Monday, July 28, 2025

LSS-USS-GK QUESTIONS-19

  


USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം.J19

1. ചുമരിലെ പഴയ നാഴികമണി ഏഴ ടിക്കുന്നത് കേട്ട് ദസ്തയേവ്സ്കി ഞെട്ടി ഉണർന്നു' - ഈ വാക്യ ത്തോടെ ആരംഭിക്കുന്ന പ്രസിദ്ധ മലയാള നോവൽ ഏത്?

2. ലോക പാമ്പുദിനം എന്നാണ്? 

3. 2025-ലെ കേന്ദ്ര സാഹിത്യ അക്കാ ദമി യുവപുരസ്കാരം നേടിയ മലയാള നോവൽ?

4. 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം നേ ടിയ 'പെൻഗ്വിനുകളുടെ വൻകര യിൽ' എന്ന കൃതി രചിച്ചതാര് ? 

5. ഇപ്പോഴത്തെ ഇസ്രയേൽ രാജ്യം രൂപം കൊണ്ടത് ഏത് വർഷമാണ്? 

6. സ്പേസ് എക്സ്പ്ലോറേഷൻ ടെക്‌നോളജീസ്‌  കോർപ്പറേഷന്റെ (സ്പേസ്എക്സ് സ്ഥാപകൻ ആരാണ്?

7. പ്രകൃതികൃഷിയുടെ ആചാര്യനായി അറിയപ്പെടുന്ന ജാപ്പനീസ് തത്വ ചിന്തകൻ

8. മലയാളസിനിമയിലെ ആദ്യ നായിക 

9. മലയാളകവി ഇടപ്പള്ളി രാഘവൻ പിള്ളയുടെ അന്ത്യവിശ്രമസ്ഥലം എവിടെയാണ് ?

10. “മനുഷ്യരാശി യുദ്ധത്തിന് അന്ത്യം കണ്ടെത്തണം. അല്ലെങ്കിൽ യുദ്ധം

മനുഷ്യരാശിയുടെ അന്ത്യം കണ്ടെത്തും" - ഇങ്ങനെ പറഞ്ഞ മുൻ അമേരിക്കൻ പ്രസിഡന്റ് ആരാണ് ?

11. കടലിൽ കാണുന്ന ഏറ്റവും വലിയ ഒച്ച്

12. 2025-ൽ അന്തരിച്ച ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. കസ്തൂരി രംഗന്റെ ജന്മസ്ഥലം?

13. നീതി ആയോഗിന്റെ 2023-ലെ കണക്കുപ്രകാരം ഭാരതത്തിൽ ഏറ്റവും കുറവ് ദാരിദ്ര്യനിരക്കുള്ള സംസ്ഥാനം?

14. എത്തിയാലുമെത്തിയാലും എത്താത്ത മരത്തിൽ വാടി വീഴാത്ത പൂക്കൾ'. ഈ കടങ്കഥയുടെ ഉത്തരം എന്ത്?

15. 'അങ്കവും കാണാം താളിയുമൊടി ക്കാം'. എന്ന പഴഞ്ചൊല്ലിന്റെ അർഥ മെന്ത്?

16. 'ഇന്ത്യയുടെ ടൈഗർമാൻ' എന്നറിയപ്പെട്ടിരുന്ന വ്യക്തി?

17. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ എഴുത്തുകാരി?

18. എന്നാണ് നെൽസൺ മണ്ടേല ദിനം?

19. കേരള ആരോഗ്യവകുപ്പിന്റെ സേവ നങ്ങൾ ജനങ്ങളെ അറിയിക്കുന്ന തിനുള്ള ടെലി ഹെൽപ്ലൈനിന്റെ

20. ഇന്ത്യാ ഗവൺമെന്റിന്റെ വാർത്താ വിതരണമന്ത്രാലയം തിരുവനന്ത പുരത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളമാസിക?


1. ഒരു സങ്കീർത്തനം പോലെ

2.JULY 16

3. റാം കെയർ ഓഫ് ആനന്ദി 

4. ശ്രീജിത്ത് മൂത്തേടത്ത് 

5. 1948

6. ഇലോൺ മസ്ക്

7. മസനോബു ഫുക്കുവോക്ക 

8. പി.കെ റോസി

9. മുളങ്കാടകം, കൊല്ലം 

10. ജോൺ എഫ് കെന്നഡി 

11. സിറിങ്സ് അരുവാനസ് (Syrinx aruanus)

12. കൊച്ചി

13. കേരളം 

14. നക്ഷത്രങ്ങൾ

15. രണ്ടു കാര്യങ്ങൾ ഒന്നിച്ചു സാധിക്കാം

16. വാല്മീകഥാപര

17. അരുന്ധതി റോയ്

18. JULY 18

19. ദിശ

20. യോജന

No comments:

Post a Comment