Wednesday, September 3, 2025

GK & CURRENT AFFAIRS 2001 TO 2100

 

GK തയ്യാറാക്കിയത്‌ അനൂപ് വേലൂർ


❔2001) എത് നാളിൽ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടേണ്ടത്?

☑️ഉത്രാടനാള്ളിൽ

❔2002 ) ഓണത്തെ കുറിച്ച് പരാമർശിക്കുന്ന വേദം?

☑️ ഋഗ്വേദം

❔2003 ) ഓണത്തിൻ്റെ വരവറിയിച്ച് വീടിലേക്ക് വരുന്ന തെയ്യം?

☑️ഓണപ്പൊട്ടൻ


❔2004 ) എത്രാമത്തെ ഓണമാണ് കാടിയോണം എന്നറിയപ്പെടുന്നത്?

☑️ആറാമത്തെ

❔2005 ) ഓണത്തുനാട് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന സ്ഥലം?

☑️കായംകുളം

❔2006 ) ഓണപ്പാട്ടുകൾ ആരുടെ കവിതയാണ്?

☑️വൈലോപ്പിള്ളി ശ്രീധരമേനോൻ

❔200 7 ) ഏതു നാൾ മുതൽ ആണ് ചെമ്പരത്തി പൂവിടുന്നത്?

☑️ചോതി

❔2008 ) മഹാബലിയുടെ യഥാർത്ഥ പേര്?

☑️ഇന്ദ്ര സേനൻ

❔2009 ) മഹാബലി എന്ന വാക്കിൻ്റെ അർത്ഥം?

☑️വലിയ ത്യാഗം ചെയ്യുന്നവൻ

❔2010) ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ?

☑️അഞ്ചാമത്തെ

❔2011) തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്?

☑️തൃക്കാക്കരയപ്പന്

❔2012 ) വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ്?

☑️കശ്യപൻ

❔2013 ) വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്?

☑️അദിതി

❔2014 ) ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ?

☑️അഞ്ചാമത്തെ

❔2015 ) ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്?

☑️എട്ടാം സ്കന്ധം

❔2016 ) മഹാബലി എത് യാഗം ചെയ്യവേ അണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടത് ?

☑️വിശ്വജിത്ത്‌ എന്ന യാഗം

❔2017 ) വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?

☑️ത്രേതായുഗത്തിൽ

❔2018) മഹാബലിയുടെ പുത്രന്റെ പേര് എന്താണ്?

☑️ബാണാസുരന്‍

❔2019 ) മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്?

☑️ഭൃഗുകച്ഛം എന്ന സ്ഥലത്ത്

❔2020) എത് നാൾ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടെണ്ടത്?

☑️ഉത്രാടനാളിൽ

❔2021) എന്താണ്‌ ഇരുപത്തിയെട്ടാം ഓണം?

☑️ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 -മത്തെ ദിവസമാണ്‌ ഇത്. കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്. അവിടെ ഇതൊരു വലിയ ആഘോഷമാണ്

❔2022 ) നാലാം ഓണം ഏതു മഹാത്മാവിന്റെ ജന്മദിനം?

☑️ശ്രീനാരായണഗുരു

❔2023 ) രണ്ടാം ഓണം മറ്റൊരു പേരിലും അറിയപ്പെടുന്നു ഏതു പേരിൽ?

☑️അമ്മായിയോണം

❔2024 ) ‘ഓണപ്പാട്ടുകാർ’ എന്ന കവിത എഴുതിയത് ആര്?

☑️വൈലോപ്പള്ളി ശ്രീധരമേനോൻ

❔2025 ) ഓണം കേറാമൂല എന്ന പ്രയോഗത്തിന്റെ അർത്ഥം എന്താണ്?

☑️കുഗ്രാമം

❔2026 ) “ഓണപ്പൂക്കൾ പറിച്ചില്ലേ നീ-യോണകോടിയുടുത്തില്ലേ? പൊന്നും ചിങ്ങം വന്നിട്ടും നീ മിന്നും മാലേം കെട്ടീലേ” ഓണത്തെക്കുറിച്ചുള്ള ഈ കവിതയുടെ രചയിതാവ്?

☑️ചങ്ങമ്പുഴ കൃഷ്ണപിള്ള

❔2027 ) തിരുവോണത്തിന്റെ തലേദിവസം ഏതു നാളാണ്?

☑️ഉത്രാടം

❔2028) മഹാബലിപുരം എന്ന വിനോദസഞ്ചാര കേന്ദ്രം എവിടെയാണ്?

☑️തമിഴ്നാട്

❔2029 ) ഓണപ്പൂവ് എന്ന വിശേഷണമുള്ള പൂവ് ഏത്?

☑️കാശിത്തുമ്പ

❔2030) സംഘകൃതികളിൽ ഓണം ഏത് പേരിലാണ് അറിയപ്പെടുന്നത്?

☑️ഇന്ദ്രവിഴ

❔2031) ഓണത്തിന് ഏറ്റവും പ്രധാനപ്പെട്ട പൂവ് ഏത്?

☑️തുമ്പപൂവ്

❔2032 ) ഓണവുമായി ബന്ധപ്പെട്ട ദൈവം ഏത്?

☑️വിഷ്ണു

❔2033 ) വള്ളംകളിയിൽ പാമ്പിന്റെ ആകൃതിയിലുള്ള വള്ളത്തെ എന്താണ് വിളിക്കുന്നത്?

☑️ചുണ്ടൻ വള്ളം

❔2034 ) എന്താണ് തുമ്പിതുള്ളൽ?

☑️പരമ്പരാഗത നാടോടി നൃത്തം

❔2035 ) കേരളത്തെ കൂടാതെ ഓണത്തിന് അവധി നൽകുന്ന ഏക സംസ്ഥാനം?

☑️മിസോറാം

❔2036 ) സംഘകാലത്ത് ഇന്ദ്രവിഴ എന്നറിയപ്പെട്ട ഉത്സവം?

☑️ഓണം

❔2037 ) ഓണത്തുനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം?

☑️കായംകുളം

❔2038) വാമനപ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ഏത്?

☑️തൃക്കാക്കര

❔2039 ) വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമി എന്ന് അർത്ഥ വരുന്ന സ്ഥലം ഏത്?

☑️തൃക്കാക്കര (തൃ കാൽക്കര)

❔2040) ഓണത്തെ കുറിച്ച് പരാമർശിക്കുന്ന വേദം?

☑️ഋഗ്വേദം

❔2041) ദേശീയ അധ്യാപക ദിനം എന്നാണ്?

☑️സപ്തംബർ 5

❔2042 ) ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

☑️ഡോ. എസ്. രാധാകൃഷ്ണൻ

❔2043 ) ഡോ. എസ്. രാധാകൃഷ്ണന്റെ പൂർണ്ണമായ പേര്?

☑️സർവേപ്പള്ളി രാധാകൃഷ്ണൻ

❔2044 ) ഡോ . എസ് രാധാകൃഷ്ണൻ ഇന്ത്യൻ പ്രസിഡന്റ് ആയ വർഷം?

☑️1962

❔2045 ) ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയാണ് ഡോ . എസ് രാധാകൃഷ്ണൻ?

☑️ഒന്നാമത്തെ ഉപരാഷ്ട്രപതി

❔2046  ) രണ്ടാം വിവേകാനന്ദന്‍ എന്നറിയപ്പെട്ടത്‌?

☑ഡോ.എസ്‌. രാധാകൃഷ്ണന്‍

❔2047 ) സ്പാള്‍ഡിംഗ്‌ പ്രൊഫസര്‍ ആരുടെ അപരനാമം?

☑ഡോ.എസ്‌. രാധാകൃഷ്ണന്‍

❔2048) ദേശീയ അധ്യാപകദിനമായി സപ്തംബർ 5 ഇന്ത്യയിൽ ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതലാണ്?

☑1962 മുതൽ

❔2049 ) ലോക അധ്യാപക ദിനം എന്നാണ്?

☑ഒക്ടോബർ 5-ന്

❔2050) ഒക്ടോബർ 5 ലോക അധ്യാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച സംഘടന ഏത്?

☑യുനെസ്കോ

❔2051) മലബാറിൽ ഓണത്തിന്റെ വരവറിയിച്ച് എത്തുന്ന തെയ്യം ഏത്?

☑️ഓണപ്പൊട്ടൻ

❔2052 ) എത്രാമത്തെ ഓണം ആണ് ‘കാടിയോണം’ എന്നറിയപ്പെടുന്നത്?

☑️ആറാമത്തെ

❔2053 ) ‘പൂക്കളം’ എന്ന കവിതാസമാഹാരം ആരുടേതാണ്?

☑️പി കുഞ്ഞിരാമൻ നായർ

❔2054 ) ബുദ്ധമത വിശ്വാസമനുസരിച്ച് ഏതു പദം ലോപിച്ചതാണ് ഓണം?

☑️ശ്രാവണം

❔2055 ) അത്തപ്പൂക്കളത്തിൽ ആദ്യദിനം ഏതു നിറത്തിലുള്ള പൂക്കൾ ആണ് ഉപയോഗിക്കാൻ പാടില്ലാത്തത്?

☑️ചുവപ്പ്

❔2056 ) ‘ഓണപ്പാട്ടുകാർ’എന്ന കവിത എഴുതിയത് ആര്?

☑️വൈലോപ്പിള്ളി ശ്രീധരമേനോൻ

❔2057 ) ഓണവുമായി ബന്ധപ്പെട്ട തുമ്പി തുള്ളൽ എന്ന ചടങ്ങിന് പ്രസിദ്ധമായ ജില്ല ഏത്?

☑️കൊല്ലം

❔2058) ദശാവതാരങ്ങളിൽ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ?

☑️അഞ്ചാമത്തെ

❔2059 ) വാമനപുരം എന്ന സ്ഥലം ഏതു ജില്ലയിലാണ്?

☑️തിരുവനന്തപുരം

❔2060) ഓണാഘോഷത്തിന് ഭാഗമായി വീട്ടുമുറ്റത്ത് അരിമാവ് കൊണ്ട് കോലം വരച്ച് തൃക്കാക്കരയപ്പനെ തൂശനിലയിൽ പ്രതിഷ്ഠിക്കുന്ന ചടങ്ങ് ഏത്?

☑️ഓണം കൊള്ളുക

❔2061) ലോക സാക്ഷരതാ ദിനം എന്നാണ്?

☑️സെപ്റ്റംബർ 8


❔2062 ) യുനെസ്കോ ഏതു വർഷമാണ് സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനമായി പ്രഖ്യാപിച്ചത്?

☑️1966

❔2063 ) ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരത നേടിയ നഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചത് എന്നാണ്?

☑️1989 ജൂൺ 25

❔2064 ) കേരളം സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം?

☑️1991

❔2065 ) സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ നഗരം?

☑️കോട്ടയം (1989)

❔2066  ) സമ്പൂർണ സാക്ഷരത പരിപാടിക്ക് കേരള ഗവൺമെന്റ് നൽകിയ പേര്?

☑അക്ഷരകേരളം

❔2067 ) അക്ഷരകേരളം പദ്ധതിയുലുടെ സാക്ഷരത നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി?

☑കാർത്ത്യായനിയമ്മ (96 വയസ്സ്)

❔2068) കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ അധ്യക്ഷൻ?

☑വിദ്യാഭ്യാസ മന്ത്രി

❔2069 ) ഇന്ത്യയിൽ സാക്ഷരത ഏറ്റവും കൂടിയ ജില്ല?

☑സെർചിപ്പ്‌ (മിസോറാം)

❔2070) ഇന്ത്യയിൽ സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല?

☑അലിരാജ് പൂർ (മധ്യപ്രദേശ്)

❔2071) ലോകത്തിൽ ഏറ്റവും കൂടുതൽ സാക്ഷരത കൈവരിച്ച രാജ്യം ഏതാണ്?

☑️റഷ്യ

❔2072 ) കേരളത്തെ സമ്പൂർണ ആദിവാസി സാക്ഷരത സംസ്ഥാനമായി തിരഞ്ഞെടുത്തത് ഏത് വർഷമാണ്?

☑️1993 ജൂലൈ 4

❔2073 ) കേരളത്തിലെ ഏറ്റവും സാക്ഷരത കുറഞ്ഞ താലൂക്ക്?

☑️ചിറ്റൂർ

❔2074 ) ലോക ജനസംഖ്യാ ദിനം ആഘോഷിക്കാൻ ഐക്യരാഷ്ട്രസഭ അനുമതി നൽകിയ വർഷം?

☑️1989

❔2075 ) ലോകത്തിലെ ഏറ്റവും വലിയ സെൻസസ് ഉള്ള രാജ്യമേത്?

☑️ഇന്ത്യ

❔2076  ) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കേന്ദ്രഭരണ പ്രദേശം ഏതാണ്?

☑ഡൽഹി

❔2077 ) ലോകത്തിലെ ആദ്യത്തെ സെൻസസ് എപ്പോഴാണ് എവിടെ നടന്നത്?

☑1790,അമേരിക്ക

❔2078) ഇന്ത്യൻ സെൻസസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

☑റിപ്പൺ പ്രഭു

❔2079 ) ഇന്ത്യയിൽ പെൺഭ്രൂണഹത്യ തടയുന്നതിനുള്ള നിയമം പാസാക്കിയ വർഷം?

☑1994

❔2080) ദേശീയ ജനസംഖ്യാ കമ്മീഷൻ സ്ഥാപിച്ചത്?

☑അലിരാജ് പൂർ (മധ്യപ്രദേശ്)

❔2081) ലോക ഓസോൺ ദിനം എന്നാണ്?

☑️സെപ്റ്റംബർ 16

❔2082 ) സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി ഐക്യരാഷ്ട്ര സംഘടന (UN) ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?

☑️1994 സെപ്തംബർ 16

❔2083 ) ഐക്യരാഷ്ട്ര സംഘടനയുടെ ഏത് ഏജൻസിയാണ് ഓസോൺ ദിനം ആചരിക്കുന്നത്?

☑️UNEP (United Nations Environment Programme)

❔2084 ) 2022 -ലെ ലോക ഓസോൺ ദിനം പ്രമേയം എന്താണ്?

☑️ആഗോള സഹകരണം ഭൂമിയിലെ ജീവനെ സംരക്ഷിക്കുക

❔2085 ) കേരളത്തിൽ ഓസോൺ ദിനം ആചരിക്കുന്നത് ഏത് സംഘടനയുടെ നേതൃത്വത്തിലാണ്?

☑️സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി (STEC തിരുവനന്തപുരം)

❔2086  ) ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം ഏത്?

☑സ്ട്രാറ്റോസ്ഫിയർ

❔2087 ) ‘മാനവരാശിയുടെ ഭവനം’ എന്നറിയപ്പെടുന്ന അന്തരീക്ഷപാളി ഏത്?

☑സ്ട്രാറ്റോസ്ഫിയർ

❔2088) ഓസോൺ പാളി ഭൂമിയിൽ നിന്ന് എത്ര ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്?

☑20 മുതൽ 35 കിലോമീറ്റർ വരെ

❔2089 ) 1839 -ൽ ഓസോൺ വാതകം കണ്ടെത്തുകയും ഓസോൺ എന്ന പേര് നൽകുകയും ചെയ്ത ജർമ്മൻ ശാസ്ത്രജ്ഞൻ ?

☑ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബേയ്ൻ

❔2090) ഓസോൺ വാതകം കണ്ടുപിടിച്ച ക്രിസ്റ്റിൻ ഫെഡറിക് ഷോൺ ബേയ്ൻ ഏത് സർവകലാശാലയിലെ പ്രൊഫസർ ആയിരുന്നു ?

☑സ്വിറ്റ്സർലാൻഡിലെ ബേസൽ സർവ്വകലാശാല

❔2091) ഓസോൺ എന്ന പദം രൂപംകൊണ്ടത് ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ്?

☑️ഓസീൻ

❔2094 ) ഓസോണിന്റെ നിറം എന്താണ്?

☑️ഇളംനീല

❔2095 ) 1913 -ൽ ഓസോൺപാളി കണ്ടെത്തിയ ഫ്രഞ്ച് ഭൗതികശാസ്ത്രഞ്ജന്മാർ ആരെല്ലാം?

☑️ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ

❔2096  ) ഭൂമിയുടെ ഏത് ഭാഗത്താണ് ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയത്?

☑അന്റാർട്ടിക് മേഖലയിൽ

❔2097 ) അന്റാർട്ടിക് മേഖലയിൽ ഓസോൺ പാളിയിൽ ഏറ്റവും കൂടുതൽ വിള്ളൽ കാണപ്പെടുന്നത് ഏത് കാലത്ത്?

☑വേനൽക്കാലത്ത്

❔2098) ഓസോൺപാളിയിലെ വിള്ളൽ ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞർ ആരെല്ലാം?

☑ജോയ് ഫാർമാൻ, ബിയാൻ ഗാർഡിനർ , ജോനാതൻ ഷാങ്ക്ലിൻ

❔2099 ) ഓസോൺ തന്മാത്രയ്ക്ക്‌ എത്ര സമയം നിലനിൽക്കാൻ കഴിയും?

☑ഒരു മണിക്കൂർ

❔2100) സസ്യങ്ങൾ ഓസോൺ ആഗിരണം ചെയ്യുന്നത് ഏതിലൂടെയാണ്?

☑ഇലകളിലൂടെ

No comments:

Post a Comment