USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.S27
1. ലോക നാളികേരദിനം എന്നാണ്?
2. ഡോ.എ.പി.ജെ അബ്ദുൽ കലാംദ്വീപ് ഏത് സംസ്ഥാനത്താണ്?
3. 'ബഷീർ: ഏകാന്തവീഥിയിലെ അവ ധൂതൻ' എന്ന ജീവചരിത്രകൃതി
എഴുതിയതാരാണ് ?
4. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ?
5. "വിത്തമെന്തിനു മർത്യന്നു വിദ്യ കൈവശമാകുകിൽ
വെണ്ണയുണ്ടെങ്കിൽ നറുനെയ് വേറിട്ടു കരുതണമോ?
ആരെഴുതിയ വരികളാണ്?
6. ഇസ്രയേലിലെ ഗലീലി കടലിൽ ചുവപ്പുനിറം പടരുന്നത് ഏതു
പ്രതിഭാസം കാരണം?
7. കേരള നിയമസഭയിൽ ആദ്യമായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട
അംഗം?
8. ചെമ്പൻകുഞ്ഞ് എന്ന കഥാപാത്രം തകഴി ശിവശങ്കരപ്പിള്ളയുടെ ഏത്
നോവലിലാണുള്ളത്?
9. പാർലമെന്റ് അംഗം എന്ന നിലയിൽ മികച്ച പ്രകടനത്തിനുള്ള 2025-ലെ
സൻസദ് രത്ന സ്പെഷൽ ജൂറി അവാർഡ് ലഭിച്ച കേരളത്തിൽ
നിന്നുള്ള ലോക്സഭാംഗം ആര്?
10. ഇന്ത്യൻ വൈസ് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവച്ച മൂന്നാമത്തെ
വ്യക്തി?
11. 'ദ് റീഡിസ്കവറി ഓഫ് ഇന്ത്യ' എന്ന ഗ്രന്ഥമെഴുതിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?
12. 114-ാം വയസ്സിൽ അന്തരിച്ച പഞ്ചാബ് സ്വദേശിയായ ഫൗജാ
സിങ് ഏതു കായിക ഇനത്തിലാണ് പ്രശസ്തനായിരുന്നത്?
13. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ഏതാണ്ട് ഇതേ
സമയത്തു വരുന്ന ശ്രാവണം ശക വർഷ കലണ്ടറിലെ എത്രാമത്തെ
മാസമാണ്?
14. ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച്പ്ര വർത്തിക്കുന്ന റെയിൽ കോച്ചിന്റെ പരീക്ഷണം ഇന്ത്യയിൽ ഏതു ഫാക്ടറിയിലാണ് നടന്നത്?
15. ഖനനവിനോദസഞ്ചാര പദ്ധതി (മൈനിങ് ടൂറിസം പ്രോജക്റ്റ്) ആദ്യമായി നടപ്പാക്കിയ ഇന്ത്യൻ സംസ്ഥാനം?
16. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ തെഹ്രി ഡാം ഏതു നദിക്ക് കുറുകെയാണ് സ്ഥാപിച്ചിട്ടുള്ളത്?
17. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ബാങ്കുകൾ വായ്പ എടുക്കു
മ്പോൾ നൽകേണ്ട പലിശനിരക്കിന് പറയുന്ന പേര്?
18. 'ഒളിംപസ് മോൺസ്' എന്ന പർവതം എവിടെയാണ്?
19. കേരളത്തിലെ ആദ്യത്തെ ടെംപിൾ പൊലീസ് സ്റ്റേഷൻ നിലവിൽ വന്ന
തെവിടെ?
20, 'കമീലിയ സെനെൻസിസ് എന്നത് ഏതു സസ്യത്തിന്റെ ശാസ്ത്രീയ
നാമമാണ്?
ANSWER
1. സെപ്റ്റംബർ 2
2. ഒഡീഷ (പഴയ പേര് വീലർ ഐലൻഡ്)
3. പ്രഫ.എം.കെ സാനു
4. ജസ്റ്റിസ് രംഗനാഥ മിശ്ര
5. ഉള്ളൂർ എസ് പരമേശ്വരയ്യർ
6. ആൽഗൽ ബ്ലൂം
7. എം ഉമേഷ് റാവു (മഞ്ചേശ്വരം, ഒന്നാം കേരള നിയമസഭ)
8. ചെന്നൈ
9. എൻ.കെ പ്രേമചന്ദ്രൻ
10. ജഗ്ദീപ് ധൻകർ
11. മേഘനാഥ ദേശായി
12. മാരത്തൺ
13. അരുവി
14. ഇന്റഗ്രൽ കോച്ച് ഫാക്ടറി, ചെന്നൈ
15. ഝാർഖണ്ഡ്
16. ഭാഗീരഥി
17. റിയോ
18. ചൊവ്വാഗ്രഹത്തിൽ
19. ഗുരുവായൂരിൽ
20. തേയില

