർഡിന് അർഹനായത്?
✒️ നിതിൻ ഖഡ്കരി
29/7/25
📗 ദേശീയ സഹകരണ നയം 2025 പുറത്തിറക്കിയത്?
✒️ 2025 ജൂലൈ 24
📗 പാലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച ആദ്യ G7 രാജ്യം?
✒️ ഫ്രാൻസ്
📗 2025 പുരുഷ ഏഷ്യാകപ്പ് ക്രിക്കറ്റ് വേദി?
✒️ യു.എ.ഇ
📗 IGNOU (Indiragandhi National open university) യുടെ പുതിയ വൈസ് ചാൻസലർ ?
✒️ Uma Kanjilal
📗ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ കോച്ച് വിജയകരമായി പരീക്ഷിച്ചത് എവിടെയാണ്?
✒️ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ICF), ചെന്നൈ
📗ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിൻ്റെ പേരെന്ത്?
✒️ എക്സർസൈസ് ബോൾഡ് കുരുക്ഷേത്ര
📗2025 ലെ വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ 5000 മീറ്റർ ഓട്ടത്തിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്?
✒️ സീമ
📗2025-ൽ Nahid-2 ടെലികോം ഉപഗ്രഹം വിജയകരമായി ഏത് റോക്കറ്റിന്റെ സഹായത്തോടെ റഷ്യയിൽ നിന്ന് വിക്ഷേപിക്കപ്പെട്ടത്?
✒️ സോയൂസ്
📗 ലോക വനിതാ ചെസ് ലോകകപ്പ് കിരീടം നേടിയ ആദ്യ ഇന്ത്യക്കാരി?
✒️ ദിവ്യ ദേശ്മുഖ്

No comments:
Post a Comment