Wednesday, November 12, 2025

AI ലോകത്തെ സൗണ്ട് എൻജിനീയർ! നിങ്ങൾക്ക് വേണ്ടി ഇനി Murf AI സംസാരിക്കും...


എഐ വീഡിയോകളിൽ നൽകാറുള്ള വിവിധ ശബ്ദങ്ങൾ കൂട്ടുകാർ ശ്രദ്ധിച്ചിട്ടില്ലേ. കാലം മാറിയ തിനനുസരിച്ച് എഐ ഒരുപാട് ഭാഷകൾ പഠിച്ചു. ഇപ്പോൾ പച്ചമലയാളവും നന്നായി വഴങ്ങും. എഐ വീഡിയോകളിൽ ശബ്ദം നൽകാൻ സഹായിക്കു ന്ന ഒരാളെ പരിചയപ്പെട്ടാലോ... Murf Al എന്നാണ് ഈ വിരുതൻ്റെ പേര്. ഒരുപാട് ഭാഷകളിൽ, ഇരു നൂറോളം ശബ്ദങ്ങളിൽ, Murf Al സംസാരിക്കും. എന്താണു പറയേണ്ടതെന്ന് ഇവനെ പറഞ്ഞുമനസ്സിലാക്കിയാൽ മാത്രം മതി. ഇങ്ങനെ നമ്മൾ പറഞ്ഞതെല്ലാം ശബ്ദമാക്കിമാ റ്റുന്ന മറ്റൊരാളെ പരിചയപ്പെട്ടത് ഓർമ്മയുണ്ടോ? അതേ, Elevenlabs തന്നെ. എഐ ലോകത്ത് Elevenlabsന് ശക്തനായ എതിരാളിയാണ് Murf Al. ആരാണീ Murf? ഖരഗ്‌പുർ ഐഐടിയിലെ മൂന്ന് പൂർവവിദ്യാർഥി കൾ ചേർന്ന് നിർമിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വോയ്‌സ് ജനറേറ്റർ പ്ലാറ്റ്ഫോമാണിത്. https:// murf.ai എന്ന് സെർച്ച് ചെയ്‌താൽ മർഫിന്റെ മായാലോകത്തെത്താം. ആദ്യം ഇ-മെയിൽ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം. Text നൽകാം, Sound റെഡി! Enter text എന്ന ഭാഗത്ത് സ്ക്രിപ്റ്റ് അപ്ലോഡ് ചെയ്യാം. ശേഷം, ഭാഷ സെലക്ട് ചെയ്യണം. മലയാള മുൾപ്പെടെ ഇരുപതോളം ഭാഷകൾ ഇവിടെയുണ്ട്. ഏതുശബ്ദത്തിൽ കേൾക്കണമെന്ന് സെലക്ടുചെയ്യലാണ് അടുത്തത്. ഉച്ചാരണരീതി (Accent), സംസാരശൈലി (Style) എന്നിവയിലെല്ലാം ഒരുപാട് ഓപ്ഷനുകൾ ലഭ്യമാണ്.

വേഗം കൂട്ടാം, തീവ്രത കൂട്ടാം തിരഞ്ഞെടുത്ത വോയ്‌സിൻ്റെ സംസാരവേഗം (Speed), ശബ്ദത്തിന്റെ തീവ്രത (Pitch), ടോൺ (Tone), വാക്കുകളിലെ ഊന്നൽ (Emphasis) എന്നിവയിലെല്ലാം നമുക്ക് മാറ്റങ്ങൾ വരുത്താം. ശരിക്കും ഒരു സുഹൃത്തിനോട് സംസാരിക്കുന്ന അനുഭവമാണ് നമുക്ക് ലഭിക്കുക.

ഡൗൺലോഡ് എന്തെളുപ്പം ജനറേറ്റുചെയ്‌ത വോയ്‌സ് ഓവർ ഓഡിയോ എളുപ്പത്തിൽഫയലായി ഡൗൺലോഡ് ചെയ്യാനും വീഡിയോകൾ, ഇ-ലേണിങ് മൊഡ്യൂളുകൾ, പോഡ്‌കാസ്റ്റുകൾ, അവതരണങ്ങൾ എന്നിവയ്ക്കാ യി ഉപയോഗിക്കാനും സാധിക്കും. ഫോണിലെ ഗാലറിയിലുള്ള വീഡിയോകളിൽ ഈ ശബ്ദം ചേർക്കാനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്. റെക്കോഡിങ്ങിനായി വോയ്‌സ് ആക്ടർമാരെ ഉപയോഗിക്കുന്നതിനുള്ള പണവും സമയവും ലാഭിക്കാൻ Murf Al സഹായിക്കുമെന്ന് മനസ്സി ലായില്ലേ....

 

No comments:

Post a Comment