മൈൻഡർ (Mindler)
"വലുതാവുമ്പോൾ ആരായി ത്തീരണം?' ഈ ചോദ്യം കേൾക്കാ ത്തവർ ആരുമുണ്ടാവില്ല, അല്ലേ?
എന്നാൽ ഇതിന് ശരിയായ ഉത്തരമുള്ളവർ കുറവായിരിക്കും. എന്താണിതിനു കാരണം? സ്വന്തം കഴിവുകളെക്കുറിച്ചു താല്പര്യങ്ങളെക്കുറിച്ചും ശരിയായ ധാരണ ഇല്ല എന്നതുതന്നെ. ഇക്കാര്യ ത്തിൽ കൂട്ടുകാരെ സഹായിക്കാൻ ഇപ്പോൾ നിർമ്മിതബുദ്ധിക്കു കഴിയും. അതിനുള്ള ഒരു കരിയർ ഗൈ ഡൻസ് ആപ്പാണ് മൈൻഡർ. സൈക്കോമെട്രിക് ടെസ്റ്റുകളി ലൂടെ കൂട്ടുകാരുടെ ചിന്താശേഷി, ലോജിക്, അഭിരുചികൾ, മറ്റു വ്യ ക്തിപരമായ സ്വഭാവം, അനുയോ ജ്യമായ പഠനരീതികൾ, നേതൃപാ ടവം, സമ്മർദ്ദം നേരിടാനുള്ള ശേഷി തുടങ്ങിയ നിരവധി കാര്യങ്ങൾ പരിശോധിച്ചാണ് മൈൻഡർ റിപ്പോർട്ട് തയ്യാറാ ക്കുന്നത്; AI-യുടെ സഹായത്തോടെ.ഓരോരുത്തരുടെയും കഴിവിന് അനുയോജ്യമായ കരിയർ ഓപ്ഷനുകൾ മൈൻ ഡർ നൽകും.
സ്‌കൂള്‍ തലത്തിൽ ഏതു വിഷയമാണ് യോജിക്കുക, അതിനു ശേഷം പഠിക്കേണ്ട വിഷയങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളിൽ അടിസ്ഥാന അറിവുകൾ നൽകാൻ ഈ ടൂൾ സഹായിക്കും. ആപ്പ് ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് തുറ ന്ന് ഒരു Assessment Test ചെയ്യുക. ഇതിന് ഏകദേശം 30-40 മിനിട്ട് എടുക്കും. ഈ ടെസ്റ്റിന്റെ അടിസ്ഥാന ത്തിലാണ് A നിങ്ങളുടെ കഴിവുകൾ വിശകലനം ചെയ്യുക. ഡോക്ടറോ എൻജിനീയറോ മാത്രമല്ല നല്ല കരി യർ. ഓരോരുത്തരുടെയും കഴിവി നും താല്പര്യത്തിനും അനുസരിച്ച് നമ്മൾ പോലും അറിയാതെ നമ്മളിൽ ഒളിഞ്ഞുകിടക്കുന്ന കഴി വുകളും അഭിരുചികളും കണ്ടത്താൻ മൈൻഡർ സഹായിക്കും.

No comments:
Post a Comment