ചില കാര്യങ്ങൾ വായിച്ചു മനസ്സിലാക്കുന്നതിനേക്കാൾ എളുപ്പം കേട്ടു പഠിക്കുന്നതാണ് എന്നു തോന്നിയിട്ടില്ലേ? കേട്ടു പഠിക്കാൻ എളുപ്പമുള്ള പാഠഭാഗങ്ങൾ ശബ്ദരൂപത്തിൽ പറഞ്ഞുതരാൻ കഴിവുള്ള ഒരു AI ആപ് ആണ് സ്പീച്ചി ഫൈ (Speechify) വളരെ പ്രശസ്തമായ "Text-to -Speech (TTS)'സേവനമാണിത്. എഴുതിയ വാചകങ്ങളെ ഇതു ശബ്ദത്തിലേക്ക് മാറ്റുന്നു. വിദ്യാർ ഥികൾ, വായിക്കാൻ ബുദ്ധിമുട്ടു ള്ളവർ എന്നിവർക്ക് ഇത് വലിയ സഹായമാണ്.
Speechify-യുടെ ഏറ്റവും പ്രധാന സവിശേഷത അതിന്റെ ഉയർന്ന നില
വാരമുള്ള ശബ്ദം തന്നെയാണ്. വിവിധ ഭാഷകളും ഉച്ചാരണങ്ങളും ഉപയോഗി ക്കാൻ ഇതിനു കഴിയും. പല വേഗത്തിൽ വായിക്കാനുള്ള കഴിവുമുണ്ട്. ഇന്റർനെ റ്റ് കണക്ഷൻ ഇല്ലാതെപോലും ഫയലുകൾ വായിക്കാൻ സ്പീച്ചിഫൈയ്ക്കു കഴിയും.
ആൻഡ്രോയിഡ്, ഐ ഒഎസ്, മാക്, വിൻഡോസ്, തുടങ്ങിയ എല്ലാ പ്ലാറ്റ്ഫോമിലും ഇതു പ്രവ ർത്തിക്കും. PDF, eBook, ഇമെയിലുകൾ, ടെക്സ്റ്റ് ഫയലുകൾ തുടങ്ങിയ ഫയൽ ഫോർമാറ്റുകളും ഈ ആപ്പിനു വഴങ്ങും.
ഇത് ഓപ്റ്റിക്കൽ കാരക്ടർ റെക്കഗ്നിഷൻ (OCR) സപ്പോർട്ട് ചെയ്യുന്നു. അതി നാൽ ജെപെഗ് പോലുള്ള ഫോട്ടോയിലെ ടെക്സ്റ്റ് പോലും ശബ്ദമാക്കി മാറ്റാം.
പ്രീമിയം വേർഷൻ ഉപ യോഗിക്കുന്നവർക്ക് സ്വന്തം ശബ്ദം ക്ലോൺ ചെയ്ത് ഉപയോഗിക്കാനും Speechify സഹായിക്കുന്നു.
സ്പീച്ചി ഫൈ ഉപയോഗിക്കാൻ ആദ്യം ആപ് ഡൗ ൺലോഡ് ചെയ്ത് ഒരു അക്കൗ ണ്ട് ഉണ്ടാക്കണം. വായിച്ചു കേൾക്കേണ്ട ടെക്സ്റ്റ്, അതു PDF,DOC, eBook, വെബ്പേജ് തുടങ്ങി യ ഫോർമാറ്റിലുള്ള ഫയലുക ളാക്കി അപ്ലോഡ് ചെയ്യുക. ഇഷ്ടമുള്ള ശബ്ദവും വേഗതയും തിരഞ്ഞെടുക്കുക. - Speechify
വായന തുടങ്ങും. നമ്മൾ ശ്രദ്ധിച്ചു കേട്ടിരുന്നാൽ മാത്രം മതി! പാഠപുസ്തകങ്ങളോ നോട്ടു കളോ വായിക്കാനും പോഡ്കാസ്റ്റുകൾ
ഉണ്ടാക്കാനുംSpeechify സഹായിക്കും. ഇത് വായനയെ വളരെ എളു പ്പമാക്കുന്നു.
ഇനി ഇഷ്ടമുള്ള പുസ്തകങ്ങൾ കേട്ടുരസിച്ചോളൂ.

No comments:
Post a Comment