1. "സൂര്യോദയത്തിന്റെ നാട്' എന്ന അർഥം വരുന്ന പേരുള്ള സംസ്ഥാനം ഏതാണ്?
2.'കൊങ്കണി ഔദ്യോഗികഭാഷയായിട്ടുള്ള സംസ്ഥാനമേത്?
3.1987 ഫെബ്രുവരി 20ന് ഇന്ത്യയി ലെ 24-ാമത്തെ സംസ്ഥാനമായി രൂപീകരിക്കപ്പെട്ട സംസ്ഥാനമേത്?
4.പണ്ട് പ്രാഗ്ജ്യോതിഷ്' എന്ന് അറിയപ്പെട്ടിരുന്ന സംസ്ഥാനം?
5.ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് ഉത്തർപ്രദേശിലെ ഒരു സ്ഥലത്തായിരുന്നു. എവിടെ?
6 കാസിരംഗ നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന ഏതു മൃഗമാണ് അസമിന്റെ സംസ്ഥാനമൃഗം?
7.ആന്ധ്രപ്രദേശിന്റെ പുതുവർഷാഘോഷം ഏതാണ്?
8. ആന്ധ്രപ്രദേശിന്റെ തനതു കലാരൂപം ഏതാണ്?
9 താജ്മഹൽ സ്ഥിതി ചെയ്യുന്ന ആഗ്ര ഏതു സംസ്ഥാനത്താണ്?
10 ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപായ മജൂലി ഏത് സം സ്ഥാനത്താണ്?
11."ദേവഭൂമി' എന്നു വിശേഷിപ്പി ക്കപ്പെടുന്ന സംസ്ഥാനം ഏത്?
12.മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷന്റെ പഴയ പേര്?
13 വെള്ളത്തിനടുത്തുള്ള ഭൂമി എന്നും അർഥം വരുന്ന പേരു ള്ള സംസ്ഥാനം?
14."സുഖവാസകേന്ദ്രങ്ങളുടെ രാ ജ്ഞി' എന്നറിയപ്പെടുന്ന മസൂറി ഏതു സംസ്ഥാനത്താണ്?
15 ഉത്തരാഖണ്ഡിന്റെ ആദ്യ പേര് എന്തായിരുന്നു?
16 പണ്ട് “കലിംഗ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സംസ്ഥാനം?
17.നാഗാലാൻഡിന്റെ സംസ്ഥാന മൃഗം?
18 ഇന്ത്യയുടെ സിലിക്കൺവാലി എന്നറിയപ്പെടുന്നത് കർണാടകയി ലെ ഏതു സ്ഥലമാണ്?
19 കർണാടകയിലെ പ്രധാന ആ ഘോഷം ഏതാണ്?
20 മഹിഷാസുരന്റെ നാട്' എന്നർഥം വരുന്ന കർണാടകയിലെ പ്രശസ്ത മായ സ്ഥലം?
21 ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏതാണ്?
22.ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ബോം ജീസസ് ബസിലിക്ക ഏതു സംസ്ഥാനത്താണ്?
23 ഗുജറാത്തിലെ ഏതു സ്ഥലത്തെ യാണ് “രത്നനഗരം' എന്നു വിശേഷി പ്പിക്കുന്നത്?
24 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏതാണ്?
25 ഗാന്ധിജിയുടെ ജന്മസ്ഥലമായ പോർബന്തർ ഏത് സംസ്ഥാനത്താണ്?
26. 'ബുദ്ധവിഹാരങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?
27. "ഇന്ത്യയുടെ സാമ്പത്തിക തല സ്ഥാനം' എന്നറിയപ്പെടുന്നത് മഹാ രാഷ്ട്രയിലെ ഏതു സ്ഥലമാണ്?
28. ഗോവയിലെ പ്രശസ്തമായ "ദുത് സാഗർ വെള്ളച്ചാട്ടം ഏതു നദിയിലാണ്?
29. ഇന്ത്യയിൽ ആദ്യമായി സ്വകാ ര്യവൽക്കരിക്കപ്പെട്ടത് ഛത്തീസ്ഗ ഢിലെ ഒരു നദിയാണ്. ഏതാണ്?
30. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്?
31.ജാർഖണ്ഡിലെ ഏതു നഗരത്തി നാണ് "ഇന്ത്യയിലെ ആദ്യത്തെ ആ സൂത്രിത വ്യവസായ നഗരം' എന്ന ബഹുമതിയുള്ള നഗരം?
32. ഇന്ത്യയിലെ ഏറ്റവും ധാതു സമ്പന്നമായ സംസ് സ്ഥാനം' എന്നറിയപ്പെടുന്നത്?
33. മദ്രാസ് സംസ്ഥാനത്തി ന് "തമിഴ്നാട്' എന്നു പേരു ലഭിച്ച വർഷം?
34 ഉത്തരാഖണ്ഡിന്റെ സം സ്ഥാനമൃഗം?
35 തമിഴ്നാടിന്റെ ഔദ്യോഗി ക കലാരൂപം ഏതാണ്?
36. ത്രിപുരയ്ക്ക് സംസ്ഥാന പദവി ലഭിച്ച വർഷം?
37 ഉത്തർപ്രദേശിനെ വിഭജിച്ച് 2000 നവംബറിൽ നിലവിൽ വന്ന സംസ്ഥാനം?
38 ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം?
39 ഏറ്റവുമധികം ഭാഷകൾ ഉപ യോഗിക്കുന്ന സംസ്ഥാനം?
40 'കറുത്ത പഗോഡ എന്നറിയ പ്പെടുന്ന കൊണാർക്ക് സൂര്യക്ഷേ ത്രം ഏത് സംസ്ഥാനത്താണ്?
41. കിഴക്കിന്റെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന സംസ്ഥാനം?
42.പ്രശസ്തമായ "പൂക്കളുടെ താഴ്വര'(Valley of flowers) ഉത്തരാഖണ്ഡിലെ ഏതു ജില്ലയിലാണ്?
ANSWERS
1. അരുണാചൽ പ്രദേശ്
2. ഗോവ
3. അരുണാചൽ പ്രദേശ്
4. അസം
6. ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
7. ഉഗാദി
8. കുച്ചിപ്പുടി
9. ഉത്തർ പ്രദേശ്
10. അസം
11. ഉത്തരാഖണ്ഡ്
12. വിക്ടോറിയ ടെർമിനസ്
13. ത്രിപുര
14. ഉത്തരാഖണ്ഡ്
15. ഉത്തരാഞ്ചൽ
16. ഒഡിഷ
17. മിഥുൻ
18. ബെംഗലൂരു
20. മൈസൂരു
21. ഗുജറാത്ത്
22. ഗോവ
23. സൂറത്ത്
24. ഗോവ
25. ഗുജറാത്ത്
26. ബീഹാർ
27. മുംബൈ
28. മാണ്ഡോവി
29. ഷിയോനാഥ്
30. ജമ്മു കശ്മീർ
31. ജംഷഡ്പൂർ
32. ജാർഖണ്ഡ്
33. 1969 ജനുവരി 14
34. കസ്തൂരി മാൻ
35. ഭരതനാട്യം
36. 1972 ജനുവരി 21
37. ഉത്തരാഞ്ചൽ
38. നാഗാലാൻഡ്
39. അരുണാചൽ പ്രദേശ്
40. ഒഡിഷ
41. നാഗാലാൻഡ്
42. ചമോലി

No comments:
Post a Comment