1.കർണാടകയിലെ പ്രശസ്തമായ ഏതു വെള്ളച്ചാട്ടമാണ് ശരാവതി നദിയിലുള്ളത്?
2 ഇന്ത്യയിലെ ഏറ്റവും നീളമുള്ള നദി?
3. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അണക്കെട്ട് ഉത്തരാഖണ്ഡിലെ
തെഹ്രി ആണ്. ഏതു നദിയിലാണ് ഈ അണക്കെട്ട്?
4. കുറവൻ, കുറത്തി മലകളെ ബന്ധി പ്പിച്ച് പെരിയാറിനു കുറുകെ ഉണ്ടാ ക്കിയിട്ടുള്ള ആർച്ച് ഡാം?
5.ഹാരപ്പൻ സംസ്കാരം ഏതു നദിയുടെ തീരത്തായിരുന്നു?
6 കൗടില്യന്റെ അർഥശാസ്ത്രത്തിൽ ചൂർണി എന്നു വിളിക്കപ്പെടുന്ന നദി ഏതാണ്
8."ഉപ്പു നദി' (Salt River) എന്നറിയപ്പെടുന്ന ഒരു നദി രാജസ്ഥാനിലുണ്ട്. ഏതാണ്?
9. കൊൽക്കത്ത ഏതു നദിയുടെ തീരത്താണ്?
10.ചുവന്ന നദി (Red River) എന്നറിയപ്പെടു ന്ന നദി?
11.നദികളെക്കുറിച്ചുള്ള പഠന ത്തിനു പറയുന്ന പേര്?
12 ഉത്തർപ്രദേശിൽ "കാളിന്ദി എന്ന് അറിയപ്പെടുന്ന നദി?
13 ഇന്ത്യയിലെ നദികൾക്കു കുറുകെയുള്ള പാലങ്ങളിൽ ഏറ്റവും നീളമുള്ളത്?
14 ബ്രഹ്മപുത്ര നദിക്കു കു റുകെയുള്ള ഭുപേൻ ഹസാ രിക സേതു അസമിനെ ഏതു സംസ്ഥാനവുമായി ട്ടാണ് ബന്ധിപ്പിക്കുന്നത്?
15.ഭൂപേൻ ഹസാരിക സേതുവിന്റെ നീളം?
16 "ഗുജറാത്തിന്റെ ജീവനാഡി' എന്നറി യപ്പെടുന്ന നദി?
17 "വൃദ്ധഗംഗ എന്നറിയടുന്ന നദി ഏതാണ്?
18 താജ്മഹൽ ഏതു നദിയുടെ തീരത്താണ്?
19. ലോകത്തെ ഏറ്റവും ഉയരം കൂ ടിയ പ്രതിമയായ "സ്റ്റാച്യു ഓഫ് യൂണിറ്റി' ഏതു നദിയിലെ ദ്വീപിലാണ്?
20. ഏതു നദിയിലെ വെള്ളം ഉപയോഗിക്കുന്നതിനാണ് തമിഴ്നാടും കർണാടകയും തമ്മിൽ തർക്കമുള്ളത്?
21.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഒഡീഷയിലെ മഹാന ദിയിലാണ്. ഏതാണാ അണക്കെട്ട്?
22. Two and a Half Rivers' എന്ന നോവൽ എഴുതിയത് ആരാണ്?
23. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന് അണക്കെട്ട് കാവേരി നദിയിലാണ്. ഏതാണത്?
24 കല്ല് അണക്കെട്ട് പണി കഴിപ്പിച്ചതാര്?
25.'നിള' എന്നും പേരുള്ള നദി?
26. ഏറ്റവുമധികം പോഷകനദികൾ ഉള്ള ഇന്ത്യൻ നദി?
27. തട്ടേക്കാട് പക്ഷിസങ്കേതത്തിലുടെ ഒഴുകുന്ന നദി?
28. പൊന്മുടി അണക്കെട്ട് സ്ഥിതി ചെയ്യുന്നത് പെരിയാറിന്റെ ഏതു പോഷകനദിയിലാണ്?
29. പെരിയാറിലെ വെള്ളപ്പൊക്കം മൂലം സൃഷ്ടിക്കപ്പെട്ട ദ്വീപ്?
30 ശങ്കരാചാര്യരുടെ കൃതികളിൽ പെരിയാർ അറിയപ്പെടുന്നത് ഏതു പേരിലാണ്?
31 പുരാതനകാലത്ത് "രേവ' എന്ന റിയപ്പെട്ടിരുന്ന നദി?
32. ഡക്കാൻ, മാൾവ പീഠഭൂമികളെ വേർതിരിക്കുന്ന നദി?
33 1314-ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കം മൂലം നശിച്ച പ്രാചീന തുറമുഖം?
34. “ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി?
35 ഒ. വി. വിജയന്റെ ഗുരു സാഗരം' എന്ന നോവലിൽ ഭാരതപ്പുഴയുടെ ഒരു പോഷ കനദിയെക്കുറിച്ച് പറയുന്നു ണ്ട്. ഏതാണ് ആ നദി?
36. ഗംഗയുടെ ഏറ്റവും വലിയ പോഷകനദി?
37 ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത് എന്നാണ്?
38 ഇന്ത്യയിലെ നദികളിൽ ഏറ്റവും ആഴമുള്ളതും ഏറ്റവും കൂടുതൽ വെള്ളം ഉൾക്കൊള്ളാൻ കഴിയു ന്നതുമായ നദി?
39 "ഒഡീഷയുടെ ദുഃഖം' എന്ന റിയപ്പെടുന്ന നദി?
40 മധ്യപ്രദേശിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി?
41 ഗംഗ, യമുന നദികൾ ഒന്നി ക്കുന്ന ഇടം?
ANSWER
1. ജോഗ് വെള്ളച്ചാട്ടം
2.ഗംഗ
3. ഭാഗീരഥി
4. ഇടുക്കി അണക്കെട്ട്
5. സിന്ധു
6. പെരിയാർ
7. ഗോദാവരി
8. സുനി (Luni)
9. ഹൂഗ്ലി
10. ബ്രഹ്മപുത്ര
11. പൊട്ടാമോളജി
12. യമുന
13. ഭൂപൻ ഹസാരിക സേതു (ധോളം സാദിയ പാലം)
14. അരുണാചൽ പ്രദേശ്
15. 9.15 കിലോമീറ്റർ
16. നർമദ
17. ഗോദാവരി
18. യമുന
19. നർമദ
20. കാവേരി
21. ഹിരാക്കുഡ്
22. അനിരുദ്ധ് കാല
23. കല്ലണൈ (തഞ്ചാവൂർ)
24. കരികാല ചോളൻ
25. ഭാരതപ്പുഴ
26. ഗംഗ
27. പെരിയാർ
28. പന്നിയാർ
29. വൈപ്പിൻ ദ്വീപ്
30. പൂർണ
31. നർമദ
32. നർമദ
33. മുസിരിസ്
34. ദാമോദർ
35. തൂതപ്പുഴ
36. യമുന
37. 2008 നവംബർ 4
38. ബ്രഹ്മപുത്ര
39. മഹാനദി
40. നർമദ
41. പ്രയാഗരാജ്

No comments:
Post a Comment