Tuesday, September 2, 2025

GK TODAY-QUIZ-5 [SEP-1-10]

 

മത്സര പരീക്ഷകൾക്ക്‌ തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ്റി സോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ GK പരിശീലനം 20



1/9/25

📗 ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്?

✒️ അനീഷ് ദയാൽ സിംഗ് 

📗യു.ജി.സി കരട് പാഠ്യപദ്ധതിയെ കുറിച്ച് പഠിക്കാൻ നിയമിച്ച സമിതിയുടെ അധ്യക്ഷൻ ?

✒️ പ്രൊഫ.പ്രഭാത് പട്നായിക് 

📗 ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടൈഗർ റിസർവ് ആകുന്നത്?

✒️ സുന്ദർബൻസ് (West Bengal)

📗 അടുത്തിടെ വിയറ്റ്നാമിൽ വീശിയ കൊടുങ്കാറ്റ്?

✒️ കാജികി 

📗 2025 FIDE പുരുഷ ചെസ്സ് ലോകകപ്പ് വേദി?

✒️ ഗോവ 

📗 2025 ലെ CAFA നേഷൻസ് കപ്പ് വേദി?

✒️ താജിക്കിസ്ഥാൻ 

📗ബി.ഐ.എഫ്.എഫ് (ബുസാൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ) 2025 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ട്രൈബെനി റായിയുടെ ഫീച്ചർ ചിത്രം ഏതാണ്? ✒️ ഷേപ്പ് ഓഫ് മോമോ 

📗 ദേശീയ കായിക ദിനം?

✒️ ആഗസ്റ്റ് 29 

📗 2025 നടന്ന ഓൾ ഇന്ത്യ സ്പീക്കേഴ്സ് കോൺഫറൻസിൻ്റെ വേദി ?

✒️ ന്യൂഡൽഹി 

📗 68-ാമത് കോമൺവെൽത്ത് പാർലമെൻ്ററി കോൺഫറൻസിലേക്ക് ഇന്ത്യയിൽ നിന്നുള്ള പ്രിസൈഡിങ്ങ് ഓഫീസർമാരുടെ സംഘത്തെ നയിക്കുന്നത്?

✒️ ഓം ബിർല 

📗 4 മത് സെമികോൺ ഇന്ത്യ 2025 ൻ്റെ വേദി ?

✒️ ന്യൂഡൽഹി


2/09

📗 2026 ഓസ്കാറിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പാപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട ചിത്രം?

✒️ Papa Buka 

(സംവിധാനം - Dr ബിജു)

📗 അടുത്തിടെ സ്കൂൾ ക്ലാസുകളിൽ മൊബൈൽ ഫോണുകൾക്കും മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയ രാജ്യം?

✒️ ദക്ഷിണ കൊറിയ 

📗 അടുത്തിടെ സ്ഫോടനം സംഭവിച്ച കിലൗയ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്?

✒️ ഹവായ് 

📗 ആഗോള ഭക്ഷ്യ ദാരിദ്ര്യം നേരിടുന്നതിനായി ഇന്ത്യയുമായി സഹകരിക്കുന്ന സംഘടന?

✒️ വേൾഡ് ഫുഡ് പ്രോഗ്രാം 

📗 ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ സ്പോൺസർഷിപ്പ് കരാർ അവസാനിപ്പിച്ചത്?

✒️ ഡ്രീം 11 

📗 അടുത്തിടെ ഭാരതീയ അന്തരീക്ഷ നിലയത്തിൻ്റെ മോഡൽ പുറത്തിറക്കിയത്?

✒️ ISRO 

📗 ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ പുരുഷ സ്പ്രിൻ്റർ?

✒️ അനിമേഷ് കുജൂർ 

📗'മോസ്റ്റ് എൻഗേജിങ് സോഷ്യൽ മീഡിയ ക്യാമ്പെയ്ൻ' പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ്റെ (PATA) ഗോൾഡ് അവാർഡ് ലഭിച്ചത് ? 

✒️ കേരള ടൂറിസത്തിന് 

📗ലോകത്തിലെ ആദ്യത്തെ AI- പവർഡ് ബാങ്ക് ആയ RYT ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ? 

✒️ മലേഷ്യ 

📗കസാക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി സ്വർണ്ണം നേടിയത് ?

✒️ സിഫ്റ്റ് കൗർ സമ്ര 

📗ഇന്ത്യയിലെ പഞ്ചായത്ത് ധനകാര്യം കൈകാര്യം ചെയ്യുന്നതിനായി കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ?

✒️ SAMARTH


03/9

📗 കാനഡയിലെ ഇന്ത്യയുടെ സ്ഥാനപതിയായി നിയമിതനായത് ? 

✒️ ദിനേഷ് കെ പട്‌നായിക് 

📗ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്നതിനായി സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനുമായി ധാരണാപത്രത്തിൽ ഒപ്പിട്ട ടെലികോം കമ്പനി ?

✒️ വോഡഫോൺ ഐഡിയ ലിമിറ്റഡ് (VI) 

📗പതിനേഴാമത് അന്താരാഷ്ട്ര ഡോക്യുമെൻ്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ (IDSFFK) മികച്ച ലോംഗ് ഡോക്യുമെൻ്ററിക്കുള്ള പുരസ്‌കാരം നേടിയ തമിഴ് ചിത്രം ?

✒️ ദളിത് സുബ്ബയ്യ 

📗വ്യവസായ സർവ്വേയിൽ തൊഴിൽ വളർച്ചയിൽ ഒന്നാം സ്ഥാനത്ത് ഉള്ള സംസ്ഥാനം ?

✒️ തമിഴ്‌നാട് 

📗പ്രസാർ ഭാരതി ആരംഭിച്ച പുതിയ ഒടിടി പ്ലാറ്റ്ഫോം?

✒️ വേവ്‌സ് (WAVES) 

📗 കേരള സംസ്ഥാന വയോജന കമ്മീഷൻ പ്രഥമ അധ്യക്ഷൻ ?

✒️ അഡ്വ.കെ സോമപ്രസാദ് 

📗 38-ാമത് കേരള ശാസ്ത്ര കോൺഗ്രസിൽ അധ്യക്ഷത വഹിക്കുന്നത്?

✒️ പി.ബലറാം 

(വേദി - കൊച്ചി)

📗 ലോകത്തിലെ ആദ്യത്തെ Al പവേർഡ് ബാങ്ക്?

✒️ Ryt ബാങ്ക് 

(മലേഷ്യ)

📗 അടുത്തിടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ പിക്സൽസ്പെയ്സ്, ധ്രുവ സ്പെയ്സ് എന്നിവയുടെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച റോക്കറ്റ്?

✒️ ഫാൽക്കൺ 9


6/9/25

📗 വടക്കു കിഴക്കൻ മേഖലയിലെ ഏത് സംസ്ഥാനത്താണ് ഇന്ത്യൻ സൈന്യം 2025 ഓഗസ്റ്റ് 23 ന് ആരോഗ്യ സേതു എന്ന പേരിൽ ഒരു സിവിൽ സൈനിക മെഡിക്കൽ ഫ്യൂഷൻ അഭ്യാസം നടത്തിയത് ?

✒️ അസം (ടിൻസുകിയ ജില്ല)

📗2025 ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 10 വരെ 700 ലധികം ഇന്ത്യൻ സായുധ സേനാംഗങ്ങൾ പങ്കെടുക്കുന്ന പരിശീലനത്തിൻ്റെ പേര് എന്താണ് ?

✒️ "ബ്രൈറ്റ് സ്റ്റാർ 2025 "

📗2025 ആഗസ്റ്റിൽ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

✒️ മഹേന്ദ്ര മോഹൻ ഗുപ്ത 

📗2025 ആഗസ്റ്റിൽ ഐ.എം.എഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ആയി നിയമിതനായത് ആരാണ് ?

✒️ ഊർജിത് പട്ടേൽ 

📗 ടൂറിസം മേഖല വളർച്ചക്ക് ആവശ്യമായ നയങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് അടുത്തിടെ 'Rethinking Homestays: Navigating policy Pathways' എന്ന റിപ്പോർട്ട് പുറത്തിറക്കിയത്?

✒️ നീതി ആയോഗ് 

📗 2025 ഏപ്രിൽ - ജൂൺ സാമ്പത്തികപാദത്തിലെ ഇന്ത്യയുടെ ജി.ഡി.പി വളർച്ച നിരക്ക്?

✒️ 7.8% 

📗നിർമ്മിത ബുദ്ധി സേവനങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി ഗൂഗിളും മെറ്റയുമായി കൈകോർക്കുന്നത് ?

✒️ റിലയൻസ് ഇൻഡസ്ട്രീസ് 

📗അടുത്തിടെ കേരളത്തിൽ നിന്നും കുരുമുളക് തൈകൾ ആദ്യമായി കയറ്റുമതി ചെയ്‌ത ആഫ്രിക്കൻ രാജ്യം?

✒️ ഉഗാണ്ട 

📗നാഷണൽ ആനുവൽ ആൻഡ് ഇൻഡക്‌സ് ഓൺ വുമൺസ് സേഫ്റ്റി റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരം?

✒️ മുംബൈ 

📗അഷ്ടമുടി കായലിൻ്റെ ദൃശ്യഭംഗി ആസ്വദിച്ച് ഓളപ്പരപ്പിലൂടെ സായാഹ്ന സവാരി നടത്താൻ ജലഗതാഗത വകുപ്പ് ആരംഭിച്ച ബോട്ട് സർവീസ് ?

✒️ സീ അഷ്ടമുടി

7/8/25

📗ലോക ബാഡ്മ‌ിൻ്റൻ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ താരങ്ങൾ ? 

✒️ സാത്വിക് സാമ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി 

📗2025-ലെ രമൺ മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത് ? ✒️ എജ്യുക്കേറ്റ് ഗേൾസ് ഗ്ലോബൽ (പുരസ്ക്‌കാരം കിട്ടുന്ന ആദ്യ ഇന്ത്യൻ സംഘടന)

📗71-ാമത് നെഹ്റു ട്രോഫി വള്ളംകളി വിജയികളായത് ? 

✒️ വീയപുരം ചുണ്ടൻ 

2nd - നടുഭാഗം ചുണ്ടൻ

📗216 മണിക്കൂർ ഭരതനാട്യം അവതരിപ്പിച്ച് ലോക റെക്കാർഡ് സ്വന്തമാക്കിയ കർണാടക ഉടുപ്പി സ്വദേശി ?

✒️ വിദുഷി ദീക്ഷ 

📗ഗൂഗിൾ ഔദ്യോഗികമായി പുറത്തിറക്കിയ പുതിയ AI ടൂൾ ?

✒️ 'നാനോ ബനാന' 

📗ഏത് രാജ്യം ആതിഥേയത്വം വഹിക്കുന്ന ബഹുമുഖ വ്യായാമമാണ് എക്സർസൈസ് ബ്രൈറ്റ് സ്റ്റാർ ? 

✒️ ഈജിപ്ത് 

📗കേരളത്തിലെ വയനാട് ജില്ലയിലെ പശ്ചിമഘട്ടത്തിൽ നിന്ന് ഗവേഷകർ പുതിയ കണ്ടെത്തിയ കിഴങ്ങുവർഗ്ഗം? 

✒️ ഡയോസ്‌കോറിയ ബാലകൃഷ്ണ‌ാനി 

📗സംസ്ഥാനത്ത് പൂർണമായി തെരുവ് വിളക്കുകുള്ള ഗ്രാമപഞ്ചായത്ത് ? 

✒️ പാറളം

 (തൃശ്ശൂർ)

📗സംസ്ഥാനത്തെ മൃഗാശുപത്രികളിൽ ഓൺലൈൻ ചികിത്സ സേവനം നൽകുന്ന മൃഗസംരക്ഷണ വകുപ്പിൻ്റെ പദ്ധതി ?

✒️ ഇ സമൃദ്ധ 

📗BCCI യുടെ ഇടക്കാല പ്രസിഡൻ്റായി ചുമതലയേൽക്കുന്നത്?

✒️ രാജീവ് ശുക്ല



8/9/25

📗 കേരളത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ട തുരങ്കപ്പാതയാകുന്നത്?

✒️ ആനക്കാംപൊയിൽ - കളളാടി - മേപ്പാടി പാത 

📗 35 വർഷങ്ങൾക്ക് ശേഷം തുറന്ന ശാരദ ഭവാനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

✒️ ബുദ്ഗാം 

( ജമ്മുകാശ്മീർ)

📗 രാജ്യത്തെ ആദ്യ മൊബൈൽ ടെംപേട് ഗ്ലാസ് നിർമ്മാണശാല ആരംഭിച്ചത്?

✒️ നോയിഡ 

📗 2025 വേൾഡ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സഖ്യത്തെ നയിക്കുന്നത്?

✒️ നീരജ് ചോപ്ര 

📗അമേരിക്കയിൽ നടക്കുന്ന ലോകകപ്പിലേക്ക് ഇന്ത്യ അയക്കുന്ന ആദ്യ ഔദ്യോഗിക ടീം ഏതാണ്?

✒️ പിക്കിൾബോൾ ടീം 

📗25-ാമത് കോമൺ‌വെൽത്ത് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ 13 മെഡലുകൾ നേടി ഒന്നാമതെത്തിയ രാജ്യം ഏതാണ്?

✒️ ഇന്ത്യ 

📗2025 ഓഗസ്റ്റ് 30 ന് പാപുവ ന്യൂ ഗിനിയയുടെ 50 -ആം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനയുടെ ഏത് കപ്പലാണ് ?

✒️ ASW കോർവെറ്റ് ഐ.എൻ.എസ് കാഡ്‌മാറ്റ് 


📗അരുണാചൽ പ്രദേശിൽ സൈന്യവും ഐടിബിപിയും ചേർന്ന് പൂർത്തിയാക്കിയ അഭ്യാസം ഏതാണ് ?

✒️ അച്ചൂക്ക് പ്രഹാർ 

📗2025 ലെ ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്ര സ്വർണ്ണ മെഡലുകളുമായി ഒന്നാം സ്ഥാനത്തെത്തി?

✒️ 50 

📗2025 സെപ്റ്റംബർ 01 മുതൽ 2025 സെപ്റ്റംബർ 14 വരെ ഇന്ത്യയും യു.എസും നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തിൻ്റെ പേര് എന്താണ് ?

✒️ യുദ്ധ് അഭ്യാസ് 2025

9/9/25

📗 ഡിപ്പാർട്ട്മെൻറ് ഓഫ് എക്സ്പെൻഡിച്ചറിൽ പുതിയ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് ആയി ആരാണ് ചുമതലയേറ്റത് ?

✒️ ശ്രീമതി ടി.സി.എ കല്യാണി 

📗BWF ലോക ചാമ്പ്യൻഷിപ്പിന്റെ 2026 പതിപ്പിന് ഏത് രാജ്യമാണ് ആതിഥേയത്വം വഹിക്കുക ?

✒️ ഇന്ത്യ 

📗കേരളത്തിൽ നിന്ന് ആദ്യമായി ഉഗാണ്ടയിലേക്ക് കയറ്റുമതി ചെയ്യുന്ന കുരുമുളക് തൈ ഇനങ്ങൾ ഏതെല്ലാം ?

✒️ കരിമുണ്ട, പന്നിയൂർ 1 

📗ഇന്ത്യയിൽ 2024 -25 വർഷത്തിൽ സമുദ്രോൽപാദന കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?

✒️ ആന്ധ്രാപ്രദേശ് 

2nd - തമിഴ്നാട്

3rd - കേരളം

📗2025 സെപ്റ്റംബർ 02 ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഇന്ത്യയുടെ അടുത്ത അംബാസിഡറായി ആരെയാണ് നിയമിച്ചത് ?

✒️ ഡോ.ദീപക് മിത്തൽ 

📗വിയറ്റ്നാം അതിൻ്റെ 80 -ആം സ്വാതന്ത്ര്യ വാർഷികം ഒരു മഹത്തായ സൈനിക പരേഡോടെ ആഘോഷിച്ചത് എവിടെയാണ് ?

✒️ ഹനോയ് 

📗അടുത്തിടെ 800 പേരോളം ആളുകളുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായത് എവിടെയാണ്?

✒️ അഫ്ഗാനിസ്ഥാൻ 

📗ആഗോള സമാധാന സൂചിക 2025 ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏതാണ് ?

✒️ ഐസ് ലാൻഡ് 

📗ലോക നാളികേര ദിനം എല്ലാ വർഷവും ഏത് ദിവസമാണ് ആഘോഷിക്കുന്നത് ?

✒️ സെപ്റ്റംബർ 02 

📗 ഡിജിറ്റൽ ഗവേർണൻസിൽ ജനങ്ങൾ നേരിടുന്ന തടസങ്ങൾ പരിഹരിച്ച് സർക്കാർ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതി ?

✒️ നമ്മുടെ കേരളം ഡിജിറ്റൽ കേരളം 


📗 ആദിവാസി ഭാഷകൾ വിവർത്തനം ചെയ്യാൻ ഗവൺമെൻ്റ് ഒരുക്കുന്ന വിവർത്തന ആപ്ലിക്കേഷൻ ?

✒️ ആദിവാണി


10/9/25

📗 തുടർച്ചയായ ഏഴാം വർഷവും എൻ‌ഐ‌ആർ‌എഫ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയ സ്ഥാപനം ഏതാണ്?

✒️ ഐഐടി-മദ്രാസ് 

📗ഗൂഗിൾ അടുത്തിടെ പുറത്തിറക്കിയ, ചിത്രങ്ങളിൽ മാറ്റം വരുത്തുമ്പോൾ അവയുടെ സ്ഥിരത നിലനിർത്താൻ സഹായിക്കുന്ന പുതിയ AI ഇമേജ് എഡിറ്റിംഗ് ടൂളിന്റെ ഔദ്യോഗിക നാമം എന്താണ്?

✒️ ജെമിനി 2.5 ഫ്ലാഷ് ഇമേജ് (Nano Banana)

📗സ്ത്രീകൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകുന്നതിനായി 'ലാഡോ ലക്ഷ്മ‌ി യോജന' ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ഏതാണ്?

✒️ ഹരിയാന .

📗2025-ലെ പത്മപ്രഭാ പുരസ്‌കാരത്തിന് അർഹനായ സാഹിത്യകാരൻ ആരാണ്?

✒️ ആലങ്കോട് ലീലാകൃഷ്ണൻ 

📗ശ്രീനാരായണഗുരു രചിച്ച ഏത് കൃതിയാണ് 104 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് അടുത്തിടെ സമർപ്പിച്ചത്?

✒️ ദൈവദശകം 

📗നാഷണൽ ആനുവൽ ആൻഡ് ഇൻഡക്‌സ് ഓൺ വുമൺസ് സേഫ്റ്റി (NARI) റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരം ഏതാണ്?

✒️ മുംബൈ 

📗കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിൻ്റെ വാർഷിക വ്യവസായ സർവേ (ASI) പ്രകാരം, വ്യവസായ മേഖലയിലെ തൊഴിൽ വളർച്ചയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്?

✒️ തമിഴ്‌നാട് 

📗ഇന്ത്യയിലെ ആദ്യത്തെ തുറമുഖാധിഷ്ഠിത ഗ്രീൻ ഹൈഡ്രജൻ പദ്ധതി നിലവിൽ വന്നത് എവിടെയാണ്?

✒️ തൂത്തുക്കുടിയിലെ വി.ഒ. ചിദംബരനാർ (വി.ഒ.സി) തുറമുഖം 

📗2025 സെപ്റ്റംബർ 5-ന് യുകെയിലെ ഉപപ്രധാനമന്ത്രിയും നീതിന്യായ സെക്രട്ടറിയുമായിയായി നിയമിതനായത് ആര്?

✒️ ഡേവിഡ് ലാമി 

📗ഇന്ത്യൻ റെയിൽവേ ബോർഡിൻ്റെ പുതിയ ചെയർമാനും സി.ഇ.ഒയുമായി നിയമിതനായത് ആരാണ്?

✒️ സതീഷ് കുമാർ

No comments:

Post a Comment