ചെവി
ചെവികളും, മസ്തിഷ്ണവും ചേർന്നുനൽകുന്ന ഇന്ദ്രിയാനുഭവമേത്?
കേൾവി
ശരീരതുലനനില പാലിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അവയവമേത്?
ചെവി
ചെവിയുടെ മുഖ്യഭാഗങ്ങൾ ഏതെല്ലാം?
ബാഹ്യകർണം, മധ്യകർണം, ആന്തരകർണം
ശബ്ദതരംഗങ്ങളെ കർണനാളത്തിലേക്കുനയിക്കുക, ശബ്ദം ഏത് വശത്തുനിന്നുമാണ് എത്തുന്നത് എന്ന് തിരിച്ചറിയാൻ സഹായിക്കുക എന്നിവ എന്തിൻ്റെ ധർമങ്ങളാണ്?
ചെവിക്കുടയുടെ
കർണപടത്തിലേക്ക് ശബ്ദതരംഗങ്ങളെ നയിക്കുന്നതിനൊപ്പം അന്യവസ്തുക്കളിൽ നിന്ന് കർണപടത്തെ സംരക്ഷിക്കുകയും ചെയ്യുന്നതെന്ത്?
കർണനാളം
കർണനാളത്തിനുള്ളിൽ കാണുന്ന രോമങ്ങളും ഭിത്തിയിലെ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന കർണമെഴുകും സെബവും രോമങ്ങളും നിർവഹിക്കുന്ന പ്രധാന ധർമമെന്ത്?
ചെവിക്കുള്ളിലേക്ക് പ്രാണികളും പൊടിപടലങ്ങളും കടക്കുന്നത് തടയുന്നു
ചെവിക്കുള്ളിലെ അണുനാശകസ്വഭാവമുള്ള വസ്തുവേത്?
കർണമെഴുക്
ടിക്കാനം എന്നും അറിയപ്പെടുന്ന കർണ ഭാഗമേത്?
കർണപടം (Ear drum)
കർണപടത്തിൻ്റെ വലുപ്പമെന്ത്?
9 മുതൽ 10 വരെ മില്ലിമീറ്റർ വ്യാസവും, 0.1 മില്ലിമീറ്റർ കനവും
മധ്യകർണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന നാല് സെൻ്റിമീറ്ററോളം നീളമുള്ള കുഴലേത്?
യൂസ്റ്റേഷ്യൻ കനാൽ
കർണപടത്തിന് ഇരുവശവുമുള്ള വായു മർദം തുല്യമാക്കാൻ സഹായിക്കുന്നതെന്ത്?
യൂസ്റ്റേഷ്യൻ കനാൽ
മധ്യകർണത്തിൽനിന്ന് ഗ്രസനിയിലേക്ക് ശ്രേഷ്ടവും ദ്രാവകങ്ങളും ഒഴുകാൻ സഹായിക്കുന്നതെന്ത്?
യൂസ്റ്റേഷ്യൻ കനാൽ
കർണത്തിലെ ഏത് ഭാഗത്താണ് അസ്ഥി ശൃംഖലകൾ ക്രമീകരിച്ചിരിക്കുന്നത്?
മധ്യകർണത്തിൽ
മധ്യകർണത്തിൽ കാണപ്പെടുന്ന അസ്ഥികൾ ഏതെല്ലാം?
മാലിയസ്, ഇൻകസ്, സ്റ്റേപിസ്
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയായി അറിയപ്പെടുന്നതേത്?
സ്റ്റേപിസ്
ഒച്ചിന്റെ തോടിൻ്റെ ആകൃതിയുള്ള ആന്തരകർണത്തിലെ ഭാഗമേത്?
കോക്ലിയ
കോക്ലിയയ്ക്ക് എത്ര അറകളുണ്ട്?
മൂന്ന്
കോക്ലിയയുടെ മുകളിലത്തെ അറയിലേക്കുള്ള പ്രവേശനകവാടത്തെ പൊതിയുന്ന സ്മരമേത്?
ഓവൽ വിൻഡോ
കോക്ലിയയുടെ മുകളിലത്തെയും താഴത്തെയും അറകളിൽ നിറഞ്ഞിരിക്കുന്ന ദ്രവമേത്?
പെരിലിംഫ്
കോക്ലിയയുടെ മധ്യ അറയിൽ നിറഞ്ഞിരിക്കുന്ന ദ്രവമേത്?
എൻഡോ ലിംഫ്
കോക്ലിയയുടെ മധ്യ അറയുടെയും അറയുടെയും ഇടയ്ക്കുള്ള
ബേസിലാർ സ്തരത്തിൽ സ്ഥിതിചെയ്യുന്ന ശബ്ദഗ്രാഹികളേവ?
ഓർഗൻ ഓഫ് കോർട്ടി
ആന്തരികകർണത്തിൻ്റെ ഏത് ഭാഗത്തുള്ള രോമകോശങ്ങളിലെത്തുന്ന കമ്പനം ആവേഗങ്ങളുണ്ടാക്കുകയും ശ്രവണനാഡി വഴി മസ്തിഷ്ണത്തിലെത്തുകയും ചെയ്യുന്ന തോടെയാണ് കേൾവി എന്ന അനുഭവം ഉണ്ടാകുന്നത്?
ഓർഗൻ ഓഫ് കോർട്ടി
മൂന്ന് സെമിസർക്കുലാർ കനാലുകൾ, വെസ്റ്റിബ്യൂൾ, രോമകോശങ്ങൾ എന്നിവ
ഉൾപ്പെടുന്ന ആന്തരകർണത്തിലെ ഏത് സിസ്റ്റമാണ് ശരിരത്തിലെ തുലനനില പാലിക്കുന്ന ഭാഗങ്ങൾ?
വെസ്റ്റിബുലാർ സിസ്റ്റം
പരസ്പരം ലംബമായി ക്രമീകരിച്ചിരിക്കുന്ന മൂന്ന് കനാലുകളിലേയും ഏത് ഭാഗമാണ് തലയുടെ ഭ്രമണചലനങ്ങൾക്കനുസരിച്ച് ചലിക്കുന്നത്?
എൻഡോലിംഫ്
രോമ കോശങ്ങളെ ഉൾക്കൊള്ളുന്ന വെസ്റ്റിബൂൾ എന്ന അറയിലെ യൂട്രിക്കിളും
സാക്യൂളും തലയുടെ ഏതുതരം ചലനങ്ങളിലൂടെയാണ് ആവേഗങ്ങളുണ്ടാക്കുന്നത്?
രേഖീയചലനങ്ങൾ
സാധാരണ സംഭാഷണത്തിൽ കേൾക്കുന്ന ശബ്ദതീവ്രതയെന്ത്?
40 മുതൽ 50 വരെ ഡെസിബെൽ
കാറിന്റെ ഹോണുകളുടെ സാധാരണശബ്ദമെന്ത്?
70 ഡെസിബെൽ
എയർഹോണിൻ്റെ ശബ്ദതിവ്രതയെന്ത്?
100 മുതൽ 110 വരെ ഡെസിബെൽ
അത്യന്തം അരോചകമായ ശബ്ദത്തിന്റെ അളവെന്ത്?
80 ഡെസിബെല്ലിനുമുകളിൽ
ഇന്ദ്രിയങ്ങളിൽ പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് അവയവങ്ങളേവ?
നാക്കും മൂക്കും
നാം തിരിച്ചറിയുന്ന പ്രധാന രുചികൾ ഏതെല്ലാം?
മധുരം, പുളിപ്പ്, ഉപ്പ്, ചവർപ്പ്, കയ്യ്, ഉമാമി
നാവിൽ കാണപ്പെടുന്ന രുചിമുകുളങ്ങളേവ?
പാപ്പില
ക്ഷതം, മുറിവ്, രോഗാണുബാധ എന്നിവ പോലുള്ള അപകടത്തെക്കുറിച്ച് ശരീരത്തിന് മുന്നറിയിപ്പുനൽകുന്ന സംവേദനമാണ് വേദന. വേദന തിരിച്ചറിയുന്ന പ്രവർത്തനം എങ്ങനെ അറിയപ്പെടുന്നു?
നോസിസെപ്ഷൻ (Nociception)
ചൂടുള്ള പാത്രത്തിൽ തൊടുമ്പോൾ അനുഭവപ്പെടുന്ന വേദനയേത്?
നോസിസെപ്റ്റീവ് പെയിൻ
അണുബാധ അല്ലെങ്കിൽ കലകൾക്കുണ്ടാകുന്ന ക്ഷതംമൂലം ശരീരം ഉത്പാദിപ്പിക്കുന്ന തൻമാത്രകളേവ?
സൈറ്റോകൈനുകൾ, കിമോകൈനുകൾ
പെരിഫറൽ നാഡിക്ക് കേടുപാടുകൾ സംഭവിക്കുന്ന അവസ്ഥയേത്?
ന്യൂറോപ്പതി
ത്വക്കിലെ ഗ്രാഹികൾ
- വേദന, താപനിലമാറ്റങ്ങൾ എന്നിവ തിരിച്ചറിയാൻ സഹായിക്കുന്ന ത്വക്കിലെ ഗ്രാഹികളാണ് സ്വതന്ത്ര നാഡിയാഗ്രങ്ങൾ.
സ്പർശം, സമ്മർദം, രോമ ങ്ങളുടെ ചലനം എന്നിവ അറിയാൻ സഹായിക്കുന്ന ഗ്രാഹിയാണ് മെർക്കൽ ഡിസ്ക്
വസ്തുക്കളുടെ ആകൃതി, അളവ്, ഘടന എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന ഗ്രാഹിയാണ് മേയ്നർ കോർപ്പസൽ.
തണുപ്പ്. സ്പർശം എന്നിവ തിരിച്ചറിയാൻ സഹായിക്കുന്നത് ക്രൗസ് എൻഡ് ബൾബ്.
തീവ്രമായ സ്പർശം, സമ്മർദം, ചൂട് എന്നിവ തിരിച്ചറിയുന്ന ഗ്രാഹി റുഫിനി എൻഡ് ഓർഗൻ രോമങ്ങളു ടെ ചലനത്തെ കണ്ടെത്താൻ സഹായിക്കുന്നത് റൂട്ട് ഹെയർ പ്ലെക്സസ്.
കമ്പനം, ഉയർന്ന ആവൃത്തിയിലുള്ള സ്പർശം എന്നിവ തിരിച്ചറിയുന്നത് പസീനിയൻ കോർപ്പസൽ.

