Saturday, August 2, 2025

GK & CURRENT AFFAIRS 1400 TO 1500

 


GK തയ്യാറാക്കിയത്‌ അനൂപ് വേലൂർ


❔1401) പുതിയ കേരള പോലീസ് മേധാവിയായി ആരെയാണ് നിയമിച്ചത്?

☑️റവാദ ചന്ദ്രശേഖർ


❔1402 ) സമുദ്രനിരപ്പ് ഉയരുന്നതിനാൽ ടുവാലുവിലെ പൗരന്മാർക്ക് കാലാവസ്ഥാ വിസ വാഗ്ദാനം ചെയ്യാൻ ഏത് രാജ്യമാണ് സമ്മതിച്ചത്?

☑️ഓസ്‌ട്രേലിയ


❔1403 ) കേരളത്തിലെ ഏത് ജില്ലയെയാണ് അതിദാരിദ്ര്യരഹിത ജില്ലയായി പ്രഖ്യാപിച്ചത്?

☑️കോട്ടയം


❔1404 ) പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ നിലവിൽ ലോക ഒന്നാം നമ്പർ സ്ഥാനം ആർക്കാണ്?

☑️നീരജ് ചോപ്ര


❔1405 ) കേരളത്തിലെ ഏത് പഞ്ചായത്തിനെയാണ് സംസ്ഥാനത്തെ ആദ്യത്തെ പൂർണ്ണമായും തെരുവുവിളക്കുള്ള പഞ്ചായത്തായി പ്രഖ്യാപിച്ചത്?

☑️പാറളം ഗ്രാമപഞ്ചായത്ത്


❔1406) പുണെയിലെ മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (MILIT) കമാൻഡന്റായി ആരാണ് ചുമതലയേറ്റത്?

☑റിയർ അഡ്മിറൽ വി. ഗണപതി


❔1407 ) ഏത് പ്രഖ്യാപന പ്രകാരമാണ് QUAD രാജ്യങ്ങൾ ആദ്യമായി 'QUAD അറ്റ് സീ ഷിപ്പ് ഒബ്സർവർ മിഷൻ' ആരംഭിച്ചത്?

☑വിൽമിംഗ്ടൺ പ്രഖ്യാപനം


❔1408) യുഎസ് ഓപ്പൺ 2025 ബിഡബ്ല്യുഎഫ് വേൾഡ് ടൂർ സൂപ്പർ 300 നേടിയ ആദ്യ ഇന്ത്യൻ ഷട്ട്ലർ ആരാണ്?

☑ആയുഷ് ഷെട്ടി


❔1409 ) ഇന്ത്യയിൽ ശാസ്ത്രാധിഷ്ഠിത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യമായി ആസ്ട്രോ ടൂറിസം ഫെസ്റ്റിവൽ നടന്നത് എവിടെയാണ്?

☑ലേ, ലഡാക്ക്


❔1410) കേരളത്തിലെ സൈലന്റ് വാലി ദേശീയോദ്യാനം ഏത് തരം വന ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനാണ് പേരുകേട്ടത്?

☑ഉഷ്ണമേഖലാ മഴക്കാടുകൾ


❔1411) 2025 ലെ കായികരംഗത്തെ പ്രിൻസസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ് നേടിയ പ്രശസ്ത ടെന്നീസ് താരം ആരാണ്?

☑️സെറീന വില്യംസ്


❔1412 ) 72-ാമത് മിസ്സ് വേൾഡ് കിരീടം നേടിയത് ആരാണ്?

☑️ഓപാൽ സുചത ചുവാങ്‌ശ്രീ (തായ്‌ലൻഡ്)


❔1413 ) ഇന്ത്യൻ സൈന്യം പുതുതലമുറ പ്രതിരോധ സാങ്കേതികവിദ്യകളുടെ വലിയ തോതിലുള്ള ഫീൽഡ് ട്രെയിലുകൾ നടത്തിയ പ്രധാന സ്ഥലങ്ങൾ ഏതാണ്?

☑️പൊഖ്‌റാൻ, ബാബിന, ജോഷിമഠ്, ആഗ്ര, ഗോപാൽപൂർ


❔1414 ) ദക്ഷിണ കൊറിയയിലെ ഗുമിയിൽ നടന്ന 26-ാമത് ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സ്ഥാനം എന്തായിരുന്നു?

☑️രണ്ടാം സ്ഥാനം


❔1415 ) ഐപിഎല്ലിൽ 300 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ആരാണ്?

☑️രോഹിത് ശർമ്മ


❔1416) 2025 ൽ കത്രയിൽ നിന്ന് ഏത് നഗരത്തിലേക്കാണ് കശ്മീരിൽ നിന്ന് ചെറികൾ കൊണ്ടുപോകുന്നതിനായി ഒരു പുതിയ ട്രെയിൻ സർവീസ് ആരംഭിച്ചത്?

☑മുംബൈ


❔1417 ) 2025 ലെ യുവേഫ വനിതാ നേഷൻസ് ലീഗ് മത്സരങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ട് ഫുട്ബോൾ ഗോൾകീപ്പർ ആരാണ്?

☑മേരി ഇയർപ്സ്


❔1418) ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി ഏത് സ്ഥാപനമാണ് രാഷ്ട്രീയ ബൗദ്ധിക് സമ്പാദ മഹോത്സവ് (RBSM) 2025 സംഘടിപ്പിച്ചത്?

☑CSIR-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (CSIR-IIP), ഡെറാഡൂൺ


❔1419 ) വാൽമിക് ഥാപ്പർരന്തംബോറിലെ തന്റെ പ്രവർത്തനങ്ങളിലൂടെയും 50 ഓളം പുസ്തകങ്ങളുടെ രചയിതാവിലൂടെയും പ്രശസ്തനായ, അടുത്തിടെ അന്തരിച്ച വന്യജീവി, കടുവ സംരക്ഷകൻ ആരാണ്?

☑വാൽമിക് ഥാപ്പർ


❔1420) പശ്ചിമഘട്ടത്തിലെ പാലക്കാട് ചുരം ഏത് രണ്ട് പർവതനിരകളെയാണ് വേർതിരിക്കുന്നത്?

☑നീലഗിരി കുന്നുകളും ആനമലനിരകളും

❔1421) 2026 ജൂണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര പുറപ്പെടുന്ന ഇന്ത്യൻ വംശജൻ?

☑️അനിൽ മേനോൻ


❔1422 ) അടുത്തിടെ ശക്തമായ സ്ഫോടനമുണ്ടായ സിഗാച്ചി ഫാർമ കമ്പനി സ്ഥിതി ചെയ്യുന്നത്?

☑️തെലങ്കാന


❔1423 ) 2025 -ൽ സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ അവാർഡിന് അർഹനായത് ?

☑️ഷാജി പ്രഭാകരൻ


❔1424 ) അടുത്തിടെ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച രാജ്യം ?

☑️ഫ്രാൻസ്


❔1425 ) 2025 U -21 യൂറോകപ്പ് കിരീടം നേടിയത് ?

☑️ഇംഗ്ലണ്ട്


❔1426) 2025 -ൽ അന്തരിച്ച മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ?

☑വെയ്ൻ ലാർക്കിൻസ്


❔1427 ) അടുത്തിടെ ആർ.ബി.ഐ യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്?

☑കേശവൻ രാമചന്ദ്രൻ


❔1428) ലോകത്തിലെ ഏറ്റവും വലിയ ഫിക്സഡ് വയർലെസ് ആക്സസ് ദാതാവായി മാറിയ ഇന്ത്യൻ ടെലികോം കമ്പനി ഏതാണ്?

☑റിലയൻസ് ജിയോ


❔1429 ) കിഴക്കനേഷ്യൻ കടുവകൾ എന്നറിയപ്പെടുന്നത്?

☑തായ്‌വാൻ , സിംഗപ്പൂർ, ഹോങ്കോങ്, ദക്ഷിണ കൊറിയ


❔1430) 2025 മെയ് മാസത്തിൽ ഐ‌എൻ‌എസ്‌വി തരിണിയിൽ ലോകം ചുറ്റി സഞ്ചരിച്ച ശേഷം തിരിച്ചെത്തിയ ഇന്ത്യൻ വനിതകൾ ആരാണ്?

☑ലെഫ്റ്റനന്റ് കമാൻഡർ രൂപ എ, ലെഫ്റ്റനന്റ് കമാൻഡർ ദിൽന കെ.

❔1431) 2025 ജൂലൈ 03 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ച എൻക്രുമ മെമ്മോറിയൽ പാർക്ക് ഏത് രാജ്യത്താണ്?

☑️ഘാന


❔1432 ) ആരോഗ്യകരമായ മത്സരം വളർത്തിയെടുക്കുന്നതിനായി, ടെലിവിഷൻ റേറ്റിംഗുകൾ അളക്കുന്നതിൽ ഒന്നിലധികം ഏജൻസികളെ അനുവദിക്കുന്നതിനുള്ള പ്രവേശന തടസ്സങ്ങൾ ആരാണ് നീക്കം ചെയ്തത്?

☑️ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‍കാസ്റ്റിംഗ് മന്ത്രാലയം


❔1433 ) ICMR ഉം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയും അനുസരിച്ച്, 2023 ൽ എച്ച്.ഐ.വി ബാധിതരായി ജീവിക്കുന്ന ആളുകളുടെ എണ്ണം എത്രയാണ്

☑️25.44 ലക്ഷം ആളുകൾ


❔1434 ) ഡിജിറ്റൽ ഹൗസ് അഡ്രസ്സ് പ്രോജക്റ്റ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ നഗരം ഏതാണ് ?

☑️ഇൻഡോർ 


❔1435 ) കരളിലെ കാൻസർ കണ്ടെത്താൻ സഹായിക്കുന്ന പേപ്പർ അധിഷ്ഠിത സെൻസർ സംവിധാനം വികസിപ്പിച്ചത്?

☑️ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ


❔1436) കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ ?

☑പി.ജയരാജൻ


❔1437 ) സംസ്ഥാനത്തെ ആദ്യ എ.ഐ റോബോട്ടിക് ഗവേഷണ കേന്ദ്രം ?

☑സോഹോ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സെന്റർ


❔1438) 2025 ലെ ദേശീയ ഇ-ഗവേണൻസ് അവാർഡുകളിൽ സ്വർണ്ണ അവാർഡ് നേടിയ ഗ്രാമപഞ്ചായത്ത് ഏതാണ്?

☑രോഹിണി ഗ്രാമപഞ്ചായത്ത് (മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഒരു പൂർണ്ണമായും ആദിവാസി ഗ്രാമമാണ് രോഹിണി ഗ്രാമപഞ്ചായത്ത്.)


❔1439 ) മാലിദ്വീപിന്റെ ആഗോള ടൂറിസം അംബാസഡറായി ആരെയാണ് തിരഞ്ഞെടുത്തത്?

☑കത്രീന കൈഫ്


❔1440) ഏത് രാജ്യത്തിന്റെ പിന്തുണയോടെയാണ് ഇന്ത്യ തദ്ദേശീയമായി ആദ്യത്തെ പോളാർ റിസർച്ച് വെസ്സൽ (പിആർവി) നിർമ്മിക്കുന്നത്?

☑നോർവേ



❔1451) അടുത്തിടെ സസ്‌പെൻഡ് ചെയ്യപ്പെട്ട തായ്‌ലൻഡ് പ്രധാനമന്ത്രി?

☑️Paetongtarn Shinawatra


❔1452 ) 2025 ജൂലൈയിൽ കാറപകടത്തിൽ അന്തരിച്ച പോർച്ചുഗീസ് ഫുട്ബോൾ താരം?

☑️ദിയോഗോ ജോട്ട


❔1453 ) അടുത്തിടെ "Big Beautiful Bill" എന്ന നിയമം പാസാക്കിയ രാജ്യം ഏതാണ്?

☑️അമേരിക്ക


❔1454 ) അടുത്തിടെ സമ്പൂർണ്ണ ഹരിത ഡെസ്റ്റിനേഷൻ പദവിയിലേക്ക് ഉയർത്താൻ തീരുമാനിച്ച പാലക്കാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രം ?

☑️നെല്ലിയാമ്പതി 


❔1455 ) അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്‌കോർ നേടിയത്?

☑️ശുഭ് മാൻ ഗിൽ (269)


❔1456) വെള്ളപ്പൊക്കം സംബന്ധിച്ച മുന്നറിയിപ്പ് രണ്ട് ദിവസം മുൻപേ നൽകാൻ കഴിയുന്ന വെബ് അടിസ്ഥാനമാക്കിയ പ്ലാറ്റ്‌ഫോമിന്റെ പേര് ഏതാണ്?

☑C-FLOOD


❔1457 ) ഗ്രാമീണ മേഖലയിലെ ദാരിദ്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് "പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഗരീബി മുക്ത് ഗാവ് യോജന" ആരംഭിച്ച സംസ്ഥാനം ഏതാണ്?

☑രാജസ്ഥാൻ


❔1458) ഖോ ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ?

☑സുധാൻഷു മിത്തൽ


❔1459 ) ആദ്യത്തെ ഖേലോ ഇന്ത്യ ജല കായിക വിനോദം ഏത് സ്ഥലത്താണ് നടക്കുന്നത്?

☑ശ്രീനഗറിലെ ദാൽ തടാകം


❔1460) അടുത്തിടെ കേരള ടൂറിസത്തിന്ടെ പരസ്യത്തിൽ ഉൾപ്പെട്ട ബ്രിട്ടീഷ് യുദ്ധ വിമാനം?

☑F-35 B

1461) തിരുവനന്തപുരം വിമാനത്താവളത്തിൽ പറന്നിറങ്ങിയ F 35B യുദ്ധവിമാനം തിരികെ കൊണ്ട് പോകാൻ എത്തുന്ന വിമാനം ഏതാണ്?

☑️സി-130 ഹെർക്കുലീസ്


❔1462 ) ചാർംഡ്' എന്ന ടിവി പരമ്പരയിലെ അഭിനയത്തിലൂടെ പ്രശസ്തനായ ഓസ്‌ട്രേലിയൻ നടൻ ആരാണ് അടുത്തിടെ അന്തരിച്ചത്?

☑️ജൂലിയൻ മക്മഹോൺ


❔1463 ) തിരുവനന്തപുരം നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താനായി നിലവിൽ വന്ന എ.ഐ സംവിധാനം ഏതാണ്?

☑️ശുചിത്വ ഐ (Suchitha Eye)


❔1464 ) Mujib's Blunders എന്ന പുസ്തകമെഴുതിയത്?

☑️മനാഷ് ഘോഷ് 


❔1465 ) ഒരു കോടിയിലധികം രജിസ്റ്റർ ചെയ്ത ഓഹരി വിപണി നിക്ഷേപകരെ രേഖപ്പെടുത്തിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനം ഏതാണ്?

☑️ഗുജറാത്ത്


❔1466) 2025 ജൂലൈയിൽ എയർ ഹെഡ്ക്വാർട്ടേഴ്‌സിൽ എയർ ഓഫീസർ-ഇൻ-ചാർജ് അഡ്മിനിസ്ട്രേഷൻ (AOA) ആയി നിയമിതനായത് ആരാണ്?

☑എയർ മാർഷൽ എസ്. ശിവകുമാർ


❔1467 ) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി അടുത്തിടെ നിയമിതനായത് ആരാണ്?

☑സുനിൽ കദം


❔1468) അടുത്തിടെ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ ഭാഗമായി ഉൾപ്പെടുത്തിയ അതിവേഗ പട്രോൾ കപ്പൽ ഏതാണ് ?

☑ആദമ്യ


❔1469 ) 25 വർഷത്തെ പ്രവർത്തനത്തിന് ശേഷം 2025 ജൂലൈയിൽ പാകിസ്ഥാനിലെ ഓഫീസ് അടച്ചുപൂട്ടുന്ന ടെക് ഭീമൻ ഏതാണ്?

☑മൈക്രോസോഫ്റ്റ്


❔1470) ആദ്യത്തെ ഖേലോ ഇന്ത്യ ജല കായിക വിനോദം ഏത് സ്ഥലത്താണ് നടക്കുന്നത്?

☑ശ്രീനഗറിലെ ദാൽ തടാകം

❔1471) 2025‑ൽ Commonwealth Youth Peace Ambassador ആയി തിരഞ്ഞെടുക്കപ്പെട്ട IIT ഗോവാഹതിയിലെ വിദ്യാർഥിനി ആരാണ്?

☑️സുകന്യ സോനോവാൾ


❔1472 ) കേരളത്തിലെ ആദ്യ സ്കിൻ ബാങ്ക് നിലവിൽ വരുന്നത് എവിടെ?

☑️തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്


❔1473 ) 'Hollywood Walk of Fame Star' അംഗീകാരം നേടിയ ആദ്യ ഇന്ത്യൻ ചലച്ചിത്ര നടി ആരാണ്?

☑️ദീപിക പദുക്കോൺ


❔1474 ) ഇന്ത്യയിലെ ആദ്യ സഹകരണ സർവകലാശാല ഏതാണ്?

☑️ത്രിഭുവൻ സഹകാരി വിശ്വ വിദ്യാലയം 


❔1475 ) അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടാൻ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ആരംഭിച്ച ഓപ്പറേഷൻ?

☑️ഓപ്പറേഷൻ മെഡ് മാക്സ്


❔1476) അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യം?

☑റഷ്യ


❔1477 ) 2025 വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസ് മെഡൽ ടേബിളിൽ ഒന്നാമതെത്തിയത്?

☑അമേരിക്ക


❔1478) 2025-ൽ ഏത് രാജ്യമാണ് നൈൽ നദിയിൽ മെഗാ അണക്കെട്ട് നിർമ്മാണം പൂർത്തിയാക്കിയത്?

☑എത്യോപ്യ


❔1479 ) 2025-ൽ നിതി ആയോഗിന്റെ വികസന റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയ ജില്ല ഏതാണ്?

☑ഹന്നാത്തിയാൽ (മിസോറം)


❔1480) 2025-ൽ രാജസ്ഥാനിൽ നിന്നുള്ള ഏത് രണ്ട് തണ്ണീർത്തടങ്ങളാണ് അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ റാംസർ പട്ടികയിൽ ഉൾപ്പെടുത്തിയത്?

☑ഖിച്ചാനും മെനാറും

❔1481) 2025 ലെ പി.കേശവദേവ് സാഹിത്യ അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത്?

☑️എം.പി.ശശി തരൂരും, പ്രമേഹരോഗ വിദഗ്ധനുമായ, ബൻഷി സാബുവും


❔1482 ) ഇന്ത്യയിൽ നിന്ന് ആരെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്ടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിച്ചത്?

☑️സഞ്‍ജോഗ് ഗുപ്ത


❔1483 ) 2024 -ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ 9 -ആംതെ വിമാനത്താവളമായി ഇന്ത്യയിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളം ഉയർന്നു വന്നത്?

☑️ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം


❔1484 ) സുരിനാമിൻടെ പുതിയ പ്രസിഡന്റ്?

☑️ജെന്നിഫർ സൈമൺസ് 


❔1485 ) ക്ഷയരോഗ മരണപ്രവചന മാതൃക നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

☑️തമിഴ്‌നാട്


❔1486) അടുത്തിടെ മിന്നൽ പ്രളയമുണ്ടായ അമേരിക്കൻ സ്റ്റേറ്റ് ?

☑ടെക്സസ്


❔1487 ) വിംബിൾഡണിൽ 100 വിജയം പൂർത്തിയാക്കിയ രണ്ടാമത്തെ പുരുഷ താരം?

☑നൊവാക്ക് ജോക്കോവിച്ച്


❔1488) 2025 ജൂലൈയിൽ ന്യൂ ഡെവലപ്മെന്റ് ബാങ്കിൽ അംഗമായ രാജ്യങ്ങൾ?

☑കൊളംബിയ, ഉസ്‌ബെക്കിസ്ഥാൻ


❔1489 ) അടുത്തിടെ, ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം വാലിയായി മാറുന്നതിനും ക്വാണ്ടം സാങ്കേതികവിദ്യകൾക്കായുള്ള ആഗോള കേന്ദ്രമായി വികസിപ്പിക്കാനുമായി "അമരാവതി ക്വാണ്ടം വാലി ഡിക്ലറേഷൻ (AQVD)" ഔദ്യോഗികമായി അംഗീകരിച്ച സംസ്ഥാന സർക്കാർ ഏതാണ്?

☑ആന്ധ്രാപ്രദേശ് സർക്കാർ


❔1490) എല്ലാ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലും മിനിമം ബാലൻസ് നിബന്ധന അടുത്തിടെ ഒഴിവാക്കിയ പൊതുമേഖലാ ബാങ്ക് ഏതാണ്?

☑കാനറ ബാങ്ക്

❔1491) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സൗരയൂഥത്തിൽ ഏറ്റവും അധികം ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം?

☑️ശനി


❔1492 ) IQAir ന്റെ 2024-ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും മികച്ച വായു ഗുണനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?

☑️ബഹാമസ്


❔1493 ) കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത്?

☑️തിരുവനന്തപുരം


❔1494 ) വനംവകുപ്പിന്റെ സർപ്പ (SARPA) എന്ന മൊബൈൽ അപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസിഡർ?

☑️ടൊവിനോ തോമസ് 


❔1495 ) ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ കടൽ പാലം?

☑️പാമ്പൻ പാലം


❔1496) ലോകത്തിൽ ഏറ്റവും വലിയ തുകയ്ക്ക് ലേലം ചെയ്യപ്പെട്ട ഇന്ത്യൻ കലാസൃഷ്ടി?

☑ഗ്രാമ യാത്ര


❔1497 ) മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ സി ഡാനിയേലിന്റെ പ്രതിമ സ്ഥാപിതമാകുന്നത്?

☑ചിത്രാഞ്ജലി സ്റ്റുഡിയോ (തിരുവനന്തപുരം)


❔1498) ആലപ്പുഴ മങ്കൊമ്പിലെ നെല്ലു ഗവേഷണ കേന്ദ്രം വികസിപ്പിച്ച പുതിയ നെൽവിത്തുകൾ?

☑ആദ്യ, പുണ്യ


❔1499 ) പൂർണ്ണമായും നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തിറക്കുന്ന ലോകത്തിലെ ആദ്യ ദിനപത്രം?

☑ഇൽ ഫ്ലോഗിയോ (ഇറ്റാലിയൻ ദിനപത്രം )


❔1500) അടുത്തിടെ വിവിധ ആകാശഗംഗകളുടെ ചിത്രം പകർത്തിയ ബഹിരാകാശ ദൂരദർശനി?

☑യൂക്ലിഡ്

No comments:

Post a Comment