നിഴൽപ്പാവക്കൂത്ത് (Shadow puppetry) എന്ന കലാരൂപത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? കർട്ടനുപിന്നിൽ പാവകളുടെ നിഴൽ ചലിപ്പിച്ച് കഥയ
വതരിപ്പിക്കുന്ന രീതിയാണിത്. ഇതിൽ എ.ഐ.ക്ക് എന്ത് കാര്യമെന്നല്ലേ? പറയാം.
നിഴൽപ്പാവക്കൂത്ത് എന്ന പരമ്പരാഗത കലാ രൂപത്തിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സങ്കേതങ്ങൾ സംയോജിപ്പിച്ച് വികസിപ്പിച്ച ഒരു
'ഇന്ററാക്ടീവ് വെബ് എക്‌സ്പെരിമെന്റ് ആണ് 'Google Shadow Art.
സ്ക്രീനിൽ കുറച്ച് രൂപങ്ങൾ തെളിയും. ഈ രൂപത്തെ നമ്മൾ കൈകൊണ്ട് ഉണ്ടാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. കുറച്ചുതവണ ശ്രമിച്ചാൽ അടിപൊളി നിഴൽച്ചിത്രങ്ങൾ നിർമിക്കാം. രസകരമായ ഒരു കളിയാണിത്.
കളി തുടങ്ങാം
ഗൂഗിളിൽ Google Shadow Art Al' എന്ന് സെർച്ച് ചെയ്‌താൽ വെബ്സൈറ്റ് ലഭിക്കും. ലാപ്ടോപ്പിന്റെയോ മൊബൈൽ ഫോണിൻ്യോ ക്യാമറയുപയോഗിച്ചാണ് ഇത് കളിക്കുന്നത്. ക്യാമറ ഓണാക്കി അതിനുമുന്നിൽ കൈകൾ വയ്ക്കുക.
അപ്പോൾ സ്ക്രീനിൽ ഒരു മൃഗത്തിന്റെ നിഴൽരൂപരേഖ' (Silhouette) കാണിക്കും.
നമ്മൾ കൈകൾ ചലിപ്പിച്ച്, സ്ക്രീനിൽ കാണിച്ചിരിക്കുന്നമൃഗത്തിൻ്റെ രൂപരേഖയുമായി കൃത്യമായി യോജിക്കുന്ന ഒരു നിഴൽ രൂപമുണ്ടാക്കണം.
ടൈം അപ്പ്!
ഓരോ രൂപത്തിനും നിശ്ചിതസമയം അനുവദിച്ചി ട്ടുണ്ടാവും. ഇതിനുള്ളിൽ യോജിക്കുന്ന നിഴൽരൂപമുണ്ടാക്കി അത് പൂർത്തിയാക്കണമെന്നതാണ്ക ളിയിലെ വെല്ലുവിളി.
മാർക്കിടാൻ എ.ഐ.!
നമ്മളുണ്ടാക്കിയകൈകളുടെ നിഴൽരൂപംസ്ക്രീനിൽ കാണിച്ച മൃഗരൂപരേഖയുമായി യോജിക്കുമ്പോൾ എ.ഐ.അത് തിരിച്ചറിയുകയും ആ രൂപരേഖ ഒരു
'ആനിമേറ്റഡ് ഷാഡോ പാവ'യായി (Animated shadow puppet) മാറുകയും ചെയ്യുന്നു. ഗൂഗിളിന്റെ 'ടെൻ സർഫ്ലോ' എന്ന ടെക്നോളജിയാണ് ഇത്തരത്തിൽ നിഴൽരൂപങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നത്.
ചൈനയുമായൊരു ബന്ധം!
ചൈനീസ് ന്യൂ ഇയറിനോടനുബന്ധിച്ചാണ് ഗൂഗിൾ ഈ വെബ്സൈറ്റ് അവതരിപ്പിച്ചത്. നമുക്ക് മോഡലുകളായിത്തരുന്ന മൃഗങ്ങളുടെ രൂപങ്ങളാകട്ടെ.
ചൈനീസ് രാശിചക്രത്തിലെ മൃഗങ്ങളും. നമ്മളെ ക്കൊണ്ട് ഈ ഗെയിം കളിപ്പിക്കുമ്പോൾ ഗൂഗിളിനും ഒരു ഗുണമുണ്ട്. ആളുകളുടെ കൈയുപയോഗി
ച്ചുള്ള ആംഗ്യങ്ങൾ എ.ഐ. ഉപയോഗിച്ച് തിരിച്ചറിയുകയെന്നതാണ് ഗൂഗിളിൻ്റെ ലക്ഷ്യം. അതുവഴി,
ലോകമെമ്പാടുമുള്ള ആളുകൾക്ക് ഈ പുരാതന കലാരൂപം രസകരമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു.
എന്നാൽ, എല്ലാവരും വേഗം ആംഗ്യം കാണിച്ച് തുടങ്ങിക്കോളൂ...

No comments:
Post a Comment