Thursday, August 21, 2025

GK & CURRENT AFFAIRS-AUGUST-WEEK-3

 

എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം
ഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK-20


രാജ്യത്തെ ആദ്യ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപി ക്കാൻ പോകുന്നത്

  • കേരളം, ഓഗസ്റ്റ് 21-ന് തിരുവന ന്തപുരത്താണ് പ്രഖ്യാപനം, 99.99 ശതമാനത്തോടെയാണ് നേട്ടം 
വനിതാ ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്നത് 

  • തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം
 നിർബന്ധിത മതപരിവർത്തനം നടത്തിയാൽ ജീവപര്യന്തം തടവ് നിയമവിധേയമാക്കിയ സംസ്ഥാനം

  • ഉത്തരാഖണ്ഡ്

ഈയിടെ അന്തരിച്ച ഒളിമ്പിക് മെഡൽ നേടിയ ഇന്ത്യൻ ഹോക്കിതാരം

  • വേസ് പേസ് (ടെന്നീസ് താരം ലിയാണ്ടർ പേസിന്റെ പിതാവ്), 1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമംഗം 
വിശ്വസുന്ദരിപ്പട്ടം മത്സരത്തിൽ പലസ്തീനെ ആദ്യമായി പ്രതിനിധാ നംചെയ്യുന്നത് 

  • നദീൻ അയൂബ്

ഇന്ത്യയുടെ ഡീപ് ഓഷ്യൻ മിഷൻ (സമുദ്രയാന പദ്ധതി തയ്യാറെടുപ്പുകൾക്ക് മുന്നോടിയാ യി വടക്കെ അറ്റ്ലാൻറിക് സമുദ്ര ത്തിൽ 4000-5000 മീറ്റർ ആഴങ്ങ ളിൽ ഡീപ് ഡ്രൈവ് പൂർത്തിയാക്കി ചരിത്രനേട്ടം സ്വന്തമാക്കിയത് 

  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിലെ സയൻറിസ്റ്റ് രാജു രമേഷ് (4025 മീറ്റർ), ഇന്ത്യൻ നാവികസേനയിലെ റിട്ട. കമാൻഡർ ജതീന്ദർ പാൽ സിങ് (5002 മീറ്റർ)

 യുക്രൈൻ യുദ്ധം പരിഹരി ക്കുക ലക്ഷ്യമിട്ട് യുഎസ് പ്രസിഡ ൻറ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുതിനും കു ടിക്കാഴ്ച നടത്തിയത്

  • അലാസ്ക (യുഎസ്) 
സ്വാതന്ത്ര്യദിനത്തിൽ യുവാക്കൾക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ഒരുലക്ഷം കോടി രൂപയുടെ പദ്ധതി 

  • പ്രധാനമന്ത്രി വികസിത് ഭാരത് തൊഴിൽ പദ്ധതി 
മോളിവുഡ് അഭിനേ താക്കളുടെ സംഘടനയായ അമ്മയുടെ അധ്യ സ്ഥാനത്തെത്തിയ ആദ്യവനിത 

  • ശ്വേതാമേനോൻ 
ലോകത്തെ ആദ്യ ഹുമനോയിഡ്‌ റോബോട്ട് ഗെയിംസിന് വേദിയാത്

  • ബെയ്ജിങ് (ചൈന), 16 രാജ്യത്തുനിന്ന് 500 റോബോട്ടുകൾ പങ്കെടുത്തു
ഈയിടെ അന്തരിച്ച സൂപ്പർമാൻ 1, 2-ലും വില്ലൻ കഥാപാത്രമായ ജനറൽ സോഡിനെ അനശ്വരനാക്കിയ വ്യക്തി

  • ടെറൻസ് സ്റ്റാംപ്

No comments:

Post a Comment