കുട്ടുകാരേ, നിങ്ങളുടെ സ്കൂളി ലെ സയൻസ് ക്ലബിനോ വീടിന്ടുത്തുള്ള ലൈബ്രറിക്കോ വേണ്ടി ഒരു വെബ്സൈറ്റ് ഉണ്ടാക്കിയാലോ? അല്ലെങ്കിൽ സ്വന്തമായി ഒരു വെബ്സൈറ്റ് ഉണ്ടാക്കാൻ ആഗ്രഹമുണ്ടോ? അതിന് ഒരു
എളുപ്പവഴിയുണ്ട്; ഒരു A ടൂൾ ഹോ ക്കോസ് AI വെബ്സൈറ്റ് ബിൽഡർ എന്നാണതിന്റെ പേര്. ഇത് ഒരു ആധുനിക വെബ് സൈറ്റ് നിർമ്മാണ ടൂളാണ്. പാ ഗ്രാമിങ് അറിയാത്തവർക്കു പോലും കോഡുകൾ ചെയ്യാതെ വെബ്സൈറ്റുകൾ എളുപ്പത്തിൽ ഉണ്ടാക്കാൻ ഹോ ക്കോസ് AI വെബ്സൈറ്റ് ബിൽഡർ സഹായിക്കും.
നിങ്ങളുടെ വെബ്സൈറ്റ് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഒരു ഏകദേശ ധാരണയുണ്ടെങ്കിൽ ഈ ടൂളിൽ ലോഗിൻ ചെയ്യാം. അപ്പോൾ ഈ ടൂൾ നിങ്ങളോട് എട്ട് ചോദ്യങ്ങൾ ചോദിക്കും. അതിന് നിങ്ങളുടെ ഐഡിയയ്ക്ക് അനുസരിച്ചുള്ള ഉത്തരം കൊടുക്കുക. ഈ ഉത്തരങ്ങൾ മനസ്സിലാക്കി, AI മൂന്ന് വ്യത്യസ്ത വെബ് സൈറ്റ് ഡിസൈനുകൾ നിങ്ങൾക്കു നൽകും; അതും ഞൊടിയിടയിൽ
ഈ ഡിസൈനുകളിൽ ഇഷ്ടമുള്ളതു തിരഞെഞ്ഞെടുക്കുക. നിറങ്ങൾ, ഫോണ്ടുകൾ, ചിത്രങ്ങൾ എന്നിവ ഇഷ്ടത്തിനനനുസരിച്ച് മാറ്റുകയും ചെയ്യാം.
വിവരണങ്ങൾ, ബ്ലോഗ് പോസ്റ്റുകൾ,തുടങ്ങി യവ എഴുതാൻ ഹോക്കോസിലെ അടങ്ങിയിരിക്കുന്ന കണ്ടന്റ് ജന റേറ്റർ സഹായിക്കും. അതോടെ വെബ്സൈറ്റ് റെഡി
നിങ്ങളുടെ സൈറ്റിനാവശ്യ മുള്ള ലോഗോകൾ ഉണ്ടാക്കാനും ചിത്രങ്ങൾ എഡിറ്റ് ചെയ്യാനും ഈ ടൂൾ സഹായിക്കും. ഈ ടൂളിന് ഫ്രീ പ്ലാൻ ഉൾപ്പെടെ വിവി ധ പ്ലാനുകൾ ലഭ്യമാണ്

No comments:
Post a Comment