ഒരു ചിത്രം ആയിരം വാക്കുകൾക്കു തുല്യമാണ് എന്നാണു പറയാറ്. ചിത്രീകരണത്തിന്റെ സഹായത്തോടെ പറയുന്ന കാര്യങ്ങൾ വളരെ എളുപ്പം മനസ്സിലാക്കാനാവും എന്നാണ് ഇതിനർഥം. ചിത്രങ്ങൾ അഥവാ ഇമേജുകൾ ഇപ്പോഴത്തെ തലമുറയുടെ ഭാഷയാണ്. നിങ്ങളുടെ ആശയങ്ങളെ ചിത്രമാക്കി മാറ്റാൻ സഹായിക്കുന്ന AI ടൂൾ ആണ് ഐഡിയോഗ്രാം എന്ന ശക്തമായ Text-to-Image ജനറേറ്റർ.
നിങ്ങൾ നൽകുന്ന ഏതൊരു വാചകവും (prompt) ഇഷ്ടമുള്ള ശൈലിയിൽ ചിത്രങ്ങൾ ആക്കി മാറ്റാൻ ഈ ടൂൾ സഹായിക്കും. ചിത്രകഥകൾ, കാർട്ടൂണുകൾ എന്നിവ ഉണ്ടാക്കുന്നതിൽ ഒരു സ്പെഷലിസ്റ്റാണ് ഐഡിയോഗ്രാം. അതായത് ടെക്സ്റ്റ് ഉൾപ്പെടുന്ന തരം ചിത്രങ്ങൾ (Text Rendering Images) വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. പോസ്റ്റർ, ലോഗോ, മൈമുകൾ തുടങ്ങിയവയ്ക്ക് ഉത്തമം! നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് പല ശൈലികളിൽ (art styles) ചിത്രങ്ങൾ തയ്യാറാക്കാം. ഉയർന്ന നിലവാരമുള്ള (high-definition) ചിത്രങ്ങൾ ലഭിക്കുകയും ചെയ്യും. പ്രോംപ്റ്റ് എഴുതുമ്പോൾ, നിങ്ങ ൾക്ക് കൂടുതൽ വ്യക്തതയോടെ ആവശ്യം വിവരിക്കാനാവും. അതനുസരിച്ച് ചെറിയ വിശദാംശങ്ങൾ വരെ ഉൾപ്പെടുത്താനും കഴിയും. റീമിക്സ്, കൊളാബറേഷൻ തുടങ്ങി കൂട്ടുകാരുമായി ചേർന്നും ആർട്ട് വർക്കുകൾ തയ്യാറാക്കാം.
ഇതിനായി ideogram.ai എന്ന സൈറ്റിൽ Google-അക്കൗണ്ടിലുടെ ലോഗിൻ ചെയ്യുക. "Prompt' ബോ ക്സിൽ നിങ്ങൾക്ക് ആവശ്യമുള്ള ചിത്രത്തിന്റെ വിവരണം എഴുതുക.
ഐഡിയോഗ്രാം നൽകുന്ന ചിത്രങ്ങൾ പല തവണ പരിഷ്കരിച്ച് കൂടുതൽ നന്നാക്കാൻ ശ്രമിക്കണം.
മലയാളം അക്ഷരങ്ങൾ പലപ്പോഴും കൃത്യമായിക്കൊള്ളണമെന്നില്ല.
പിന്നെ, എപ്പോഴും പറയാറുള്ള തുപോലെ AI ടൂളുകൾ ആരെയെങ്കിലും കളിയാക്കാനും മറ്റുമായി ദുരുപയോഗം ചെയ്യരുതേ.

