
ദേശാഭിമാനി
അക്ഷരമുറ്റം ക്വിസ് മത്സരത്തിന്
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം-28
1. സംസ്ഥാന ആരോഗ്യവകുപ്പ് ഏത് രോഗത്തെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാനായി നടത്തു ന്ന യജ്ഞമാണ് ആരോഗ്യം ആനന്ദം'?
2. ഇന്ത്യയുടെ ആദ്യത്തെ അണ്ടർ വാട്ടർ മ്യൂസിയവും കൃത്രിമ പവിഴ പുറ്റും രൂപകൽപ്പന ചെയ്യുന്നത് പ്രവർ ത്തനം അവസാനിപ്പിച്ച ഏത് യുദ്ധക്കപ്പലാണ്?
3.ഇസ്രയേൽ - ഇറാൻ സംഘർഷത്തിന്റെ പശ്ചാ ത്തലത്തിൽ ഇരു രാജ്യങ്ങളിൽനിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ നാട്ടിൽ എത്തിക്കാൻ നട ത്തിയ ദൗത്യം?
4.അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അധ്യക്ഷയാ യി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിത?
5. മയൂര ശിഖ : ജീവിതം, അനുഭവം,അറിവ് ആരു ടെ ആത്മകഥയാണ്?
6. ഐഎസ്ആർഒയുമായി ചേർന്ന് സ്വന്തമായി ഉപ ഗ്രഹം നിർമിക്കാൻ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?
7.മൈക്രോസോഫ്റ്റ് 2025ൽ അവതരിപ്പിച്ച കാലാവ സ്ഥാ പ്രവചന AI മോഡലിന്റെ പേരെന്ത് ?
8. ഇന്റർനെറ്റ്, ഡിജിറ്റൽ സേവനങ്ങൾ എന്നിവ ഭരണ ഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമുള്ള അവകാ ശത്തിന്റെ ഭാഗമാണെന്നാണ് സുപ്രീംകോടതി വിധി ച്ചത്?
9. 2025 ഫിഡെ വനിതാ ചെസ് ലോകകപ്പിൽ കിരീടം നേടിയത്
10.അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് അടിയന്തര സഹായ വും പിന്തുണയും ഉറപ്പാക്കുന്ന കു ടുംബശ്രീ പദ്ധതി ?
11.ഇന്ത്യയിലെ ആദ്യത്തെ മഴ മ സിയം സ്ഥാപിതമായത് എവിടെ
12.കേരളത്തിലെ ഏതു വന്യജീവി സങ്കേതമാണ് അടുത്തിടെ ചിത്രശലഭ സങ്കേതമായി മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്?
13.2025ലെ ഇന്റർനാഷണൽ ബുക്കർ സമ്മാനം നേടിയ ബാനു മുഷ്താഖ് ഏത് ഭാഷയിലെ എഴുത്തുകാരിയാണ്?
14.കേരളത്തിലെ ഡിജിറ്റൽ സർവകലാശാല വികസി പ്പിച്ചെടുത്ത എ ഐ പ്രോസസർ?
15. കേരളത്തിലെ ഏത് ജില്ലയുടെ ഔദ്യോഗിക പുഷ്പമാണ് അതിരാണി ?
16.കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി നിയമിതനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവോസ്ത് സ്വീകരിച്ച നാമം?
17. 2025ലെ വനിതാ വിംബിൾഡൺ ടെന്നീസ് കിരീടം നേടിയത്?
18.സൗരോർജംവഴി മുഴുവൻ വൈദ്യുതി ആവശ്യങ്ങ ളും നിറവേറ്റുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ല?
19. സംസ്ഥാന ബാലാവകാശ കമീഷൻ കുട്ടികൾക്കായി ആരംഭിച്ച ഇന്റർനെറ്റ് റേഡിയോ റേഡിയോ
20. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാ സയും ഐഎസ്ആർഒയും സംയുക്തമായി നിർമി ച്ച ലോകത്തിലെ ആദ്യത്തെ റഡാർ ഇമേജിങ് സാ geneig mo mimod (NISAR-Nasa Isro Synthetic Aperture Radar) പദ്ധതിയുടെ മിഷൻ ഡയറക്ടർ ആയ മലയാളി?
21. മിന്നൽ പ്രളയത്തിൽ തകർന്ന ഉത്തരാഖണ്ഡിൽ ഇന്ത്യൻ സേനകൾ സംയുക്തമായി നടത്തിയ ഓപ്പ റേഷൻ?
22. ഇൻവിട്രോ ഫെർട്ടിലൈസേഷൻ വഴി ആദ്യമാ യി കങ്കാരുവിന്റെ ഭ്രൂണങ്ങൾ സൃഷ്ടിച്ച രാജ്യം?
23. കേരളത്തിലെ പഞ്ചായത്തുകളിലെയും മുൻസി പ്പാലിറ്റികളിലെയും വാർഡുകൾ വിഭജിച്ച് അതിർ ത്തി നിശ്ചയിച്ച സംസ്ഥാന ഡീ ലിമിറ്റേഷൻ കമ്മീ ഷൻ അധ്യക്ഷൻ ആരാണ്?
24. ഭൂകമ്പ ബാധിതമായ മ്യാൻമറിൽ ഇന്ത്യ നടത്തിയ ദുരന്തനിവാരണ രക്ഷാപ്രവർത്തനത്തിന്റെ പേര്?
25. ജിഐ ടാഗ് ലഭിച്ച കേരളത്തിലെ ഏക കരകൗശല ഉൽപ്പന്നമായ കണ്ണാടിപ്പായ ഏത് ജില്ല യിൽ നിന്നുള്ളതാണ്?
26. 2025ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം ഇന്ത്യ നേടിയത് ഏത് ടീമിനെ പരാജയപ്പെടുത്തിയാണ്?
27. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനി മയ്ക്കുള്ള പാം ഡി ഓർ പുരസ്കാരം നേടിയത്?
28. 128 വർഷത്തെ ഇടവേളയ്ക്കുശേഷം 2028ലെ ലോ സ് എയ്ഞ്ചൽസ് ഒളിമ്പിക്സിൽ ഇടം നേടിയ കായിക ഇനം?
29. വാർത്തകളിൽ ഇടം നേടിയ യൗ പ്രഖ്യാപ നം(Yaounde) ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
30.2025 ൽ പത്മവിഭൂഷൻ നേടിയ കൗമുദിനി ലഖിയ ഏത് മേഖലയുമായി ബന്ധപ്പെ ട്ടിരിക്കുന്നു?
31. 2023 ലെ ദേശീയ ചലച്ചിത്ര പു രസ്കാരത്തിൽ നോൺ ഫീച്ചർ സിനിമ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടിയ "നെകൽ- ക്രോണിക്കൽസ് ഓഫ് പാഡിമാൻ' ആരുടെ ജീവി തത്തെ ആസ്പദമാക്കിയാണ്?
- ചെറുവയൽ രാമൻ (നെകൽ എന്നത് വയനാട്ടിലെ ഗോത്രവർഗ്ഗക്കാർ നിഴൽ എന്ന പദത്തിന് പകരം ഉപയോഗിക്കുന്ന വാക്കാണ്)
-
No comments:
Post a Comment