Friday, September 5, 2025

AI UPDATES-SUNO AI-പാട്ടുകൾ എഴുതി സംഗീതം നല്‍കാം


AI UPDATES-SUNO AI

പാട്ടുകേൾക്കാനും പാടാനും ഇഷ്ടമില്ലാത്തകൂട്ടുകാരില്ലല്ലോ. പോപ്പ്, ഹിപ് ഹോപ്പ്, റോക്ക്, ജാടങ്ങി വിവിധ രീതിയിലുള്ള പാട്ടുകൾ കേൾക്കാറുള്ളവരാണ് നമ്മൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പാ ട്ടുകൾ ആസ്വദിക്കുന്നതിന് ഭാഷപോലും ഒരു തടസ്സമാവാറില്ല.

എന്നാൽ പാട്ടുകൾ എഴുതി സംഗീതം നൽകുന്നതിനോ? അതിന് വരികളോടൊപ്പം ഒരുപാട് സംഗീതോപകരണങ്ങളും വേണം. എന്നാൽ ഒരു സർപ്രൈസുണ്ട്. ഇനി പരിചയപ്പെടാൻ പോകുന്ന Al  നമുക്ക് പാട്ടുകൾ എഴുതിത്തരും. അതിന് അടിപൊളി സംഗീതവും നൽകും.നമ്മുടെ പാട്ടിനനുസരിച്ച് സംഗീതോപകരണങ്ങളും വായിക്കും. അതേ, നമ്മൾ ലോകമറിയപ്പെടുന്ന സംഗീതപ്രതിഭകളാകാൻ പോകുന്നു ഗയ്‌സ്‌

അപ്പോൾ തുടങ്ങാം

Suno Al എന്നാണ് ഈ വിദ്വാന്റെ പേര്. ബ്രൗസറിൽ https://suno.com എന്ന് ടൈപ്പ് ചെയ്താൽ ഇവി ടെയെത്താം. ശേഷം മെയിൽ ഐഡി ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം. ഇനിയാണ് കളി.

പാട്ടുണ്ടോ, സംഗീതം റെഡി സൈഡ് ബാറിൽ Create എന്ന ഭാഗത്ത് നമ്മൾ എഴുതിയ വരികൾ ടൈപ്പ് ചെയ്താൽ മതി, Suno A അതിന് യോജിച്ച സംഗീതം തരും.ജാസ്,കെ പോപ്പ്, ഹിപ് ഹോപ്പ് തുടങ്ങി നാല്പതോളം മോ ഡുകൾ ഇവിടെയുണ്ട്. നമുക്ക് ഏത്രരീതിയിലുള്ള സംഗീതം വേണമെന്ന് പറഞ്ഞുകൊടുത്താൽ മാത്രം മതി.ഏതൊക്കെ സംഗീതോപകരണങ്ങൾ ഉപയോഗിക്കണമെന്നും സെലക്ട് ചെയ്യാം. ശബ്ദത്തിനും സംഗീതം

വരികൾ എഴുതി നൽകുന്നതിനുപകരം പാടിയ പാട്ടുകൾ അപ്ലോഡ് ചെയ്താലും Suno Al അതിന് സംഗീതം നൽകും. വെറുതേയിരിക്കു മ്പോൾ പാട്ടുപാടി റെക്കോഡ് ചെയ്യാറുള്ള കൂ ട്ടുകാർ Suno Al - യെ കൂടെ കൂട്ടിക്കോളൂ.


പാട്ടെഴുതാനും റെഡി

Chat GPT യെപ്പോലെ നമ്മുടെ കമാന്റ കൾക്കനുസരിച്ച് പാട്ടെഴുതാനും Suno റെഡിയാണ്. അതിനുള്ള പ്രോംപ്റ്റുകൾ നൽകിയാൽ മതി.

ഇഷ്ടമായോ, പബ്ലിഷ് ചെയ്യാം! നമ്മളുണ്ടാക്കിയ പാട്ടുകൾ അടിപൊളിയാ ണെന്ന് തോന്നിയാൽ അത് നമുക്ക് ലൈബ്ര റിയിൽ പബ്ലിഷ് ചെയ്യാം. നമ്മുടെ ശബ്ദവും വരികളുമെല്ലാം ഇനി ലോകം കേൾക്കും!

ഇതാ ഭീമൻ പാട്ടുപെട്ടി

Explore എന്ന ഭാഗത്ത് ചെന്നാൽ ലോകത്തി ന്റെ വിവിധ ഭാഗത്തുള്ളവർ വിവിധ ഭാഷക ളിൽ പബ്ലിഷ് ചെയ്ത പാട്ടുകൾ ആസ്വദി ക്കാം. കൂട്ടുകാർക്ക് പാട്ടുകേൾക്കാൻ ഒരു പുതിയ ആപ്ലിക്കേഷൻ കൂടിയായില്ലേ.



No comments:

Post a Comment