മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ്റി സോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ GK പരിശീലനം 21
13/10
📗 2025 - 26 കാലയളവിലേക്കുള്ള ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്?
✒️ കരുണേഷ് ബജാജ്
📗 2025 സെപ്റ്റംബറിൽ യു.എ.ഇ യിൽ ഇന്ത്യയുടെ അംബാസഡറായി നിയമിതനായത്?
✒️ ദീപക് മിത്തൽ
📗 റിപ്പബ്ലിക് ഓഫ് സീഷെൽസിലെ അടുത്ത ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിതനായത്?
✒️ രോഹിത് രതീഷ്
📗 വനമേഖലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി വനംവകുപ്പ് രൂപീകരിക്കുന്ന ബോർഡ്?
✒️ കേരള വനം ഇക്കോ ടൂറിസം വികസന ബോർഡ്
📗 സഹകരണ മേഖലയിലെ ബാങ്ക് ലയനത്തിൻ്റെ ഭാഗമായി സംസ്ഥാന കാർഷിക ഗ്രാമീണ വികസന ബാങ്കുമായി ലയിക്കുന്ന ബാങ്ക്?
✒️ കേരള ബാങ്ക്
📗 സെമികോൺ 2025 ൻ്റെ വേദി ?
✒️ ന്യൂഡൽഹി
📗56-മത് ജി.എസ്.ടി കൗൺസിൽ വേദി?
✒️ ന്യൂഡൽഹി
📗 അടുത്തിടെ പി. സി. പി സങ്കേതികവിദ്യ കൈമാറ്റത്തിന് ഇന്ത്യയുമായി കരാർ ഒപ്പുവച്ച രാജ്യം?
✒️ യു.എസ്.എ
📗 2025 സെപ്റ്റംബറിൽ അന്തരിച്ച കേരളത്തിലെ ആദ്യ വനിത ഫോറൻസിക് സർജൻ?
✒️ ഷെർലി വാസു
📗 കേരള ക്രിക്കറ്റ് ലീഗ് 2025 ജേതാക്കൾ?
✒️ കൊച്ചി ബ്ലൂ ടൈഗേഴ്സ്
ഫൈനലിലെ താരം - വിനൂപ് മനോഹരൻ
ടൂർണമെൻ്റിലെ താരം - അഖിൽ സ്കറിയ
കൂടുതൽ റൺസ് - കൃഷ്ണ പ്രസാദ്
കൂടുതൽ വിക്കറ്റ് - അഖിൽ സ്കറിയ
📗 കേരള ക്രിക്കറ്റ് ലീഗിൽ 50 വിക്കറ്റ് പൂർത്തിയാക്കിയ ആദ്യത്തെ താരം?
✒️ അഖിൽ സ്കറിയ
14/10/25
📗 ബീഹാറിൽ വച്ച് നടന്ന പുരുഷ ഏഷ്യാകപ്പ് ഹോക്കി 2025 ജേതാക്കൾ?
✒️ ഇന്ത്യ
( 4-ാം തവണ)
റണ്ണറപ്പ് - ദക്ഷിണ കൊറിയ
📗11th Asian Aquatics Championship 2025 ൻ്റ ഭാഗ്യചിഹ്നം?
✒️ ജൽവീർ
വേദി -അഹമ്മദാബാദ്
📗ഒരു ബഹുമുഖ സംയുക്ത സൈനികാഭ്യാസമായ ZAPAD 2025 സെപ്റ്റംബർ 10 മുതൽ 16 വരെ എവിടെ നടക്കും ?
✒️ മുലിനോ ട്രെയിനിംഗ് ഗ്രൗണ്ട്,നിഷ്‌നി, റഷ്യ
📗ഇന്ത്യയുടെ 15 മത് ഉപരാഷ്ട്രപതി ?
✒️ സി.പി. രാധാകൃഷ്ണൻ
📗ക്ലാസിക്കൽ ചെസ്സ് കളിയിൽ നിലവിലെ ലോക ചാമ്പ്യനെ പരാജയപ്പെടുത്തിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആരാണ് ?
✒️ ജി.എം.അഭിമന്യു മിശ്ര
📗2025 സെപ്റ്റംബർ 09 ന് എട്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി മുംബൈയിൽ എത്തിയ മൗറീഷ്യസ് പ്രധാനമന്ത്രിയുടെ പേര് ?
✒️ ഡോ. നവീൻചന്ദ്ര റാംഗൂലം
📗2025 സെപ്റ്റംബർ 09 ന് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഉദ്‌ഘാടനം ചെയ്ത രാജ്യം ?
✒️ എത്യോപ്യ
📗കാറ്റാടി വൈദ്യുതി ഉൽപ്പാദനത്തിൽ 14,081 മെഗാവാട്ടുമായി മുന്നിൽ നിൽക്കുന്ന സംസ്‌ഥാനം?
✒️ ഗുജറാത്ത്
രണ്ടാമത് : തമിഴ്‌നാട്
മൂന്നാമത് : കർണാടക
📗ഇന്ത്യയുടെ കാർഷികഭക്ഷ്യ കയറ്റുമതി ശക്തിപ്പെടുത്തുന്നതിനും സ്‌റ്റാർട്ടപ്പുകൾക്കിടയിൽ നവീകരണം വളർത്തുന്നതിനുമായി ആരംഭിച്ച സംരംഭം?
✒️ ഭാരതി
📗കേന്ദ്ര ഊർജ്ജ മന്ത്രാലയം പുറത്തിറക്കിയ 2024 ലെ സംസ്‌ഥാന ഊർജ്ജ കാര്യക്ഷമതാ സൂചികയിൽ (SEEI) ഒന്നാമത് ?
✒️ മഹാരാഷ്ട്ര
📗2025 ജൂലൈയിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന സൂചിക (IIP) വളർച്ച ?
✒️ 3.5 ശതമാനം
📗2025-2026 സാമ്പത്തിക വർഷ പാദത്തിൽ (ഏപ്രിൽ-ജൂൺ 2025) ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ?
✒️ 7.8 ശതമാനം
15/9/25
📗 2025 സെപ്റ്റംബറിൽ നാസയിൽ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ഇന്ത്യൻ വംശജൻ?
✒️ അമിത് ക്ഷത്രിയ
📗 2025 സെപ്റ്റംബറിൽ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയായി നിയമിതനായത്?
✒️ ഡേവിഡ് ലാമി
📗 മനുഷ്യരിലും മൃഗങ്ങളിലും നിപ വൈറസ് ബാധ കണ്ടെത്താൻ സഹായിക്കുന്ന സ്യൂഡോവൈറസ് പരിശോധന സംവിധാനം വികസിപ്പിച്ചത്?
✒️ Institute of Advanced virology ,Thonnakkal
📗 ടാക്സ് ഇന്ത്യ ഓൺലൈനിൻ്റെ നാഷണൽ ടാക്സേഷൻ അവാർഡ് 2025 ൽ റിഫോമിസ്റ്റ് സ്റ്റേറ്റ് വിഭാഗത്തിൽ വെള്ളിനേടിയ സംസ്ഥാനം?
✒️ കേരളം
📗 80 വർഷങ്ങൾക്കു മുമ്പ് നാസികൾ കവർന്ന Giuseppe Ghislandi യുടെ ചിത്രം അടുത്തിടെ കണ്ടെത്തപ്പെട്ട രാജ്യം?
✒️ അർജൻ്റീന
📗 2025 സെപ്റ്റംബറിൽ രാജിവച്ച ജപ്പാൻ പ്രധാനമന്ത്രി?
✒️ ഷിഗെരു ഇഷിബ
📗 2025 സെപ്റ്റംബറിൽ ഫ്രാൻസ് പ്രധാനമന്ത്രിയായി നിയമിതനായത്?
✒️ Sebastien Lecornu
📗 അടുത്തിടെ പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയ കാട്ടുചോല തുമ്പി വർഗ്ഗം?
✒️ ക്രോക്കോത്തെമിസ് എറിത്രിയ
📗 കാൻസർ രോഗത്തെ പ്രതിരോധിക്കാനായി എൻ്ററോമിക്സ് വാക്സിൻ വികസിപ്പിച്ച രാജ്യം?
✒️ റഷ്യ
📗 യു.എസ് ഓപ്പൺ 2025 പുരുഷ സിംഗിൾസ് ജേതാവ്?
✒️ കാർലോസ് അൽകാരാസ്
(സ്പെയിൻ)
📗യു.എസ് ഓപ്പൺ 2025 വനിത സിംഗിൾസ് ജേതാവ്?
✒️ ആര്യന സബലെങ്ക
(ബലാറസ്)
📗 വേൾഡ് യൂത്ത് സ്ക്രാബിൾ ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?
✒️ മാധവ് ഗോപാൽ കാമത്ത്
16/9
📗 102 വയസ്സിൽ മൗണ്ട് ഫുജി കീഴടക്കിയതിലൂടെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയത് ആരാണ്?
✒️ കൊക്കിച്ചി അകുസാവ
📗ടർഫ് ബാറ്റിൽസ് എന്ന പുസ്തകം രചിച്ചത് ആര്?
✒️ കെ.അറുമുഖം
📗 Operation Sindoor: The untold story of India's Deep strikes inside Pakistan എന്ന പുസ്തകം രചിച്ചത്?
✒️ Lt.Gen.K. J.S Dhillon
📗 അയ്യങ്കാളി ജലോത്സവത്തിൽ ഒന്നാം തരം വള്ളങ്ങളുടെ മൽസരത്തിൽ ഒന്നാമതെത്തിയത്?
✒️ കാക്കാമൂല ബ്രദേഴ്സ്
📗അയ്യങ്കാളി ജലോത്സവത്തിൽ രണ്ടാം തരം വള്ളങ്ങളുടെ മൽസരത്തിൽ ഒന്നാമതെത്തിയത്?
✒️ ബ്ലൂ ബേർഡ്സ് കാക്കാമൂല
📗അയ്യങ്കാളി ജലോത്സവത്തിൽ മൂന്നാം തരം വള്ളങ്ങളുടെ മൽസരത്തിൽ ഒന്നാമതെത്തിയത്?
✒️ കാക്കാമൂല പടക്കുതിര
📗 അടുത്തിടെ തമിഴ്നാട് സർക്കാർ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചത്?
✒️ ഏലത്തൂർ തടാകം (മൂന്നാമത്തേത് )
📗 2025 സെപ്റ്റംബറിൽ 200-മത് ജന്മവാർഷികം ആചരിക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ?
✒️ ദാദാഭായ് നവറോജി
📗 2023ലെ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ ശിശു മരണനിരക്കുള്ള സംസ്ഥാനം?
✒️ മണിപ്പൂർ
📗 ലോകത്ത് ആദ്യമായി പന്നിയുടെ ശ്വാസകോശം മനുഷ്യനിൽ വച്ചു പിടിപ്പിച്ചത്?
✒️ ചൈന
📗സെമികണ്ടക്ടർ ഡിസൈനിൽ ഉൾപ്പെട്ടിരിക്കുന്ന ആഭ്യന്തര വ്യവസായത്തിലെ വൈകല്യങ്ങൾ നികത്തുന്നതിനായി ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആരംഭിച്ച പദ്ധതി ?
✒️ ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (DLI) പദ്ധതി
ഏഷ്യയിലെ ഏറ്റവും വലിയ ലിഥിയം അയൺ ബാറ്ററി നിർമ്മാണ പദ്ധതി ആരംഭിച്ചത്?
✒️ ഐഎംടി സോഹ്ന
(ഹരിയാന)
16/9
📗 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ 32-ബിറ്റ് പ്രോസസർ ചിപ്പിൻ്റെ പേരെന്താണ്?
✒️ വിക്രം-32 ബിറ്റ്
📗2025-ൽ ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള 'മൈത്രി' സംയുക്ത സൈനികാഭ്യാസം നടന്നതെവിടെയാണ്?
✒️ മേഘാലയയിലെ ഉംറോയിൽ .
📗മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് ലഭിച്ചത്?
✒️ ടൊവിനോ തോമസ്
📗'ക്യൂറിയസ് ഡിസൈൻ യാത്ര 2025'-ൽ 'റെഡ് എലിഫൻ്റ്' പുരസ്‌കാരം നേടുന്ന ആദ്യ കേരളീയൻ എന്ന നേട്ടം കൈവരിച്ച വ്യക്തി ?
✒️ മുഹമ്മദ് ഫർഹാൻ
📗കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട 'UNIFIED DISTRICT INFORMATION SYSTEM FOR EDUCATION PLUS' റിപ്പോർട്ടിൽ മുന്നിലെത്തിയ സംസ്ഥാനം ?
✒️ കേരളം
📗 2025 ആറന്മുള ഉതൃട്ടാതി വള്ളംകളി എ വിഭാഗത്തിൽ വിജയികളായത്?
✒️ മേലുകര പള്ളിയോടം
📗2025 ആറന്മുള ഉതൃട്ടാതി വള്ളംകളി ബി വിഭാഗത്തിൽ വിജയികളായത്?
✒️ കൊറ്റാത്തൂർ - കൈതക്കോടി പള്ളിയോടം
📗 ഗവൺമെൻ്റ് അംഗീകൃത ലൈസൻസോ അധികാര പത്രമോ ഇല്ലാതെ പണം അമിത പലിശയ്ക്ക് കൊടുക്കുന്നവരെ ലക്ഷ്യമിട്ട് അടുത്തിടെ പോലീസ് നടത്തിയ പരിശോധന?
✒️ ഓപ്പറേഷൻ ഷൈലോക്
📗2025 ൽ സ്വദേശ് സമ്മാൻ അവാർഡ് നേടിയ കേരള സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനം ?
✒️ KSFE
📗 അടുത്തിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച സംസ്ഥാനം?
✒️ കർണാടക
📗 റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുട്ടിൻ്റെ ജീവിതകഥ ആസ്പദമാക്കി The Wizard of the Kremlin എന്ന ചലച്ചിത്രം സംവിധാനം ചെയ്തത്?
✒️ ഒലിവർ അസായസ്
📗 അടുത്തിടെ പ്രതിരോധ വകുപ്പിൻ്റെ പേര് യുദ്ധവകുപ്പ് എന്നാക്കിയ രാജ്യം?
✒️ യു എസ് എ
📗 അന്താരാഷ്ട്ര സാക്ഷരതാ ദിനം?
✒️ സെപ്റ്റംബർ 8
2025 ലെ പ്രമേയം - Promoting literacy in the digital era
17/9
📗 അടുത്തിടെ Gen z വിപ്ലവം ആരംഭിച്ച രാജ്യം?
✒️ നേപ്പാൾ
📗 2025 സെപ്റ്റംബറിൽ ഒഫെക് 19 എന്ന സൈനിക നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?
✒️ ഇസ്രായേൽ
📗 പൂർണ്ണ പ്രവർത്തന സാക്ഷരത കൈവരിക്കുന്ന അഞ്ചാമത്തെ സംസ്ഥാനം ആയി മാറിയത്?
✒️ ഹിമാചൽ പ്രദേശ്
📗ലോകത്തിലെ പ്രശസ്‌ത ചലച്ചിത്ര മേളകളിലൊന്നായ വാൻകുവർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി. അഭിജിത്ത് സംവിധാനം ചെയ്‌ത ഡോക്യുമെൻ്ററി ?
✒️ IAM REVATHI
📗വാൻ കൂവർ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ ഫോക്കസ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രൻസ് നായകനാകുന്ന ചിത്രം? ✒️ ഭൂതലം
📗18-ാമത് ഇൻ്റർനാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡ് (IESO-2025) നടന്നത് ?
✒️ ചൈന
📗ഏത് മുൻനിര പദ്ധതി പ്രകാരമാണ് ഭവന-നഗരകാര്യ മന്ത്രാലയം 'അങ്കികാർ 2025 കാമ്പയിൻ' ആരംഭിച്ചത് ?
✒️ പ്രധാനമന്ത്രി ആവാസ് യോജന - അർബൻ 2.0
📗 "സൈബർ അപ്പോസ്തോലൻ" എന്നറിയപ്പെടുന്ന, അടുത്തിടെ വത്തിക്കാൻ വിശുദ്ധനായി പ്രഖ്യാപിച്ച വ്യക്തി ?
✒️ കാർലോ അക്യൂട്ടിസ്
📗SUNRISE FESTIVAL നടക്കുന്ന സംസ്ഥാനം ? ✒️ അരുണാചൽ പ്രദേശ്
📗2025-ലെ ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൻ്റെ വേദി ?
✒️ ഗ്വാങ്‌ജു (ദക്ഷിണ കൊറിയ)
18/9
📗 കേരള അർബൻ കോൺക്ലേവ് 2025 ൻ്റെ വേദി ?
✒️ കൊച്ചി
📗 സ്വച്ഛ് വായു സർവേക്ഷൻ അവാർഡ് 2025-10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ഒന്നാമത്?
✒️ ഇൻഡോർ
📗സ്വച്ഛ് വായു സർവേക്ഷൻ അവാർഡ് 2025-3 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിൽ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ഒന്നാമത്?
✒️ അംരാവതി (മഹാരാഷ്ട്ര)
📗സ്വച്ഛ് വായു സർവേക്ഷൻ അവാർഡ് 2025-3 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ഒന്നാമത്?
✒️ ദേവാസ് (മധ്യപ്രദേശ്)
📗 ദ്രാവിഡഭാഷ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ്റെ (DBTA) 2025 ലെ വിവർത്തന പുരസ്കാരം നേടിയത്?
✒️ ഡോ.മോഹൻകുണ്ടാർ
📗 2026 ൽ 100 മത് ജന്മവാർഷികം ആചരിക്കപ്പെടുന്ന ആസാമിസ് കവി?
✒️ ഭൂപൻ ഹസാരിക
📗 പേഴ്സൺ ടു - മർച്ചൻ്റ് (P2M) ഇടപാടുകൾക്കുള്ള പുതുക്കിയ UPI പരിധി?
✒️ 10 ലക്ഷം
📗 അടുത്തിടെ എത്യോപ്യയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട അണക്കെട്ട്?
✒️ Grand Ethiopian Renaissance Dam
📗 2025 സെപ്റ്റംബറിൽ അന്തരിച്ച മുൻ മന്ത്രിയും നിയമസഭാ സ്പീക്കറുമായ വ്യക്തി?
✒️ പി പി തങ്കച്ചൻ
📗NRE അക്കൗണ്ടുകൾ ആരംഭിക്കാൻ 'ബോബ് ആസ്‌യർ' സംവിധാനം ഏർപ്പെടുത്തിയ ബാങ്ക്?
✒️ ബാങ്ക് ഓഫ് ബറോഡ
📗ഭൂപൻ ഹസാരികയുടെ ജന്മശതാബ്ദി പ്രമാണിച്ച് എത്ര രൂപയുടെ നാണയമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്നത് ?
✒️ 100 രൂപയുടെ
📗ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ ഗോത്ര സർവകലാശാല ?
✒️ ആദി സംസ്കൃതി
📗2025-ലെ ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന നഗരം ?
✒️ ടോക്കിയോ, ജപ്പാൻ
📗കേരളത്തിലെ ഏത് സർവകലാശാലയിലെ ഊർജ്ജ ശേഖരണ സാങ്കേതികവിദ്യക്കാണ് ഇന്ത്യൻ പേറ്റന്റ്റ് ലഭിച്ചത്?
✒️ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല
19/9
📗 ദേശീയ ഹിന്ദി ദിവസ് ?
✒️ സെപ്റ്റംബർ 14
📗2025 സെപ്റ്റംബറിൽ വെള്ളപ്പൊക്ക ബാധിതമായ പഞ്ചാബ്, ഹിമാചൽ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പിന്തുണ നൽകുന്നതിനായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷന്റെ പേര് ?
✒️ ഓപ്പറേഷൻ റാഹത്ത്
📗ഇന്ത്യയിലെ ആദ്യത്തെ വിദേശ അടൽ ഇന്നൊവേഷൻ സെന്റർ 2025 സെപ്റ്റംബർ 10 ന് എവിടെയാണ് ഉദ്‌ഘാടനം ചെയ്തത് ?
✒️ ഐ.ഐ.ടി ഡൽഹി അബുദാബി ക്യാമ്പസ്
📗അടുത്തിടെ റോയൽ ഭൂട്ടാൻ ബുദ്ധക്ഷേത്രം ഉദ്ഘാടനം ചെയ്‌തത് എവിടെയാണ്?
✒️ ബിഹാറിലെ രാജ്‌ഗിറിൽ
📗അടുത്തിടെ ഉത്തേജക മരുന്ന് ഉപയോഗക്കേസിൽ നാലു വർഷത്തെ വിലക്ക് ലഭിച്ച അമേരിക്കൻ സ്പ്രിന്റർ?
✒️ എറിയോൺ നൈറ്റൺ
📗ഇന്ത്യ പങ്കെടുത്ത നാലാമത് കോസ്റ്റ് ഗാർഡ് ഗ്ലോബൽ ഉച്ചകോടി 2025 സെപ്റ്റംബർ 11 മുതൽ 12 വരെ എവിടെയാണ് നടന്നത് ?
✒️ റോം, ഇറ്റലി
📗2025 സെപ്റ്റംബർ 13 ന് ബൈരാബി സൈരാംഗ് റെയിൽവേ ലൈൻ ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്തത് ?
✒️ മിസോറാം
📗പരിശീലന ആവശ്യങ്ങൾക്കായി പ്രത്യേകമായി ഒരു നൂതന ഡാവിഞ്ചി സർജിക്കൽ റോബോട്ട് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ സർക്കാർ മെഡിക്കൽ കോളേജ് ഏതാണ് ?
✒️ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്). ന്യൂഡൽഹി
📗അഴിമതിക്കെതിരെ പോരാടുന്നതിനായി ലോകത്തിലെ ആദ്യത്തെ എ.ഐ ജനറേറ്റഡ് മന്ത്രിയെ നിയമിച്ച രാജ്യം ഏതാണ് ?
✒️ അൽബേനിയ
📗ദുബായിൽ ആദ്യ വിദേശ കാമ്പസ് ആരംഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഏതാണ്?
✒️ ഐ.ഐ.എം അഹമ്മദാബാദ്
📗 നേപ്പാളിൻ്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ?
✒️ സുശീല കാർക്കി
📗 ആർദ്ര കേരളം പുരസ്കാരം 2023-24
✒️ ഗ്രാമ പഞ്ചായത്ത് - വെള്ളിനേഴി
✒️ ബ്ലോക്ക് പഞ്ചായത്ത് - പള്ളുരുത്തി
✒️ ജില്ലാ പഞ്ചായത്ത് - ഇടുക്കി
✒️ മുനിസിപ്പാലിറ്റി - ഗുരുവായൂർ മുനിസിപ്പാലിറ്റി
✒️ മുനിസിപ്പൽ കോർപ്പറേഷൻ -തിരുവനന്തപുരം

No comments:
Post a Comment