Friday, July 4, 2025

JULY 05- വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം-QUIZ

 


പ്രധാന കൃതികൾ

  • നോവൽ അനുരാഗത്തിന്റെ ദിനങ്ങൾ, ആനവാരിയും പൊൻകുരിശും, ജീവിതനിഴൽപ്പാടുകൾ, താരാ സ്പെഷ്യൽസ്, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, പ്രേംപാറ്റ, ബാല്യകാലസഖി, മതിലുകൾ, മരണത്തിന്റെ നിഴലിൽ, മാന്ത്രികപ്പൂച്ച, മുച്ചീട്ടുകളിക്കാരന്റെ മകൾ, ശബ്ദങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ

കഥകൾ

  • ആനപ്പുട, ഓർമ്മക്കുറിപ്പ്, ചിരിക്കുന്ന മരപ്പാവ, ജന്മദിനം, നീലവെളിച്ചവും മറ്റു പ്രധാന കഥകളും, ബഷീറിന്റെ പത്ത് കഥകൾ, ഭൂമിയുടെ അവകാശികൾ, വിഡ്ഢികളുടെ സ്വർഗം, വിശപ്പ്, വിശ്വവി ഖ്യാതമായ മൂക്ക്, ശിങ്കിടിമുങ്കൻ, സ്വാതന്ത്ര്യസമരകഥകൾ

.നാടകം: കഥാബീജം

ലേഖനങ്ങൾ

  • അനർഘനിമിഷം, ജീവിതം ഒരനുഗ്രഹം, ധർമരാജ്യം • തിരക്കഥ: ഭാർഗവീനിലയം

ബാലസാഹിത്യം: സർപ്പയജ്ഞം

QUIZ

1. വൈക്കം മുഹമ്മദ്‌ ബഷീർ ദിനം ആചരിക്കുന്നത് എന്ന് ?

  • ജൂലൈ 5

2. മാന്ത്രിക പൂച്ച ആരുടെ കൃതിയാണ് ?

  • വൈക്കം മുഹമ്മദ്‌ ബഷീർ

3. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ അവസാന നോവൽ ഏത്?

  • പ്രേംപാറ്റ

4:വൈക്കം മുഹമ്മദ്‌ ബഷീറിന്റെ സ്വന്തം കുടുംബ കഥ പറയുന്ന നോവൽ ഏത് ?

  • പാത്തുമ്മായുടെ ആട്

5:വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ആദ്യ കൃതി ഏത്?

  • പ്രേമലേഖനം

6:വൈക്കം മുഹമ്മദ്‌ ബഷീർ സൃഷ്‌ടിച്ച സങ്കല്പിക ഗ്രാമത്തിന്റെ പേര് ?

  • കടുവക്കുഴി ഗ്രാമം

7.ബേപ്പൂരിൽ ബഷീർ താമസിച്ചിരുന്ന വീടിന്റെ പേര് എന്ത് ?

  • വയലാലിൽ വീട്

8:ബഷീർ എഴുതിയ ഒരേയൊരു നാടകം ഏത്?

  • കഥാബീജം

9:ബഷീറിന്റെ ജീവചരിത്ര കൃഷിയുടെ പേര് എന്ത് ?

  • ബഷീറിന്റെ ഐരാവതങ്ങൾ

10.ബഷീർ തിരക്കഥ എഴുതി എം വിൻസെന്റ് സംവിധാനം ചെയ്ത സിനിമ ഏത്?
 
  • ഭർഗവീനിലയം
11:മജീദും സുഹറയും കഥാപാത്രങ്ങൾ ആയ ബഷീറിന്റെ കൃതി ഏത് ?

  • ബാല്യകാലസഖി

12:സിനിമയാക്കിയ ബഷീറിന്റെ രണ്ടാമത്തെ നോവൽ ഏത് ?

  • ബാല്യകാലസഖി

13:ബഷീറിന് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഏതായിരുന്നു?

  • സോജാ രാജകുമാരി

14:ഭാര്യയും മക്കളും ബഷീറിനെ വിളിച്ചിരുന്ന പേര് ?

  • റ്റാറ്റാ

15:രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭീകരത മലയാള സാഹിത്യത്തിൽ അവതരിപ്പിച്ച ബഷീറിന്റെ കൃതി ഏത്?
 
  • ശബ്ദങ്ങൾ

16:സാഹിത്യ രംഗത്ത് ഏറെ വിമർശനങ്ങൾ ഉണ്ടാക്കിയ ബഷീർ കൃതി ഏത് ?

  • ശബ്ദങ്ങൾ

17:ചോദ്യോത്തര രൂപത്തിൽ ബഷീർ പ്രസിദ്ധീകരിച്ച കൃതി ഏത് ?

  • നേരും നുണയും

18:ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ആദ്യ കൃതി?

  • യാ ഇലാഹി

19:ബഷീറിന്റെ ഭാര്യ ഫാബി ബഷീറിന്റെ ആത്മകഥയുടെ പേര് ?

  • ബഷീറിന്റെ എടിയേ

20:ഉജ്ജീവനം വാരികയിൽ ഏതു തൂലിക നാമത്തിലാണ് ബഷീർ എഴുതിയിരുന്നത്?
 
  • പ്രഭ
21:മലയാള സാഹിത്യത്തിലെ സുൽത്താൻ എന്നറിയപ്പെടുന്നതാര് ?

  • വൈക്കം മുഹമ്മദ്‌ ബഷീർ

22:തന്റെ കുടുംബവീട്ടിൽ കഴിയവേ ബഷീർ എഴുതിയ കൃതി ഏതാണ് ?

  • പാത്തുമ്മയുടെ ആട്

23:ബഷീറിന്റെ ഭാര്യയുടെ യഥാർത്ഥ പേരെന്ത്?

  • ഫാത്തിമ ബീവി

24:ബഷീറിന് ആദ്യമായി ജയിൽവാസം ലഭിച്ച സ്വാതന്ത്ര്യസമരം ഏത് ?

  • 1930 ലെ ഉപ്പ് സത്യാഗ്രഹം

25:ബഷീറിന്റെ നീല വെളിച്ചം എന്ന കഥയുടെ ചലച്ചിത്ര ആവിഷ്കാരം ഏതാണ്?
 
  • ഭർഗവീനിലയം

26. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദേശം?
  • കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ്

27 വൈക്കം മുഹമ്മദ് ബഷീർ ജനിച്ചത് ?
  • 1908 ജനുവരി 21

28.വൈക്കം മുഹമ്മദ് ബഷീര്‍ ബാല്യകാല സഖി ആദ്യം എഴുതിയത്‌ ഏത്‌ ഭാഷയില്‍?
  • ഇംഗ്ലീഷില്‍

29.  വൈക്കം മുഹമ്മദ് ബഷീര്‍ പ്രസിദ്ധനായത് ഏത് പേരിൽ?
  • ബേപ്പൂർ സുൽത്താൻ

30. വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യകൃതി?
  •  പ്രേമലേഖനം (1942)

31. ബഷീര്‍ ആകെ ഒരു നാടകം മാത്രമാണു രചിച്ചിട്ടുള്ളത്. ഏതാണ് ബഷീര്‍ എഴുതിയ ആ നാടകം?
  • കഥാബീജം

32. ബഷീറിന് ജയിൽവാസം ലഭിച്ചത് ഏത് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടാണ്?
  • കോഴിക്കോട് വച്ച് നടന്ന ഉപ്പ് സത്യാഗ്രഹം 

34.  കഥാ ബീജത്തിന്‌ അവതാരിക എഴുതിയത്‌ ആര്‌ ?
  •  ജി. ശങ്കരക്കുറുപ്പ്‌

35.ബഷീറിന്റെ മാതാപിതാക്കളുടെ പേര്?
  •  പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ

36. ബഷീര്‍ മരിച്ചതിനു ശേഷം പുറത്തിറക്കിയ ബഷീറിന്റെ 3 കൃതികള്‍ ?
  •  യാ ഇലാഹി, പ്രേം പാറ്റ, ജീവിതം ഒരു അനുഗ്രഹം

37. ഇലാഹി യില്‍ ബഷീര്‍ എഴുതിയ ഒരേ ഒരു കവിത?
  •  അനശ്വര പ്രകാശം

38. യാ ഇലാഹിയില്‍ ബഷീര്‍ എഴുതിയ ഒരു ചെറു ലേഖനം ?
  •  എന്റെ ചരമ കുറിപ്പ്‌

39. ബാല്യകാല സഖിയുടെ സുവര്‍ണ ജൂബിലിപതിപ്പ്‌ പുറത്തു വന്നത്‌ ഏത്‌ വര്‍ഷം?
  • 1994 ഓഗസ്റ്റില്‍

40. ബാല്യകാലസഖി എന്ന നോവൽ സിനിമയായി സംവിധാനം ചെയ്തത്?
  • പി.ഭാസ്കരൻ 

41. മജീദും സുഹ്‌റയും കഥാപാത്രങ്ങളായ ബഷീറിന്റ കൃതി?
  • ബാല്യകാലസഖി 

42. ബാല്യകാലസഖി എന്ന ചലച്ചിത്രത്തിൽ നായകനായി അഭിനയിച്ചത് ആരാണ്?
  • മമ്മൂട്ടി 

43. മതിലുകൾ എന്ന സിനിമയിൽ ബഷീർ ആയി അഭിനയിച്ചത് ആര് ?
  •  മമ്മൂട്ടി 

44, ബഷീറിന്റെ മതിലുകൾ എന്ന നോവൽ ചലച്ചിത്രമാക്കിയ സംവിധായകൻ?
- അടൂർ ഗോപാലകൃഷ്ണൻ 

45.'വെളിച്ചത്തിനെന്ത് വെളിച്ചം' എന്ന പദം ഏത് കൃതിയിൽ നിന്ന്?
- ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് 

46. തന്റെ കുടുംബവീട്ടിൽ കഴിയവേ ബഷീർ എഴുതിയ കുടുംബ കഥ?  
- ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് 

47. ബഷീറിന്റെ ഏത് കൃതിക്കാണ് 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നുകൂടി പേരുള്ളത്?
- പാത്തുമ്മായുടെ ആട് 

48. ആത്മകഥാപരമായ ബഷീർ കൃതി?
- ഓർമ്മയുടെ അറകൾ 

49. ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച നോവൽ?
പ്രേം പാറ്റ 

50.പ്രേം പാറ്റ ഏത്‌ പേരിലായിരുന്നു മാതൃഭൂമിയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നത്‌?
- മരച്ചുവട്ടില്‍

51.  ബഷീറിന്റെ ആദ്യ കഥയായ എന്റെ തങ്കം ഏത്‌ പ്രസിദ്ധീകരണത്തിലാണ്‌ അച്ചടിച്ച്‌ വന്നത്‌?
- ജയകേസരിയില്‍

52. ബാല്യകാല സഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്‌, പാത്തുമ്മയുടെ ആട്‌ എന്നീ കൃതികള്‍ ഇംഗ്ലീഷില്‍ ഒറ്റപ്പുസ്തകമായി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌ എന്താണ്‌ ആ പുസ്തകത്തിന്റെ പേര്‌ ?
- Me Grandad 'ad  an  Elephant' 

53. 1990-ഇല്‍ ബഷീറിനെ വല്ലാതെ മുറിപ്പെടുത്തിയതും മലയാള സാഹിത്യ ലോകത്തൊരു കൊടുങ്കാറ്റായി മാറിയതുമായ ഒരു സംഭവമുണ്ടായി. ഒരു പുസ്തകം ആണതിന്‌ ഇടയാക്കിയത്‌ ഏതാണ്‌ ആ പുസ്തകം?
- ഉപ്പൂപ്പാന്റെ കുയ്യാനകള്‍

54.അക്കാലത്ത്‌ ഈ പുസ്തകത്തിന്‌ മറുപടിയായി E.M അഷ്റഫ്‌ രചിച്ച കൃതി?
  • ബഷീറിന്റെ ഐരാവതങ്ങള്‍

55. ഭൂമിയിലുള്ള സര്‍വ്വ ജീവജാലങ്ങളെയും സ്നേഹിക്കണമെന്നതായിരുന്നു ബഷീറിന്റെ തത്വശാസ്ത്രം. ഇത്‌ തെളിയിക്കുന്ന കഥ ഏതാണ്‌ ?
- ഭൂമിയുടെ അവകാശികള്‍

56. സകലജീവികൾക്കും ഭൂമിയിൽ ഒരേഅവകാശമാണുള്ളത് എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന ബഷീർ കൃതി?
- ഭൂമിയുടെ അവകാശികള്‍

57.പ്രശസ്ത കവി ചങ്ങമ്പുഴയെ ഒരു ചിത്രകാരനായി സങ്കല്‍പ്പിച്ചു ബഷീര്‍ എഴുതിയ കൃതി?
  • ഒഴിഞ്ഞ വീട്

58. ബഷീറിന്റെ പ്രകൃതി സ്നേഹം പ്രകടമാക്കുന്ന കഥ?
  • തേന്‍മാവ്‌

59. മരിക്കുന്നതിന് മുൻപ് മാവിന് വെള്ളമൊഴിച്ച മനുഷ്യന്റെ കഥ പറയുന്ന ബഷീർ കൃതി?
  • തേന്‍മാവ്‌

60. ചോദ്യോത്തര രൂപത്തില്‍ രചിച്ചിട്ടുള്ള ബഷീര്‍ കൃതി
  • നേരും നുണയും

61.  ബഷീറിന്റെ കുടുംബകഥ എന്ന് വിശേഷിപ്പിക്കുന്ന കൃതി?
  • പാത്തുമ്മയുടെ ആട് 

62. പട്ടം താണു പിള്ളയെ പരിഹസിച്ച്‌ ബഷീര്‍ എഴുതിയ ഏകാങ്ക നാടകം ?
  • പട്ടത്തിന്റെ പേക്കിനാവ്‌

63. 1993 ഇല്‍ ബഷീറിനോടൊപ്പം വള്ളത്തോള്‍ അവാര്‍ഡ്‌ പങ്കിട്ടത്‌ ?
  •  ബാലാമണിയമ്മ
64. ബഷീര്‍ തന്റെ ദുരന്തം നിറഞ്ഞ ജീവിതാനുഭവങ്ങള്‍ നര്‍മ്മം കലര്‍ത്തി വിവരിച്ചിട്ടുള്ള കഥ?
  •  ജന്മദിനം

65. ബഷീര്‍ എഴുതിയ ജീവചരിത്രം 
  •  എം. പി. പോള്‍

66. ബാല്യകാല സഖിക്ക്‌ അവതാരിക എഴുതിയത്‌ ?
  • എം. പി. പോള്‍

67. ബഷീറിന്റെ മകള്‍ ഷാഹിന കഥാപാത്രമായി വരുന്ന നോവല്‍ ?
  •  മാന്ത്രികപ്പൂച്ച

68.  മണ്ടന്‍ മുത്തപ്പ എന്ന കഥാപാത്രം ഉള്ള ബഷീറിന്റെ കൃതി ?
  • മുച്ചീട്ട്‌ കളിക്കാരന്റെ മകള്‍

69.  സ്ഥലത്തെ പ്രധാന ദിവ്യനായി വിശേഷിപ്പിക്കപ്പെടുന്നത് ബഷീറിന്റെ ഏത് കഥാപാത്രമാണ്?
  • കണ്ടമ്പറയൻ

70.  ബഷീറിന്റെ ഭാര്യയും സാഹിത്യകാരിയുമായ ഫാബി ബഷീറിന്റെ ആത്മകഥ?
  • ബഷീറിന്റെ എടിയേ  

71.  ഫാബി ബഷീറിന്റെ മുഴുവൻ പേര്?
  • ഫാത്തിമ ബീവി.

72. ബഷീറിന്റെ ആകാശങ്ങള്‍ ആരുടെ കൃതിയാണ്‌ ?
  •  പെരുമ്പടവം ശ്രീധരന്‍

73.  ബഷീറിന്റെ ഒരു കഥയുടെ പേരാണ്‌ ശശിനാസ്‌. എന്താണ്‌ ആ വാക്കിനര്‍ത്ഥം
  • ഇപ്പോള്‍ വിടര്‍ന്ന പുഷ്പം

74. ബഷീറിന്റെ 'സർപ്പയജ്‌ഞം' എന്ന കൃതി ഏത് വിഭാഗത്തിൽപ്പെടുന്നു?
  •  ബാലസാഹിത്യം  

75. ആദ്യമായി ബഷീറായി സിനിമയില്‍ വേഷമിട്ടത് ആരാണ്?
  • മമ്മൂട്ടി
76. പ്രേംനസീർ അഭിനയിച്ച 'ഭാർഗ്ഗവീനിലയം' എന്ന ചലച്ചിത്രം ഏത് ബഷീർ കൃതിയുടെ ദൃശ്യാവിഷ്ക്കാരമാണ്?
  • നീലവെളിച്ചം 
77. ഭാർഗ്ഗവീ നിലയം എന്ന സിനിമയിലെ ഹാസ്യനടൻ പദ്മദലാക്ഷൻ പ്രസിദ്ധനായ പേര്?
  • കുതിരവട്ടം പപ്പു  
78. ഭാർഗ്ഗവീ നിലയം എന്ന സിനിമ സംവിധാനം ചെയ്തത് ആര്?
  •  എ.വിൻസന്റ് 
79.തന്റെ ഒരു സഹപ്രവർത്തകനെക്കുറിച്ച് ഒരു ഗ്രന്ഥം ബഷീർ രചിച്ചിട്ടുണ്ട്. ആരാണത്?
  • എം.പി.പോൾ 
80.''ജീവിതത്തിൽ നിന്നും വലിച്ച് ചീന്തിയ ഒരേടാണിത്. വാക്കിൽ ചോര പൊടിഞ്ഞിരിക്കുന്നു.'' എന്ന് എം.പി.പോൾ വിശേഷിപ്പിച്ച ബഷീർ കൃതി?
ബാല്യകാലസഖി  

81. ബാല്യകാല സഖി അറബിയിലേക്ക്‌ മൊഴിമാറ്റിയത്‌ ?
  • മലയാളിയായ സുഹൈല്‍ അബ്ദുള്‍ ഹക്കീം വാഫി
81`. തീവ്രവാദസംഘടനയുടെ മുഖപത്രമായ 'ഉജ്ജീവനത്തിൽ' ഏത് തൂലികാനാമത്തിലാണ് ബഷീർ ലേഖനങ്ങൾ എഴുതിയിരുന്നത്?
  •  പ്രഭ 
82.ബഷീറിന്റെ ജീവിതത്തിലും, സാഹിത്യത്തിലും ഒഴിച്ച് കൂടാൻ കഴിയാത്ത ബന്ധമുണ്ടായിരുന്ന മരം?
  • മാങ്കോസ്റ്റിൻ
83. മലയാള സാഹിത്യത്തിലെ സുൽത്താൻ എന്നറിയപ്പെടുന്നത് ആര് ?
  •  വൈക്കം മുഹമ്മദ് ബഷീര്‍
84. "ഇമ്മിണി വല്യ ഒന്ന്" ഇത് ഏത് കൃതിയിലെ വാക്യം ആണ്?
- ബാല്യകാലസഖി 

85. ബഷീർ ചെയ്ത ഒരു പ്രഭാഷണം പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാണത്?
ചെവിയോർക്കുക, അന്തിമ കാഹളം 

86. ബഷീറിന് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം?
  •  1981
87. ബഷീറിന് ലഭിച്ച ഏറ്റവും വലിയ സാഹിത്യ പുരസ്കാരം?
- പത്മശ്രീ

88 ബഷീറിന് പത്മശ്രീ പുരസ്കാരം ലഭിച്ച വർഷം?
  •  1982
89. 1993 ൽ ബഷീറിനോടൊപ്പം വള്ളത്തോൾ അവാർഡ് പങ്കിട്ട സാഹിത്യകാരി?
- ബാലാമണി അമ്മ 

90. ബഷീറിന്റെ ചരമദിനം?
  • ജൂലൈ 5
91. "വൈക്കം മുഹമ്മദ് ബഷീർ: എഴുത്തും ജീവിതവും" ആരുടെ ഗ്രന്ഥം? 
  • ഐ.എം.അഷ്‌റഫ് 

92. 'ബഷീർ ദ മാൻ' എന്ന ഡോക്കുമെന്ററി സംവിധാനം ചെയ്തത് ആർ?
  • എം.എ റഹ്‌മാൻ  
93. ബഷീറിനെ ബേപ്പൂർ സുൽത്താൻ എന്നാണല്ലോ വിശേഷിപ്പിക്കുന്നത്. ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിലാണ്?
- കോഴിക്കോട് 

94. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകരൂപത്തിൽ പ്രസാധനം ചെയ്യപ്പെട്ട ആദ്യ കൃതി?
  • പ്രേമലേഖനം 
95. ബഷീറിന്‍റെ ആദ്യം പ്രസിദ്ധീകരിച്ച കഥ ഏതാണ്?
  • തങ്കം
96. "ഏകാന്ത വീഥിയിലെ അവധൂതന്‍" എന്ന്‍ ബഷീറിനെ വിശേഷിപ്പിച്ചതാര്?
  • എം കെ സാനു
97. വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് എം.കെ. സാനു രചിച്ച ജീവചരിത്ര ഗ്രന്ഥം എതാണ് ?
  • ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ
98.2011ൽ ജീവചരിത്രത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എം.കെ. സാനുവിന് ലഭിച്ച കൃതി.
  • ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ
99. 1944ൽ ഈ ബഷീര്‍ കൃതി നിരോധിയ്ക്കപ്പെടുകയും ഇതിന്റെ കോപ്പികൾ കണ്ടുകെട്ടപ്പെടുകയും ചെയ്തു. ഏതാണ് കൃതി?
  • പ്രേമലേഖനം
100. 1943 ൽ പൂജപ്പുരയിലെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ രാജ്യദ്രോഹം ആരോപിയ്ക്കപ്പെട്ട് തടവിൽ കിടക്കുന്ന സമയത്ത് ബഷീർ എഴുതിയ നോവൽ ഏതാണ് ?
പ്രേമലേഖനം

101. ആകാശമിഠായി കഥാപാത്രമാകുന്ന ബഷീറിന്റെ നോവൽ?
പ്രേമലേഖനം

102. 1985 ൽ പ്രേമലേഖനം എന്ന കഥയെ ചലച്ചിത്രമാക്കിയ സംവിധായകൻ?
പി.എ.ബക്കർ

103. 2017 ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ 'പ്രേമലേഖനം' എന്ന നോവലിനെ അടിസ്ഥാനമാക്കി സിനിമയെടുത്ത സംവിധായകന്‍? 
  • അനീഷ് അന്‍വര്‍
104. മൂക്ക് കേന്ദ്രകഥാപാത്രമാകുന്ന ബഷീർ കൃതി ഏത്?
  • വിശ്വവിഖ്യാതമായ മൂക്ക് 
105. സാഹിത്യലോകത്ത് ഏറെ വിമർശനങ്ങളുണ്ടാക്കിയ ഒരു ബഷീർ കൃതി?
  • ശബ്ദങ്ങൾ 
106. ''ഒന്നും ഒന്നും ഇമ്മിണി ബാല്യ ഒന്ന് '' എന്ന പ്രയോഗം ഏത് പുസ്തകത്തിലാണ്?
  • ബാല്യകാല സഖി 
107. മജീദും സുഹറയും കേന്ദ്രകഥാപാത്രങ്ങളായ ബഷീർ കൃതി.
  • ബാല്യകാല സഖി 
108. ബഷീർ എഴുതിയ തിരക്കഥകൾ ഏതൊക്കെ?
  • ഭാർഗ്ഗവീനിലയം, ബാല്യകാലസഖി  
109. ബാല്യകാലസഖി സിനിമയായി സംവിധാനം ചെയ്തവർ ആരൊക്കെയാണ്?
  • ശശികുമാർ (1967), പ്രമോദ് പയ്യന്നൂർ (2014)
110. ''ബഷീറിന്റെ എടിയേ....'' എന്ന ആത്മകഥ എഴുതിയതാര്?
  • ഫാബി ബഷീർ 
111. ബഷീറിന് കേന്ദ്രസാഹിത്യഅക്കാദമി ഫെലോഷിപ്പ് ലഭിച്ച വർഷം?
  • 1970
112. ബഷീറിന് കേരള സാഹിത്യഅക്കാദമി ഫെലോഷിപ്പ് ലഭിച്ച വർഷം?
  • 1981
113. വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ചത് എന്ന്?
  • 1994 ജൂലൈ 5

No comments:

Post a Comment