Wednesday, September 3, 2025

GK & CURRENT AFFAIRS-SEPTEMBER-WEEK-1

 

എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം
ഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK-S-03


 

1. മനുഷ്യരെ ബഹിരാകാശത്തെ ത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻ യാൻ ദൗത്യത്തിനു മുന്നോടിയായി ബഹിരാകാശയാത്രികരുടെ പേടകത്തെ സുരക്ഷിതമായി തിരിച്ചിറക്കു ന്നതിനുള്ള ഏതു പരീക്ഷണമാണ് ഐഎസ്ആർഒ വിജയകരമായി പരീക്ഷിച്ചത്

  • -ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ്( നാലുകിലോമീറ്റർ ഉയരത്തിലെത്തിച്ചശേഷം പേടകം താഴേക്കിട്ടു

2.ലോകത്തെ ഏറ്റവും ഉയരം കൂടിയ നാലാമത്തെ സൈനിക വ്യോമതാവളം ഇന്ത്യയിൽ വരുന്നത് എവിടെ 

  • തെക്കൻ ലഡാക്കിലെ ന്യോമ. മുദ് അഡ്വാൻസ്ഡ് ലാൻഡിങ് ഗ്രൗണ്ട്. സമുദ്രനിരപ്പിൽനിന്ന് 18,700 അടി ഉയരം. ചൈനീസ് അതിർത്തിയിൽ നിന്ന് 30 കിലോമീറ്ററും ലേയിൽനി ന്ന് 200 കിലോമീറ്ററും അകലെ സ്ഥിതിചെയ്യുന്നു

3.രാജ്യത്തെ ആദ്യത്തെ ഹൈഡ്ര ജൻ തീവണ്ടി നിർമിച്ചത് എവിടെ 

  • പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാ

4.ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായത് 

  • അനീഷ് ദയാൽ സിങ്
5.ഈയിടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ താരം

  • ചേതേശ്വർ പൂജാര
6. 62 വർഷം ഇന്ത്യൻ വ്യോമസേന യെ സേവിച്ചശേഷം പ്രവർത്തനം നിർത്തുന്ന യുദ്ധവിമാനം
  • മിഗ്‌ 21
7.റഷ്യയിൽനിന്ന് എണ്ണവാങ്ങുന്നതി ന്റെ പേരിൽ ഇന്ത്യയ്ക്ക് യുഎസ് എത്ര ശതമാനം ഇറക്കുമതിത്തീരുവയാണ് ചുമത്തിയത
  • 25 ശതമാനം. നേരത്തെ പ്രഖ്യാപി ച്ച 25 ശതമാനം പകരച്ചുങ്കവും ചേർത്ത് ആകെ തീരുവ 50 ശതമാനം
8 മനുഷ്യനിൽ പന്നിയുടെ ശ്വാസ കോശം ആദ്യമായി വിജയകരമായി വെച്ചുപിടിപ്പിച്ച രാജ്യം
  • ചൈന
9. ഇൻറർ കോണ്ടിനെന്റൽ മ്യൂസി ക് അവാർഡ്സിൽ ഏഷ്യൻ ഫോക് വിഭാഗത്തിൽ മികച്ച ഗാനങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട മലയാള
ഗാനം

  •  അഞ്ജലി മുകുന്ദം രചനയും സംവി ധാനവും നിർവഹിച്ച കുറുമാലിപ്പുഴ. ഏഷ്യൻ റോക്ക് വിഭാഗത്തിൽ-ബെം ഗളൂരു ഐടി മലയാളികളുടെ 11  ദി ബാൻഡ് പുറത്തിറക്കിയ തകതെയ്ക്ക്
10.അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഗവർണർ സ്ഥാനത്തുനിന്ന് ഡൊണാൾഡ് ട്രംപ് പുറത്താക്കിയത്
  • ലിസ കുക്ക്
11.ഈയിടെ ഇറാനുമായുള്ള ന്ത്രബന്ധം വിച്ഛേദിച്ച രാജ്യം -ഓസ്ട്രേലിയ, നടപടി രാജ്യത്ത് ജൂ തവിരുദ്ധ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നെന്നാരോപിച്ച്
ഈയിടെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിതരായത്
  • ജസ്റ്റിസ് വിപുൽ മനുഭായ് പഞ്ചോളി, ജസ്റ്റിസ് അലോക് ആരാധെ

12.ഗർഭാശയഗള അർബുദം രണ്ടുമണിക്കൂറിനുള്ളിൽ കണ്ടെത്താനാകുന്ന കിറ്റ് വികസിപ്പിച്ചത്
  • ഡൽഹി എയിംസ്
13.ക്ലാസ്മുറികളില്‍ സ്മാർട്ഫോൺ നിരോധിച്ച രാജ്യം 
  •  ദക്ഷിണകൊറിയ 
14.ഈയിടെ നടത്തിയ പത്താം ശ്രമത്തിലൂടെ വിക്ഷേപണ പരീക്ഷണം സമ്പൂർണ വിജയമായ ലോകത്തെ ഏറ്റവും കരുത്തുറ്റതും വലുപ്പമേറി യതുമായ ബഹിരാകാശ വാഹനം 
  • സ്പെയ്സ് എക്സിന്റെ സ്റ്റാർഷി പ്പ്(128 മീറ്റർ ഉയരം)
15.പാപ്പുവ ന്യൂഗിനിയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കറിനെത്തുന്ന പപ്പ ബുക്ക എന്ന സിനിമ സംവി ധാനം ചെയ്തത്
  • മലയാളിയായ ഡോ. ബിജു 

16. ഭരണവുമായി ജനങ്ങളെ നേരിട്ട് ബന്ധിപ്പിക്കാൻ സർക്കാർ സിറ്റി സൺ കണക്ട് സെൻറർ സംവിധാനം തുടങ്ങുന്ന സംസ്ഥാനം 
  • കേരളം (മുഖ്യമന്ത്രി എന്നോടൊപ്പം എന്നാണ് സംവിധാനത്തിന്റെ പേര്) 
16.പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെ യർമാനായി തിരഞ്ഞെടുക്കപ്പെട്ടത് 
  • ഡോ. മഹേന്ദ്ര മോഹൻ ഗുപ്ത 
17.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ ഇന്ത്യയുടെ ചാന്ദ്രയാൻ 5 ദൗത്യത്തിൽ സഹക രിക്കാൻ തീരുമാനിച്ച രാജ്യം 
  • ജപ്പാൻ

18.ഐഎംഎഫിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിതനായ ആർ ബിഐ മുൻ ഗവർണർ 
  • ഉർജിത് പട്ടേൽ
19.കംബോഡിയൻ നേതാവുമായു ള്ള വിവാദഫോൺ സംഭാഷണത്തെ തുടർന്ന് അധികാരത്തിൽനിന്ന് പുറത്തായ തായ്ലാൻഡ് പ്രധാനമന്ത്രി 
  • പെയ്തോങ്രൺ ഷിനവത്ര 
20.ഇക്കൊല്ലത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ ഒന്നാം സ്ഥാനത്തെ ത്തിയത
  • വീയപുരം ചുണ്ടൻ(കൈനകരി വി ല്ലേജ് ബോട്ട് ക്ലബ്)
21.25-ാം ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് വേദിയായത് 
  • ടിയാൻജിൻ(ചൈന)
22.രമൺ മഗ്സസെ പുരസ്കാരം നേടിയ ഇന്ത്യൻ സംഘടന 
  • എജുക്കേറ്റ് ഗേൾസ് ഗ്ലോബലി (സ്ഥാപക-സഫീന ഹുസൈൻ), മാ ഗ്സസെ പുരസ്ക്കാരം കിട്ടുന്ന ആദ്യ ഇന്ത്യൻ സംഘടനയാണ്. 
  • മറ്റ് ജേതാ ക്കൾ
  • മാലദ്വീപ് പരിസ്ഥിതി പ്രവര്‍ത്തക-ഷാഹിന അലി\
  • ഫിലിപ്പീൻസ് സാമൂഹിക പ്രവര്‍ത്തകൻ-ഫ്ളാവിയാനോ അന്റോണി യോ എൽ വിലനുയേവ



No comments:

Post a Comment