Sunday, November 9, 2025

GK & CURRENT AFFAIRS-OCTOBER-WEEK-5

 

എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനംഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK-O-29


1. ലോകത്തെ ഏറ്റവും പഴയത് എന്ന് കരുതപ്പെടുന്ന ഡൈനസോറിൻ്റെ

അസ്ഥികൂടം ലഭിച്ചത് എവിടെനിന്ന്

  • അർജന്റീനയിലെ ആൻഡീസ് പർവതനിരകളിൽനിന്ന്. 
  • 230 മുതൽ 225 ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്നതാണ് ഇവ എന്നാണ് കരുതുന്നത്


2. ലോകത്തെ ആദ്യ രാമായണ വാക്സ് മ്യൂസിയം സ്ഥാപിതമായത് എവിടെ

  • അയോധ്യയിലെ സരയൂതീരത്ത് 


3. രാജ്യത്തെ തീരപ്രദേശങ്ങളിൽ വാണിജ്യനിർമാണങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണപരിധി എത്രയായി കുറയ്ക്കണമെന്നാണ് നിതി ആയോഗ്വി ദഗ്‌ധസമിതി ശുപാർശചെയ്തിരിക്കുന്നത്

  • 500 മീറ്ററിൽനിന്ന് 200 മീറ്റർ ആയി കുറയ്ക്കണം


4. ദേശീയ വിദ്യാഭ്യാസ നയവുയുമായി (എൻഇപി) ബന്ധപ്പെട്ട ഏതു പദ്ധതി

യിലാണ് കേരളം ഒപ്പുവെച്ചത്

  • പിഎം ശ്രീ

5. ജപ്പാൻറെ ആദ്യ വനിതാ പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്
  • സനായേ തകായിച്ചി
6. സൈന്യത്തിൽ ഓണററി ലെഫ്റ്റനൻറ് കേണൽ പദവി ലഭിച്ച
കായികതാരം

  • നീരജ് ചോപ്ര
7. ഓപ്പൺ എഐ പുറത്തിറക്കിയ പുതിയ വെബ് ബ്രൗസർ
  • അറ്റ്ലസ്
8. യുഎസ് വിദേശകാര്യ വകുപ്പിൻറ മധ്യ ദക്ഷിണേഷ്യൻ കാര്യങ്ങൾക്കു
ള്ള അസിസ്റ്റൻറ് സെക്രട്ടറിയായി നിയമിതനായത്
  • ഡോ. പോൾ കപൂർ
9. മാവോ സേതുങ്ങിനു ശേഷം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ
നേതാവായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെട്ടത്
  • ഷി ജിൻ പിങ്
10. ഈയിടെ അന്തരിച്ച ഇന്ത്യൻ പരസ്യരംഗത്തെ അതികായൻ
  • പീയൂഷ് പാണ്ഡേ
11. ഏത് പ്രശസ്ത സാഹിത്യ പുരസ്കാരമാണ് ഇനി കുട്ടികളുടെ രചനകൾ
ക്കും ലഭിക്കുക
  • ബുക്കർ പ്രൈസ്

12.സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പി

ക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിക്കുന്ന പദ്ധതി

  • ഭാരത് ടാക്സി

13. ക്വാണ്ടം കംപ്യൂട്ടിങ്ങിൽ ചരിത്ര നേട്ടമുണ്ടാക്കിയ ഗൂഗിളിൻറെ ക്വാ

ണ്ടം ചിപ്പ്

  • വില്ലോ

14. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലെ

പതിനൊന്നാം അംഗരാജ്യമായത്

  • കിഴക്കൻ ടിമോർ

15. ലിബിയൻ ഏകാധിപതിയായിരുന്ന മുഖമർ ഗദ്ദാഫിയിൽനിന്ന് തിരഞ്ഞെ

ടുപ്പ് ഫണ്ട് സ്വീകരിച്ചെന്ന കേസിൽ തടവിലായ മുൻ ഫ്രഞ്ച് പ്രസിഡൻറ്

  • നിക്കൊളാസ് സർക്കോസി

16. 2025 ഒക്ടോബറിൽ 26 ലക്ഷം ചിരാതുകൾ തെളിച്ച് ഗിന്നസ് റെക്കോ

ഡിൽ ഇടംനേടിയ ഉത്തർപ്രദേശിലെ നഗരം

  • അയോധ്യ

17. കേരളത്തിലെ ആദ്യ ഭൂഗർഭജല തുരങ്കപാത നിർമാണം നടക്കാനൊ

രുങ്ങുന്ന റൂട്ട്

  • ഫോർട്ട്കൊച്ചി-വൈപ്പിൻ

18. ഏതു രാജ്യത്തെ ഇന്ത്യൻ എംബസിയാണ് 2025 ഒക്ടോബറിൽ പൂർണമായും തുറന്നത്

  • അഫ്ഗാനിസ്താൻ (കാബൂളിൽ)

19. ബ്രിട്ടീഷ് അക്കാദമിയുടെ 2025-ലെ ബുക്ക് പ്രൈസിന് അർഹനായ

ഇന്ത്യൻ വംശജനായ ചരിത്രകാരൻ

  • സുനിൽ അമൃത്. കൃതി: ദ ബേണിങ്എ ർത്ത് ആൻ എൻവയൺമെന്റൽ ഹിസ്റ്ററി ഓഫ് ദ ലാസ്റ്റ് 500 ഇയേഴ്സ്

20. ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനം എന്ന പ്രഖ്യാപനത്തി

ന് തയ്യാറെടുക്കുന്ന സംസ്ഥാനം

  • കേരളം

21. 132 മീറ്റർ നീളമുള്ള കേബിൾ ഗ്ലാസ് ബ്രിഡ്ഡായ ബജ്രംഗ് സേതു ഉദ്ഘാടനം

ചെയ്യാനിരിക്കുന്നത് എവിടെയാണ്

  • ഋഷികേശ്

22. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആൻറി സബ്‌മറൈൻ വാർഫെയർ

ഷാലോ വാട്ടർക്രാഫ്റ്റ്

  • ഐഎൻഎസ് മാഹി

23. 2025 ഒക്ടോബറിൽ ലോകത്തെ ഏറ്റവും വേഗമേറിയ ട്രെയിനിൻറ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയ രാജ്യം

  • ചൈന (സിആർ450 എന്നാണ്  ട്രെയിന്റെ നിലവിലെ പേര്)

No comments:

Post a Comment