❔1801) ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത് ?
☑️1857
❔1802 ) ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിളിച്ച സമരം ഏത്?
☑️ഒന്നാം സ്വാതന്ത്രസമരം (1857- ലെ)
❔1803 ) 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്?
☑️മംഗൽ പാണ്ഡെ
❔1804 ) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആര്?
☑️ഖുദിറാം ബോസ് (18 വയസ്സ്)
❔1805 ) ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്ന ‘ചമ്പാരൻ’ എന്ന പ്രദേശം ഏതു സംസ്ഥാനത്താണ്?
☑️ബീഹാർ
❔1806 ) “സ്വാതന്ത്ര്യത്തിനു വേണ്ടി യാചിക്കുകയല്ല അത് പിടിച്ചു വാങ്ങുകയാണ് വേണ്ടത്” എന്നുപറഞ്ഞ സ്വാതന്ത്രസമര സേനാനി ആര്?
☑️ലാലാ ലജ്പത് റായി
❔1807 ) ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?
☑️സ്വാമി ദയാനന്ദ സരസ്വതി
❔1808 ) ‘ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്നറിയപ്പെടുന്നത് ആരാണ്?
☑️ദാദാഭായ് നവറോജി
❔1809 ) ഇന്ത്യ സ്വാതന്ത്രം ആവുന്ന കാലത്ത് ഗവർണർ ജനറൽ ആരായിരുന്നു?
☑️മൗണ്ട് ബാറ്റൺ പ്രഭു
❔1810) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ ആര്?
☑️മൗണ്ട് ബാറ്റൺ പ്രഭു
❔1811) ഇന്ത്യയിലെ ഏക ദേശീയ പാതക നിർമ്മാണശാല ഏതാണ് ?
☑️ഹുബ്ലി (കർണാടക)
❔1812 ) ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രവാക്യം ആദ്യമായി മുഴക്കിയത് ആരാണ് ?
☑️സ്വാമി ദയാനന്ദ സരസ്വതി
❔1813 ) ഇന്ത്യൻ ദേശീയപാതകയിലെ അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം എത്രയാണ് ?
☑️24
❔1814 ) ഇന്ത്യൻ ദേശീയഗാനത്തിൽ എത്ര വരികൾ ഉണ്ട് ?
☑️13
❔1815 ) “"സ്വാതന്ത്ര്യത്തിന് വേണ്ടി യാചിക്കുകയല്ല അത് പിടിച്ചു വാങ്ങുകയാണ് വേണ്ടത്" എന്നു പറഞ്ഞ സ്വാതന്ത്ര്യ സമര സേനാനി ആര് ?
☑️ലാലാ ലജ്പത്റായി
❔1816 ) ഇന്ത്യയുടെ രാഷ്ട്ര പിതാവായി അറിയപ്പെടുന്നത് ആരാണ് ?
☑️മഹാത്മാഗാന്ധി
❔1817 ) ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആരാണ് ?
☑️ബി.ആർ അംബേദ്കർ
❔1818) ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹം നടന്ന " ചമ്പാരൻ " എന്ന പ്രദേശം ഏതു സംസ്ഥാനത്താണ്?
☑️ബീഹാർ
❔1819 ) ഇന്ത്യയുടെ വന്ദ്യവയോധികൻ "എന്ന് അറിയപ്പെടുന്നത് ആരാണ് ?
☑️ദാദാഭായ് നവറോജി
❔1820) “ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ആരാണ് ?
☑️അരുണ ആസിഫ് അലി
❔1821) സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രി എവിടെയാണ് പതാക ഉയർത്താറുള്ളത്?
☑️ചെങ്കോട്ട
❔1822 ) ‘മണികർണിക’ എന്ന പേരിൽ അറിയപ്പെട്ട സ്വാതന്ത്ര്യ സമര നായിക ആര്?
☑️ഝാൻസി റാണി (റാണി ലക്ഷ്മി ഭായ്)
❔1823 ) സ്വാമി വിവേകാനന്ദൻ ആരംഭിച്ച ഇംഗ്ലീഷ് മാസിക ഏത്?
☑️പ്രബുദ്ധ ഭാരതം
❔1824 ) നേതാജി എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്രസമരസേനാനി?
☑️ദാദാ ഭായ് നവറോജി
❔1825 ) ‘ജയ്ഹിന്ദ്’ എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയ നേതാവ് ആര്?
☑️സുഭാഷ് ചന്ദ്ര ബോസ്
❔1826 ) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷയായ ആദ്യ വനിത ആരാണ്?
☑️ആനി ബസന്റ്
❔1827 ) ആരുടെ വധത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷനാണ് കപൂർ കമ്മീഷൻ?
☑️മഹാത്മാഗാന്ധി
❔1828 ) ജവഹർലാൽ നെഹ്റുവിനെ ‘ഋതുരാജൻ’ എന്ന് വിശേഷിപ്പിച്ചതാര്?
☑️രവീന്ദ്രനാഥ ടാഗോർ
❔1829 ) സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചത് ആര്?
☑️മുഹമ്മദ് ഇഖ്ബാൽ
❔1830) ‘കേരള ഗാന്ധി’ എന്നറിയപ്പെടുന്നത് ആര്?
☑️കെ കേളപ്പൻ
1831) നാഷണൽ ഹൊറാൾഡ് എന്ന പത്രം സ്ഥാപിച്ചതാര്?
☑️ജവഹർലാൽ നെഹ്റു
❔1832 ) ‘ഇന്ത്യ വിൻസ് ഫ്രീഡം’ ആരുടെ ആത്മകഥയാണ്?
☑️മൗലാന അബ്ദുൽ കലാം ആസാദ്
❔1833 ) സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത്?
☑️168 ദിവസം
❔1834 ) ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ആര്?
☑️പഴശ്ശിരാജ
❔1835 ) “നമ്മുടെ ജീവിതത്തിൽ നിന്നും പ്രകാശം മറഞ്ഞു പോയിരിക്കുന്നു എങ്ങും ഇരുട്ടാണ് “ഗാന്ധിജിയുടെ മരണത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്?
☑️ജവഹർലാൽ നെഹ്റു
❔1836 ) സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
☑️സി ആർ ദാസ്
❔1837 ) ഇന്ത്യൻ ദേശീയ പതാകയിൽ ധൈര്യത്തെയും ത്യാഗത്തെയും സൂചിപ്പിക്കുന്ന നിറം ഏത്?
☑️കുങ്കുമം
❔1838 ) “നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ഈ വാക്കുകൾ ആരുടേതാണ്?
☑️സുഭാഷ് ചന്ദ്ര ബോസ്
❔1839 ) ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?
☑️1950 ജനുവരി 26
❔1840) ഇന്ത്യയുടെ പരമോന്നത നീതിപീഠം?
☑️സുപ്രീംകോടതി
❔1841) ദേശീയ പതാകയിലെ നിറങ്ങൾ ഏതെല്ലാം?
☑️കാവി (ഓറഞ്ച്), വെള്ള, പച്ച
- കാവി: ധീരതയെയും ത്യാഗത്തെയും ഇത് സൂചിപ്പിക്കുന്നു.
- വെള്ള: സമാധാനത്തെയും സത്യസന്ധതയെയും ഇത് പ്രതിനിധീകരിക്കുന്നു.
- പച്ച: സമൃദ്ധിയെയും ഫലഭൂയിഷ്ഠതയെയും ഇത് സൂചിപ്പിക്കുന്നു.
- നടുവിൽ വെള്ള നിറത്തിൽ നീല നിറത്തിലുള്ള അശോകചക്രവും ഉണ്ട്.
❔1842 ) ഇന്ത്യയുടെ ദേശീയഗാനം ഏത്?
☑️ജനഗണമന
❔1843 ) ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചതാര്?
☑️രവീന്ദ്രനാഥ ടാഗോർ
❔1844 ) ഇന്ത്യയുടെ ദേശീയഗീതം ഏത്?
☑️വന്ദേമാതരം
❔1845 ) ഇന്ത്യയുടെദേശീയ ഗീതം രചിച്ചതാര്?
☑️ബങ്കിം ചന്ദ്ര ചാറ്റർജി
❔1846 ) ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം എവിടെയായിരുന്നു ?
☑️കൊൽക്കത്ത
❔1847 ) പഠിക്കൂ, പോരാടു’ സംഘടിക്കു’ ആരുടെ ഉത്ബോധനം ആണ് ഇത്?
☑️ബി ആർ അംബേദ്കർ
❔1848 ) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി ആര്?
☑️സർദാർ വല്ലഭായി പട്ടേൽ
❔1849 ) ഗാന്ധിജിയെ മഹാത്മാ എന്ന് വിളിച്ചതാര്?
☑️രവീന്ദ്രനാഥ ടാഗോർ
❔1850) പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആര്?
☑️സർദാർ കെ എം പണിക്കർ
❔1851) ഇന്ത്യയുടെ രാഷ്ട്ര ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
☑️ജവഹർലാൽ നെഹ്റു
❔1852 ) വന്ദേമാതരം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
☑️അരവിന്ദ ഘോഷ്
❔1853 ) സ്വരാജ്യം എന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ചത് ആര്?
☑️ബാലഗംഗാധര തിലക്
❔1854 ) ഏത് സ്വാതന്ത്രസമര സേനാനിയുടെ നിരോധനത്തെക്കുറിച്ച് അന്വേഷിക്കാനാണ് മുഖർജി കമ്മീഷൻ നിയോഗിച്ചത്?
☑️സുഭാഷ് ചന്ദ്ര ബോസ്
❔1855 ) ഇന്ത്യ ഗേറ്റ് നിർമ്മിച്ചത് ആരുടെ സ്മരണക്കായി?
☑️ഒന്നാം ലോക മഹായുദ്ധത്തിൽ മരണപ്പെട്ട പട്ടാളക്കാരുടെ ഓർമ്മയ്ക്കായി
❔1856 ) ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആര്?
☑️സരോജിനി നായിഡു
❔1857 ) ആഗസ്റ്റ് 15 ജന്മദിനമായ സ്വാതന്ത്രസമര സേനാനി ആര്?
☑️അരവിന്ദ ഘോഷ്
❔1858 ) ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
☑️സുഭാഷ് ചന്ദ്ര ബോസ്
❔1859 ) ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?
☑️ഡൽഹൗസി പ്രഭു
❔1860) ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചതാര്?
☑️സുഭാഷ് ചന്ദ്ര ബോസ്
❔1861) 2025-ലെ ബ്രിട്ടീഷ് ചെസ് ചാമ്പ്യൻഷിപ്പിൽ ഒരു ചെസ് ഗ്രാൻഡ്മാസ്റ്ററെ തോൽപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരം ആരാണ്?
☑️ബോധനാ ശിവാനന്ദൻ
❔1862 ) 2025 ആഗസ്റ്റിൽ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി താരം ആരാണ്?
☑️Vece Paes
❔1863 ) ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തിൽ സൗദി അറേബ്യയിൽ ആരംഭിച്ച, ഇന്ത്യ-സൗദി കാർഷിക വ്യാപാരത്തിനും ODOP പദ്ധതിയുടെ വിജയത്തിനും ആക്കം കൂട്ടിയ കൃഷി ഏതാണ്?
☑️കാർഗിൽ ആപ്രിക്കോട്ട്
❔1864 ) 2025 ഓഗസ്റ്റ് 15-ന് 79-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ദേശീയ സുരക്ഷാ സംരംഭം ഏതാണ്?
☑️മിഷൻ സുദർശൻ ചക്ര
❔1865 ) ആരാണ് ഇന്ത്യയുടെ 89-ാമത് ഗ്രാൻഡ് മാസ്റ്ററായത്?
☑️എസ് രോഹിത് കൃഷ്ണ
❔1866 ) 2025 ആഗസ്റ്റ് 13 ന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2024 ലെ സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് ആർക്കാണ് ലഭിച്ചത്?
☑️സ്കറിയ പിള്ള സി.ജെ
❔1867 ) ഒരു പ്രധാന ബ്രാൻഡ് സഹകരണത്തിൽ സൊമാറ്റോയുടെ പുതിയ ബ്രാൻഡ് അംബാസഡറായി മാറിയത് ആരാണ്?
☑️ഷാറൂഖ് ഖാൻ
❔1868 ) സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി ലഭിക്കുമ്പോൾ യുവതി യുവാക്കൾക്ക് സർക്കാരിൽ നിന്ന് നേരിട്ട് 15,000 രൂപ ലഭിക്കുന്ന പുതിയ സർക്കാർ പദ്ധതി ഏതാണ്?
☑️പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന
❔1869 ) ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത് ആരാണ്?
☑️നരേന്ദ്രമോദി
❔1870) വാർഷിക ബിസിനസ് ഒരു ലക്ഷം കോടി രൂപ കവിഞ്ഞ ഇന്ത്യയിലെ ആദ്യ മിസലേനിയസ് ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി ഏതാണ്?
☑️കെ.എസ്.എഫ്.ഇ
❔1871) തിരുവനന്തപുരം നാട്യവേദ സെന്റർ ഫോർ പെർഫോമിംഗ് ആർട്സിന്റെ പ്രഥമ പുരസ്‌കാരത്തിന് അർഹയായത് ആരാണ്?
☑️പദ്മ സുബ്രഹ്മണ്യം
❔1872 ) കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മിഷ്ണറായി ചുമതലയേറ്റത് ആരാണ്?
☑️പീയുഷ് ജെയിൻ
❔1873 ) 2025 ഓഗസ്റ്റിൽ മിന്നൽ പ്രളയം ഉണ്ടായ ധരാലി ഏത് സംസ്ഥാനത്താണ്?
☑️ഉത്തരാഖണ്ഡ്
❔1874 ) ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പ്ലാൻറ് എവിടെയാണ് സ്ഥാപിതമായത്?
☑️കൊച്ചി
❔1875 ) രാജ്യത്ത് കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായി തുടർന്നെന്ന എന്ന നേട്ടം കൈവരിച്ചത്?
☑️അമിത് ഷാ
❔1876 ) 2025 ഓഗസ്റ്റിൽ അന്തരിച്ച ബ്രിട്ടനിലെ ആഭ്യന്തര രഹസ്യാന്വേഷണ എജൻസി ആയ മിലിറ്ററി ഇന്റലിജൻസ് 5 ന്റെ മേധാവിയായ ആദ്യ വനിത ആരാണ് ?
☑️സ്റ്റെല്ല റിമിങ്ടൺ
❔1877 ) ഇന്ത്യയിലെ ആദ്യ അനിമൽ സ്റ്റെം സെൽ ബയോബാങ്ക് നിലവിൽ വന്നത്?
☑️ഹൈദരാബാദ്
❔1878 ) 2025 ആഗസ്റ്റിലെ റിപ്പോർട്ട് പ്രകാരം ഫിഫ വനിതാ റാങ്കിംഗിൽ ഒന്നാമതുള്ളത് ആരാണ്?
☑️സ്പെയിൻ
❔1879 ) ഔഷധ സുരക്ഷയ്ക്കായി കേന്ദ്ര ആരോഗ്യ സെക്രട്ടറി ആരംഭിച്ച സംരംഭത്തിന്റെ പേര് എന്താണ്?
☑️SHRESTH (State Health Regulatory Excellence Index)
❔1880) കേരള റവന്യൂ വകുപ്പ് നീലക്കുറിഞ്ഞി വന്യജീവി സങ്കേതത്തിന്ടെ അതിർത്തി അടയാളപ്പെടുത്തൽ എപ്പോഴാണ് പൂർത്തിയാക്കിയത്?
☑️ഓഗസ്റ്റ് 2025
❔1881) സർക്കാർ സ്കൂളുകളിലെ ആദ്യത്തെ എ.ഐ റോബോട്ടിക് ലാബ് സ്ഥാപിച്ച സ്കൂൾ ഏതാണ്?
☑️പുറത്തൂർ ഗവ.യു.പി.എസ്
❔1882 ) 2025 മിസ് യൂണിവേഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പാലസ്തീൻകാരി ആരാണ്?
☑️നദീൻ അയ്യൂബ്
❔1883 ) ഭൂമിയിലെ പ്രകാശത്തിന്ടെ തോത് വർദ്ധിച്ചു വരുന്നതും അത് ജീവികളുടെ കാഴ്ചയെയും ആവാസ വ്യവസ്ഥയെയും ബാധിക്കുന്നതും പഠിക്കാൻ വേണ്ടി കേരളത്തിലെ വിദ്യാർത്ഥികൾ തയ്യാറാക്കുന്ന ഉപഗ്രഹം ഏതാണ്?
☑️മോഡൽ ലൂമിനോസാറ്റ്
❔1884 ) 2025 ആഗസ്റ്റിൽ അന്തരിച്ച നാഗാലാൻഡ് ഗവർണർ ആരാണ് ?
☑️ലാ ഗണേശൻ
❔1885 ) Neeraj Ghaywan സംവിധാനം ചെയ്ത ഏത് ചിത്രം ആണ് Indian Film Festival of Melbourne (IFFM) 2025-ൽ വലിയ വിജയം നേടിയത്?
☑️Homebound
❔1886 ) 2025 ലെ ആഗോള ബ്രാൻഡുകളുടെ പട്ടികയിൽ ഒന്നാമത് സ്ഥാനത്ത് എത്തിയ കമ്പനി ഏതാണ്?
☑️മൈക്രോസോഫ്റ്റ്
❔1887 ) ഏത് സംസ്ഥാനത്ത് ഐഎസ്ആർഒ പുതിയ ബഹിരാകാശ ലബോറട്ടറി ഉദ്ഘാടനം ചെയ്തത്?
☑️അരുണാചൽ പ്രദേശ്
❔1888 ) അടുത്തിടെ മിന്നൽ പ്രളയം ഉണ്ടായ ചഷോത്തി ഗ്രാമം സ്ഥിതി ചെയ്യുന്നത് എവിടെ ?
☑️ജമ്മു - കാശ്മീർ
❔1889 ) 2025 -ൽ കരയാൽ ചുറ്റപ്പെട്ട വികസ്വര രാഷ്ട്രങ്ങളുടെ മൂന്നാമത് ഐക്യരാഷ്ട്ര സമ്മേളനത്തിന് വേദിയായത്?
☑️ആവാസ, Turkmenistan
❔1890) 2025 ആഗസ്റ്റിൽ സ്ത്രീ ശക്തി പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ്?
☑️ആന്ധ്രാപ്രദേശ്
❔1891) 2025 ലെ NSW Squash Bega Open-ൽ റണ്ണർ അപ്പ് ആയ ഇന്ത്യൻ താരം ആരാണ്?
☑️അനാഹത് സിംഗ്
❔1892 ) പുതുച്ചേരി സ്വാതന്ത്ര്യ സമര സേനാനികളെ ആദരിച്ച് ഏതു ദിനമാണ് ഡി ജൂർ ട്രാൻസ്ഫർ ദിനം ആയി ആചരിക്കുന്നത്?
☑️ഓഗസ്റ്റ് 16 ന്
❔1893 ) കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള 30-ാമത് ആയുർവേദ സെമിനാർ 2025-ൽ ഏത് നഗരം വേദിയാകും?
☑️ഡൽഹി
❔1894 ) 2025 ലെ സായ്പാൻ ഇന്റർനാഷണൽ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം ആരാണ്?
☑️തന്യ ഹേമന്ത്
❔1895 ) 2025-ലെ ഏഷ്യാ കപ്പ് ഹോക്കിയുടെ ലോഗോ, മാസ്കോട്ട്, ട്രോഫി എന്നിവ ആരാണ് പുറത്തിറക്കിയത്?
☑️നിതീഷ് കുമാർ
❔1896 ) കേരളത്തിലെ പതിനേഴാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ആർക്കാണ് ലൈഫ് ടൈം അച്ചീവ് മെൻറ് അവാർഡ് നൽകുക ?
☑️പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ രാകേഷ് ശർമ്മ
❔1897 ) 2025 സെപ്റ്റംബർ 09 ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി ഭരണകക്ഷിയായ എൻ.ഡി.എ ആരുടെ പേര് പ്രഖ്യാപിച്ചു ?
☑️സി.പി.രാധാകൃഷ്ണൻ
❔1898 ) 2025 ഓഗസ്റ്റ് 17 ന് നാല് ദിവസത്തെ വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസ് 2025 എവിടെയാണ് അവസാനിച്ചത് ?
☑️ബീജിംഗ്
❔1899 ) 2036 ന് മുൻപ് ശുക്രനെ വീണ്ടും സന്ദർശിക്കാൻ ഏത് രാജ്യമാണ് വെനറഡി ദൗത്യം ആരംഭിക്കാൻ പോകുന്നത്?
☑️റഷ്യ
❔1900) ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭക്ഷ്യ കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചത് ആര്?
☑️പീയൂഷ് ഗോയൽ

No comments:
Post a Comment