Sunday, November 9, 2025

GK TODAY-QUIZ-8 [NOV-01-10]

 

 മത്സര പരീക്ഷകൾക്ക്‌ തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ്റി സോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ GK പരിശീലനം 24



📗  വിഷൻ 2031-ൻ്റെ ഭാഗമായി കേരള ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി വകുപ്പ് സംഘടിപ്പിച്ച സെമിനാർ ?

✒ റീകോഡ് കേരള 2025 

📗2025 സഖാരോവ് പുരസ്‌കാരത്തിന് അർഹരായത് ?

✒ ANDRZEJ POCZOBUT, MZIA AMAGLOBELI 

📗സൈബർ തട്ടിപ്പ് തടയാൻ ആലുവ റൂറൽ ജില്ലാ പോലീസ് വിവിധ സ്ഥലങ്ങളിലായി നടത്തിയ ഓപ്പറേഷൻ ?

✒ ഓപ്പറേഷൻ സൈ- ഹണ്ട് 

📗യാത്രയ്ക്കിടയിൽ വൃത്തിയുള്ള ശുചിമുറികൾ കണ്ടെത്താൻ സഹായിക്കുന്ന കേരള ശുചിത്വ മിഷൻ്റെ മൊബൈൽ ആപ്ലിക്കേഷൻ ?

✒ ക്ലൂ (KLOO)

📗 അടുത്തിടെ റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ബഹുമതി നേടിയ മലയാളി ?

✒ രതീഷ് സി നായർ 

📗ഗൂഗിൾ എഐ പ്രൊ സേവനം സൌജന്യമായി നൽകാനൊരുങ്ങുന്ന ഇന്ത്യൻ കമ്പനി ?

✒ റിലയൻസ് ജിയോ 

📗ഇന്ത്യയിലാദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ?

✒ KSRTC 

📗ദക്ഷിണ കൊറിയയുടെ പരമോന്നത ദേശീയ ബഹുമതി (GRAND ORDER OF MUGUNGHWA) ലഭിച്ചത് ?

✒ ഡൊണാൾഡ് ട്രംപ് 

📗വക്കം മൗലവി പുരസ്‌കാരത്തിന് അർഹനായത് ?

✒ ജി പ്രിയദർശനൻ 

📗കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി ആരംഭിക്കുന്ന സ്വയംസഹായ സംഘം ?

✒ സുശക്തി 

📗ആണവ പോർമുനയുള്ള "POSEIDON" അണ്ടർവാട്ടർ ഡ്രോൺ പരീക്ഷിച്ച രാജ്യം?

✒ റഷ്യ 

📗2025 ൽ തെലങ്കാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?

✒ മുഹമ്മദ് അസ്ഹറുദീൻ 

📗2025 ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്?

✒ കെ.ജി ശങ്കരപ്പിള്ള


📗 അടുത്തിടെ അപതാനി കൊമ്പൻ തവളയെ കണ്ടെത്തപ്പെട്ട സംസ്ഥാനം?

✒ അരുണാചൽ പ്രദേശ് 

📗 2025 ഒക്ടോബറിൽ ജെൻസി പ്രക്ഷോഭത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാജ്യം?

✒ പെറു 

📗 2025 മെക്സിക്കൻ ഗ്രാൻഡ്പ്രീ ജേതാവ്?

✒ ലാൻഡോ നോറിസ് 

📗ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ?

✒ സിംഗപ്പൂർ 

📗ശബ്ദത്തേക്കാൾ വേഗത്തിൽ ശബ്ദമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന നാസ പരീക്ഷിച്ച സൂപ്പർസോണിക് ജെറ്റ് ?

✒ എക്സ‌് 59 

📗2025 ലെ 11-ാ മത് ഫിഡെ ചെസ് ലോകകപ്പിന് വേദിയാകുന്നത് ?

✒ ഗോവ 

📗2025 ലെ ഗ്ലോബൽ ഫയർ പവർ (GFP) സൂചികയിൽ ഇന്ത്യയുടെ റാങ്ക് ?

✒ 4 

📗ഡൽഹി സർക്കാരുമായി ചേർന്ന് കൃത്രിമ മഴ സൃഷ്ടിക്കാനായി ക്ലൗഡ് സീഡിങ് പരീക്ഷണം നടത്തിയ സ്ഥാപനം ?

✒ IIT കാൺപൂർ 

📗2025 ഒക്ടോബറിൽ അന്തരിച്ച ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളിയും ഹോക്കി ഇതിഹാസ താരവുമായ വ്യക്തി?

✒ മാനുവൽ ഫ്രെഡറിക് 

📗ഇന്ത്യയുടെ 90-ാമത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ?

✒ എ.ആർ. ഇളംപരിതി 

📗2025 ഒക്ടോബർ 31 ന് സർദാർ വല്ലഭായി പട്ടേലിന്റെ എത്രാമത്തെ ജന്മവാർഷികമാണ് ആഘോഷിച്ചത്?

✒ 150 

📗കേരള പുരസ്‌കാരങ്ങൾ 2025

📗2025 ലെ കേരള ജ്യോതി പുരസ്‌കാരത്തിനർഹനായത്?

✒ ഡോ എം.ആർ.രാഘവവാര്യർ (വിദ്യാഭ്യാസമേഖല)

📗2025 ലെ കേരള പ്രഭാ പുരസ്‌കാരം നേടിയത്

✒ പി.ബി.അനീഷ് (കാർഷികമേഖല)

✒ രാജശ്രീ വാര്യർ (കലാമേഖല)

📗2025 ലെ കേരള ശ്രീ പുരസ്‌കാരത്തിനർഹരായത്

✒ ശശികുമാർ (മാധ്യമപ്രവർത്തകൻ)

✒ ഷഹാൽ ഹസൻ മുസലിയാർ (വിദ്യാഭ്യാസ പ്രവർത്തകൻ)

✒ എം.കെ.വിമൽ ഗോവിന്ദ് (മാൻഹോൾ വൃത്തിയാക്കാനായി റോബോട്ട് വികസിപ്പിച്ച ജെൻ റോബോട്ടിക്‌സ് കമ്പനി സ്ഥാപകൻ)

✒ അഭിലാഷടോമി (റിട്ട. നാവിക സേനാ ലഫ്‌നൻ്റ് കമാൻഡർ)

✒ ജിലുമോൾമാരിയറ്റ് തോമസ് ഇരുകൈകളുമില്ലെങ്കിലും വാഹനമോടിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടി)


📗 55-ാം സംസ്ഥാന ചലച്ചിത്ര പുരസ്ക‌ാരം

✒ മികച്ച നടൻ 

 മമ്മൂട്ടി (ഭ്രമയുഗം)

✒ മികച്ച നടി 

ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ)

✒ മികച്ച ചിത്രം 

✒ മഞ്ഞുമ്മൽ ബോയ്‌സ്

✒ ജനപ്രിയ സിനിമ 

 പ്രേമലു

✒ പ്രത്യേക ജൂറി പരാമർശം 

ആസിഫ് അലി

✒ മികച്ച ഗായകൻ 

കെ.എസ് ഹരിശങ്കർ (ARM)

✒ മികച്ച ഗാനരചയിതാവ്

 വേടൻ (ഗാനം -കുതന്ത്രം)

✒ മികച്ച തിരക്കഥാകൃത്ത് ചിദംബരം (മഞ്ഞുമ്മൽ ബോയ്‌സ്)

✒ മികച്ച നവാഗത സംവിധായകൻ 

ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)

📗ദേശീയ തേനീച്ചവളർത്തൽ & തേൻ മിഷൻ (NBHM) നടപ്പിലാക്കുന്നതിന് ഉത്തരവാദിത്തമുള്ള സംഘടന ?

✒ നാഷണൽ ബീ ബോർഡ് 

📗സ്റ്റാർട്ടപ്പായ ഇന്നോഡോട്‌സ് ഇന്നൊവേഷൻസിലൂടെ ശരീരം തളർന്നവർക്ക് നടക്കാൻ സഹായിക്കുന്നതിനായി വികസിപ്പിച്ച എഐ എക്സോസ്കെൽട്ടൺ ?

✒ എക്സോബോണിക്ക് 

📗പട്ടികജാതി വിഭാഗക്കാരുടെ വീടുപണി പൂർത്തിയാക്കാൻ രണ്ടുലക്ഷം രൂപ നൽകുന്ന, പട്ടിക ജാതി വികസന വകുപ്പിന്റെ പദ്ധതി ?

✒ സേഫ് 

📗43-ാ മത് യുനെസ്കോ ജനറൽ കോൺഫറൻസിൽ (2025), യുനെസ്കോയുടെ 'Creative City of Gastronomy' പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ നഗരം ?

✒ ലക്നൗ 

📗ഇന്റഗ്രേറ്റഡ് സൊഹ്റ സർക്യൂട്ട് വികസന പദ്ധതി ഏത് കേന്ദ്ര പദ്ധതിയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത് ?

✒ പി.എം.ഡിവൈൻ സ്കീം 

📗കിഫ്ബിയുടെ പങ്കാളിത്തത്തോടെ സ്വന്തമായി സ്റ്റോറേജ് ബാറ്ററി വികസിപ്പിച്ച് സംസ്ഥാനം ?

✒ കേരളം 



📗 67-ാ മത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഉൾപ്പെടുത്തിയ ഗ്രീസിൽ നിന്നുള്ള കായിക വിനോദം ?
✒ ബോസി/ബോസ്ബോൾ (ഭിന്നശേഷി കുട്ടികൾക്കായാണ് മേളയിൽ ഉൾപ്പെടുത്തിയിരുന്നത് )

📗ലോകത്തെ ആദ്യ റോബോട്ടിക് ബ്രയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തിയത് ?
✒ സൗദി അറേബ്യ 

📗ലോകത്തിലെ ആദ്യത്തെ യെൻ-പെഗ്‌ഡ് സ്റ്റേബിൾകോയിൻ JPYC പുറത്തിറക്കിയ രാജ്യം ?
✒ ജപ്പാൻ 

📗എട്ടാം ശമ്പള കമ്മീഷൻ അധ്യക്ഷയായ മുൻ സുപ്രീം കോടതി ജഡ്‌ജി ?
✒ രഞ്ജന പ്രകാശ് ദേശായി 

📗കേരളത്തിലെ ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിനായി അടുത്തിടെ 2455 കോടി രൂപ വായ്‌പ അനുവദിച്ച അന്താരാഷ്ട്ര ധനകാര്യ സ്ഥാപനം ഏതാണ്?
✒ ലോക ബാങ്ക് 

📗 കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ഇൻഡോർ സ്‌റ്റേഡിയം?
✒ ഒറ്റപ്പാലം 

📗 ലോകത്തിലെ ആദ്യത്തെ സ്കൈ സ്റ്റേഡിയം നിർമിക്കാൻ ഒരുങ്ങുന്നത്?
✒ സൗദി അറേബ്യ 

📗 2025 ഒക്ടോബറിൽ ജമൈക്കയിൽ വീശിയ ചുഴലിക്കാറ്റ് ?
✒ മെലിസ 

📗 നാലാമത് SAFF സീനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് മെഡൽ ടേബിളിൽ ഒന്നാമതെത്തിയത്?
✒ ഇന്ത്യ 

📗 എൻ.പ്രഭാകരൻ്റെ ഏറ്റവും പുതിയ നോവൽ?
✒ മഹാനടനം 

📗 തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സുഗമമാക്കാൻ വേണ്ടിയുള്ള സോഫ്റ്റ് വെയർ ?
✒ eDROP 

📗2025 ൽ ബുക്ക് ഓഫ് ദി ഇയർ മലയാള രത്ന പുരസ്കാരത്തിന് അർഹനായത്?
✒ സി.വി ആനന്ദബോസ് 

📗 2025 ഒക്ടോബറിൽ ക്ലൗഡ് സീഡിങ് പരീക്ഷണം നടത്തിയത്?
✒ ഡൽഹി



📗 കുട്ടികൾ തയ്യാറാക്കുന്ന സാധനങ്ങൾ വിൽക്കാൻ കുട്ടികളൊരുക്കിയ ഈ കൊമേഴ്സ് പ്ലാറ്റ്ഫോം?
✒ പ്യൂപ്പിൾ കാർട്ട് 

📗 ഗ്ലോബൽ ഫിനാൻസിൻ്റെ 2025 ലെ ലോകത്തെ ഏറ്റവും മികച്ച ഉപഭോക്തൃ ബാങ്ക്, ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് എന്നീ പുരസ്കാരങ്ങൾ ലഭിച്ചത്?
✒ എസ്.ബി.ഐ 

📗 യാത്രക്കാരുടെ യാത്ര സുഗമമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന സംവിധാനം?
✒ യാത്രി സുവിധ കേന്ദ്രം 

📗ദി ചിൽഡ്രൻസ് ബുക്കർ പ്രൈസ് നൽകി തുടങ്ങുന്ന വർഷം?
✒ 2027 

📗 എം.ടി- എൻ.പി ഇരുകരകൾക്ക് ഒരാകാശം എന്ന പുസ്തകം രചിച്ചത്?
✒ എൻ.പി ഹാഫിസ് മുഹമ്മദ് 

📗 പ്ലാസ്റ്റിക് മാലിന്യത്തിന് പകരം ഭക്ഷണം നൽകുന്ന ഗാർബേജ് കഫേ പദ്ധതി ആരംഭിച്ച നഗരം?
✒ അംബികാപൂർ മുൻസിപ്പൽ കോർപ്പറേഷൻ 

📗ബജ് രംഗ് സേതു നിലവിൽവരുന്ന സംസ്ഥാനം?
✒ ഉത്തരാഖണ്ഡ് 

📗 ഇൻ്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയുടെ 53-ാമത് വാർഷിക സമ്മേളനത്തിൻ്റെ വേദി ?
✒ കൊച്ചി 

📗ലോക പക്ഷാഘാത ദിനം
✒ ഒക്ടോബർ 29 

📗2025 ലെ ഏഷ്യൻ യൂത്ത് ഗെയിംസിൽ അണ്ടർ 18 ആൺകുട്ടികളുടെയും അണ്ടർ 18 പെൺകുട്ടികളുടെയും കബഡി ഇനങ്ങളിൽ സ്വർണ്ണ മെഡലുകൾ നേടിയ രാജ്യം ?
✒ ഇന്ത്യ 

📗2026 സംസ്ഥാന സ്‌കൂൾ കായികമേള വേദിയാകുന്നത് ?
✒ കണ്ണൂർ 

📗റഫാൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ രാഷ്ട്രപതി  ?
✒ ദ്രൗപദി മുർമു 

📗കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിതനാവുന്നത് ?
✒ റസൂൽ പൂക്കുട്ടി




📗ഇന്ത്യയുടെ 53-ാ മത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കാനൊരുങ്ങുന്നത് ?
✒ ജസ്റ്റിസ് സൂര്യകാന്ത് 

📗അൽബീനിയയിലെ നിർമ്മിത ബുദ്ധി വകുപ്പ് AI സഹമന്ത്രി ?
✒ ഡീല്ല 

📗ഉത്തർപ്രദേശിലെ മുസ്‌തഫാബാദിന് പുനർനാമകരണം ചെയ്‌തത് ?
✒ കബീർ ധാം 

📗2025 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്‌ത ഇന്ത്യയിലെ ആദ്യത്തെ ഡിസൈൻ സു
✒ പുത്തൂർ സുവോളജിക്കൽ പാർക്ക്, തൃശൂർ 

📗ലോകത്തെ ഏറ്റവും പ്രായം കൂടിയ പ്രസിഡൻ്റായ പോൾ ബിയ (92) ഏത് രാജ്യത്തിന്റെ പ്രസിഡന്റാണ് ?
✒ കാമറൂൺ 

📗2025 ൽ നടന്ന 67-ാ മത് സംസ്ഥാന സ്‌കൂൾ കായികമേള അത്ലറ്റിക്‌സ് ജേതാക്കൾ ?
✒ മലപ്പുറം 

📗2025 നവംബർ 6 ന് കൊച്ചി നാവികതാവളത്തിൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യൻ നാവികസേന തദ്ദേശീയമായി നിർമ്മിച്ച സർവേ വെസൽ ?
✒ ഇക്ഷാക് 

📗2025 ൽ നടന്ന 67-ാ മത് സംസ്ഥാന സ്‌കൂൾ കായികമേള ഓവറോൾ കിരീടം നേടിയത്?
✒ തിരുവനന്തപുരം 

📗റഷ്യ വികസിപ്പിച്ച ആണവ എൻജിനുള്ള ക്രൂസ് മിസൈൽ ? 
✒ ബുറേവെസ്റ്റിനിക്ക് ക്രൂസ് മിസൈൽ 

📗ഗൂഗിൾ വികസിപ്പിച്ച ചരിത്രപരമായ നേട്ടങ്ങൾ ( ക്വാണ്ടം എക്കോസ്) സ്വന്തമാക്കിയ ക്വാണ്ടം ചിപ്പ് ?
✒ വില്ലോ 

📗ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി ?
✒ പോൾ ബിയ (കാമറൂൺ പ്രസിഡന്റ്)

📗 മൈസൂർ വിമാനത്താവളത്തിൻ്റെ ആദ്യ വനിതാ ഡയറക്ടറായി നിയമിതയായത്?
✒ പി.വി ഉഷാകുമാരി 

📗 ഇന്ത്യൻ അണ്ടർ 20 വനിത ഫുട്ബോൾ ടീമിൽ ഇടം പിടിച്ച മലയാളി?
✒ ഷിൽജി ഷാജി

📗സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറച്ച് പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിക്കുന്ന ടാക്സി സർവീസ് ?
✒ ഭാരത് ടാക്സ‌ി 

📗ക്രിപ്റ്റോ കറൻസി ഇന്ത്യൻ നിയമത്തിനു കീഴിൽ വരുന്ന ആസ്‌തിയാണെന്ന് വിധിച്ച ഹൈക്കോടതി ?
✒ മദ്രാസ് ഹൈക്കോടതി 

📗അതിദരിദ്രരില്ലാത്ത ജില്ല എന്ന നേട്ടം കൈവരിച്ച കേരളത്തിലെ ജില്ല'
✒ കോഴിക്കോട് 

📗പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ-ആസിയാൻ സമുദ്ര കരാർ വർഷമായി പ്രഖ്യാപിച്ചത് ?
✒ 2026 

📗തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ആസിയാനിലെ പതിനൊന്നാം അംഗരാജ്യമായി മാറിയത് ?
✒ കിഴക്കൻ ടിമോർ (ടിമോർ ലെസ്റ്റെ)

📗പ്രശസ്ത ചൈനീസ് ശില്‌പി യുവാൻ ഷികൻ നിർമിച്ച ഏത് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുടെ അർധകായപ്രതിമയാണ് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ അനാച്ഛാദനം ചെയ്തത് ?
✒ രവീന്ദ്രനാഥ ടാഗോർ 

📗കേന്ദ്ര റെയിൽവേ മന്ത്രാലയം അവതരിപ്പിച്ച യാത്രി സുവിധാ കേന്ദ്രം ആദ്യമായി നടപ്പിലാക്കാൻ ഒരുങ്ങുന്ന കേരളത്തിലെ റെയിൽവേ സ്റ്റേഷൻ ?
✒ എറണാകുളം 

📗2025 ൽ നടക്കുന്ന നാവിക ദിനാഘോഷത്തിന് വേദിയാകാൻ ഒരുങ്ങുന്നത് ?
✒ തിരുവനന്തപുരം 

📗'Exercise ocean sky' 2025 ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
✒ സ്പെയിൻ 

📗സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 150-ാം ജന്മശതാബ്ദി ദിനത്തോടനുബന്ധിച്ച് തയാറാക്കിയ സിനിമ ?
✒ മാൻ ഓഫ് സ്റ്റീൽ സർദാർ 

📗ഇന്ത്യയും UK യും ചേർന്ന് യുവശാസ്ത്രജ്ഞർക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പുതിയ ഫെല്ലോഷിപ്പ് പദ്ധതി ?
✒ രാമാനുജൻ ജൂനിയർ റിസർചേഴ്‌സ് പ്രോഗ്രാം 

📗ഭൂമിയെപോലെ സൂര്യനെ ചുറ്റി സഞ്ചരിക്കുന്ന 'ക്വാസി മൂൺ' ആയി നാസ സ്ഥിരീകരിച്ച ചിന്നഗ്രഹം ?
✒ 2025 PN7 

📗2025 ഒക്ടോബറിൽ വയലാറിൻ്റെ എത്രാം ചരമവാർഷികമാണ് ആചരിച്ചത് ?
✒ 50
📗 രാജ്യത്തെ ശാസ്ത്ര സാങ്കേതിക മേഖലയിലെ മികവിന് കേന്ദ്ര ഗവൺമെന്റ് നൽകുന്ന പരമോന്നത ബഹുമതിയായ രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരം നേടിയ മലയാളി ശാസ്ത്രജ്ഞൻ ?
✒ എൻ. ജയൻ 

📗ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 27ന് രൂപപ്പെട്ട ചുഴലിക്കാറ്റിന് തായ്‌ലൻഡ് നിർദ്ദേശിച്ച പേര് ?
✒" മൊൻത " 
(അർത്ഥം : മനോഹരമായ സുഗന്ധമുള്ള പുഷ്‌പം)

📗2025 ഒക്ടോബറിൽ രബീന്ദ്രനാഥ ടാഗോറിൻ്റെ അർദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്‌തതെവിടെ ? 
✒ ബെയ്ജിങ്
 (ചൈന)

📗 കെ. ബാലകൃഷ്‌ണൻ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?
✒ എൻ എസ് മാധവൻ 

📗ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരം ?
✒ വിരാട് കോഹ്ലി 

📗വർക്കല ശിവഗിരി മഠം സന്ദർശിക്കുന്ന ആദ്യ വനിതാ രാഷ്ട്രപതി ?
✒ ദ്രൗപദി മുർമു 

📗കേന്ദ്രസർക്കാറിൻ്റെ 2025 ലെ വിജ്ഞാൻ ശ്രീ പുരസ്‌കാരം നേടിയ മലയാളികൾ ?
✒ പ്രൊഫ. പ്രദീപ് തലാപ്പിൽ , എൻ. ജയൻ 

📗കേന്ദ്രസർക്കാറിൻ്റെ 2025 ലെ വിജ്ഞാൻരത്ന പുരസ്‌കാരം നേടിയ അന്തരിച്ച പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞൻ ?
✒ ഡോ. ജയന്ത് നാർലിക്കർ 

📗ഗുജറാത്തിലെ ഇന്ത്യ-പാക് അതിർത്തിയായ സർ ക്രീക്കിൽ ഒക്ടോബർ 30 മുതൽ നവംബർ 10 വരെ ഇന്ത്യയുടെ കര-വ്യോമ-നാവികസേനകൾ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം ?
✒ ത്രിശൂൽ 

📗അക്കർമാശി എന്ന ബുക്ക് എഴുതിയത് ?
✒ ശരൺകുമാർ ലിംബാളെ 

📗ആർബിഐ റിപ്പോർട്ട് പ്രകാരം രാജ്യത്ത് സാമ്പത്തിക ഇടപാടുകൾക്കായുള്ള വിവിധ സംവിധാനങ്ങളിൽ ഇടപാടുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് ?
✒ യുപിഐ 

📗റിലയൻസ് ഇൻഡസ്ട്രീസും മെറ്റയും നിർമിതബുദ്ധി മേഖലയിൽ സഹകരിക്കുന്നതിൻ്റെ ഭാഗമായി രൂപം നൽകിയ കമ്പനി ?
✒ റിലയൻസ് എന്റ്റർപ്രൈസ് ഇൻ്റലിജൻസ് ലിമിറ്റഡ് 

📗ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ തുടങ്ങുന്നതിനു മുൻപ് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് രാജ്യത്തെ ഏതൊക്കെ നഗരങ്ങളിലാണ് ഭൂതല സ്റ്റേഷനുകൾ ആരംഭിക്കുന്നത് ?
✒ മുംബൈ, നോയിഡ, ചണ്ഡീഗഢ്, ഹൈദരാബാദ് , കൊൽക്കത്ത, ലഖ്നൗ
📗 ആർമി മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ  ആയി നിയമിതനായത്?
✒ ലഫ്. ജനറൽ സി.ജി.മുരളീധരൻ 

📗 അടുത്തിടെ ഓസ്ട്രേലിയയുമായി ധാതു കരാറിൽ ഒപ്പു വച്ച രാജ്യം?
✒ യു.എസ് 

📗 സൂര്യൻ്റെ കൊറോണൽ മാസ് എജക്ഷൻ ചന്ദ്രനിൽ ചെലുത്തുന്ന സ്വാധീനം ആദ്യമായി നിരീക്ഷിച്ച ചന്ദ്രയാൻ 2 ൻ്റ പെലോഡ്?
✒ CHACE - 2 

📗 അടുത്തിടെ നീന്തൽ മത്സരങ്ങളിൽ നിന്ന് വിരമിച്ച ഓസ്ട്രേലിയൻ താരം?
✒ Ariarne Titmus 

📗SAAF സീനിയർ ചാമ്പ്യൻഷിപ്പ് 2025 ൻ്റെ ഭാഗ്യചിഹ്നം?
✒ Dalma 

📗 2025 ഒക്ടോബറിൽ ഇന്ത്യൻ എംബസ്സി സ്ഥാപിതമായ രാജ്യം?
✒ അഫ്ഗാനിസ്ഥാൻ 

📗 2025 ഒക്ടോബറിൽ IUCN ൻ്റെ 90 മത് അംഗമായത്?
✒ ടുവാലു 

📗യുഎസ് വിദേശകാര്യ വകുപ്പിൻ്റെ മധ്യ-ദക്ഷിണേഷ്യൻ കാര്യങ്ങൾക്കുള്ള അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായ ഇന്ത്യൻ വംശജൻ?
✒ ഡോ. പോൾ കപൂർ 

📗മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ കേരള വനം വകുപ്പ് ആവിഷ്കരിച്ച പുതിയ പദ്ധതി ?
✒ ഓപ്പറേഷൻ ഗജമുക്തി 

📗20 പേരുടെ മരണത്തിനിടയാക്കിയ ഹൈദരാബാദ്-ബംഗളൂരു സ്വകാര്യ എസി ബസ് തീപിടുത്ത ദുരന്തം നടന്നത് ?
✒ കർണൂൽ (ആന്ധ്രപ്രദേശ്)

📗കേരളത്തിലെ സാമൂഹിക നവോത്ഥാന ചരിത്രം അടയാളപ്പെടുത്തുന്ന നോവലായ 'ചേയാ'യുടെ രചയിതാവ് ? 
✒ ആർ.ഉണ്ണിമാധവൻ 

📗വിവിധ സേവനങ്ങൾക്കായി വ്യക്തികൾ നൽകുന്ന മൊബൈൽ നമ്പറുകൾ അവരുടേതു തന്നെയാണോയെന്നു സ്ഥാപനങ്ങൾക്ക് പരിശോധിക്കാൻ കേന്ദ്രസർക്കാർ തുടങ്ങുന്ന പ്ലാറ്റ്ഫോം ?
✒ മൊബൈൽ നമ്പർ വാലിഡേഷൻ പ്ലാറ്റ്ഫോം (MNV)

📗2025 ഒക്ടോബറിൽ മെഡിസെപ്പിൻ്റെ പുതുക്കിയ പ്രീമിയം തുക ?
✒ 810 രൂപ

📗 മാവോ സേ തുങ്ങിന് ശേഷം മൂന്നാം തവണയും അധികാരത്തിൽ വരുന്ന ചൈനീസ് നേതാവ് ?
✒ ഷി ജിൻ പിങ് 

📗നാവികസേനയ്ക്കു വേണ്ടി കൊച്ചിൻ ഷിപ്പ്യാർഡ് നിർമിച്ച ആദ്യത്തെ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ ?
✒' ഐഎൻഎസ് മാഹി' 

📗വനവിസ്തൃതിയിൽ ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം ? 
✒ ഒമ്പതാം സ്ഥാനം 

📗കർഷകരുടെ ഡിജിറ്റൽ വിവരങ്ങളും വിളകളെക്കുറിച്ചുള്ള വിവരശേഖരണവും ലക്ഷ്യമിട്ട് കേരള കാർഷിക വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന സർവേ ? 
✒ ഡിജിറ്റൽ ക്രോപ് സർവേ 

📗ഗൂഗിൾ പേ, ഫോൺപേ എന്നിവയ്ക്ക് പകരമായി ഇന്ത്യൻ ആപ്പ്?
✒' സോഹോ പേ' ആപ്പ് 

📗നാസയുമായി സഹകരിച്ച് ഐഎസ്ആർഒ വിക്ഷേപിക്കാൻ ഒരുങ്ങുന്ന പുതിയ ആശയവിനിമയ ഉപഗ്രഹം ?
✒ ബ്ലൂ ബേർഡ് - 6 

📗ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ 1000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമായി മാറിയത്? 
✒ രോഹിത് ശർമ്മ 

📗യുഎസ് വിദേശകാര്യ വകുപ്പിൻ്റെ മധ്യ-ദക്ഷിണേഷ്യൻ കാര്യങ്ങൾക്കുള്ള അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായ ഇന്ത്യൻ വംശജൻ ?
✒ ഡോ. പോൾ കപൂർ 

📗ലോക പോളിയോ ദിനമായും ഐക്യരാഷ്ട്രസഭാദിനമായും ആചരിക്കുന്നത് ?
✒ ഒക്ടോബർ 24 

📗2025 ലെ പുത്തേഴൻ അവാർഡിന് അർഹനായത് ?
✒ കെ.വി. രാമകൃഷ്ണ‌ൻ 

📗2025 ഒക്ടോബറിൽ അന്തരിച്ച 2016 ൽ പദ്‌മശ്രീ ലഭിച്ച 'ഒഗിൽവി ഇന്ത്യ' എന്ന പരസ്യ ഏജൻസിയുടെ മുഖമായിരുന്ന വ്യക്തി ?
✒ പിയൂഷ് പാണ്ഡേ 

📗പാകിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടയുക ലക്ഷ്യമിട്ട് ഏതു നദിയിലാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ അണക്കെട്ട് പണിയാൻ പോകുന്നത് ?
✒ കാബൂൾ നദിയുടെ പ്രധാന പോഷക നദിയായ കുനാറിൽ 

📗കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുടുംബ സുരക്ഷാ പദ്ധതി ?
✒ ആശ്വാസ് 

📗അന്താരാഷ്ട്ര മോൾ ദിനമായി ആചരിക്കുന്നത് ?
✒ ഒക്ടോബർ 23

📗 രാത്രിയാത്രയിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യാൻ തയ്യാറാകാത്തവരെ ബോധവത്ക്കരിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ ഹ്രസ്വചിത്രം?
✒ വില്ലനാകുന്ന വെളിച്ചം 

📗 2025 Global hunger Index പ്രകാരം ഇന്ത്യയുടെ സ്ഥാനം?
✒ 102 

📗 2025 ഒക്ടോബറിൽ പുറത്തുവിട്ട ഫിഫ പുരുഷ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?
✒ 136 

📗 അടുത്തിടെ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം ?
✒ പർവേസ് റസൂൽ 

📗ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രി? 
✒ കോട്ടയം മെഡിക്കൽ കോളജ് 

📗ലോകത്തിലെ ആദ്യത്തെ റോബോട്ടിക് ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തിയ ഹോസ്പ‌ിറ്റൽ ?
✒ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെൻ്റർ റിയാദ് (സൗദി അറേബ്യ)

📗ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിൻ എന്ന റെക്കോർഡ് സ്ഥാപിച്ചത്? 
✒ ചൈനയുടെ CR450 ട്രെയിൻ 

📗ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമതാവളം നിർമ്മിക്കുന്നത് ? 
✒ മധ്യപ്രദേശിലെ ഖജുരാഹോയിൽ 

📗2025-ലെ ഇന്ത്യൻ നാവികസേനാ ദിനാഘോഷത്തിന്റെ പ്രധാന വേദി ? 
✒ ശംഖുമുഖം, തിരുവനന്തപുരം 

📗 ബ്രിട്ടീഷ് അക്കാദമിയുടെ 2025ലെ ബുക്ക് പ്രൈസ് നേടിയ ഇന്ത്യൻ
വംശജനായ ചരിത്രകാരൻ ? 
✒ സുനിൽ അമൃത് 
"ദ ബേർണിങ് എർത്ത് ആൻ എൻവിയോൺമെൻറൽ ഹിസ്റ്ററി ഓഫ് ദ ലാസ്റ്റ് 500 ഇയേഴ്സ്" എന്ന പുസ്‌തകത്തിനാണ് പുരസ്‌കാരം

📗ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഫെം ആയ പർപ്ലക്‌സിറ്റിയുടെ ബ്രൗസർ ?
✒ കോമറ്റ്

📗RBI റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം UPI പണമിടപാട് നടക്കുന്ന സംസ്ഥാനം ?
✒ തെലങ്കാന 

📗ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ആൻ്റിബയോട്ടിക് ?
✒ നാഫിത്രോമൈസിൻ (NAPHTHROMYCIN)

📗2025-ലെ 46-ാമത് ആസിയാൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ? 
✒ മലേഷ്യ 

📗ഫോർമുല വൺ യുഎസ് ഗ്രാൻപ്രീ കാറോട്ട മത്സരത്തിൽ വിജയി ആയത് ?  
✒ മാക്‌സ് വേഴ്സ്റ്റ്റെപ്പൻ 

📗ബൊളീവിയയുടെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുത്തത് ? 
✒ റോഡ്രിഗോ പാസ് 

📗കായിക മേഖലയിൽ രാജ്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച് സൈന്യത്തിന്റെ ഓണററി ലെഫ്റ്റനൻ്റ് കേണൽ പദവി ലഭിച്ച ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് ? 
✒ നീരജ് ചോപ്ര 

📗2025 ഒക്ടോബറിൽ അന്തരിച്ച പ്രശസ്‌ത ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ ?
✒ ഡോ. ഏക്‌നാഥ് വസന്ത് ചിറ്റ്നിസ് 

📗ശബരിമല ദർശനം നടത്തിയ ആദ്യ വനിതാ രാഷ്ട്രപതി ?
 ✒ ദ്രൗപതി മുർമു (വി.വി ഗിരിയ്ക്ക് ശേഷം ശബരിമല ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി)

📗വ്യോമസേനയുടെ 5-400 വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി 10000 കോടിയുടെ മിസൈലുകൾ ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്നത് ഏത് രാജ്യത്തു നിന്നുമാണ് ?
✒ റഷ്യ 

📗ചാന്ദ്ര മണ്ണിൽ നിന്ന് സി ഐ കോൺഡ്രൈറ്റുകൾ എന്നറിയപ്പെടുന്ന ഉൽക്കാശകലങ്ങൾ ലഭിച്ച ചൈനയുടെ ചാന്ദ്രദൗത്യം ?
✒ ചാങ് E 6 

📗ഗൂഗിളിന് വെല്ലുവിളിയായി ഓപ്പൺ എഐ പുറത്തിറക്കിയ പുതിയ സെർച്ച് ബ്രൌസർ?
✒ അറ്റ്ലസ് 

📗 അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വകുപ്പിൻ്റെ ഡെസ്റ്റിനേഷൻ ബ്രാൻഡായ എക്സ്പീരിയൻസ് അബുദാബിയുടെ ബ്രാൻഡ് അംബാസിഡറായി 2025 ൽ നിയമിക്കപ്പെട്ടത്?
✒ ദീപിക പദുക്കോൺ

📗ഡോ. പൽപ്പു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് അർഹനായത് ?
✒ കെ.ജി ബാബുരാജ് 

📗ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നടന്ന 62-ാമത് ദേശീയ ചെസ് ചാമ്പ്യൻഷിപ്പ് കിരീട ജേതാവ്?
✒ പി. ഇനിയൻ 

📗പാമ്പുകടിയെ 'റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗമായി' (NOTIFIABLE DISEASE) പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കിയ സംസ്ഥാനം ?
✒ കേരളം 

📗പി ഗോവിന്ദപിള്ളയുടെ പേരിൽ പിജി സംസ്‌കൃതി കേന്ദ്രം നൽകുന്ന 2025-ലെ ദേശീയ പുരസ്‌കാരത്തിന് അർഹനായ പ്രശസ്‌ത കർണാടക സംഗീതജ്ഞൻ ?
✒ ടി എം കൃഷ്‌ണ 

📗സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2025-ലെ കെ രാഘവൻ ഫൗണ്ടേഷൻ പുരസ്‌കാരത്തിന് അർഹയായ വിപ്ലവ ഗായിക ?
✒ പി കെ മേദിനി 

📗തേയിലയുടെ പൂവിൽ നിന്നും മൂല്യവർധിത ഉല്‌പ്‌പന്നങ്ങൾ നിർമിക്കാനുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത സർവകലാശാല ? 
✒ നാഗാലാൻഡ് 

📗റാഗിങ് കേസുകൾ പരിഗണിക്കാൻ പ്രത്യേക ബഞ്ച് രൂപീകരിച്ച ഹൈക്കോടതി ?
✒ കേരളാ ഹൈക്കോടതി 

📗11-ാമത് ഇന്ത്യാ ഇൻ്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ (IISF-2025) വേദി ? 
✒ ചണ്ഡിഗഢ് 

📗ലോക ജൂനിയർ ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായത് ?
✒ തൻവി ശർമ 

📗ചൈനയിൽ നടന്ന ലോക ആർചറി ലോകകപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ വനിതാ താരം?
✒ ജ്യോതി സുരേഖ വെന്നം 

📗വായു ഗുണനിലവാര സൂചികയിൽ 274 രേഖപ്പെടുത്തി ലോകത്തിലെ ഏറ്റവും മലിനമായ നഗരമായത്?
✒ ലാഹോർ - പാക്കിസ്ഥാൻ 

📗കൊൽക്കത്ത ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ (KIFF) ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിലേക്ക് 2025 ഒക്ടോബറിൽ തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചലച്ചിത്രം ?
✒ എ പ്രഗ്നൻ്റ് വിഡോ
📗 വി.എസ് അച്യുതാനന്ദൻ ആദ്യ സ്മാരകം നിലവിൽ വരുന്നത്?
✒ പാളയം 

📗 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തുല്യ അവസര നയം തയ്യാറാക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയുടെ അധ്യക്ഷ?
✒ ജസ്റ്റിസ് ആശാ മേനോൻ 

📗 മലയാളി കായിക താരം മുഹമ്മദ് അനസിൻ്റെ പേരിൽ സ്റ്റേഡിയം നിലവിൽ വരുന്നത്?
✒ ഒഡിഷ 

📗 ഔറംഗാബാദ് റെയിൽവേ സ്‌റ്റേഷന് നൽകിയ പുതിയ പേര്?
✒ ഛത്രപതി സംഭാജിനഗർ സ്‌റ്റേഷൻ 

📗 അടുത്തിടെ നെപ്പോളിയൻ ബോണപാർട്ടിൻ്റെ ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ട മ്യൂസിയം?
✒ Louvre Museum 
(ഫ്രാൻസ്)

📗 ഓസ്ട്രഹിന്ദ് 2025 ൻ്റ വേദി ?
✒ പെർത്ത് 
(ഓസ്ട്രേലിയ)

📗 ഫിഫ അണ്ടർ 20 പുരുഷ ലോകകപ്പ് 2025 ജേതാക്കൾ?
✒ മൊറോക്ക 

📗അടുത്തിടെ, ഏത് കായിക ഇനത്തിലെ സംസ്ഥാനതല ടൂർണമെൻ്റിനാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്‌മരണാർത്ഥം എവർ റോളിങ് ട്രോഫി ഏർപ്പെടുത്തിയത്? 
✒ ടെന്നീസ് (ശ്രീ ചിത്തിര കേരള സ്‌റ്റേറ്റ് റാങ്കിങ് പുരുഷ ഡബിൾസ് ടൂർണമെന്റ്റിനായി)

📗ഇന്ത്യയിലെ ആദ്യത്തെ യാത്രാ സാഹിത്യോത്സവമായ യാനം 2025 വേദി ? 
✒ വർക്കല 

📗രാജ്യത്തെ വ്യത്യസ്‌ത സ്‌കൂൾ ബോർഡുകളുടെ (CBSE, സ്റ്റേറ്റ്) പരീക്ഷകൾ ഏകീകരിക്കുന്നതിനും സർട്ടിഫിക്കറ്റുകൾക്ക് തുല്യത നൽകുന്നതിനും NCERT-ക്ക് കീഴിൽ രൂപീകരിച്ച പുതിയ ദേശീയ മൂല്യനിർണ്ണയ റെഗുലേറ്ററിൻ്റെ പേര് ? 
✒ പരാഖ് (PARAKH)

📗പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രാമം ? 
✒ കൊണ്ടറെഡ്ഡിപ്പള്ളി (തെലങ്കാന )

📗പോർച്ചുഗലിൽ നടന്ന എഫ്ഐഎം വേൾഡ് റാലി-റെയ്‌ഡ് ചാമ്പ്യൻഷിപ്പിൽ (WZRC) വിജയിക്കുന്ന ആദ്യ ഏഷ്യൻ വനിത? 
✒ ഐശ്വര്യ പിസ്സെ
📗 2025 ൽ പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ കാട്ടാനകളുടെ എണ്ണം?
✒ 22446 

📗 അടുത്തിടെ ബ്ലൂ ഫ്ളാഗ് സെർട്ടിഫിക്കേഷൻ ലഭിച്ച 5 ബീച്ചുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
✒ മഹാരാഷ്ട്ര 

📗 2025 ഒക്ടോബറിലെ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം?
✒ സിംഗപ്പൂർ 
(2nd - സൗത്ത് കൊറിയ
3rd - ജപ്പാൻ
ഇന്ത്യ- 85)

📗 മോഷ്ടിക്കപ്പെട്ട സാംസ്കാരിക വസ്തുക്കൾക്കായുള്ള ആദ്യത്തെ ആഗോള പ്ലാറ്റ്ഫോം?
✒ യുനെസ്കോ വെർച്വൽ മ്യൂസിയം ഓഫ് സ്റ്റോളൺ കൾച്ചറൽ ഒബ്ജക്റ്റ്സ് 

📗 അടുത്തിടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധ വിമാനം?
✒ തേജസ് എം.കെ 1 എ 

📗 ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള ആദ്യ ഉഭയകക്ഷി നാവികാഭ്യാസത്തിൻ്റെ വേദി ?
✒ ബുസാൻ 

📗 2025 ഒക്ടോബറിൽ ഡീക്കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവികസേനാ കപ്പലുകൾ?
✒ INS അഭയ് , INFACT - 82 

📗 2025 ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൻ്റെ വേദി ?
✒ ജയ്പൂർ (രാജസ്ഥാൻ)

📗 ഇന്ത്യയിലെ ആദ്യ ഡിസൈനർ സൂ നിലവിൽ വരുന്നത്?
✒ പുത്തൂർ (തൃശ്ശൂർ )

📗 2025 ചെറുകാട് പുരസ്കാരത്തിന് അർഹനായത്?
✒ ഏഴാച്ചേരി രാമചന്ദ്രൻ 

📗 സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റത് ?
✒ ഗൗരി.ആർ. ലാൽജി
📗 2025 ഒക്ടോബറിൽ ദയാവധം നിയമവിധേയമാക്കിയ ലാറ്റിനമേരിക്കൻ രാജ്യം ?
✒ യുറഗ്വായ് 

📗വ്യോമസേനാശേഷി റാങ്കിങ്ങിൽ ചൈനയെ മറികടന്ന് മൂന്നാം സ്ഥാനത്തിയത് ?
✒ ഇന്ത്യ 

📗2025 ലെ യു.എ.ഖാദർ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?
 ✒ കെ.വി മോഹൻകുമാർ ('ഉല' എന്ന നോവലിനാണ് പുരസ്‌കാരം)

📗ചെറുകാട് സ്‌മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്‌കാരത്തിന് അർഹനായത്? 
✒ ഏഴാച്ചേരി രാമചന്ദ്രൻ 

📗2025 ഒക്ടോബറിലെ ഫിഫ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം?
✒ 136 

📗ദ ലോ ട്രസ്റ്റിന്റെ പതിനൊന്നാമത് ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർ പുരസ്‌കാരം നേടിയത്? 
✒ ജസ്റ്റിസ് പി.സദാശിവം 

📗 2025 സ്കൂൾ ഒളിമ്പിക്സ് ഗുഡ് വിൽ 
അംബാസഡർ?
✒ കീർത്തി സുരേഷ് 

📗 കേരളത്തിലെ ആദ്യത്തെ ട്രാവൽ ലിറ്റററി ഫെസ്റ്റിവൽ?
✒ യാനം (വർക്കല )

📗 അടുത്തിടെ ഇന്ത്യ സന്ദർശിച്ച ശ്രീലങ്കൻ പ്രധാനമന്ത്രി?
✒ ഹരിണി അമരസൂര്യ 

📗സമുദ്രശക്തി 2025 ൻ്റെ വേദി ?
✒ വിശാഖപ്പട്ടണം 
(ഇന്ത്യ - ഇന്ത്യോനേഷ്യ നാവികാഭ്യാസം)

📗 ലോകത്തിലെ ആദ്യത്തെ മൾട്ടി സെൻസർ എർത്ത് ഒബ്സർവേഷൻ ഉപഗ്രഹം?
✒ മിഷൻ ദൃഷ്ടി 

📗 ഐ.യു.സി.എൻ സ്പീഷീസ് സർവൈവൽ കമ്മീഷൻ്റെ പുതിയ ചെയർമാൻ?
✒ വിവേക് മേനോൻ
📗 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്? 
✒ ക്രിസ്റ്റ്യാനോ റൊണാൾഡോ 

📗2034 ഫിഫ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം ? 
✒ സൗദി അറേബ്യ 

📗ജപ്പാനിലെ ഇന്ത്യൻ അംബാസിഡറായി അടുത്തിടെ നിയമിതയായത് ?
✒ നഗ്മ മുഹമ്മദ് മല്ലിക് 

📗ഓണററി ബ്രിട്ടീഷ് എംപയർ മെഡൽ (HONORARY BRITISH EMPIRE MEDAL - BEM) നേടിയ കുച്ചുപ്പുടി നർത്തകി?
✒ അരുണിമ കുമാർ 

📗ദ്രവീകൃത പ്രകൃതി വാതകത്തിൽ (LNG) പ്രവർത്തിക്കുന്ന കപ്പലുകൾ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാല ?
✒ കൊച്ചിൻ ഷിപ്പ് യാർഡ് 

📗ഡി.ആർ.ഡി.ഒ വികസിപ്പിക്കുന്ന ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിൾ ? 
✒ ധ്വനി 

📗2025 സെപ്റ്റംബർ മാസത്തെ മികച്ച താരങ്ങൾക്കുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ICC) പുരസ്‌കാരത്തിന് അർഹരായവർ?
✒ സ്മൃതി മന്ദാന, അഭിഷേക് ശർമ 

📗2030 കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന രാജ്യം ? 
✒ ഇന്ത്യ (ആതിഥേയ നഗരമാകുന്നത് അഹമ്മദാബാദ്)

📗ഓരോ യാത്രയും അവിസ്‌മരണീയമായ ഓർമ്മകളാക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ച പുതിയ ക്യാമ്പയിൻ ? 
✒ എക്‌സ്‌പ്ലോർ മോർ, എക്‌സ്പ്രസ് മോർ 

📗2025 ഒക്ടോബറിൽ കേരളത്തിൽ വച്ച് അന്തരിച്ച മുൻ കെനിയൻ പ്രധാനമന്ത്രി ?
✒ റയില ഒഡിംഗ 

📗ഇന്ത്യയിൽ നിർമ്മിച്ച് അമേരിക്കയിലേക്ക് ആദ്യമായി കയറ്റുമതി ചെയ്‌ ചിപ്പിന്റെ നിർമ്മാതാക്കൾ ? 
✒ കെയ്ൻസ് സെമികോൺ 

📗2025 ഒക്ടോബറിൽ, ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം ? 
✒ രാജസ്ഥാൻ




No comments:

Post a Comment