ഡ്രാഗൺബോസ് (DragonBox)
കണക്കു പഠിക്കുന്നത് ഒരു ഗെയിം കളിക്കുന്നതു പോലെ രസകരമാകുന്നതിനെ പ്പറ്റി ഒന്ന് ഓർത്തുനോക്കൂ... കണക്കിന്റെ പഠനം രസകരവും ലളിതവുമാക്കാൻ രൂപകല്പന ചെയ്ത ഒരു ആപ്പ് ഉണ്ട് ഡ്രാഗൺ ബോക്സ് കടുകട്ടിയാണെന്നു തോന്നുന്ന ആശയങ്ങൾ കളികളിലൂടെയും മറ്റും എളുപ്പത്തിൽ മനസ്സി ലാക്കാൻ ഈ ആപ്പ് കൂട്ടുകാരെ സഹായിക്കും.
ഡ്രാഗൺബോക്സ് ആപ്പിൽ വിവിധ ഭാഗങ്ങളുണ്ട്. ഓരോന്നും ഗണിതത്തിലെ ഓരോ പ്രത്യേക മേഖലയെ കേന്ദ്രീകരിച്ചുള്ളതാണ്.
ആൾജിബ്ര (ബീജഗണിതം) സമവാക്യങ്ങൾ പരിഹരിക്കുന്നത് കളി
കളിലൂടെ പഠിക്കാൻ ഈ ആപ്പ് സഹായിക്കും.
ഏറ്റവും ലളിതമായ ആശയങ്ങളിൽ നിന്ന് തുടങ്ങി, വിഷമം പിടിച്ച കണക്കുകൾ വരെ പഠിച്ചെടുക്കാൻ ഈ ആപ്പ് ഉപയോഗിക്കാം.
Dragon Box Numbers, Dragon Box Algebra തുടങ്ങിയ വിവിധ പതിപ്പുകൾ ഇതിനുണ്ട്.
കണക്കിലെ ആശയങ്ങൾ ചിത്രത്തിന്റെ രൂപത്തിൽ അവതരിപ്പിക്കുന്നതു കൊണ്ട് അത് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കും.
ഗൂഗിൾ പ്ലേസ്റ്റോറിലോ ആപ്പിൾ ആപ്പ് സ്റ്റോറിലോ Dragon Box ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
നിങ്ങൾക്ക് പഠിക്കേണ്ട വിഷയത്തിനനുസരിച്ച് ആപ്പ് തിരഞ്ഞെടുക്കാം.
ഉദാഹരണത്തിന്, ആൾജിബ്രയ്ക്ക് DragonBox Algebra ആണ് വേണ്ടത്.
ഗെയിമിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകുക. ഓരോ ഘട്ടത്തിലും പുതിയ ഗണിതശാസ്ത്ര നിയമ ങ്ങൾ പഠിക്കാൻ കഴിയും. തുടർച്ചയായി ഗെയിം കളിക്കു ന്നതിലൂടെ കണക്കിലെ നിങ്ങളുടെ കഴിവുകൾ കണ്ടെത്താന്‍ സാധിക്കുന്നു.
മെച്ചപ്പെടു AI സാങ്കേതികവിദ്യയേക്കാൾ ഗെയിമിഫിക്കേഷൻ' ഉപയോ ഗിച്ചാണ് ഈ ആപ്പ് പഠനത്തെ കൂടുതൽ എളുപ്പമാക്കുന്നത്.

No comments:
Post a Comment