1. ചന്ദ്രനെക്കുറിച്ചുള്ള പഠനം ഏതുപേരിൽ അറിയപ്പെടുന്നു?
2. ചന്ദ്രയാൻ 3-ലെ ലാൻഡർ ചന്ദ്രനെ സ്പർശിച്ചത് എന്ന്?
3. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ വ്യക്തി?
4. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?
5. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?
6. ഏത് ബഹിരാകാശനിലയത്തിലാണ് രാകേശ് ശർമ പരീക്ഷണങ്ങൾ നടത്തിയത്?
7. ചന്ദ്രനിലേക്ക് വനിതകളെക്കൂടി എത്തിക്കാനുള്ള നാസയുടെ ദൗത്യത്തിന്റെ പേരെന്ത്?
8. ബ്ലൂ ഒറിജിൻ എന്ന ബഹിരാകാശ ഏജൻസിയുടെ സ്ഥാപകനാര്?
9. ISRO-യുടെ ഇപ്പോഴത്തെ ചെയർമാനാര്? 10. ആദ്യ ഇന്ത്യൻ ബഹിരാകാശ ടൂറിസ്റ്റ് ആര്?
11. സൂര്യനെക്കുറിച്ച് പഠിക്കാൻ ഇന്ത്യ വിക്ഷേപിച്ച പേടകം ഏത്?
12. ഭൂമിയിൽനിന്ന് ഏറ്റവും അകലെയെത്തിയ മനുഷ്യനിർമിതപേടകം ഏത്?
13. പ്രപഞ്ചത്തെക്കുറിച്ചുള്ള കോസ്മോസ് എന്ന പുസ്തകം രചിച്ചതാര്?
14. ചന്ദ്രന്റെ വിദൂരവശത്തിറങ്ങി പാറക്കഷണങ്ങ ളുമായി തിരിച്ചെത്തിയ ചൈനയുടെ പേടകം ഏത്?
15. തിരുവാതിര ഏത് നക്ഷത്രഗണത്തിന്റെ ഭാഗമാണ്?
16. ഗ്രഹപദവി നഷ്ടപ്പെട്ട പ്ലൂട്ടോ ഇപ്പോൾ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?
17. ഐഎസ്ആർഒ ചെയർമാൻ ആയി ഏറ്റവും കൂടുതൽകാലം സേവനം അനുഷ്ഠിച്ച മലയാളി ആര്?
18. ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയക്കാനായി തയ്യാറാക്കിയ ഹ്യൂമനോയ്ഡ് റോബോട്ട്?
19. സ്പെയ്സ് എക്സ് എന്ന സ്വകാര്യ സ്പെയ്സ് കമ്പനി സ്ഥാപിച്ചതാര്?
20.ആർടെമിസ് ദൗത്യത്തിൽ ചന്ദ്രനിലേക്ക് പോകാനായി തിരഞ്ഞെടുക്കപ്പെട്ട വനിത ആര്?
21. ഇന്ത്യ ദേശീയ ബഹിരാകാശ ദിനമായി ആചരി ക്കുന്നതെന്ന്?
22.ഇന്ത്യ വിക്ഷേപിക്കാൻ ഒരുങ്ങുന്ന ബഹിരാ കാശ നിലയത്തിന്റെ പേരെന്ത്?
23.പ്രപഞ്ചത്തിലെ ഇരുണ്ട ദ്രവ്യത്തെക്കുറിച്ച് പഠിക്കാൻ യൂറോപ്യൻ സ്പെയ്സ് ഏജൻസി വിക്ഷേപിച്ച പേടകം?
24.ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം തങ്ങിയ വ്യക്തി?
25.ഇന്ത്യയും ജപ്പാനും സംയുക്തമായി നടത്തുന്ന ചാന്ദ്രപര്യവേക്ഷണ പദ്ധതിയുടെ പേരെന്ത്?
26. ചന്ദ്രയാൻ മൂന്ന് ദൗത്യത്തിൽ വിക്രം ലാൻഡർ ലാൻഡിങ് നടത്തിയ പ്രദേശത്തിന്റെ പേരെന്ത്?
27. ആദ്യമായി ചന്ദ്രന്റെ സമ്പൂർണ ഹൈ ഡെഫിനിഷൻ ജിയോളജിക്കൽ അറ്റ്ലസ് പുറത്തിറ ക്കിയ രാജ്യം ഏത്?
28.ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ച റീയൂസബിൾ ലോഞ്ച് വെഹിക്കിൾ ഏത്?
29.ഗഗൻയാൻ ദൗത്യത്തിലെ യാത്രക്കാരെ സഹാ യിക്കാനായി വിക്രം സാരാഭായി സ്പെയ്സ് സെൻറർ വികസിപ്പിച്ച ആപ്ലിക്കേഷൻ ഏത്?
30.അപ്പോളോ ദൗത്യങ്ങളിൽ 12 പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട് ചന്ദ്രനിൽഇറങ്ങിയ അവസാന വ്യക്തി ആര്?
ഉത്തരങ്ങൾ
1. സെലനോളജി
2. 2023 ഓഗസ്റ്റ് 23
3. നീൽ ആംസ്ട്രോങ്
4. രാകേഷ് ശർമ
5. ശുഭാംശു ശുക്ല
6. സല്യൂട്ട് 7
7. ആർടെമിസ്
8. ജെഫ് ബെസോസ്
9. വി. നാരായണൻ
10 ഗോപി തൊട്ടക്കുറ
11. ആദിത്യ L1
12. വോയേജർ1
13. കാൾ സാഗൻ
14. ചാങ് ഇ
15. വേട്ടക്കാരൻ (ഒറിയോൺ)
16. കുള്ളൻ ഗ്രഹങ്ങൾ
17. കെ. കസ്തൂരിരംഗൻ
18. വ്യോംമിത്ര
19. ഇലോൺ മസ്ക്
20. ക്രിസ്റ്റീന കോച്ച്
21. ഓഗസ്റ്റ് 23
22. ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ
23. യൂക്ലിഡ്
24. ഒലെഗ് കൊനെൻ കോ
25. ലൂണാർ പോളാർ എക്സ്പ്ലോറേഷൻ മിഷൻ
(LUPLEX)
26. ശിവശക്തി പോയിൻറ്
27. ചൈന
28. പുഷ്പക്
29. സഖി ആപ്പ്
30. യൂജിൻ സെർണാൻ

