പഠനം കളിയിലൂടെ എന്ന് പറയാറില്ലേ? അക്ഷരാർഥത്തിൽ കളിയിലൂടെ അറിവു കൾ നേടാൻ സഹായിക്കുന്ന ഒരു ആപ്പിനെക്കുറിച്ചാണ് പറയുന്നത്. പേര് കട്ട്
ഒരു ഗെയിം അടിസ്ഥാനമാക്കിയുള്ള പഠന പ്ലാറ്റ്ഫോമാണ് കഹൂട്ട്, ഇത് ക്വിസുകൾ, ചർച്ചകൾ, സർവേകൾ എന്നിവ നടത്താൻ സഹായിക്കുന്നു. അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഈ ആപ്പ്, കൂട്ടായ പഠനത്തിനും സഹായിക്കുന്നു.
ഈ ആപ്പിലെ ചില പ്രധാന ഫീച്ചറുകൾ വിശദമാക്കാം.
ക്വിസുകൾ:
വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്വിസുകൾ ഉണ്ടാക്കി കൂട്ടുകാരു മൊത്തു കളിക്കാം. കളിക്കാ ർക്ക് സ്വന്തം ഫോണോ ടാബ്ലെറ്റോ ഉപയോഗിച്ച് ഉത്തരം നൽകാം.
തത്സമയ മത്സരം
കളിക്കാർക്ക് തത്സമയം മത്സരത്തിൽ പങ്കെടുക്കാനും, ഏറ്റവും വേഗത്തിൽ ശരിയുത്തരം നൽകുന്നവർക്ക് പോയന്റുകൾ നേടാനും സാധിക്കും. ഇത് പഠന ത്തിൽ ഒരു മത്സരബുദ്ധി വളർത്തുന്നു.
ഓരോ കളിക്കുശേഷവും കളിക്കാരുടെ പ്രകടനത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ ലഭിക്കും. നിങ്ങളുടെ പഠന നിലവാരം മനസ്സിലാക്കാൻ ഇതു സഹായിക്കും.
ലളിതമായ ഇന്റർഫേസ് ഉള്ളതി നാൽ, 'കഹൂട്ട്!' ആപ്പ് വളരെ എളു പ്പത്തിൽ ആർക്കും ഉപയോഗിക്കാൻ കഴിയും. വെബ്സൈറ്റിലോ ആപ്പിലോ ഒരു അക്കൗണ്ട് ഉണ്ടാക്കാം. "ക്രിയേറ്റ്' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ ചോദ്യ ങ്ങൾ, ഉത്തരങ്ങൾ, ചിത്രങ്ങൾ എന്നിവ ചേർത്ത് ഒരു ക്വിസ് ഉണ്ടാക്കുക. ഈ ക്വിസ് കളിക്കാർക്കായി അവതരിപ്പിക്കുക. അപ്പോൾ ഒരു ഗെയിം പിൻ കിട്ടും.
കളിക്കാർക്ക് അവരുടെ ഫോണിൽ "കഹൂട്ട്!' ആപ്പ് തുറന്ന് ഗെയിം പിൻ നൽകി കളി തു ടങ്ങാം. നിങ്ങളുടെ അധ്യാപകനോ മുതിർന്ന ആരെങ്കിലുമോ ക്വിസ് മാസ്റ്റർ ആയാൽ കൂടുതൽ നല്ലത്. ഓരോ ചോദ്യവും സ്ക്രീനിൽ കാ ണും, കളിക്കാർക്ക് അവരുടെ ഫോണിലൂടെ ഉത്തരം നൽകാം. എങ്ങനെയുണ്ട് ഈ ആപ്പ്?

No comments:
Post a Comment