Saturday, September 13, 2025

GK & CURRENT AFFAIRS 2101 TO 2200

 

GK തയ്യാറാക്കിയത്‌ അനൂപ് വേലൂർ


❔2101) "ജനാധിപത്യം" എന്ന വാക്കിന്റെ സാഹിത്യ അർത്ഥം എന്താണ്?

☑️ജനങ്ങളുടെ ഭരണം

❔2102 ) ഒരു രാഷ്ട്രീയ സങ്കൽപ്പമെന്ന നിലയിൽ ജനാധിപത്യത്തിന്റെ വികാസത്തെ പലപ്പോഴും വിലമതിക്കുന്ന പുരാതന നാഗരികത ഏതാണ്?

☑️പുരാതന ഗ്രീസ്

❔2103 ) ഒരു ജനാധിപത്യ വ്യവസ്ഥയിൽ, സർക്കാർ അധികാരത്തിന്റെ പ്രാഥമിക ഉറവിടം എന്താണ്?

☑️ഭരണഘടന

❔2104) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏതാണ്?

☑️ഇന്ത്യ

❔2105) ജനാധിപത്യം എന്ന വാക്കിന്റെ ഉത്ഭവം എവിടെ നിന്നാണ്?

☑️ഗ്രീസ്

❔2106) ഏറ്റവും വലിയ ഒറ്റ ദിവസത്തെ തിരഞ്ഞെടുപ്പ് നടക്കുന്ന രാജ്യം ഏതാണ്?

☑ഇന്തോനേഷ്യ

❔2107) ലോകത്തിൽ പാർലമെന്റിൽ ഏറ്റവും കൂടുതൽ സ്ത്രീ പ്രാതിനിധ്യമുള്ള രാജ്യം ഏത്?

☑റുവാണ്ട

❔2108) ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?

☑ഡോ ബി ആർ അംബേദ്കർ

❔2109) ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ ആരാണ് ?

☑നന്ദലാൽ ബോസ്

❔2110) ലിഖിത ഭരണഘടനകളിൽ ഏറ്റവും ബൃഹത്തായ ഭരണഘടന ഏത്?

☑ഇന്ത്യൻ ഭരണഘടന

❔2111) ചൈനയിൽ നിർമിച്ച ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ?

☑️ഗ്രാൻഡ് കാന്യൺ പാലം (ഹുവാജിയാങ്)

❔2112 ) തീരദേശ മൽസ്യബന്ധന ഗ്രാമങ്ങളിൽ നിയമിച്ച താത്കാലിക ജീവനക്കാർ അറിയപ്പെടുന്നത് ?

☑️സാഗർ മിത്ര

❔2113 ) സംസ്ഥാനത്തെ മൃഗാശുപത്രികളിൽ ഓൺലൈൻ ചികിത്സ സേവനം നൽകുന്ന മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി ?

☑️ഇ സമൃദ്ധ

❔2114 ) വായനകുറഞ്ഞതിനാൽ പുസ്തകനികുതി നിർത്തലാക്കാൻ തീരുമാനിച്ച രാജ്യം ?

☑️ഡെൻമാർക്ക്‌

❔2115 ) മൈക്രോസോഫ്ട് 2025 ൽ അവതരിപ്പിച്ച കാലാവസ്ഥാ പ്രവചന AI മോഡൽ ?

☑️അറോറ

❔2116  ) ലോകത്തിലെ ആദ്യത്തെ AI- പവർഡ് ബാങ്കായ Ryt ബാങ്ക് ആരംഭിച്ചത് ?

☑മലേഷ്യ

❔2117 ) 2026 ലെ മികച്ച അന്താരാഷ്ട്ര സിനിമാ വിഭാഗത്തിൽ ഓസ്കാർ പുരസ്കാരത്തിനായുള്ള ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം ?

☑പപ്പുവാ ബുക്ക

❔2118) അഷ്ടമുടി കായലിന്റെ ദൃശ്യഭംഗി ആസ്വദിച്ച് ഓളപ്പരപ്പിലൂടെ സായാഹ്ന സവാരി നടത്താൻ ജലഗതാഗത വകുപ്പ് ആരംഭിച്ച ബോട്ട് സർവീസ്?

☑സീ അഷ്ടമുടി

❔2119 ) ഇന്ത്യയിലെ ആദ്യത്തെ ആൻ്റി-ഡ്രോൺ തുറമുഖം?

☑ഗുജറാത്തിലെ ദീൻദയാൽ തുറമുഖം (മുൻപ് കാണ്ട്ല തുറമുഖം എന്നറിയപ്പെട്ടിരുന്നു).

❔2120) ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന ഖ്യാതി നേടിയ ബ്രിട്ടിഷുകാരി?

☑എഥൽ കാതർഹാം

❔2121) അടുത്തിടെ തമിഴ്‌നാട് സർക്കാർ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചത് ?

☑️ഏലത്തൂർ തടാകം

❔2122 ) Operation Sindoor : The Untold Story of India's Deep Strikes Inside Pakistan, എന്ന പുസ്തകം രചിച്ചത് ആരാണ്?

☑️Lt.Gen.K.J.S. |Dhillon(Retd)

❔2123 ) 2023 -ലെ സാംപിൾ രെജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനം ഏതാണ് ?

☑️മണിപ്പൂർ

❔2124 ) ലോകത്ത് ആദ്യമായി പന്നിയുടെ ശ്വാസകോശം മനുഷ്യനിൽ വെച്ച് പിടിപ്പിച്ചത് എവിടെയാണ് ?

☑️ചൈന

❔2125 ) 11th Asian Aquatics Championship 2025 ന്ടെ ഭാഗ്യചിഹ്നം ഏതാണ് ?

☑️ജൽവീർ

❔2126  ) ഒരു ബഹുമുഖ സംയുക്ത സൈനികാഭ്യാസമായ ZAPAD 2025 സെപ്റ്റംബർ 10 മുതൽ 16 വരെ എവിടെ നടക്കും ?

☑മുലിനോ ട്രെയിനിംഗ് ഗ്രൗണ്ട്,നിഷ്‌നി, റഷ്യ

❔2127 ) ഇന്ത്യയുടെ 15 -ആംത് ഉപരാഷ്ട്രപതി ?

☑സി.പി.രാധാകൃഷ്ണൻ

❔2128) ക്‌ളാസിക്കൽ ചെസ്സ് കളിയിൽ ഒരു നിലവിലെ ലോക ചാമ്പ്യനെ പരാജയപ്പെടുത്തിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആരാണ് ?

☑ജി.എം.അഭിമന്യു മിശ്ര (16 വയസ്സ്)

❔2129 ) 2025 സെപ്റ്റംബർ 09 ന് എട്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി മുംബൈയിൽ എത്തിയ മൗറീഷ്യസ് പ്രധാനമന്ത്രിയുടെ പേര് ?

☑ഡോ. നവീൻചന്ദ്ര റാംഗൂലം

❔2130) 2025 സെപ്റ്റംബർ 09 ന് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഉദ്‌ഘാടനം ചെയ്ത രാജ്യം ?

☑എത്യോപ്യ

❔2131) റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിന്റെ ജീവിത കഥ ആസ്പദമാക്കി The Wizard of the Kremlin എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് ആരാണ് ?

☑️ഒലിവർ അസായസ്

❔2132 ) ഗോത്ര സമൂഹങ്ങളുടെ സംസ്കാരവും പരമ്പരാഗത അറിവും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാലയുടെ പേരെന്താണ് ?

☑️ആദി സംസ്കൃതി

❔2133 ) 2025 സെപ്റ്റംബറിൽ വെള്ളപ്പൊക്ക ബാധിതമായ പഞ്ചാബ്, ഹിമാചൽ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പിന്തുണ നൽകുന്നതിനായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷന്റെ പേര് ?

☑️ഓപ്പറേഷൻ റാഹത്ത്

❔2134 ) അടുത്തിടെ പ്രതിരോധ വകുപ്പിന്ടെ യുദ്ധ വകുപ്പ് എന്നാക്കിയ രാജ്യം ഏതാണ് ?

☑️യു.എസ്.എ

❔2135 ) ഇന്ത്യയിലെ ആദ്യത്തെ വിദേശ അടൽ ഇന്നൊവേഷൻ സെന്റർ 2025 സെപ്റ്റംബർ 10 ന് എവിടെയാണ് ഉദ്‌ഘാടനം ചെയ്തത് ?

☑️ഐ.ഐ.ടി ഡൽഹി അബുദാബി ക്യാമ്പസ്

❔2136  ) ഇന്ത്യൻ നാവികസേന ഗുരുഗ്രാമിൽ ഏത് തീയതിയിൽ ഐ.എൻ,എസ് ആരാവലി കമ്മീഷൻ ചെയ്യും?

☑2025 സെപ്റ്റംബർ 12

❔2137 ) അടുത്തിടെ റോയൽ ഭൂട്ടാൻ ബുദ്ധക്ഷേത്രം ഉദ്ഘാടനം ചെയ്‌തത്‌ എവിടെയാണ്?

☑ബിഹാറിലെ രാജ്‌ഗിറിൽ

❔2138) 2025 -ൽ സ്വദേശ് സമ്മാൻ അവാർഡ് നേടിയ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനം ഏതാണ് ?

☑കെ.എസ്.എഫ്.ഇ

❔2139 ) അരുണാചൽ പ്രദേശിലെ വന്യജീവി സർവേയിൽ അടുത്തിടെ ക്യാമറയിൽ പതിഞ്ഞ അപൂർവ ജീവി ഏതാണ്?

☑പല്ലാസ് പൂച്ച (Pallas’s Cat)

❔2140) 2025 സെപ്റ്റംബറിൽ നേപ്പാളിൽ നടന്ന Gen Z പ്രതിഷേധങ്ങളുടെ പ്രധാന കാരണങ്ങൾ എന്തായിരുന്നു?

☑സർക്കാർ സോഷ്യൽ മീഡിയ നിരോധിച്ചതിനാൽ

❔2141) 2025 സെപ്റ്റംബർ 12 ന് മുംബൈയിൽ നിന്ന് ആരംഭിച്ച ചരിത്ര പ്രസിദ്ധമായ മുഴുവൻ വനിതാ നാവിക സേനാ സെയ്‌ലിംഗ് പര്യവേഷണമായ 'സമുദ്ര പ്രദക്ഷിണ' ആരാണ് ഫ്ലാഗ് ഓഫ് ചെയ്തത് ?

☑️പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

❔2142 ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) മാനേജിംഗ് ഡയറക്ടറായി (MD) രവി രഞ്ജനെ ശുപാർശ ചെയ്തത് ഏത് സ്ഥാപനമാണ്?

☑️എഫ്‌.എസ്‌.ഐ.ബി (Financial Services Institutions Bureau)

❔2143 ) അടുത്തിടെ ഉത്തേജക മരുന്ന് ഉപയോഗക്കേസിൽ നാലു വർഷത്തെ വിലക്ക് ലഭിച്ച അമേരിക്കൻ സ്പ്രിന്റർ?

☑️എറിയോൺ നൈറ്റൺ

❔2144 ) സി.പി.രാധാകൃഷ്ണൻ ഉപരാഷ്ട്രപതി ആയതിനു ശേഷം മഹാരാഷ്ട്ര ഗവർണറുടെ അധിക ചുമതല ആർക്കാണ് ലഭിച്ചത്?

☑️ആചാര്യ ദേവവ്രത്

❔2145 ) ഇന്ത്യ പങ്കെടുത്ത നാലാമത് കോസ്റ്റ് ഗാർഡ് ഗ്ലോബൽ ഉച്ചകോടി 2025 സെപ്റ്റംബർ 11 മുതൽ 12 വരെ എവിടെയാണ് നടന്നത് ?

☑️റോം, ഇറ്റലി

❔2146  ) 2025 സെപ്റ്റംബർ 13 ന് ബൈരാബി സൈരാംഗ് റെയിൽവേ ലൈൻ ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്തത് ?

☑മിസോറാം

❔2147 ) പരിശീലന ആവശ്യങ്ങൾക്കായി പ്രത്യേകമായി ഒരു നൂതന ഡാവിഞ്ചി സർജിക്കൽ റോബോട്ട് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ സർക്കാർ മെഡിക്കൽ കോളേജ് ഏതാണ് ?

☑ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്). ന്യൂഡൽഹി

❔2148) അഴിമതിക്കെതിരെ പോരാടുന്നതിനായി ലോകത്തിലെ ആദ്യത്തെ എ.ഐ ജനറേറ്റഡ് മന്ത്രിയെ നിയമിച്ച രാജ്യം ഏതാണ്  ?

☑അൽബേനിയ

❔2149 ) ദുബായിൽ ആദ്യ വിദേശ കാമ്പസ് ആരംഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഏതാണ്?

☑ഐ.ഐ.എം അഹമ്മദാബാദ്

❔2150) 2025 സെപ്റ്റംബറിൽ അന്തരിച്ച മുൻ മന്ത്രിയും നിയമസഭാ സ്‌പീക്കറും ആയ വ്യക്തി ആരാണ് ?

☑പി.പി.തങ്കച്ചൻ

❔2151) 2025 -ൽ മിസ്സ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയത് ആരാണ് ?

☑️മണിക വിശ്വകർമ്മ

❔2152 ) 2025 പുരുഷ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആരാണ് ?

☑️സൂര്യകുമാർ യാദവ്

❔2153 ) 2025 വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആരാണ് ?

☑️ഹർമൻപ്രീത് കൗർ

❔2154 ) ഡി.ആർ.ഡി.ഒ പരീക്ഷിച്ച, 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഏത് മിസൈലാണ് 2025 ഓഗസ്റ്റ് 20 ന് വിജയകരമായി പരീക്ഷിച്ചത് ?

☑️അഗ്നി 5

❔2155 ) 2025 ഓഗസ്റ്റ് 20 ന് ലോക്സഭയിൽ ഭരണഘടന (നൂറ്റിമുപ്പതാം ഭേദഗതി) ബിൽ, 2025 അവതരിപ്പിച്ചത് ആരാണ് ?

☑️കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ

❔2156  ) റെയിൽവേ ട്രാക്കുകൾക്കിടയിൽ പോർട്ടബിൾ സോളാർ പാനലുകൾ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം ഏതാണ് ?

☑വാരണാസി

❔2157 ) ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ റെയിൽവേയുടെ ഏത് മേഖലയിലാണ് ഏറ്റവും നിർണായകമായ അഞ്ച് വകുപ്പുകൾ വനിതാ ഓഫീസർമാർ നയിക്കുന്നത്?

☑സൗത്ത് സെൻട്രൽ റെയിൽവേ

❔2158) അടുത്തിടെ, ഒളിമ്പ്യൻ അനന്ത്ജീത് സിംഗ് നരുക്ക ഏത് കായിക ഇനത്തിലാണ് ഇന്ത്യയുടെ ആദ്യത്തെ സീനിയർ സ്വർണ്ണ മെഡൽ നേടിയത് ?

☑ഷൂട്ടിംഗ്

❔2159 ) 2025 ഓഗസ്റ്റ് 20 ന് ഇംഗ്ലീഷ് ഫുട്ബോളിൽ (പ്രൊഫഷണൽ ഫുട്ബോളേഴ്‌സ് അസോസിയേഷൻ) മികച്ച പുരുഷ, വനിതാ കളിക്കാരന്റെ പേര് എന്താണ്?

☑മുഹമ്മദ് സലാ (പുരുഷന്മാരുടെ ), മരിയോണ കാൽഡെന്റിയും (വനിതകളുടെ)

❔2160) ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ടീം ഏതാണ്?

☑ഇന്ത്യൻ പുരുഷ എയർ റൈഫിൾ ടീം

❔2161) ഗാര്‍ഹിക പീഡന നിരോധന നിയമം പാർലമെന്റ് പാസാക്കിയ വർഷം?

☑️2005

❔2162 ) ഗാര്‍ഹിക പീഡന നിരോധന നിയമം നിലവിൽ വന്നത്?

☑️2006 ഒക്ടോബർ 26

❔2163 ) ഗാർഹിക പീഡന നിയമത്തിൽ കുട്ടിയായി പരിഗണിച്ചിരിക്കുന്നത്?

☑️18 വയസ്സിന് താഴെയുള്ളവരെ

❔2164 ) ഗാർഹിക പീഡന നിയമത്തിന്റെ പ്രധാന ഗുണഭോക്താക്കൾ?

☑️സ്ത്രീകളും കുട്ടികളും

❔2165 ) ഗാര്‍ഹിക പീഡന നിരോധന നിയമമനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി?

☑️30 ദിവസം

❔2166 ) ജോലിസ്ഥലങ്ങളിൽ ലൈംഗിക പീഡനം തടയാനുള്ള നിയമം നിലവിൽ വന്നത്?

☑️2013 ഏപ്രിൽ 23

❔2167 ) ബലാൽസംഗത്തിനുള്ള ശിക്ഷ?

☑️ഐപിസി 376

❔2168) ഹിന്ദു മാര്യേജ് ആക്ട് നിലവിൽ വന്നത്?

☑️1955

❔2169 ) സ്ത്രീകളെ അശ്ശീലമായി ചിത്രീകരിക്കുന്നത് തടയുന്ന നിയമം നിലവിൽ വന്നത്?

☑️1986

❔2170) സതി നിരോധന നിയമം നിലവിൽ വന്നത്?

☑️1987

❔2171) 2025 ലെ ISSF വേൾഡ് കപ്പിൽ ഇന്ത്യ മൊത്തത്തിൽ ഏതു സ്ഥാനത്തെത്തി?

☑️അഞ്ചാം സ്ഥാനം

❔2172 ) ടാറ്റ ഏത് 3D റഡാർ ആണ് ഇന്ത്യൻ നാവികസേനയ്ക്കായി ആദ്യമായി നിർമ്മിക്കുന്നത്?

☑️സ്പാനിഷ് "ലാൻസ-എൻ" 3D റഡാർ

❔2173 ) ഇന്ത്യയിൽ 2025-ൽ ഹിന്ദി ദിവസ് ഏതു തീയതിയിലാണ് ആചരിച്ചത്?

☑️സെപ്റ്റംബർ 14

❔2174 ) ഇന്ത്യൻ നാവിക സേനയ്ക്കായി നിർമ്മിച്ച എട്ട് ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ രണ്ടാമത്തേതിന്ടെ പേരെന്താണ് ?

☑️ആൻഡ്രോത്ത്

❔2175 ) വന്ദേ ഭാരതിനെ മറികടക്കുന്ന ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനിന്റെ പേര് എന്താണ് ?

☑️നമോ ഭാരത് ട്രെയിൻ

❔2176 ) ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും ആധുനികവുമായ സ്പോർട്സ് കോംപ്ലെക്‌സുകളിൽ ഏതാണ് 2025 സെപ്റ്റംബർ 14 ന് ഉദ്‌ഘാടനം ചെയ്തത് ?

☑️വീർ സവർക്കർ സ്പോർട്സ് കോംപ്ലെക്സ്

❔2177 ) 2025 ലെ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിൽ നിന്ന് ആരാണ് സ്വർണ മെഡലുകൾ നേടിയത് ?

☑️മിനാക്ഷി ഹൂഡയും ജെയ്‌സ്മീൻ ലംബോറിയയും

❔2178) 2025 സെപ്റ്റംബറിൽ ഇന്ത്യയിലെ ആദ്യത്തെ മുള അധിഷ്ഠിത എത്തനോൾ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് എവിടെയാണ്?

☑️അസമിലെ ഗോലാഘട്ട് ജില്ല

❔2179 ) ആന്ധ്ര രഞ്ജി ട്രോഫി ടീമിന്റെ പുതിയ പരിശീലകനായി നിയമിതനായത് ആര്?

☑️ഗാരി സ്റ്റെഡ്

❔2180) ഇന്ത്യൻ നാവികസേന അടുത്തിടെ പുറത്തിറക്കിയ മൂന്നാമത്തെ ഡൈവിംഗ് സപ്പോർട്ട് ക്രാഫ്റ്റിന്റെ (DSC) പേരെന്താണ്?

☑️DSC A22

❔2181) ഇന്ത്യ 2025-ലെ എഞ്ചിനീയർ ദിനം ആരെ ആദരിച്ചുകൊണ്ടാണ് ആഘോഷിക്കുന്നത്?

☑️സർ എം. വിശ്വേശ്വരയ്യ

❔2182 ) 2025 യുനെസ്കോ പൈതൃക കേന്ദ്രങ്ങളുടെ താത്കാലിക പട്ടികയിൽ ഉൾപ്പെട്ട കേരളത്തിൽ നിന്നുള്ള പൈതൃക മേഖല ഏതാണ് ?

☑️വർക്കല ക്ലിഫ്

❔2183 ) രാജ്യത്ത് ആദ്യമായി സ്ത്രീകൾക്ക് വേണ്ടി പ്രത്യേക വെൽനസ് ക്ലിനിക് ആരംഭിക്കുന്ന സംസ്ഥാനം ഏതാണ് ?

☑️കേരളം

❔2184 ) ചൈനയിൽ നടന്ന സ്പീഡ് സ്കേറ്റിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യമായി സ്വർണ മെഡൽ നേടിയത് ആരാണ് ?

☑️ആനന്ദ്കുമാർ വേൽകുമാർ

❔2185 ) തുടർച്ചയായി രണ്ടാം തവണയും വനിതാ ഗ്രാൻഡ് സ്വിസ്സിൽ വിജയിക്കുകയും ക്യാൻഡിഡേറ്റ്സ് ടൂർണമെന്റിലേക്ക് യോഗ്യത നേടുകയും ചെയ്തത് ആരാണ് ?

☑️ഗ്രാൻഡ്‌മാസ്റ്റർ രമേശ് ബാബു വൈശാലി

❔2186 ) മണിപ്പൂർ സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അണിയിച്ച മണിപ്പൂരിന്റെ പരമ്പരാഗത തലപ്പാവ് ഏതാണ് ?

☑️കോക് യേത്

❔2187 ) 2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഭരതനാട്യം നർത്തകി ആരാണ് ?

☑️ശാരദ ഹോഫ്മൻ

❔2188) അടുത്തിടെ അന്തരിച്ച ബോക്സിംഗ് ഇതിഹാസം ആരാണ് ?

☑️റിക്കി ഹാറ്റൺ

❔2189 ) യുനെസ്കോയുടെ 2025-ലെ താൽക്കാലിക ലോക പൈതൃക പട്ടികയിൽ ചേർത്ത ഇന്ത്യൻ ഭൂവിഭാഗങ്ങൾ ഏതൊക്കെ?

☑️തിരുമല കുന്നുകൾ, ഭീമുനിപട്ടണം ചെമണൽക്കുന്നുകൾ

❔2190) 2025 സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 15 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതൊക്കെ അഞ്ച് സംസ്ഥാനങ്ങൾ സന്ദർശിക്കുന്നു ?

☑️മിസോറാം, മണിപ്പൂർ, അസം, പശ്ചിമ ബംഗാൾ, ബീഹാർ

❔2191) ആധുനിക മലയാള ഭാഷയുടെ പിതാവ്‌ എന്നറിയപ്പെടുന്നതാരാണ്‌?

☑️എഴുത്തച്ഛന്‍

❔2192 ) മലയാളത്തിലെ ആദ്യത്തെ നോവല്‍ ഏതാണ്‌?

☑️കുന്ദലത

❔2193 ) ആദ്യത്തെ ലക്ഷണയുക്തമായ നോവല്‍ ഏതാണ്‌?

☑️ഇന്ദുലേഖ

❔2194 ) യാത്രയെയും പര്യടനത്തെയും പറ്റി വിവരിക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം ഏത്‌?

☑️വര്‍ത്തമാന പുസ്തകം

❔2195 ) കൂടിയാട്ടത്തിന്റെ സമ്പ്രദായം വിവരിക്കുന്ന ഒരു തരം പദ്യസാഹിത്യം ഏതാണ്?

☑️ആട്ടപ്രകാരങ്ങള്‍

❔2196 )  ജ്ഞാനപ്പാന എഴുതിയതാര്?

☑️പൂന്താനം

❔2197 ) മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം ഏതാണ്?

☑️രാമചന്ദ്ര വിലാസം

❔2198) നാടകവേദിയെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം എന്നറിയപ്പെടുന്ന ‘നാടകീയം’ എഴുതിയതാരാണ്?

☑️കൈനിക്കര കുമാരപിള്ള

❔2199 ) മലയാള സാഹിത്യത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ എന്ന് കണക്കാക്കപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവാര് ?

☑️ഒ. ചന്തുമേനോൻ

❔2200) നിരുപകനായി അറിയപ്പെട്ടിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ ആദ്യകാല കവിതകൾ സമാഹരിച്ച് പ്രസിദ്ധികരിച്ച കവിതാ സമാഹാരത്തിൻ്റെ പേര്?

☑️ചിന്താ മാധുരി

No comments:

Post a Comment