GK തയ്യാറാക്കിയത് അനൂപ് വേലൂർ
❔1501) 2025-ലെ ബ്രിട്ടീഷ് ഗ്രാൻഡ് പ്രിക്സ് സിൽവർസ്റ്റോണിൽ ആര് ജയിച്ചു?
☑️ലാൻഡോ നോറിസ്
❔1502 ) ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ ഏത് രാജ്യത്തെയാണ് പരാജയപ്പെടുത്തിയത്?
☑️ഇംഗ്ലണ്ട്
❔1503 ) 2025 മെയ് 31 വരെയുള്ള വിവരമനുസരിച്ച്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പ്രകാരം പ്രചാരത്തിലുണ്ടായിരുന്ന ₹2000 നോട്ടുകളുടെ ആകെ മൂല്യം എത്രയാണ്?
☑️₹6,181 കോടി
❔1504 ) 2025 ലെ ഫിഷറീസ് ഡിപ്പാർട്ട്മെൻറ് എക്സലൻസ് അവാർഡ് നേടിയ കേരളത്തിലെ ജില്ല ഏതാണ് ?
☑️കാസർഗോഡ് ജില്ല
❔1505 ) 2025 ലെ ചിന്ത രവീന്ദ്രൻ അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത്?
☑️മറാത്തി എഴുത്തുകാരനും നിരൂപകനുമായ ശരൺകുമാർ ലിംബാലെ
❔1506) ആഴക്കടൽ ഡൈവിങ്ങും രക്ഷാപ്രവർത്തനങ്ങളും നടത്താൻ കഴിവുള്ള ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച ഡ്രൈവിംഗ് സപ്പോർട്ട് കപ്പലിന്ടെ പേരെന്താണ്?
☑നിസ്റ്റാർ
❔1507 ) നമീബിയയുടെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് ലഭിച്ച വ്യക്തി?
☑നരേന്ദ്രമോദി
❔1508) 2025 ജൂലൈ 09 ന് 125-ആം ജന്മവാർഷികം ആഘോഷിച്ച ഏത് നേതാവിന്ടെ പേരിലാണ് സ്റ്റാമ്പ് പുറത്തിറക്കിയത് ?
☑ശ്യാമ പ്രസാദ് മുഖർജി
❔1509 ) 2026 ജനുവരി 01 ഓടെ യൂറോ സ്വീകരിക്കുന്ന 21 -ആംതെ രാജ്യമായി ഏത് രാജ്യമാകും?
☑ബൾഗേറിയ
❔1510) പ്രപഞ്ച ചരിത്രത്തെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ദൂരദർശിനി?
☑സ്ഫെറെക്സ് (SPHEREx)
❔1511) 2025 -ൽ ആപ്പിളിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആയി ചുമതലയേൽക്കുന്ന ഇന്ത്യൻ വംശജൻ?
☑️സാബിഹ് ഖാൻ
❔1512 ) 2025 ചമ്പക്കുളം മൂലം വള്ളം കളി ജേതാക്കളായത്?
☑️ചെറുതന ചുണ്ടൻ
❔1513 ) സാവിത്രി ബായ് ഫുലേ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്?
☑️ന്യൂഡൽഹി
❔1514 ) 100 മീറ്റർ ഓട്ടത്തിൽ പുതിയ റെക്കോർഡ് തീർത്ത് അദൃശ്യമായ തടസ്സം മറികടന്ന താരമാണ് ആര്?
☑️അനിമേഷ് കുജുർ (ഗ്രീസിൽ നടന്ന ഡ്രോമിയ ഇന്റർനാഷണൽ സ്പ്രിന്റ് മീറ്റിലാണ് റെക്കോർഡ് സ്ഥാപിച്ചത്.)
❔1515 ) 2025 -ൽ സ്ഥാപിതമായതിന്ടെ 150 -ആം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ച്?
☑️ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
❔1516) അടുത്തിടെ തുർക്കി കോടതി വിലക്ക് ഏർപ്പെടുത്തിയ ചാറ്റ് ബോട്ട് ?
☑ഗ്രോക്ക് (Grok)
❔1517 ) അടുത്തിടെ SAIL പശ്ചിമേഷ്യയിലെ ആദ്യ വിദേശ ഓഫീസ് ആരംഭിച്ചത്?
☑ദുബായ്
❔1518) അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം?
☑പിണ്ഡ മുഖർജിയാന
❔1519 ) 2025 ജൂലൈ 11 ന് അന്തരിച്ച പ്രശസ്ത നിയമ വിദഗ്ദ്ധനും മുൻ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനുമായ വ്യക്തി ?
☑എൻ. ടിപ്പണ്ണ
❔1520) യുനെസ്കോ 2026 -ലെ ലോക പുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ട നഗരം ?
☑റബാത്
❔1521) 5 പന്തിൽ 5 വിക്കറ്റ് വീഴ്ത്തിയ ആദ്യ പുരുഷ ക്രിക്കറ്റ് താരം ആര്?
☑️കർട്ടിസ് കാമ്പർ
❔1522 ) 2025 ജൂലൈ 11 ന് സർവജനിക് ഗണേശോത്സവം ഔദ്യോഗികമായി സംസ്ഥാന ഉത്സവമായി പ്രഖ്യാപിച്ച സംസ്ഥാനം?
☑️മഹാരാഷ്ട്ര
❔1523 ) 2025 ജൂലൈ 11 ന് ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ ടു എയർ മിസൈൽ (BVRAAM) 'അസ്ത്ര' ഏത് ഫൈറ്റർ ജെറ്റ് പ്ലാറ്റ് ഫോമിലേക്ക് വിജയകരമായി പരീക്ഷിച്ചത്?
☑️Su-30 Mk-I
❔1524 ) അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം ഏത് സായുധ സേനയിൽ ഉൾപ്പെടുത്താൻ തയ്യാറെടുക്കുന്നു?
☑️ഇന്ത്യൻ സൈന്യം
❔1525 ) ഹിന്ദുസ്ഥാൻ യൂണി ലിവറിന്ടെ സി.ഇ.ഒ ആയി നിയമിതയാകുന്നത്?
☑️പ്രിയാ നായർ (മുൻപ് HUL-യിലെ ബ്യൂട്ടി ആൻഡ് വെൽനെസ് ബിസിനസ് വിഭാഗം ഹെഡായിരുന്നു പ്രിയാ നായർ.)
❔1526) 2025 ജൂലൈയിൽ ചെങ്കടലിൽ വെച്ച് മിസൈൽ ആക്രമണത്തിൽ തകർന്ന കപ്പൽ?
☑എറ്റേണിറ്റി സി
❔1527 ) 2025 ജൂലൈയിൽ പുറത്തുവിട്ട ഫിഫ പുരുഷ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
☑133
❔1528) 2026 ഐ.സി.സി ടി-20 ലോകകപ്പിൽ ആദ്യമായി യോഗ്യത നേടിയ രാജ്യം ഏതാണ്?
☑ഇറ്റലി
❔1529 ) 2027 ലെ പ്രഥമ ബിംസ്റ്റെക് ഗെയിംസ് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
☑ഇന്ത്യ
❔1530) അയൽക്കൂട്ട അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഒരുക്കുന്ന കുടുംബശ്രീയുടെ ഇൻഷൂറൻസ് പദ്ധതി?
☑ജീവൻ ദീപം ഒരുമ
❔1531) Enlightened Leadership എന്ന പുസ്തകം എഴുതിയത് ?
☑️Tshering Tobgay
❔1532 ) ഇന്ത്യയിലെ ആദ്യത്തെ ഡിസ്നി ലാൻഡ് തീം പാർക്ക് നിലവിൽ വരുന്നത് ?
☑️മനേസർ
❔1533 ) അമർനാഥ് യാത്ര സുരക്ഷിതമാക്കുന്നതിനായി ഇന്ത്യൻ സൈന്യം ആരംഭിച്ച സുരക്ഷാ സജ്ജീകരണം ?
☑️ഓപ്പറേഷൻ ശിവ
❔1534 ) 2025 ടൈം 100 ക്രിയേറ്റേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യക്കാരി ?
☑️പ്രജക്ത കോലി
❔1535 ) അടുത്തിടെ 3500 വർഷം പഴക്കമുള്ള പെനിക്കോ നഗരം കണ്ടെത്തപ്പെട്ടത് ?
☑️പെറു
❔1536) ഡബിൾ ബാഗൽ വിജയത്തിലൂടെ 2025 വിംബിൾഡൺ കിരീടം നേടി ചരിത്രം സൃഷ്ടിച്ചത് ആരാണ്?
☑ഇഗ സ്വിയടെക്
❔1537 ) സംയുക്ത അഭ്യാസത്തിനായി അടുത്തിടെ ചെന്നൈയിൽ എത്തിയ ജപ്പാൻ കോസ്റ്റ് ഗാർഡ് ഷിപ്പ് ?
☑Itsukushima
❔1538) UPI ഉപയോഗം നടപ്പിലാക്കുന്ന 8 -ആംത് രാജ്യം ?
☑ട്രിനിഡാഡ് ആൻഡ് ടൊബാഗോ
❔1539 ) ഇന്ത്യയുടെ 87-ാമത് ഗ്രാൻഡ്മാസ്റ്ററായി പ്രഖ്യാപിക്കപ്പെട്ടത് ആരാണ്?
☑ഹരികൃഷ്ണൻ എ
❔1540) 2026- 2027 അധ്യയന വർഷം മുതൽ പ്രീ പ്രൈമറി വിദ്യാഭ്യാസം 3 വർഷം ആക്കുവാൻ തീരുമാനിച്ച സംസ്ഥാനം?
☑കേരളം
❔1541) റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ആരായിരിക്കും?
☑️സോണാലി മിശ്ര
❔1542 ) യുനെസ്കോയുടെ ലോക പൈതൃക സൈറ്റിലേക്ക് ചേർത്ത മറാത്ത സൈനിക ഭൂ പ്രകൃതികളെ ഉൾക്കൊള്ളുന്ന 11 കോട്ടകൾക്കൊപ്പം വില്ലുപുരം ജില്ലയിലെ ഏത് കോട്ടയാണ്?
☑️ജിംഗി കോട്ട
❔1543 ) പ്രസിഡന്റ് ദ്രൗപദി മുർമു 2025 ജൂലൈയിൽ എത്ര പുതിയ ഗവർണർമാരെയും ലഫ്റ്റനൻറ് ഗവർണറേയുമാണ് നിയമിച്ചത് ?
☑️രണ്ടു ഗവർണർമാരെയും ഒരു ലഫ്റ്റനൻറ് ഗവർണറേയും
❔1544 ) മുംബൈയിലെ ആദ്യ ഷോറൂമിലൂടെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ പോകുന്ന ആഗോള ഇലക്ട്രിക് വാഹന നിര്‍മ്മാതാവ് ഏതാണ്?
☑️ടെസ്‌ല
❔1545 ) അടുത്തിടെ അന്തരിച്ച പ്രസിദ്ധമായ തെലുങ്ക് സിനിമാ നടനും മുൻ ആന്ധ്രാപ്രദേശ് എം.എൽ.എ യുമായ വ്യക്തി?
☑️കോട്ട ശ്രീനിവാസ റാവു
❔1546) 2025ലെ വിംബിൾഡൺ പുരുഷ ഡബിൾസ് കിരീടം നേടിയ സഖ്യം ഏതാണ്?
☑ജൂലിയൻ കാഷ് ആൻഡ് ലോയ്ഡ് ഗ്ലാസ്പൂൾ
❔1547 ) അടുത്തിടെ അന്തരിച്ച മുൻ നൈജീരിയൻ പ്രസിഡന്റ് ?
☑മുഹമ്മദു ബുഹാരി
❔1548) കേരളത്തിലെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭം ഏതാണ്?
☑Zographetus mathewi
❔1549 ) 2025 ജൂലൈ 14 -ന് അന്തരിച്ച പ്രശസ്ത ദക്ഷിണേന്ത്യൻ നടി ആരാണ് ?
☑ബി. സരോജ ദേവി
❔1550) രാജ്യത്തെ കരടികളെ വെടിവെച്ച് കൊല്ലാൻ തീരുമാനമെടുത്ത രാജ്യം?
☑സ്ലോവാക്യ
1551) ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്ടെ ഉൽക്കാപഠന നേതൃ സമിതിയിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ ആരാണ് ?
☑️അശ്വിൻ ശേഖർ
❔1552 ) 2025 -ൽ ഫ്രാൻസിന്ടെ ബാസ്റ്റിൽ ദിന പരേഡിൽ മുഖ്യാതിഥിയായത് ?
☑️Prabowo Subianto
❔1553 ) 2025 വനിതാ ചെസ് വേൾഡ് കപ്പിൽ മുൻ ലോക ചാമ്പ്യനായ അന്ന ഉഷേനിനയെ പരാജയപ്പെടുത്തിയ ഇന്ത്യൻ താരം ?
☑️Vantika Agrawal
❔1554 ) ക്രൂയിസ് ഭാരത് മിഷനിൽ ചേരുന്ന ആദ്യ സംസ്ഥാനമായി ഏതാണ് മാറിയത്?
☑️ഗുജറാത്ത്
❔1555 ) ഇന്ത്യ ആദ്യമായി പങ്കെടുത്ത ഓസ്‌ട്രേലിയയുടെ സൈനികാഭ്യാസമായത് ഏതാണ്?
☑️ടാലിസ്മാൻ സാബർ
❔1556) 4 ട്രില്യൺ ഡോളർ വിപണി മൂല്യം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ ലിസ്റ്റ് ചെയ്ത കമ്പനി ഏതാണ്?
☑എൻവിഡിയ (Nvidia)
❔1557 ) ബാറ്ററി നിർമ്മാണ വിഭാഗത്തിൽ ഇന്ത്യ എനർജി സ്റ്റോറേജ് അലയൻസിന്റെ (IESA) ഇൻഡസ്ട്രി എക്സലൻസ് അവാർഡ് 2025 നേടിയ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
☑തെലങ്കാന
❔1558) നഗരങ്ങളിലെ പാവപ്പെട്ട സ്ത്രീകളെ ഡിജിറ്റൽ സേവന ദാതാക്കളാക്കാൻ സഹായിക്കുന്ന 'ഡിജി-ലക്ഷ്മി' എന്ന പുതിയ പദ്ധതി ആരംഭിച്ച സംസ്ഥാന സർക്കാർ ഏതാണ്?
☑ആന്ധ്രാപ്രദേശ്
❔1559 ) സംസ്ഥാനത്ത് കൊതുകുകളെ നേരിടാൻ ആന്ധ്രാപ്രദേശ് ആരംഭിച്ച നൂതന സംവിധാനത്തിന്റെ പേരെന്താണ്?
☑സ്മാർട്ട് മൊസ്ക്വിറ്റോ സർവൈലൻസ് സിസ്റ്റം (SMoSS)
❔1560) യൂറോപ്യൻ ട്രീ ഓഫ് ദി ഇയർ 2025 ആയി തിരഞ്ഞെടുക്കപ്പെട്ടത്?
☑ബീച്ച് മരം
❔1561) 2025 ജൂലൈ 15 ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു നൽകിയ കലിംഗ രത്ന അവാർഡ് 2024 ആർക്കാണ് ലഭിച്ചത് ?
☑️കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ
❔1562 ) FIH ഹോക്കി പ്രോ ലീഗിൽ 2024 -25 ലെ പോളിഗ്രാസ് മാജിക് സ്‌കിൽ അവാർഡ് നേടിയ ഇന്ത്യൻ ഹോക്കി കളിക്കാരന്റെ പേര് ?
☑️ദീപിക സെഹ്‌രാവത്ത്
❔1563 ) 'ഡ്രോർ 1' ജിയോസ്റ്റേഷനറി ഉപഗ്രഹം 2025 ജൂലൈ 13 ന് ഏത് ബഹിരാകാശ ഏജൻസിയാണ് വിക്ഷേപിച്ചത് ?
☑️ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസ്
❔1564 ) ഇന്ത്യയിലെ ആദ്യ അക്വാ ടെക് പാർക്ക് നിലവിൽ വന്നത് ?
☑️അസം
❔1565 ) കർണാടക ബാങ്കിന്റെ ഇടക്കാല സി.ഇ.ഒ ആയി ആരെയാണ് നിയമിച്ചിരിക്കുന്നത്?
☑️രാഘവേന്ദ്ര എസ് ഭട്ട്
❔1566) വിവിധ സംസ്ഥാനങ്ങളിലായി 18 ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിനും മാതൃസംസ്ഥാനത്തേക്ക് തിരിച്ചയക്കുന്നതിനും ഉത്തരവിട്ടത് ആരാണ്?
☑ഇന്ത്യൻ രാഷ്ട്രപതി
❔1567 ) 'ട്രൈബൽ ജീനോം സീക്വൻസിംഗ് പ്രോജക്റ്റ്' ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
☑ഗുജറാത്ത്
❔1568) ബീഹാർ തിരഞ്ഞെടുപ്പിനുള്ള സ്വീപ് (SVEEP) ഐക്കണുകളായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചത് ആരെയാണ്?
☑നിതു ചന്ദ്ര, ക്രാന്തി പ്രകാശ് ഝാ
❔1569 ) അന്താരാഷ്ട്ര നീതിക്കായുള്ള ലോക ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
☑ ജൂലൈ 17
❔1570) ഇന്ത്യയ്ക്കും യുഎഇ ക്കും ഇടയിൽ അണ്ടർവാട്ടർ ട്രെയിൻ നിലവിൽ വരുന്നത്?
☑മുംബൈ – ദുബായ്
❔1571) ഉക്രെയ്നിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട വ്യക്തിയാരാണ്?
☑️യുലിയ സ്വൈരിഡെങ്കോ
❔1572 ) കേരള സംസ്ഥാന കഥകളി, പല്ലാവൂർ അപ്പു മാരാർ വാദ്യ പുരസ്‌കാരം, 2023 ലേക്കുള്ള കേരളീയ നൃത്തനാട്യ പുരസ്‌കാരം എന്നിവ 2025 ജൂലൈ 17 ന് ആരാണ് പ്രഖ്യാപിച്ചത് ?
☑️സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ
❔1573 ) 2024 ലെ സ്വച്ഛ് സർവേക്ഷൺ റാങ്കിങ്ങിൽ കേരളത്തിൽ നിന്നുള്ള ഏത് കോർപ്പറേഷനാണ് വാട്ടർ പ്ലസ് പദവി നേടിയത്?
☑️തിരുവനന്തപുരം കോർപ്പറേഷൻ
❔1574 ) ഭാരത് ബയോടെക്കിന്ടെ ഭക്ഷ്യ സംസ്കരണ കേന്ദ്രം കേരളത്തിൽ സ്ഥാപിതമാകുന്നത് ?
☑️കൊച്ചി
❔1575 ) 2025 -ൽ മൈക്രോസോഫ്റ്റ് രൂപീകൃതമായിട്ട് എത്ര വർഷം?
☑️50 വർഷം
❔1576) ഭൂമിയിൽ നിന്ന് 37 കോടി കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്വർണവും ഇരുമ്പും നിക്കലും അടങ്ങിയ ചിന്ന ഗ്രഹം?
☑സൈക്കി
❔1577 ) പുരാവസ്തുഗവേഷകർ നടത്തിയ ഖനനത്തിൽ മഹാശില നിർമിതികൾ കണ്ടെത്തിയ കേരളത്തിലെ പ്രദേശം?
☑മലമ്പുഴ
❔1578) ഇന്ത്യയിൽ ഏറ്റവും ഉയർന്ന അലൂമിനിയം നിക്ഷേപം കണ്ടെത്തിയ ജില്ല?
☑കാസർഗോഡ് (കാറഡുക്ക)
❔1579 ) തട്ടിപ്പുകൾ തടയുന്നതിനും മോഷണ വസ്തു ട്രാക്ക് ചെയ്യുന്നതിനും ഉപകരിക്കുന്ന AI അധിഷ്ഠിത ആപ്പ്?
☑ സഞ്ചാർ സാത്ഥി
❔1580) കപ്പൽ വരുമ്പോൾ ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ പാലം (രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ കടൽ പാലം)?
☑പാമ്പൻ പാലം (രാമേശ്വരം)
❔1581) 2025 ജൂലൈ 17 ന് ഇന്ത്യ പൃഥ്വി -II അഗ്നി- I എന്നീ രണ്ടു ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈലുകളുടെ തുടർച്ചയായ പരീക്ഷണങ്ങൾ ഏത് ഫയറിംഗ് റേഞ്ചിലാണ് നടത്തിയത്?
☑️ചണ്ഡീപൂർ, ഒഡീഷ
❔1582 ) പോളിയാക്ക് ഇമ്റേ ആൻഡ് വർഗ ജാനോസ് മെമ്മോറിയൽ ടൂർണമെന്റിൽ റെസ്ലിങിൽ സ്വർണ മെഡൽ നേടിയ ഇന്ത്യക്കാരൻ?
☑️സുജീത് കൽക്കൽ
❔1583 ) കേരളത്തിൽ ആദ്യമായി കവച് സുരക്ഷാ സംവിധാനം ഒരുങ്ങുന്നത് ?
☑️എറണാകുളം സൗത്ത് - ഷൊർണൂർ ജംഗ്ഷൻ
❔1584 ) 2025 ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഇന്ത്യൻ വനിതാ ഗോൾ കീപ്പർ?
☑️അഥിതി ചൗഹാൻ
❔1585 ) പൂന്താനം ഇല്ലത്തിൻ്റെ പദ്ധതി പൂർത്തിയാകാതെ അടുത്തിടെ അന്തരിച്ച പ്രശസ്ത ആർക്കിടെക്റ്റ് ഏത്?
☑️ആർ.കെ രമേശ്
❔1586) ഭാവിക്ക് അനുയോജ്യമായ സിവിൽ സർവീസ് കെട്ടിപ്പടുക്കുന്നതിനായി ജിതേന്ദ്ര സിംഗ് ആരംഭിച്ച പുതിയ ഉദ്ധ്യമം ഏതാണ്?
☑NSCSTI 2.0 (National Scheme for Civil Services Training Institutes)
❔1587 ) ജർമ്മനിയിൽ നടന്ന 2025ലെ വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ, 200 മീറ്റർ ഫ്രീസ്റ്റൈൽ സ്വിമ്മിംഗിൽ 1:48.22 സമയം കൊണ്ട് പുതിയ ഇന്ത്യൻ റെക്കോർഡ് സ്ഥാപിച്ച താരം ആരാണ്?
☑ശ്രീഹരി നടരാജ്
❔1588) ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (BMRCL) പുതിയ മാനേജിംഗ് ഡയറക്ടറായി 2025-ൽ നിയമിക്കപ്പെട്ട ഓഫീസർ ആരാണ്?
☑ഡോ. ജെ. രവിശങ്കർ
❔1589 ) സിംബെക്സ് 2025 (SIMBEX 2025) എന്ന ഉഭയകക്ഷി നാവിക അഭ്യാസത്തിൽ ഇന്ത്യൻ നാവികസേന ഏത് രാജ്യവുമായാണ് പങ്കെടുക്കുന്നത്?
☑ സിംഗപ്പൂർ
❔1590) ലോക ചെസ്സ് ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
☑ജൂലൈ 20
❔1591) നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റിയുടെ പുതിയ ചെയർപേഴ്സൺ?
☑️നിതിൻ ഗുപ്ത
❔1592 ) ഫ്രീ സ്റ്റൈൽ ഗ്രാൻഡ് സ്ലാം ചെസ് ടൂറിന്ടെ സെമിയിലെത്തിയ ആദ്യ ഇന്ത്യക്കാരൻ?
☑️അർജുൻ എറിഗൈസി
❔1593 ) നേരത്തെയുള്ള എ.ഐ.എഫ്.എഫ് തീരുമാനം കായിക തർക്ക പരിഹാര കോടതി റദ്ദാക്കിയതിനെത്തുടർന്ന് ഏത് ടീമിനെയാണ് ഐ-ലീഗ് ചാമ്പ്യന്മാരായി പ്രഖ്യാപിച്ചത്?
☑️ഇന്റർ കാശി
❔1594 ) 2025 ജൂലൈയിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച താരം?
☑️ആന്ദ്രേ റസ്സൽ
❔1595 ) 2025 ജൂലൈയിൽ അന്തരിച്ച അമേരിക്കൻ ഗാനരചയിതാവ് ?
☑️അലൻ ബെർഗ് മാൻ
❔1596) 2025 ജൂലൈയിൽ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ച സംഘടന?
☑ദ റെസിസ്റ്റൻസ് ഫ്രണ്ട്
❔1597 ) അടുത്തിടെ സൂപ്പർ ലീഗ് കേരളവുമായി 5 വർഷത്തെ സംപ്രേഷണ കരാറിൽ ഒപ്പു വെച്ച അമേരിക്കൻ മീഡിയ ഗ്രൂപ്പ്?
☑SEGG
❔1598) ലോകത്തിലാദ്യമായി പരമ്പരാഗത വിജ്ഞാന ഡിജിറ്റൽ ലൈബ്രറി ആരംഭിച്ച രാജ്യം?
☑ഇന്ത്യ
❔1599 ) പശ്ചിമഘട്ടത്തിൽ അടുത്തിടെ കണ്ടെത്തിയ പുതിയ ലൈക്കൻ ഇനത്തിന്റെ പേരെന്താണ്?
☑ അലോഗ്രാഫ എഫ്യൂസോസൊറിഡിക്ക (Allographa Effusosoredica)
❔1600) ലേസർ ഉപയോഗിച്ച് ശത്രുവിനെ നേരിടുന്ന സാങ്കേതികവിദ്യ സ്വന്തമാക്കിയ നാലാമത്തെ രാജ്യം?
☑ഇന്ത്യ

No comments:
Post a Comment