ചൈനീസ് കമ്പനിയായ ആലി ബാബ (Alibaba Group) വികസി പ്പിച്ചെടുത്ത ഒരു Generative Al മോഡൽ ക്വെൻ (Qwen) എന്ന ആപ്ലിക്കേഷന്‍
പലതരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ രൂപ കല്പന ചെയ്തതാണ് ക്വെൻ. ഇതുവരെ ഇറങ്ങിയിട്ടുള്ള ലാർജ് ലാൻഗ്വേജ് മോഡലുകളിൽ (Large Language Model LLM) ഏറ്റവുമധികം ഭാഷാ സ്വാധീനമുള്ള മോഡലാണ് ക്വെൻ. ചൈനീസ്, ഇംഗ്ലിഷ്, മറ്റ് അന്താരാഷ്ട്ര ഭാഷകൾ എന്നിവ വളരെയധികം കൃത്യതയോടെ കൈകാര്യം ചെയ്യാൻ ഇതിനു കഴിവു ള്ളതായാണ് കണ്ടെത്തിയിരിക്കു ന്നത്. അതുകൊണ്ട് വിവർത്തനം, ഗ്രാമർ തിരുത്തൽ, നിർമ്മിത സംഭാഷണം തുടങ്ങിയ കാര്യങ്ങളിലെല്ലാം ക്വെൻ മികച്ച പ്രകടനം കാണിക്കുന്നു.
നമ്മുടെ പ്രോംപ്റ്റിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി ഉത്തരം കണ്ടെത്താനുള്ള ഒരു പ്രത്യക കഴിവ് ഉണ്ട് ക്വെന്നിന്. ഉദാഹരണത്തിന്, ഒരു ബിസിനസ് ഇമെയിൽ ആണ് എഴുതേണ്ടതെ ങ്കിൽ, അതിന്റെ ടോൺ, ഉദ്ദേശ്യം എന്നിവയെല്ലാം കൃത്യമായി തിരി ച്ചറിയാൻ ഈ ടൂളിനു കഴിയും. കൻ ഒരു കോഡിങ് അസിസ്റ്റ നായും പ്രവർത്തിക്കുന്നു. Python, Java, HTML പോലുള്ള ഭാഷകളിൽ കോഡ് എഴുതാനും, തിരുത്താനും, വിശദീകരിക്കാനും ഇത് ഉപകരിക്കുന്നു.
ക്വെൻ ഉപയോഗിച്ച് നിങ്ങൾക്ക് ലേഖനങ്ങൾ, കഥകൾ, ക വിതകൾ, കംപ്യൂട്ടർ കോഡുകൾ,
ചോദ്യോത്തരങ്ങൾ, വിവർത്തനം തുടങ്ങിയ നിരവധി കാര്യങ്ങൾ ചെയ്യാം.
വിദ്യാർഥികൾക്കും ഡെവലപ്പർമാർക്കും പൊതുവായി ഉപയോഗിക്കുന്നവർക്കും ക്വെൻ വളരെ സഹായകരമാണ്. ChatGPT പോലെയുള്ള ഓപ്ഷനുകളോ ടൊപ്പം ഇനി കെന്നിനെയും ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്.

No comments:
Post a Comment