ശാന്തമായ ഒരു രാത്രി. വീടിനുചുറ്റും നല്ല ഇരുട്ടാണ്.മുറ്റത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ നോക്കിയപ്പോൾ അവിടെ എന്തോ ഒരനക്കം. അതാ
ഒരു കടുവ നടന്നുവരുന്നു. കടുവയുടെ പുറത്ത് ഒരു പൂച്ചയും ഇരിക്കുന്നുണ്ട്. നമ്മുടെ സ്വന്തം പൂച്ചസാർ. വീട്ടിലേക്ക് കയറും മുന്നേ ഇവർ ക്യാമറയിലേക്ക് നോക്കി ഒരു റ്റാറ്റാ തരുന്നു. പിന്നെ കാണുന്നത് വീടിൻ്റെ ഉൾവശമാണ്. കടുവ ടിവി ഓൺചെയ്ത് സോഫയിൽ വിശ്രമിക്കുന്നു. പൂച്ചയാകട്ടെ. രണ്ടുപേർക്കുമുള്ള ഭക്ഷണവുമായി വരുന്നു.
ഈ സംഭവം നടന്നത് എവിടെയാണെന്നറിയണ്ടേ? എഐ രാജ്യത്തി
അടുത്തിടെയാണ് ഒറിജിനലിനെ വെല്ലുന്ന സിസിടിവി വീഡിയോകൾ ഇൻ്റർനെറ്റിൽ വൈറലായത്. ഇതുപോലെ തകർപ്പൻ എഐ വീഡിയോകൾ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരാളെയാണ് നമ്മൾ പരിചയപ്പെടുന്നത്. Kling Al എന്നാണ് ഈ വിരുതന്റെ പേര്. മൊബൈൽ ആപ്ലിക്കേഷനായും https://klingai.com വെബ്സൈറ്റ് വഴിയും ഇവന്റെയടുത്തെത്താം.
AI വീഡിയോലോകം!
തുറന്നുവരുമ്പോൾതന്നെ നൂറുകണക്കിന് എഐ വീഡിയോകളുടെ കളക്ഷൻ നമ്മെ സ്വാഗതം ചെയ്യും. ഇൻസ്റ്റാഗ്രാമിൽ ഒരാളെ ഫോളോ ചെയ്യുന്നതുപോ
ലെ, ഈ വീഡിയോ ക്രിയേറ്റർമാരെയും നമുക്ക് ഫോളോ ചെയ്യാം. അവരുണ്ടാക്കിയ വീഡിയോകളിൽ നമുക്ക് വേണ്ട മാറ്റങ്ങൾ വരുത്തുകയും
ചെയ്യാം.
എഐ വീഡിയോ ഇനി സിമ്പിൾ!
സൈൻ ഇൻ ചെയ്താൽ ഇടതുവശത്തായി എല്ലാ ടൂളുകളും ഉണ്ടാകും. നമ്മൾ നൽകുന്ന പ്രോംപ്റ്റ് അനുസരിച്ച് ചിത്രങ്ങൾ നിർമിച്ചുതരുന്ന ഇമേജ് ജന
റേഷൻ ടൂൾ, വീഡിയോ നിർമിച്ചുതരുന്ന വീഡിയോ ജനറേഷൻ ടൂൾ, ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന ഇമേജ് എഡിറ്റിങ് ടൂൾ.എഐ കഥാപാത്രങ്ങളെ നിർമിക്കാൻ ഉപയോഗിക്കുന്ന കസ്റ്റം മോഡൽ
ടൂൾ, സൗണ്ട് ജനറേഷൻ, ലിപ് സിങ്ക് തുടങ്ങി ഒരു പാട് ടൂളുകൾ ഇവിടെയുണ്ട്.
ക്വാളിറ്റിയാണ് ഇവന്റെ മെയിൻ!
പരിശീലനം ആവശ്യമില്ലാതെ ആർക്കും എളുപ്പത്തിൽ
ഉപയോഗിക്കാം എന്നതാണ് Kling-ന്റെ പ്രത്യേകത.
നിർമിക്കുന്ന വീഡിയോ ആകട്ടെ. നല്ല ക്ലാരിറ്റിയിലും
നിറങ്ങളിലുമാണ് കിട്ടുക.
Kling ലാബ്!
എഐ വീഡിയോ നിർമാണത്തിലെ പുതിയ ട്രെൻഡുകൾ പരിശീലിക്കാനായുള്ള ഒരിടം ആപ്പിലുണ്ട്. അതാണ് Kling ലാബ്. AI വീഡിയോ നിർമാണത്തിലും എഡിറ്റിങ്ങിലും താത്പര്യമുള്ളവർക്ക് ഏറ്റവും പുതിയ സാധ്യതകൾ ഇവിടെനിന്ന് പരീക്ഷിച്ചറിയാം.
ക്രെഡിറ്റുകൾ വാങ്ങാം!
ഫ്രീയായി വിഡിയോ നിർമിക്കുന്നതിന് പരിമിതിയുണ്ട്.Kling-ൽ ഒരുപാട് പരീക്ഷണങ്ങൾ നടത്താൻ പ്രീമിയം വേണം. നമ്മൾ നൽകുന്ന പണത്തിനനു
സരിച്ച് ക്രെഡിറ്റ് പോയിൻ്റുകൾ ലഭിക്കും. ഇത് ഉപയോഗിച്ചാണ് വീഡിയോ ചെയ്യാൻ കഴിയുക. സമയം കളയാതെ Kling പരീക്ഷിച്ചോളു.

