കേരള സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സയൻസ് ക്വിസ് മത്സരത്തിന്
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്സ് ടീം ഒരുക്കുന്ന പരിശീലനം
സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്തുവിനെയും എന്ന് പറയുന്നു.
- ദ്രവം, പദാർഥം (Matter)
ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്
- പിണ്ഡം (മാസ്)
ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ
- പ്ലാസ്മ
പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ
- പ്ലാസ്മ
സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം കാണപ്പെടുന്ന അവസ്ഥ
- പ്ലാസ്മ
ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം
- ഹിഗ്സ് ബോസോൺ
ദൈവകണം എന്നറിയപ്പെടുന്നത്
- ഹിഗ്സ് ബോസോൺ
ഹിഗ്സ് ബോസോണിലെ ബോസോൺ എന്ന പദം ബന്ധപ്പെട്ടിരിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ
- സത്യേന്ദ്രനാഥ ബോസ്
പ്രകൃതിയെക്കുറിച്ചുള്ള പഠനം എന്നർഥം വരുന്ന ലാറ്റിൻ പദത്തിൽ നിന്നും പ്രകൃതി എന്നർഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നും രൂപം കൊണ്ട് ഈ പദം ആദ്യമായി ഉപയോഗിച്ചത്
അരിസ്റ്റോട്ടില്
• നാച്വറൽ ഫിലോസഫി എന്നറിയപ്പെട്ടിരുന്ന ഈ ശാസ്ത്രശാഖ ഇന്ന് ഏതുപേരിലാണ് അറിയപ്പെടുന്നത്
- ഫിസിക്സ് (ഭൗതികശാസ്ത്രം)
ദൈവകണം എന്ന പദം ആദ്യമായി ഉപയോഗിച്ചത്
- ലിയോൺ ലിഡർമാൻ
ഭൂമിയിലെ എല്ലാ ഊർജ്ജത്തിന്റെയും ഉറവിടം
- സൂര്യൻ
സൂര്യനിൽ നടക്കുന്ന ഊർജ്ജോല്പാദനത്തെ കുറിച്ച് ശാസ്ത്രീയ വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ
- ഹാൻസ് ബേത്ത്
ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള സമവാക്യം
- E = mc2
E = mc എന്ന സൂത്രവാക്യത്തിന്റെ ഉപജ്ഞാതാവ്
- ആൽബർട്ട് ഐൻസ്റ്റീൻ
ചലിക്കുന്ന വാഹനം, ഒഴുകുന്ന ജലം, താഴേക്ക് വീഴുന്ന വസ്തു ഇവയെല്ലാം ഏത് തരം ഊർജ്ജത്തിന് ഉദാഹരണമാണ്
- ഗതികോർജ്ജം (Kinetic Energy)
അണക്കെട്ടിലെ ജലം, അമർത്തിവെച്ചിരിക്കുന്ന സിംഗ് ഇവ ഏതു തരം ഊർജ്ജത്തിന് ഉദാഹരണമാണ്
- സ്ഥിതികോർജ്ജം (Potential Energy)
ദ്രവത്തിന്റെ അഞ്ചാമത്തെ അവസ്ഥ അറിയപ്പെടുന്നത് ഇദ്ദേഹത്തിന്റെ പേരിനൊപ്പം ആൽബർട്ട് ഐൻസ്റ്റീന്റെ പേരും ചേർന്നാണ്.
- സത്യേന്ദ്ര നാഥബോസ്
• ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ യെയും ചിത്രത്തിൽ കാണുന്ന ശാസ്ത്ര ജ്ഞനെയും തിരിച്ചറിയുക.
- ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്സ
- ത്യേന്ദ്ര നാഥബോസ്
പ്രകാശത്തെ കുറിച്ചുള്ള ശാസ്ത്രീയ പഠനം
- ഒപ്ടിക്സ്
പ്രകാശത്തിന് ഏറ്റവും വേഗതയുള്ള മാധ്യമം
- ശൂന്യത
ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത
ജലത്തിലൂടെയുള്ള പ്രകാശത്തിന്റെ വേഗത
- 2.25×10 m/s
സൂര്യപ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം
- 8. 2 മിനിറ്റ് (500 സെക്കന്റ്)
ചന്ദ്രന്റെ പ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം
- 1.3 സെക്കന്റ്
പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം
- ഒരു പ്രകാശവർഷം (Light Year)
• പ്രകാശത്തേക്കാളും വേഗതയിലുള്ള ടാക്കിയോണുകൾ എന്ന കണവുമായി ബന്ധപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞൻ
- ഇ.സി.ജി സുദർശൻ
* വി മൈനസ് എ എന്ന സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ഇ.സി.ജി സുദർശൻ
9 തവണ ഭൗതിക നൊബേൽ സമ്മാന ത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളി ശാസ്ത്രജ്ഞൻ.
- ഇ.സി.ജി സുദർശൻ
- 2007 - ൽ പദ്മഭൂഷൺ ലഭിച്ച ഈ ശാസ്ത്രജ്ഞനെ തിരിച്ചറിയുക.
- ഇ.സി.ജി സുദർശൻ
ആകാശഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിനുള്ള ഏകകം
- പ്രകാശവർഷം
ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര പ്രകാശവർഷമായി ആചരിച്ച വർഷം
- 2015
അന്താരാഷ്ട്ര പ്രകാശദിനമായി ആചരിക്കുന്ന ദിവസം
- മെയ് 16
പ്രകാശത്തിന്റെ വേഗത കൃത്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ
- ആൽബർട്ട് എ മെക്കൻസൺ
പ്രകാശത്തിന്റെ ക്വാണ്ടം സിദ്ധാന്തം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
- മാക്സ് പ്ലാങ്ക്
പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത ശൂന്യതയിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
- ലിയോൺ ഫുക്കാൾട്ട്
ക്രിസ്തുമസ് ദിനത്തിൽ ജനിച്ച ഒരു ഭൗതിക ശാസ്ത്രജ്ഞന്റെ ശില്പ
മാണ് ചിത്രത്തിൽ കാണുന്നത്.
- സർ ഐസക് ന്യൂട്ടൺ
ബ്രിട്ടീഷ് രാജ്ഞിയിൽ നിന്ന് സർ പദവി ലഭിച്ച ആദ്യ ശാസ്ത്രജ്ഞൻ.
- സർ ഐസക് ന്യൂട്ടൺ
മനുഷ്യവംശത്തിൽ ഏറ്റവും ഉത്തമവും അമൂല്യവുമായ രത്നം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഈ ലോകപ്രശസ്ത ശാസ്ത്രജ്ഞന്റെ ശവക്കല്ലറയിലാണ്. ശാസ്ത്രജ്ഞനെ തിരിച്ചറിയുക
- സർ ഐസക് ന്യൂട്ടൺ
പ്രകാശത്തിന്റെ വൈദ്യുതകാന്തിക സിദ്ധാന്തം (Electro Magnetic Theory) കണ്ടെത്തിയ ശാസ്ത്രജ്ഞൻ
- ജയിംസ് ക്ലാർക്ക് മാർക്സ്വെൽ
പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം (Wave Theory) കണ്ടെത്തിയ ശാസ്ത്ര
ജ്ഞൻ
- ക്രിസ്റ്റ്യൻ ഹൈജൻസ്
പ്രകാശത്തിന്റെ കണികാ സിദ്ധാന്തം (Corpuscular Theory) കണ്ടെത്തിയ ശാസ്ത്രജ്ഞൻ
- സർ ഐസക് ന്യൂട്ടൺ
സൂര്യപ്രകാശത്തിന് ഏഴു നിറങ്ങളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ സർ
- ഐസക് ന്യൂട്ടൺ
സൂര്യപ്രകാശം ഏഴ് ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രകാശപ്രതിഭാസം
- പ്രകീർണനം (Dispersion)
ഏറ്റവും തരംഗദൈർഘ്യം കൂടിയ നിറം
- ചുവപ്പ്
ജലത്തിൽ താഴ്ത്തിവെച്ചിരിക്കുന്ന ഒരു പെൻസിലിന്റെ ചിത്രമാണിത്.
എന്തുകൊണ്ടാണ് പെൻസിൽ വളഞ്ഞതായി തോന്നാൻ കാരണം ?
- പ്രകാശത്തിന്റെ അപവർത്തനം (Refraction of Light)
ഏറ്റവും തരംഗദൈർഘ്യം കുറഞ്ഞ നിറം
- വയലറ്റ്
ആകാശത്തിന്റെയും ജലത്തിന്റെയും നീലനിറത്തിന് കാരണം
- വിസരണം (Scattering)
അന്തരീക്ഷവായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം എന്തായിരിക്കും
- കറുപ്പ്
- പൂർണ ആന്തര പ്രതിഫലനം (Total Internal Reflection)
ശരീരത്തിന്റെ ആന്തരികഭാഗങ്ങൾ കാണുന്നതിനുള്ള എൻഡോസ്കോപ്പി യിലുപയോഗിക്കുന്ന പ്രകാശ പ്രതിഭാസം
- പൂർണ ആന്തര പ്രതിഫലനം
നക്ഷത്രങ്ങളുടെ തിളക്കം, മരീചിക എന്നിവയ്ക്ക് കാരണമായ പ്രകാശ പ്രതിഭാസം
- അപവർത്തനം (Refraction)
വേനൽക്കാലത്ത് റോഡിൽ അകലെ വെള്ളം കിടക്കുന്നതായി തോന്നാൻ കാരണമായ പ്രതിഭാസം
- മരീചിക (Mirage)
കർഷണങ്ങളിൽ പ്രതിബിംബം രൂപപ്പെടാൻ കാരണമായ പ്രകാശ പ്രതിഭാസം
- പ്രതിപതനം (Reflection)
The Man Who Bend Light (പ്രകാശത്തെ വളച്ച മനുഷ്യൻ) എന്ന കൃതി രചിച്ചു.
ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ് എന്നറിയ പ്പെടുന്ന ശാസ്ത്രജ്ഞനെ തിരിച്ചറിയുക.
- നരീന്ദർ സിംഗ് കപാനി

