
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ്റി സോഴ്സ് ടീം ഒരുക്കുന്ന ഓണ്ലൈന് GK പരിശീലനം 23
📗 2025 ഒക്ടോബറിൽ പുറത്തിറങ്ങുന്ന Finding My Way എന്ന പുസ്തകം രചിച്ചത്?
✒ മലാല യൂസഫ്സായി
📗 IUCN WCPA കെൻ്റൺ മില്ലർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?
✒ സൊനാലി ഘോഷ്
📗 2025 ഒക്ടോബറിൽ ഗാസ യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമാധാന ഉച്ചകോടി നടന്നത്?
✒ ഈജിപ്ത്
📗 40-ാമത് ദേശീയ ജൂനിയർ അത് ലറ്റിക്സിൽ ഓവറോൾ കിരീടം നേടിയത്?
✒ തമിഴ്നാട്
(വേദി - ഒഡീഷ
കേരളം - 5 മത് )
📗 2025 ലെ വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പ് കിരീടം നേടിയത്?
✒ അർജൻ്റീന
📗 പ്രഥമ ആർച്ചറി പ്രീമിയർ ലീഗിൽ കിരീടം നേടിയത്?
✒ Rajputana Royals
(വേദി - ന്യൂഡെൽഹി)
📗സംസ്ഥാനത്ത് ജനിതക വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തിയ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അധ്യക്ഷ?
✒ കെ കെ ശൈലജ
📗കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ കായിക പരിപോഷണം ലക്ഷ്യമിട്ട് സംസ്ഥാന സ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ?
✒ ഹെൽത്തി കിഡ്സ്
📗2025-ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം നേടിയ മലയാളി?
✒ സുകന്യ സുധാകരൻ
📗2025 ഒക്ടോബറിൽ യുവാക്കളുടെ നേതൃത്വത്തിൽ 'ജൻ സീ' (GEN Z) പ്രക്ഷോഭം നടന്ന ആഫ്രിക്കൻ രാജ്യം?
✒ മഡഗാസ്കർ
📗2025 ഒക്ടോബറിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം ?
✒ ഇന്ത്യ
📗DNA അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ ആന സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ കാട്ടാനകളുള്ള സംസ്ഥാനം?
✒ കർണാടക
📗ധനലക്ഷ്മി ഹയർ പർച്ചേസ് & ലീസിംഗ് ലിമിറ്റഡിൻ്റെ പുതിയ ബ്രാൻഡ് അംബാസിഡർ ?
✒ യുവരാജ് സിംഗ്
📗സവാൽക്കോട്ട് ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന നദി?
✒ ചെനാബ്
📗 ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് കീഴിൽ ഹരിത ഹൈഡ്രജൻ കേന്ദ്രങ്ങളായി അംഗീകരിക്കപ്പെട്ട തുറമുഖങ്ങൾ?
✒ ദീൻദയാൽ പോർട്ട് (ഗുജറാത്ത്), വി.ഒ ചിദംബരനാർ പോർട്ട് (തമിഴ്നാട്), പാരദീപ് പോർട്ട് (ഒഡീഷ)
📗 പിരീഡ് ലീവ് പോളിസി 2025 അംഗീകരിച്ച സംസ്ഥാനം ?
✒ കർണാടക
📗 ഇൻ്റെർനാഷണൽ സോളാർ അലയൻസ് അസംബ്ലിയുടെ എട്ടാമത് സെഷൻ്റെ വേദി ?
✒ ന്യൂഡൽഹി
📗ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ വേൾഡ് കൺസർവേഷൻ ഓഫ് പ്രൊട്ടക്ടഡ് ഏരിയ കെൻ്റർ മില്ലർ പുരസ്കാരം ലഭിച്ചത്? ✒ അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലെ ഫീൽഡ് ഡയറക്ടർ സോനാലി ഘോഷ്
📗യു.എസിന് പുറത്ത് ഗൂഗിൾ നിർമ്മിക്കുന്ന ഏറ്റവും വലിയ എ.ഐ ഹബ്ബ് നിലവിൽ വരുന്നത് ?
✒ വിശാഖപട്ടണം
📗ലോകകപ്പിന് യോഗ്യത നേടിയ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമായത് ?
✒ കേപ് വെർഡെ
📗2025 ഒക്ടോബറിൽ ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ?
✒ കീർത്തി വർധൻ സിംഗ്
📗ഇന്ത്യ സന്ദർശനത്തിന് എത്തിയ മംഗോളിയൻ പ്രസിഡൻറ് ?
✒ ഖുറേൽസുബ് ഉഖന
📗ഏത് രാജ്യവുമായുള്ള നയതന്ത്രത്തിൻ്റെ എഴുപതാം വാർഷികത്തിനാണ് ഇന്ത്യ സ്റ്റാമ്പ് പുറത്തിറക്കിയത്?
✒ മംഗോളിയ
📗തമിഴ്നാട് നിയമസഭയുടെ ആദരം ലഭിച്ച കേരള രാഷ്ട്രിയ നേതാവ് ?
✒ വി എസ് അച്യുതാനന്ദൻ
📗 ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിന് വേദിയാകുന്നത് ?
✒ ഭുവനേശ്വർ
📗ഇ.പി ജയരാജൻ്റെ ആത്മകഥ?
✒ ഇതാണെൻ്റെ ജീവിതം
📗കൊച്ചി വാട്ടർ മെട്രോയുടെ പുതിയ രണ്ട് ടെർമിനലുകൾ ? ✒ മട്ടാഞ്ചേരി, വില്ലിംഗ്ഡൺ ഐലന്റ്
📗മാലിന്യ സംസ്ക്കരണതിന്നായി തദ്ദേശസ്വയംഭരണ സ്ഥാനത്തിൻ്റെ വ്യാപക പരിശോധന ?
✒ " ഓപ്പറേഷൻ ക്ലീൻ സ്വീപ്പ്"
📗അടുത്തിടെ ശ്രീനാരായണ ഗുരുവിൻ്റെ ഏകലോകദർശനം ചർച്ചാവിഷയമാക്കിയ പാർലമെൻ്റ് ?
✒ ആസ്ട്രേലിയ (വിക്ടോറിയൻ പാർലമെന്റ്)
📗വനിതാ ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസ് തികച്ച ആദ്യ താരം ?
✒ സ്മൃതി മന്ദാന
📗2025 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
✒ മോകിർ, അഗിയോൺ, ഹോവിറ്റ് (പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യയുടെ വികാസവും സാമ്പത്തിക വളർച്ചയെ എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിനാണ് പുരസ്കാരം.)
📗2025 ഒക്ടോബറിൽ കൊച്ചിയിൽ വെച്ച് നടന്ന കേരള പോലീസിൻ്റെ വാർഷിക സൈബർ സുരക്ഷാ സമ്മേളനത്തിൻ്റെ പേര് ?
✒ കൊക്കൂൺ
📗അടുത്തിടെ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ രാഷ്ട്രപതി ദ്രൗപതി മുർമു അനാവരണം ചെയ്ത സ്ഥലം?
✒ തിരുവനന്തപുരം രാജ്ഭവൻ
📗ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിസ-ഫ്രീ യാത്രക്കാർക്ക് യൂറോപ്പിലേക്ക് പ്രവേശിക്കുന്നതിന് പുതുതായി നടപ്പിലാക്കിയ ഡിജിറ്റൽ യാത്രാ അനുമതി സംവിധാനം?
✒ ETIAS (യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റം).
📗ഗ്യാലക്സ് ഐ എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പ് വിക്ഷേപിക്കാൻ ഒരുങ്ങുന്ന ലോകത്തെ ആദ്യ മൾട്ടി സെൻസർ ഉപഗ്രഹം ?
✒ മിഷൻ ദൃഷ്ടി
📗സത്യൻ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ?
✒ ഉർവശി
📗ലോക ഭൗതിക സ്വത്തവകാശ സംഘടന പുറത്തിറക്കിയ 2025ലെ സൂചിക പ്രകാരം ദി ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് ഏറ്റവും നൂതന ആശയങ്ങൾ ഉള്ള സമ്പദ് വ്യവസ്ഥ?
✒ സ്വിറ്റ്സർലൻഡ് (ഇന്ത്യയുടെ സ്ഥാനം : 38)
📗 ട്രാൻസ്ജൻഡർ വിഭാഗത്തിൻ്റെ ശാക്തീകരണത്തിനായി എച്ച്.എൽ.എൽ.ലൈഫ് കെയർ ലിമിറ്റഡ് ആരംഭിച്ച പദ്ധതി ?
✒ ഏകത്വ
📗കുടുംബശ്രീ ആരുമായി കൈകോർത്താണ് 10000 വനിതകൾക്ക് തൊഴിൽ ഒരുക്കുന്നത് ?
✒ റിലയൻസ്
📗IUCN വേൾഡ് കൺസർവേഷൻ കോൺഗ്രസ്സ് 2025 നടക്കുന്നത്?
✒ അബുദാബി
📗സമുദ്ര അവബോധം വർദ്ധിപ്പിക്കുന്നതിനായി ലോകത്തിലെ ആദ്യത്തെ തത്സമയ അണ്ടർവാട്ടർ അഭിമുഖത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ?
✒ പലാവു
📗പൗലോ കൊയ്ലോയുടെ ഏറ്റവും പുതിയ പുസ്തകം ?
✒ "THE SUPREME GIFT "
📗സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദുർബല പിന്നാക്ക വിഭാഗങ്ങളുടെ 50000 വീടുകളിൽ കൂടി സൗജന്യമായി സോളാർ പ്ലാൻ്റുകൾ സ്ഥാപിക്കുന്ന അനർട്ടിന്റെ പദ്ധതി ?
✒ ഹരിത വരുമാന പദ്ധതി
📗പ്ലൂട്ടോണിയം മാനേജ്മെൻ്റ് ആൻഡ് ഡിസ്പോസിഷൻ എഗ്രിമെൻ്റ് (PMDA) അമേരിക്കയും ഏത് രാജ്യവും തമ്മിലുള്ള കരാറാണ് ?
✒ റഷ്യ
📗ഇന്ത്യയിൽ ചിപ്പ് രൂപകല്പനക്കൊരുങ്ങുന്ന തായ്വാനിലെ ചിപ്പ് നിർമ്മാതാക്കൾ ?
✒ മീഡിയ ടെക്
📗താലിബാൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആദ്യമായി ഇന്ത്യ സന്ദർശിച്ച അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആര്?
✒ അമീർ ഖാൻ മുത്തഖി
📗രാജ്യത്തെ ആദ്യത്തെ പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത സർക്കാർ ലോവർ പ്രൈമറി സ്കൂൾ കെട്ടിടം?
✒ മേൽമുറി മുട്ടിപ്പടി ഗവൺമെന്റ് എൽപി സ്കൂൾ (മലപ്പുറം)
📗അടുത്തിടെ പുരുഷന്മാർക്ക് കൂടി അംഗത്വം നൽകാൻ നിയമാവലി ഭേദഗതി ചെയ്ത കേരളത്തിലെ സാമൂഹിക ശാക്തീകരണ പ്രസ്ഥാനം ?
✒ കുടുംബശ്രീ
📗സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മൂന്നാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം നടക്കുന്ന നദി ?
✒ ചാലിയാർ പുഴ
📗48 വർഷത്തിനിടെ മിസിസ് യൂണിവേഴ്സ് 2025 കിരീടം നേടിയ ആദ്യ ഇന്ത്യക്കാരി ?
✒ ഷെറി സിങ്
📗 കേരള പോലീസ് സൈബർ ഡിവിഷന് കീഴിൽ സ്കൂളുകളിൽ ആരംഭിക്കുന്ന ഡിജിറ്റൽ ബോധവൽക്കരണ പരിശീലന പരിപാടി?
✒ കിഡ്സ് ഗ്ലൗ 2025
📗 മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാഷ്ട്രീയ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന ചിത്രം?
✒ ദി കോമറേഡ്
📗 ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ട്രക്ക് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷൻ നിലവിൽ വന്നത്?
✒ സോനിപത്
📗 തമിഴ്നാട്ടിലെ നാലാമത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രം ?
✒ നാഗമല കുന്നിൻപുറം
(ഇറോഡ്)
📗 ഭൂഗർഭജല വികസനത്തിനായി നീരിദ്ദരെ നാളെ പദ്ധതി ആരംഭിച്ച സംസ്ഥാനം?
✒ കർണാടക
📗 ഇന്ത്യയിലെ ആദ്യത്തെ സംയോജിത മൊബിലിറ്റി ആപ്പ്?
✒ മുംബൈ വൺ
📗 രാജ്യത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ മൃഗശാല നിലവിൽ വരുന്നത്?
✒ ബന്നാർഘട്ട ബലയാളജിക്കൽ പാർക്ക്
(കർണാടക)
📗 2025 സ്കൂൾ ഒളിമ്പിക്സിൻ്റെ ഭാഗ്യചിഹ്നം?
✒ തങ്കു (മുയൽ)
📗 ജൂഡോ ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ?
✒ ലിന്തോയ് ചനംബം
📗 ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ച ആദ്യ ഫുട്ബോളർ?
✒ ക്രിസ്റ്റ്യാനോ റൊണാൾഡോ
📗ഇന്ത്യയിൽ ആദ്യമായി വിവിധ മേഖലകളിലെ വനിതാ ജീവനക്കാർക്ക് 12 ആർത്തവ അവധികൾ അനുവദിച്ച സംസ്ഥാനം?
✒ കർണാടക
📗2025 ലെ ഇന്റർനാഷണൽ സോഷ്യൽ സെക്യൂരിറ്റി അസോസിയേഷൻ (ISSA) അവാർഡ് ലഭിച്ച രാജ്യം ?
✒ ഇന്ത്യ
📗ഹീറോ ഡാഡിയും കുഞ്ഞൻ ബ്രോയും " എന്ന ബുക്ക് രചിച്ചത് ? ✒ ജി. കണ്ണനുണ്ണി
📗 2025 ഒക്ടോബറിൽ ബെവ്കോ ചെയർമാനായി നിയമിതനായത്?
✒ എം.ആർ അജിത് കുമാർ
📗 കേരളത്തിൽ അടുത്തിടെ 250 ടൺ ശേഷിയുള്ള സ്ലിപ് വേ ക്രാഡിൽ കമ്മീഷൻ ചെയ്യപ്പെട്ടത്?
✒ കൊച്ചി
📗 2025 സമാധാന നോബൽ പുരസ്കാരം ലഭിച്ചത്?
✒ മരിയ കൊറിന മചാഡോ
📗 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള വെവ്വേറെ സ്കൂളുകൾ നിർത്തലാക്കാൻ അടുത്തിടെ തീരുമാനിച്ച സംസ്ഥാനം?
✒ മഹാരാഷ്ട്ര
📗 68-മത് കോമൺവെൽത്ത് പാർലമെൻ്ററി സമ്മേളനത്തിൻ്റെ വേദി ?
✒ ബാർബഡോസ്
📗 കുട്ടികളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ആദ്യത്തെ ദേശീയ ശിശു സംരക്ഷണ നയം ആരംഭിച്ച രാജ്യം?
✒ ഫിജി
📗 ലോകത്തിലെ ആദ്യത്തെ സൗരോർജ്ജതാപവൈദ്യുത നിലയം ആരംഭിച്ചത്?
✒ ഗോബി മരുഭൂമി
(ചൈന)
📗 2025-26 രഞ്ജി ട്രോഫിയിൽ കേരള ടീമിനെ നയിക്കുന്നത്?
✒ മുഹമ്മദ് അസ്ഹറുദ്ദീൻ
📗 അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പുഷ്പലിതസസ്യം?
✒ ഐസാക്നേ കസ്പിഡേറ്റ
📗കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ആദ്യ മാനസികാരോഗ്യ അംബാസഡർ?
✒ ദീപിക പദുക്കോൺ
📗അതിർത്തി രക്ഷാ സേന (BSF) യുടെ ആദ്യ വനിതാ ഫ്ളൈറ്റ് എൻജിനീയറായി നിയമിതയായത് ?
✒ ഭാവന ചൗധരി
📗കിടപ്പുരോഗികളുടെ പരിചരണത്തിനായി ആവിഷ്കരിച്ച കെയർ ഫോർ കെയർ പദ്ധതി ?
✒ സാന്ത്വനമിത്ര
📗2025 ലെ ലോക പാരാ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മെഡൽ ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്?
✒ ബ്രസീൽ
2nd - ചൈന
3rd -ഇറാൻ
ഇന്ത്യ- 10th
📗 2025 ഒക്ടോബറിൽ ഇന്ത്യൻ ആർമിയിൽ നിന്നും കമൻ്റഡേഷൻ കാർഡ് നൽകി ആദരിക്കപ്പെട്ട മലയാള ചലച്ചിത്രനടൻ?
✒ മോഹൻലാൽ
📗 കാശ്മീരിലേക്ക് റെയിൽ മാർഗം കാറുകൾ എത്തിച്ചു നൽകുന്ന ആദ്യ വാഹന നിർമ്മാതാക്കൾ?
✒ മാരുതി സുസുക്കി
📗 അടുത്തിടെ പൊട്ടിത്തെറിച്ച് ഇന്ത്യയിലെ ഏക ചെളി അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്?
✒ ബരാടാങ്
( ആൻ്റമാൻ നിക്കോബാർ )
📗 DRDO വികസിപ്പിക്കുന്ന ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിൾ (HGV) ?
✒ ധ്വനി
📗 സംയുക്ത അഭ്യാസം കൊങ്കൺ 2025 ൻ്റെ വേദി ?
✒ ഇന്ത്യ
📗 സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിൻ്റെ മുഖ്യ പരിശീലകൻ?
✒ എം ഷഫീഖ് ഹസൻ
📗 യുനെസ്കോയുടെ പുതിയ ഡയറക്ടർ ജനറലായി നിയമിതനാകുന്നത്?
✒ Khaled El- Enany
📗 എയ്ഞ്ചൽ മേരിയിലേക്ക് 100 ദിവസം എന്ന പുസ്തകത്തിൻ്റെ രചയിതാവ്?
✒ എം.മുകുന്ദൻ
📗 ചികിൽസക്കായി ആശുപത്രികളിൽ വരുന്നവരെ രോഗികൾ എന്നല്ല മെഡിക്കൽ ഗുണഭോക്താക്കൾ എന്ന് അഭിസംബോധന ചെയ്യണം എന്ന് ഉത്തരവിറക്കിയ സംസ്ഥാനം?
✒ തമിഴ്നാട്
📗 2025 നവംബറിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം?
✒ ബീഹാർ
📗 2025 വ്യോമ സേന ദിനത്തിന് വേദിയായത്?
✒ ഗാസിയാബാദ്
📗2025 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരത്തിന് അർഹനായത്?
✒ LaszIo Krasznahorkai
📗ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് 2025-ൻ്റെ ബ്രാൻഡ് അംബാസഡർ?
✒ ശരത് കമൽ
📗ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ ഹെലികോപ്റ്റർ അസംബ്ലി ലൈൻ ആരംഭിച്ചത് ?
✒ കർണാടകയിൽ
📗സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം പദ്ധതി യാഥാർത്ഥ്യമാകുന്നത് ?
✒ കൊട്ടാരക്കര (കൊല്ലം)
📗ഇന്ത്യയിലേ ആദ്യ ഡിജിറ്റൽ ഗ്രീൻ ഫീൽഡ് വിമാനത്താവളം ?
✒ നവി മുംബൈ
📗കെഎസ്കെടി യുടെ മുഖമാസിക 'കർഷക തൊഴിലാളി'യുടെ വി എസ് അച്യുതാനന്ദൻ കേരള പുരസ്കാരം നേടിയത് ?
✒ എസ്.രാമചന്ദ്രൻ പിള്ള
📗പഞ്ചാബിൽ തുടങ്ങുന്ന ദേശീയ വനിത 20-20 ക്രിക്കറ്റ് ടൂർണമെൻറ് കേരള ടീമിനെ നയിക്കുന്നത് ?
✒ സജന സജീവൻ
📗2024 ലെ സിയറ്റ് ടി20 ബാറ്റർ പുരസ്കാരം ലഭിച്ചത് ?
✒ സഞ്ജു സാംസൺ
മികച്ച ബൗളർ: വരുൺ ചക്രവർത്തി
📗 "എം.ടി.വാസുദേവൻ നായർ-അഭിമുഖം, സ്മരണ, നിരോപണം, പ്രഭാഷണം" എന്ന പുസ്തകം രചിച്ചത്?
✒ പ്രിജിത്ത് രാജ്
📗കേരളത്തിലെ ആദ്യത്തെ സമഗ്രമായ ഹീമോഫീലിയ പരിചരണ കേന്ദ്രം ആരംഭിച്ച മെഡിക്കൽ കോളേജ് ?
✒ കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്
📗38 ലക്ഷം കുടുംബങ്ങൾക്ക് 1250 രൂപ പ്രതിമാസം സാമ്പത്തിക സഹായം നൽകുന്ന 'ഒരുനോഡോയ് 3.0' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ?
✒ അസം
📗 2025 വികസിത് ഭാരത് ബിൽഡത്തോണിൻ്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്?
✒ ശുഭാൻശു ശുക്ല
📗 അടുത്തിടെ ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കർണാടകയിലെ സ്ത്രീ ശാക്തീകരണ പദ്ധതി ?
✒ ശക്തി
📗 എലോൺ മസ്ക് അവതരിപ്പിക്കുന്ന എ.ഐ എൻസൈക്ലോപീഡിയ ?
✒ ഗ്രോക്ക്പീഡിയ