സ്കൂളിലേക്ക് പ്രസന്റേഷനുകൾ നിർമിക്കാനായി നമ്മൾ മണിക്കൂറുകൾ ചെലവഴിക്കാറില്ലേ? മൈക്രോസോഫ്റ്റ് പവർ പോയിൻ്റ്. ഗൂഗിൾ സ്ലൈഡ്‌സ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് കൂടുതലായും ഉപയോഗിക്കാറുള്ളത്.വേണ്ട
വിവരങ്ങൾ കണ്ടെത്തുന്നു. ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നു. പേജ് ഡിസൈൻ ചെയ്യുന്നു...
അങ്ങനെ പ്രസന്റേഷൻ തയ്യാറായി വരുമ്പോഴേക്കും ഒരു വഴിക്കാവും.
ഇനി ഇതോർത്ത് വിഷമിക്കേണ്ട. എളുപ്പത്തിൽ നമുക്കായി പ്രസൻ്റേഷനുകൾ നിർമിച്ചുതരുന്ന ഒരാളെ പരിചയപ്പെടുത്താം. Gamma Al
എന്നാണ് ഈ വെബ്‌സൈറ്റിൻ്റെ പേര്. ഫുഡ് ഓർഡർ ചെയ്ത‌് കാത്തിരിക്കുന്നതുപോലെ,വേണ്ട കമാൻഡുകൾ നൽകി കാത്തിരുന്നാൽ
മാത്രംമതി, Gamma അടിപൊളി പ്രസന്റേഷനുകൾ തയ്യാറാക്കിത്തരും.
തുടങ്ങാം?
(ബ്രൗസറിൽ https://gamma.app എന്ന് സെർച്ച് ചെയ്‌ത് വെബ്സൈറ്റ് തുറക്കാം. മെയിൽ ഐഡി ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം.
തുടർന്ന് GAMMA ചോദിക്കുന്ന കുറച്ച് ചോദ്യങ്ങൾക്ക് മറുപടി നൽകണം.
എന്തുംചെയ്യും Gamma!
നമ്മൾ നൽകുന്ന വിവരങ്ങളിൽ നിന്ന് പ്രസന്റേഷനുകൾ നിർമിക്കാൻ Gamma-ക്ക് നിമിഷനേരം മതി.നമ്മൾ ഫോണിലെ നോട്ട്‌സിൽ എഴുതിയ വിവരങ്ങൾ
അപ്ലോഡ് ചെയ്‌താലും പ്രസന്റേഷനാക്കി മാറ്റും.വിവരങ്ങൾ പിഡിഎഫായി നൽകാനും സൗകര്യമുണ്ട്. ഇതിനുപുറമേ വെബ്സൈ റ്റുകൾ ഉണ്ടാക്കാം. സോഷ്യൽ മീഡിയ പരസ്യങ്ങൾ ഉണ്ടാക്കാം. എഐ ചിത്ര
ങ്ങൾ നിർമിച്ചെടുക്കാം. എല്ലാറ്റിനും Gamma റെഡിയാണ്.
Gamma 3.0
ഏറ്റവും പുതിയ എഐ സാധ്യതകൾ ഉപയോഗിക്കുന്ന Gamma 3.0 എന്ന വേർഷൻ ഈയിടെ പുറത്തിറങ്ങിയിട്ടുണ്ട്. വെബ്സൈറ്റ് എങ്ങനെ
ഉപയോഗിക്കാമെന്ന വിവരം അടങ്ങുന്ന വീഡിയോയും ഇവിടെയുണ്ട്.
സ്റ്റാർട്ട്!
Create New എന്ന ടാബിൽ ക്ലിക്ക് ചെയ്‌താൽ നമുക്ക് വിവരങ്ങൾ അപ്‌പ്ലോഡ് ചെയ്യാം. ഇല്ലെങ്കിൽ Generate എന്ന ഭാഗത്തുനിന്ന് പ്രോംപ്റ്റുകൾ ഉപയോഗിച്ച് നിർമിക്കാം. ഉദാഹരണത്തിന്. ദീപാവലി എന്ന് ടൈപ്പ് ചെയ്‌താൽ ഉടനെ ദീപാ
വലിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. പ്രസൻ്റേഷന് നമുക്കിഷ്‌ടപ്പെട്ട തീം സെലക്ട് ചെയ്യാം. ഇതിലേക്ക് റിയലിസ്റ്റിക് ഫോട്ടോ, ഇലസ്ട്രേഷൻ, 3 D. ലൈൻ ആർട്ട് എന്നിങ്ങനെ ചിത്രങ്ങളും സെലക്ട് ചെയ്യാം. Generate ബട്ടൺ
അമർത്തിയാൽ പ്രസന്റേഷൻ റെഡി. ഇവ എഡിറ്റ് ചെയ്യാനും ഷെയർ ചെ
യ്യാനും എളുപ്പമാണ്.
ഇനി Gamma-യുടെകൂടെ എളുപ്പത്തിൽ പ്രസന്റേഷൻ തയ്യാറാക്കിക്കോളൂ.

No comments:
Post a Comment