Sunday, November 9, 2025

GK & CURRENT AFFAIRS 2501 TO 2600

                                            GK തയ്യാറാക്കിയത്‌ അനൂപ് വേലൂർ

ചോദ്യോത്തരങ്ങൾ  (Q : 2501- 2600)

❔2501) ഇന്ത്യൻ ആർമിയുടെ കിഴക്കൻ കമാൻഡിന്റെ ആസ്ഥാനത്തിന്റെ പേര്?

☑വിജയ് ദുർഗ് (പഴയപേര് ഫോർട്ട് വില്യം)

❔2502 ) ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് പാലമായ ജമ്മുകാശ്മീരിലെ ചെനാബ് പാലത്തിന്റെ മുഖ്യ എൻജിനീയർ?

☑ഡോ. ജി മാധവി ലത

❔2503 ) കടലിനു മുകളിലൂടെയുള്ള ഇന്ത്യയിലെ ആദ്യ  ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വന്ന സ്ഥലം?

☑കന്യാകുമാരി

(വിവേകാനന്ദപ്പാറക്കും തിരുവള്ളൂർ  പ്രതിമയ്ക്കും ഇടയിലാണ് പാലം സ്ഥിതി ചെയ്യുന്നത് )

❔2504 ) നാസയും ഐഎസ്ആർഒയും  സംയുക്തമായി വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം?

☑നിസാർ (NISAR)

❔2505 ) കേരളത്തിലെ ദുരന്തസാധ്യത റിപ്പോർട്ട് ചെയ്യുന്ന സംവിധാനത്തിന്റെ പേര്?

☑കവചം

❔2506 ) ഏത് രോഗത്തിന് എതിരായ ലോകത്തിലെ ആദ്യ വാക്സിനാണ് ഇക്സ് ചിക്ക്?

☑ചിക്കൻ ഗുനിയ

❔2507 ) ഇന്ത്യയിൽ ആദ്യമായി വിമാനങ്ങളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്തിയ കമ്പനി?

☑എയർ ഇന്ത്യ

❔2508) സംസ്ഥാനത്തെ ആദ്യ സർക്കാർ എ ഐ റോബോട്ടിക് ലാബ് ആരംഭിച്ച സ്കൂൾ?

☑പുറത്തൂർ ഗവൺമെന്റ് യുപി സ്കൂൾ (മലപ്പുറം)

❔2509 ) ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണത്തിന്റെ കീഴിലായ സംസ്ഥാനം?

☑മണിപ്പൂർ (11 തവണ)

❔2510) 2025 മുതൽ 2039 വരെയുള്ള കാലയളവിൽ ജനിക്കുന്ന കുട്ടികൾ ഏത് തലമുറയായാണ് അറിയപ്പെടുക?

☑ജനറേഷൻ ബീറ്റ

❔2511) തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും ആയി പുറത്തിറങ്ങിയ മൊബൈൽ ആപ്പ്?

☑സഞ്ചാർ സാരഥി

❔2512 ) തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്പ്?

☑സാക്ഷം

❔2513 ) 2025 -ലെ റിപ്പബ്ലിക് ദിനത്തിന് സ്കൂൾ അവധി നൽകിയ സംസ്ഥാനം?

☑മഹാരാഷ്ട്ര

❔2514 ) വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളെ തിരഞ്ഞെടുക്കുവാൻ AI സാങ്കേതിക ഉപയോഗപ്പെടുത്തിയ രാജ്യം?

☑ഇംഗ്ലണ്ട്

❔2515 ) പൂർണ്ണമായും നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ലോകത്തിലെ ആദ്യ സിനിമ?

☑Love You (കന്നഡ സിനിമ) -  സംവിധായകൻ   എസ് നരസിംഹമൂർത്തി

❔2516 ) ഇന്ത്യയിലെ ആദ്യത്തെ ഭാഷാ സാഹിത്യ സാംസ്കാരിക മ്യൂസിയമായ അക്ഷരമ്യൂസിയം സ്ഥിതിചെയ്യുന്നത്?

☑നാട്ടകം (കോട്ടയം)

❔2517 ) സൗരോർജ്ജം വഴി മുഴുവൻ വൈദ്യുതി ആവശ്യങ്ങളും നിറവേറ്റുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ല?

☑ദിയു (ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഗ്രാമം ഗുജറാത്തിലെ മോദേര ആണ്)

❔2518) അടുത്തിടെ ഭാരത് ബയോടെക്  നിർമ്മിച്ച കോളറ വാക്സിൻ?

☑Hillchol

❔2519 ) കേരളത്തിൽ ആന്റിബയോട്ടിക്കുകൾ  നൽകുന്നതിനുള്ള കവറുകൾക്ക് ആരോഗ്യവകുപ്പ് നിർദേശിക്കുന്ന നിറം?

☑നീല

❔2520) 2025 മെയ് സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച കപ്പൽ അപകടത്തിന് കാരണമായ കപ്പൽ?

☑MSC എൽസ 3 (പരിസ്ഥിതിക്കും മത്സ്യ സമ്പത്തിനും നാശനഷ്ടം ഉണ്ടായതിനാലാണ്  സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചത്)

❔2521) ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ ഇടം നേടിയ കേരള സംസ്ഥാന പദ്ധതി?

☑ബന്ധു ക്ലിനിക് പദ്ധതി

(അതിഥി തൊഴിലാളികളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി)

❔2522 ) മേജർ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?

☑ഡി ഗുകേഷ്

❔2523 ) ഇന്ത്യയിൽ കാണപ്പെടുന്ന ഗംഗ ഡോൾഫിന്റെ മറ്റൊരു പേര്?

☑സുസു

❔2524 ) 1980 ജൂലൈ 18ന് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ   ഉപഗ്രഹത്തിന്റെ പേര്?

☑രോഹിണി

❔2525 ) റെഡ് അലർട്ട് പ്രഖ്യാപിക്കണമെങ്കിൽ എത്ര മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യണം?

☑204.4 മി  മീ

❔2526 ) നിലവിൽ (2025) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (26 മത്) ഗവർണർ ആര്?

☑സഞ്ജയ് മൽഹോത്ര

❔2527 ) എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിത?

☑സഫ്രിന ലത്തീഫ്

❔2528) ഇക്കോ ടൂറിസം പോയന്റ് ആയി പ്രഖ്യാപിക്കാൻ പോകുന്ന കിദൂർ പക്ഷി സങ്കേതം കേരളത്തിലെ ഏതു ജില്ലയിലാണ്?

☑കാസർകോട്

❔2529 ) 2025ലെ മിസ് വേൾഡ് കിരീടം നേടിയത്?

☑ഒപ്പാൽ സുചാത (തായ്‌ലൻഡ്)

❔2530) അജന്ത ഗുഹകളിൽ ചിത്രീകരിച്ച അഞ്ചാം നൂറ്റാണ്ടിലെ കപ്പലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച കപ്പൽ ?

☑INSV Kaundinya

❔2531) കേരള സംസ്ഥാനം നിലവിൽ വന്നത് എന്നാണ്?

☑1956 നവംബർ 1 ന്

❔2532 ) 1956 -ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു?

☑5

❔2533 ) 1956 -ൽ കേരളം രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ജില്ലകൾ ഏതൊക്കെയാണ്?

☑തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ

❔2534 ) കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു?

☑ഇഎംഎസ് നമ്പൂതിരിപ്പാട്

❔2535 ) ഒന്നാം കേരള മന്ത്രിസഭ നിലവിൽ വന്ന വർഷം ഏത്?

☑1957 ഏപ്രിൽ 5

❔2536 ) കേരളത്തിലെ ആദ്യ ഉപ മുഖ്യമന്ത്രി ആര്?

☑ആർ. ശങ്കർ

❔2537 ) കേരളത്തിലെ ആദ്യത്തെ ഗവർണർ ആര്?

☑ബി രാമകൃഷ്ണറാവു

❔2538) കേരള ഹൈക്കോടതി രൂപം കൊണ്ടത് എന്ന്?

☑1956 നവംബർ 1 ന്

❔2539 ) കേരളത്തിലെ പ്രഥമ വനിതാ ഹൈക്കോടതി ജഡ്ജി ആര്?

☑ജസ്റ്റിസ് അന്നാചാണ്ടി

❔2540) കേരള ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ആര്?

☑കെ ടി കോശി

❔2541) കടൽ മാർഗം കേരളത്തിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ?

☑വാസ്കോഡിഗാമ

❔2542 ) കേരള സംസ്ഥാനം രൂപീകരിക്കുമ്പോഴ ത്തെ ഉപരാഷ്ട്രപതി ആരായിരുന്നു?

☑ഡോ. എസ് രാധാകൃഷ്ണൻ

❔2543 ) കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി ആര്?

☑സി അച്യുതമേനോൻ

❔2544 ) കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?

☑ഇടുക്കി

❔2545 ) കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ഏത്

☑കല്ലട

❔2546 ) വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന നദി

☑കബനി

❔2547 ) മലയാളം സർവ്വകലാശാല നിലവിൽ വന്ന വർഷം?

☑2012 നവംബർ 1

❔2548) മലയാളം സർവകലാശാലയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

☑തിരൂർ (മലപ്പുറം)

❔2549 ) ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?

☑കേരളം

❔2550) കേരള ഗാനം രചിച്ചതാര്?

☑ബോധേശ്വരൻ

❔2551) കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത്?

☑ആന

❔2552 ) കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏത്?

☑മലമുഴക്കി വേഴാമ്പൽ

❔2553 ) കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?

☑കണിക്കൊന്ന

❔2554 ) കേരളത്തിന്റെ ഔദ്യോഗിക പാനീയം?

☑കരിക്കിൻ വെള്ളം

❔2555 ) കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം ഏത്?

☑തെങ്ങ്

❔2556 ) കേരളത്തിന്റെ ഔദ്യോഗിക ഫലം?

☑ചക്ക

❔2557 ) കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

☑ശ്രീനാരായണഗുരു

❔2558) കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?

☑ഇടുക്കി

❔2559 ) കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?

☑ആലപ്പുഴ

❔2560) കേരളത്തിലെ ഏറ്റവും പഴക്കമേറിയ പട്ടണം ഏത്?

☑കോഴിക്കോട്

❔2561) കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?

☑പെരിയാർ

❔2562 ) കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള നദി?

☑ചാലക്കുടി പുഴ

❔2563 ) കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്?

☑കെ കേളപ്പൻ

❔2564 ) ഗാന്ധിജി സന്ദർശിച്ചതിലൂടെ പ്രശസ്തമായ കോഴിക്കോട് ജില്ലയിലെ വായനശാല ഏത്?

☑സന്മാർഗ ദർശിനി വായനശാല

❔2565 ) കേരളത്തിലെ ആദ്യ ജൈവ ഗ്രാമം?

☑ഉടുമ്പന്നൂർ

❔2566 ) കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?

☑പയ്യന്നൂർ

❔2567 ) രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്ക് ഏത്?

☑സുൽത്താൻബത്തേരി

❔2568) കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമപഞ്ചായത്ത് ഏത്?

☑കുമളി

❔2569 ) കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കേരളീയ കലാരൂപം ഏതാണ്?

☑കഥകളി

❔2570) കേരളത്തിലെ മഴനിഴൽ പ്രദേശം?

☑ചിന്നാർ

❔2571) കേരളത്തിലെ നിത്യ ഹരിത വനം?

☑സൈലന്റ് വാലി

❔2572 ) കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?

☑മുഴപ്പിലങ്ങാട്

❔2573 ) കേരളത്തിലെ ഏക ഡ്രൈവിംഗ് ബീച്ച്?

☑മുഴുപ്പിലങ്ങാട്

❔2574 ) വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ കേരളത്തിലെ മുനിസിപ്പാലിറ്റി ഏതാണ്?

☑ഗുരുവായൂർ

❔2575 ) വിസ്തീർണം ഏറ്റവും കൂടിയ കേരളത്തിലെ മുൻസിപ്പാലിറ്റി ഏതാണ്?

☑തൃപ്പൂണിത്തുറ

❔2576 ) കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏത്?

☑ഷൊർണൂർ

❔2577 ) ‘ഓടനാട്’ എന്നറിയപ്പെടുന്ന നാട്?

☑കായംകുളം

❔2108) കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്ന സ്ഥലം ഏത്?

☑കണ്ണൂർ

❔2579 ) കേരളത്തിൽഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ളത് ഏത് ജില്ലയിലാണ്?

☑ഇടുക്കി

❔2580) കേരളത്തിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ മുസ്ലിം പള്ളി എവിടെയാണ്?

☑കൊടുങ്ങല്ലൂർ

❔2581) കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ്?

☑കുറുവ ദ്വീപ് (വയനാട്)

❔2582 ) കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത്?

☑ആന

❔2583 ) കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏത്?

☑മലമുഴക്കി വേഴാമ്പൽ

❔2584 ) കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?

☑കണിക്കൊന്ന

❔2585 ) കേരളത്തിന്റെ ഔദ്യോഗിക പാനീയം?

☑കരിക്കിൻ വെള്ളം

❔2586 ) കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം ഏത്?

☑തെങ്ങ്

❔2587 ) കേരളത്തിന്റെ ഔദ്യോഗിക ഫലം?

☑ചക്ക

❔2588) കേരള ഭാഷാ പ്രതിജ്ഞ എഴുതിയ വ്യക്തി?

☑എം ടി വാസുദേവൻ നായർ

❔2589 ) കേരള സിംഹം എന്നറിയപ്പെടുന്നത് ആരാണ്?

☑പഴശ്ശിരാജ

❔2590) കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

☑ശ്രീനാരായണഗുരു

❔2591) കേരളത്തിലെ ഏറ്റവും പഴക്കമേറിയ പട്ടണം ഏത്?

☑കോഴിക്കോട്

❔2592 ) കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏത്?

☑ഇരവികുളം

❔2593 ) കേരളത്തിലെ ആദ്യ ഡാം?

☑മുല്ലപെരിയാർ

❔2594 ) കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?

☑പെരിയാർ

❔2595 ) കേരളത്തിലെ ഏറ്റവും ജൈവവൈവിധ്യമുള്ള നദി?

☑ചാലക്കുടി പുഴ

❔2596 ) കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്?

☑കെ കേളപ്പൻ

❔2597 ) കേരളത്തിലെ ആദ്യ ജൈവ ഗ്രാമം?

☑ഉടുമ്പന്നൂർ

❔2598) കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?

☑പയ്യന്നൂർ

❔2599 ) കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ?

☑മൂന്നാർ

❔2600) കലകളുടെ രാജാവ് എന്നറിയപ്പെടുന്ന കേരളീയ കലാരൂപം ഏതാണ്?

☑കഥകളി


No comments:

Post a Comment