'എനിക്ക് ഇംഗ്ലീഷിന്റെ എബിസിഡി അറിയില്ല...' 'എനിക്ക് ടെൻസ് അറിയാം. പക്ഷേ, സംസാരിക്കുമ്പോൾ തെറ്റും. ചെറിയൊരു പേടി!
'ശ്ശേ.. പ്രസംഗം ഇംഗ്ലീഷിലല്ലേ, വേണ്ട! മലയാളം ആണെങ്കിൽ രണ്ട് വാക്ക് കാച്ചാമായിരുന്നു.." ഇങ്ങനെ പല വിധത്തിൽ പല സന്ദർഭങ്ങളിൽ ഇംഗ്ലീഷ് നമ്മെ വെള്ളംകുടിപ്പിക്കാറില്ലേ?ഇനി അത് മറന്നേക്കൂ.
ഇംഗ്ലീഷിനെ മെരുക്കിയെടുക്കാനും കോൺഫിഡൻസോടെ സംസാരിക്കാൻ കൂടെനിൽക്കുന്ന ഒരാളെ പരിചയപ്പെടാം. Supernova Al എന്നാണ്ഈ സൂപ്പർ വുമണിന്റെ പേര്.
ആരാണ് സൂപ്പർനോവ?
ഇതൊരു Al സ്പോക്കൺ ഇംഗ്ലീഷ് പഠന ആപ്ലിക്കേഷനാണ്.സംസാരശേഷി മെച്ചപ്പെടുത്താനും ആത്മവിശ്വാസവും ഉച്ചാരണവും മെച്ചപ്പെടുത്താനും സൂപ്പർനോവ സഹായിക്കും.
ഗൂഗിൾ പ്ലേ സ്റ്റോറിൽ Supernova Al എന്ന് സെർച്ച് ചെയ്ത‌് ഡൗൺലോഡ് ചെയ്യാം.
മിസ് നോവ!
സൈൻ ഇൻ ചെയ്‌താൽ മിസ് നോവയെ പരിചയപ്പെടാം. ഇത് ആപ്പിലെ ഒരു AI അധ്യാപികയാണ്. ഇംഗ്ലീഷ് പഠിപ്പിക്കാൻ 24 മണിക്കൂറും നോവ റെഡിയാണ്. മലയാളം ഉൾപ്പെടെ ഒരു പാട് ഇന്ത്യൻ ഭാഷകളിൽ സംസാരിക്കുന്നു.
യഥാർത്ഥ സംഭാഷണങ്ങൾ, റോൾ പ്ലേകൾ, ഇന്ററാക്ടീവ് വ്യായാമങ്ങൾ എന്നിവയിലൂടെ സംസാരിച്ച് പഠിക്കാൻ നോവ സഹായിക്കുന്നു.
ടൈമർ സെറ്റ് ചെയ്യാം!
നിത്യഭ്യാസി ആനയെ എടുക്കും എന്നു കേട്ടിട്ടില്ലേ. ദിവസേന 30 മിനിറ്റെങ്കിലും നമ്മൾ നോവയോടൊപ്പം മാറ്റി വെക്കണം. സംസാരിക്കു
മ്പോൾ പറ്റുന്ന തെറ്റുകൾ നോവ തിരുത്തും. ആപ്പിന്റെ സ്‌പീച്ച് റെക്കഗ്‌നിഷൻ എന്ന സാങ്കേതികവിദ്യയാണ് നമ്മുടെ സംസാരം വിശകലനം ചെയ്യുന്നത്.
സംശയങ്ങൾ ചോദിച്ചോളൂ...
പുതിയ വാക്കുകൾ പഠിക്കാനും സംശയങ്ങൾ ചോദിക്കാനും മെസ്സേജ് അയക്കാനുമെല്ലാം ആപ്പിൽ സ്ഥലമുണ്ട്. ഫോട്ടോയും പിഡിഎഫും
അപ്ലോഡ് ചെയ്‌ത് സംശയങ്ങൾ ചോദിക്കാം. ഒരു യഥാർത്ഥ ടീച്ചർ നൽകുന്നതുപോലെയുള്ള ശ്രദ്ധയും തെറ്റുകൾ തിരുത്താൻ
എപ്പോഴും കൂടെയുണ്ടെന്നകോൺഫിഡൻസും നൽകിക്കൊണ്ടാണ് സൂപ്പർനോവ പ്രവർത്തിക്കുന്നത്. നോവയെ ഇഷ്ടമായാൽ കൂടുതൽ ഫീച്ചറുകൾ പർച്ചേസും ചെയ്യാം!

No comments:
Post a Comment