
മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ്റി സോഴ്സ് ടീം ഒരുക്കുന്ന ഓണ്ലൈന് GK പരിശീലനം 25
15/11
📗 ഗോത്ര സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കിർത്താഡ്സ് ഗോത്രഭാഷ പ്രതിഭാ പുരസ്ക്കാരത്തിന് അർഹനായത് ?
✒ വാസുദേവൻ ചീക്കല്ലൂർ
📗2025 ലെ ഏഷ്യ പസഫിക് ഇക്കണോമിക് കോ ഓപ്പറേഷൻ ഉച്ചകോടിക്ക് വേദിയാകുന്നത് ?
✒ ദക്ഷിണകൊറിയ
📗ഹരിദ്വാറിലും ഉജ്ജയിനിയിലും പ്രയാഗ് രാജിലുമെല്ലാം നടക്കുന്ന കുംഭമേളയ്ക്ക് സമാനമായി ചരിത്രത്തിലാദ്യമായി കേരളത്തിലും കുംഭമേളയ്ക്ക് വേദിയാകാൻ പോകുന്നത് ?
✒ തിരുനാവായ
📗അമേരിക്കൻ വൈദ്യുത വാഹന നിർമാതാക്കളായ ടെസ്ല ഇന്ത്യയിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ നിയമിച്ച പുതിയ മേധാവി ?
✒ ശരദ് അഗർവാൾ
📗കേരളത്തിലെ ആദ്യത്തെ എ.ഐ ഇന്നവേഷൻ സെൻ്റർ നിലവിൽ വരുന്നത് ?
✒ കോഴിക്കോട്
📗2025 നവംബറിൽ ലോകസമാധാനത്തിനായി പരിശ്രമിക്കുന്ന വ്യക്തികൾക്ക് വാർഷിക പുരസ്കാരം ഏർപ്പെടുത്തിയ സംഘടന ?
✒ ഫിഫ
📗ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതിൻ്റെ എത്രാം വാർഷികമാണ് 2025ൽ ആഘോഷിക്കുന്നത് ?
✒ 150
📗അമേരിക്കൻ സംസ്ഥാനമായ വിർജിനിയയുടെ ലെഫ്റ്റനന്റ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലിം വനിതയും ഇന്ത്യൻ വംശജയുമായ വ്യക്തി ?
✒ ഗസാല ഹാഷ്മി
📗ഒമാനിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചാൻസലറായി അടുത്തിടെ നിയമിതനായ പ്രമുഖ മലയാളി വ്യവസായി ?
✒ ഡോ. പി. മുഹമ്മദാലി
📗വേൾഡ് മലയാളി കൗൺസിൽ ഏർപ്പെടുത്തിയ 2025-ലെ മലയാളി മിത്രം അവാർഡിന് അർഹയായത് ?
✒ ഡോ. പാർവതി ജി ഐതൽ
📗വ്യത്യസ്ത മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നൽകുന്ന "ഉജ്ജ്വലബാല്യം" പുരസ്കാരത്തിന് അർഹയായ ചെസ് താരം ?
✒ ദിവി ബിജേഷ്
📗2025-ലെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ സംഗീത പുരസ്കാരത്തിന് അർഹയായത് ?
✒ പാൽകുളങ്ങര കെ. അംബികാ ദേവി
14/11
📗 11 മത് ഇന്ത്യ ഇൻ്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2025 ൻ്റ വേദി ?
✒ ചണ്ഡീഗഡ്
📗 അടുത്തിടെ റഷ്യ പുറത്തിറക്കിയ ആണവ അന്തർവാഹിനി ?
✒ Khabarovsk
📗 പ്രവൈഗ് ഡൈനാമിക്സ് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ ഇലക്ട്രിക്ക് വാഹനം?
✒ VEER E- TATV
📗 അടുത്തിടെ ചൈന വിക്ഷേപിച്ച ബഹിരാകാശ ദൗത്യം?
✒ Shenzhou - 21
📗 2025 നവംബറിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഒളിമ്പിക് ചാമ്പ്യനായ വ്യക്തി?
✒ ചാൾസ് കോസ്റ്റെ
📗 നൂറുശതമാനം അർബുദ സാക്ഷരത നേടുന്ന ആദ്യ നഗരസഭ?
✒ കോട്ടയ്ക്കൽ
📗 അടുത്തിടെ ഇന്ത്യൻ ബാങ്കിംഗ് മേഖലയിൽ നൂറുലക്ഷം കോടി രൂപയുടെ ബിസിനസ് കൈവരിച്ച പൊതുമേഖല ബാങ്ക്?
✒ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
📗 44 മത് ഔലു International childrens and youth film festiveI ൻ്റെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം?
✒ സ്കൂൾ ചലേ ഹം
📗 സാറ്റലൈറ്റ് അധിഷ്ഠിത ഇൻ്റർനെറ്റ് സേവനങ്ങൾക്കായി സ്റ്റാർലിങ്കുമായി കരാർ ഒപ്പിട്ട ആദ്യ സംസ്ഥാനം?
✒ മഹാരാഷ്ട്ര
📗 അടുത്തിടെ ഫിലിപ്പീൻസിൽ വീശിയ ചുഴലിക്കാറ്റ്?
✒ കൽമേഗി
📗 ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച രാജ്യം?
✒ ഇസ്രായേൽ
📗 ഏഷ്യൻ യൂത്ത് ഗെയിംസ് 2025 മെഡൽ ടേബിളിൽ ഒന്നാമതെത്തിയത്?
✒ ചൈന
(2nd - ഉസ്ബസ്ക്കിസ്ഥാൻ
3rd - കസാക്കിസ്ഥാൻ
ഇന്ത്യ- 6th)
13/11
📗 2025 നവംബറിൽ അന്തരിച്ച, "ലോലൻ" എന്ന കഥാപാത്രത്തെ സൃഷ്ട്ടിച്ച കാർട്ടൂണിസ്റ്റ് ?
✒ ടി.പി. ഫിലിപ്പ് (ചെല്ലൻ)
📗കേരള കലാമണ്ഡലം കല്പിത സർവകലാശാല ഫെലോഷിപ്പ് 2024 ?
✒ കലാമണ്ഡലം വി. സുബ്രഹ്മണ്യൻ (കഥകളി സംഗീതം)
✒ കലാമണ്ഡലം പ്രഭാകരൻ (തുള്ളൽ)
✒ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി (കഥകളി വേഷം)
📗വനിതാസംരംഭകരെ ശാക്തീകരിക്കുന്നതിനായി കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് (KFON) അവതരിപ്പിച്ച പുതിയ പദ്ധതി ?
✒ ഷീ ടീം
📗വയോജന പരിചരണത്തിനായി കേരളത്തിൽ ആദ്യമായി "ടൈം ബാങ്ക്" നിലവിൽ വരുന്നത് ?
✒ എലിക്കുളം (കോട്ടയം)
📗 2025 നവംബറിൽ രജത ജൂബിലി ആഘോഷിക്കുന്ന സ്ഥാപനം ?
✒ കിഫ്ബി
📗 2025 ലെ നാവിക ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നത്?
✒ തിരുവനന്തപുരം
📗 2025 നവംബറിൽ അന്തരിച്ച പ്രമുഖ സസ്യശാസ്ത്രജ്ഞൻ?
✒ ഡോ.സി.എ നൈനാൻ
📗 2025 നവംബറിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൻ്റെ ഡയറക്ടർ ജനറലായി ചുമതലയേറ്റത് ?
✒ സഞ്ജയ് ഗാർഗ്
📗 'എം.എസ്. സ്വാമിനാഥൻ: ദി മാൻ ഹു ഫെഡ് ഇന്ത്യ' എന്ന ബുക്ക് എഴുതിയത്?
✒ പ്രിയംബദ ജയകുമാർ
📗 സ്ത്രീകൾ, ട്രാൻസ്ജെൻഡർ എന്നിവർക്കായുള്ള സൗജന്യ ബസ് യാത്രക്കായി ഡൽഹി സർക്കാർ പുറത്തിറക്കിയ സംവിധാനം?
✒ പിങ്ക് സഹേലി സ്മാർട്ട് കാർഡ്
📗 ഇന്ത്യയിലെ 94-മത് റംസാർ സൈറ്റ്?
✒ ഗോഗാബീൽ തടാകം
(ബീഹാർ)
📗 സമുദ്ര മത്സ്യബന്ധന സെൻസസ് 2025 നായി അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷനുകൾ ?
✒ വ്യാസ് - ഭാരത് ,
വ്യാസ് -സൂത്ര
📗 ഇന്ത്യയുടെ ധനസഹായത്തോടെ നിർമിച്ച ബഹുവംശീയ ത്രിഭാഷ സ്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്?
✒ പൊളന്നരുവ
(ശ്രീലങ്ക)
12/11/25
📗 അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) കണക്കുകൾ പ്രകാരം ആഗോളതലത്തിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിൻ്റെ (GDP) അടിസ്ഥാനത്തിൽ കടബാധ്യത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ?
✒ 35
📗ന്യൂയോർക്കിൽ മേയറാകുന്ന ആദ്യ ഇന്ത്യൻവംശജൻ ?
✒ സൊഹ്റാൻ മംദാനി
📗ന്യൂറോടോക്സിൻ സംബന്ധിച്ച ആശങ്കകൾ കാരണം സൈകാഡ് പ്ലാന്റ്റിനെക്കുറിച്ച് ഗവേഷണം ആരംഭിച്ച സ്ഥാപനം ?
✒ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ഭുവനേശ്വർ
📗ഗോവയിൽ നടക്കുന്ന പതിനൊന്നാമത് ഫിഡെ ചെസ്സ് ലോകകപ്പ് ടൂർണമെന്റ്റിലെ ഏക വനിതാ പ്രാതിനിധ്യം?
✒ ദിവ്യാ ദേശ്മുഖ്
📗2025ലെ ഐസിസി വനിത ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?
✒ Laura Wolvaardt (സൗത്ത് ആഫ്രിക്ക)
📗സംസ്ഥാനത്തെ 14 ജില്ലകളിലെയും മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന ?
✒ ഓപ്പറേഷൻ ക്ലീൻ വീൽസ്
📗2025ലെ സംസ്ഥാന ശാസ്ത്രോത്സവത്തിന് വേദിയാകുന്ന ജില്ല?
✒ പാലക്കാട്
📗2025ലെ മിസിസ് യൂണിവേഴ്സ് കിരീടം കരസ്ഥമാക്കിയ ഇന്ത്യക്കാരി ?
✒ ഷെറി സിങ് (മിസിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി ) വേദി - മനില, ഫിലിപ്പീൻസ്)
📗സന്തോഷ് ട്രോഫി ഫുട്ബോളിനുള്ള കേരള ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിതനായത് ?
✒ എം. ഷഫീഖ് ഹസൻ
📗കേരളത്തിലെ വിചാരണക്കോടതികളിൽ സാക്ഷിമൊഴി രേഖപ്പെടുത്താൻ നിർബന്ധമാക്കിയ എ.ഐ ടൂൾ ?
✒ ADALAT AI
📗തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ആദ്യ സോളാർ പ്ലാന്റ്റ് സ്ഥാപിതമാകുന്നത് ?
✒ ഏറ്റുമാനൂർ ക്ഷേത്രം (കോട്ടയം)
📗ഗംഗാ നദിയ്ക്ക് കുറുകെയുള്ള ബജ്രംഗ് സേതു ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത് ?
✒ ഋഷികേശ് (ഉത്തരാഖണ്ഡ്)
📗ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹം ?
✒ CMS-03
11/11/25
📗 ഇന്ത്യൻ നാവികസേനയുടെ നൂതന ആശയവിനിമയ ഉപഗ്രഹമായ GSAT- 7R (CMS - 03) വിക്ഷേപിച്ചത്?
✒ 2025 നവംബർ 2
📗2025 നവംബറിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ അംഗമായ മന്ത്രിസഭ ?
✒ തെലങ്കാന
📗കേരളത്തെ അതിദാരിദ്ര വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് ?
✒ 2025 നവംബർ 1
📗2025 ലെ കെ.ആർ.ഗൗരിയമ്മ പുരസ്കാരത്തിനർഹയായത് ?
✒ അരുണ റോയി
📗പ്രിയംബദ ജയകുമാർ രചിച്ച ഡോ. എം. എസ്. സ്വാമിനാഥൻ്റെ ജീവചരിത്ര ഗ്രന്ഥം?
✒ ദി മാൻ ഹു ഫെഡ് ഇന്ത്യ
📗സർക്കാർ മേഖലയിൽ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ പിജി ആരംഭിക്കുന്നത്?
✒ കോഴിക്കോട് മെഡിക്കൽ കോളേജ്
📗സ്വച്ഛ് സർവേക്ഷൺ 2025 റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത നഗരം ?
✒ മധുര, തമിഴ്നാട്
📗2025 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ?
✒ ദീപ്തി ശർമ്മ
📗ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അനലോഗ് ബഹിരാകാശയാത്രിക ?
✒ ഇനിയ പ്രഗതി
📗കാഴ്ച വെല്ലുവിളി നേരിടുന്ന എല്ലാവരെയും പ്രായഭേദമന്യേ ബ്രെയിൻ ലിപി പഠിപ്പിക്കാൻ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി ആവിഷ്കരിച്ച പദ്ധതി ?
✒ ദീപ്തി
📗ലോകത്തെ ആദ്യ രാമായണ വാക്സ് മ്യൂസിയം സ്ഥാപിതമായത് ?
✒ അയോദ്ധ്യ
📗ശുദ്ധവും സുസ്ഥിരവുമായ ഊർജം ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഏത് രാജ്യത്തിൻ്റെ സഹായത്തോടെയാണ് ഇറാൻ എട്ട് പുതിയ ആണവനിലയങ്ങൾ പണിചെയ്യാൻ ഒരുങ്ങുന്നത് ?
✒ റഷ്യ
📗 'പൂർവ്വി പ്രചന്ദ് പ്രഹാർ' എന്നീ മൂന്ന് സൈനികാഭ്യാസം നടക്കുന്നത് ?
✒ അരുണാചൽ പ്രദേശ്
10/11/25
📗ഉത്തർപ്രദേശിൽ നിലവിൽ വരുന്ന പുതിയ ജില്ല?
✒ കല്യാൺ സിങ് നഗർ
📗 2025 ചെസ്സ് ലോകകപ്പ് ജേതാക്കൾക്ക് നൽകുന്ന ട്രോഫി ?
✒ വിശ്വനാഥൻ ആനന്ദ് ട്രോഫി
📗2026 ലെ വിൻ്റർ ഒളിമ്പിക്സിൽ ദീപശിഖാ വാഹകനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ്?
✒ അഭിനവ് ബിന്ദ്ര
📗2025 ൽ അന്തരിച്ച മലയാളി ഹോക്കി താരം?
✒ മാനുവൽ ഫ്രെഡറിക്
📗രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനൊടുവിൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്?
✒ രോഹൻ ബൊപ്പണ്ണ
📗'ക്രിയേറ്റീവ് സിറ്റി ഓഫ് ഗ്യാസ്ട്രോണമി' ആയി യുനെസ്കോ പട്ടികയിൽ ഇടം നേടിയത് ?
✒ ലഖ്നൗ
📗സന്ദർശകർക്കായി തുറന്നു കൊടുത്ത ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ?
✒ ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം
📗എൻ.പ്രഭാകരൻറെ ഏറ്റവും പുതിയ നോവൽ ?
✒ മഹാനടനം
📗വിദ്യാർത്ഥികൾക്കായി കേരള സർക്കാർ ആരംഭിച്ച കരിയർ ഗൈഡൻസ് പോർട്ടൽ ?
✒ കരിയർ പ്രയാണം
📗 ഇ.പി ജയരാജൻ്റെ ആത്മകഥ?
✒ ഇതാണെൻ്റെ ജീവിതം
📗 ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്തമായ സംസ്ഥാനം?
✒ കേരളം
📗 അർഹതയില്ലാത്തവരെ നീക്കം ചെയ്ത് അർഹതയുള്ള എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന പ്രത്യേക പരിഷ്കരണം?
✒ SIR (Special Intensive Revision)
📗2025 ഐ.സി.സി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയത്?
✒ ഇന്ത്യ
9/11/25
📗 വിഷൻ 2031-ൻ്റെ ഭാഗമായി കേരള ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പ് സംഘടിപ്പിച്ച സെമിനാർ ?
✒ റീകോഡ് കേരള 2025
📗2025 സഖാരോവ് പുരസ്കാരത്തിന് അർഹരായത് ?
✒ ANDRZEJ POCZOBUT, MZIA AMAGLOBELI
📗സൈബർ തട്ടിപ്പ് തടയാൻ ആലുവ റൂറൽ ജില്ലാ പോലീസ് വിവിധ സ്ഥലങ്ങളിലായി നടത്തിയ ഓപ്പറേഷൻ ?
✒ ഓപ്പറേഷൻ സൈ- ഹണ്ട്
📗യാത്രയ്ക്കിടയിൽ വൃത്തിയുള്ള ശുചിമുറികൾ കണ്ടെത്താൻ സഹായിക്കുന്ന കേരള ശുചിത്വ മിഷൻ്റെ മൊബൈൽ ആപ്ലിക്കേഷൻ ?
✒ ക്ലൂ (KLOO)
📗 അടുത്തിടെ റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ബഹുമതി നേടിയ മലയാളി ?
✒ രതീഷ് സി നായർ
📗ഗൂഗിൾ എഐ പ്രൊ സേവനം സൌജന്യമായി നൽകാനൊരുങ്ങുന്ന ഇന്ത്യൻ കമ്പനി ?
✒ റിലയൻസ് ജിയോ
📗ഇന്ത്യയിലാദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ?
✒ KSRTC
📗ദക്ഷിണ കൊറിയയുടെ പരമോന്നത ദേശീയ ബഹുമതി (GRAND ORDER OF MUGUNGHWA) ലഭിച്ചത് ?
✒ ഡൊണാൾഡ് ട്രംപ്
📗വക്കം മൗലവി പുരസ്കാരത്തിന് അർഹനായത് ?
✒ ജി പ്രിയദർശനൻ
📗കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷിക്കാർക്ക് വേണ്ടി ആരംഭിക്കുന്ന സ്വയംസഹായ സംഘം ?
✒ സുശക്തി
📗ആണവ പോർമുനയുള്ള "POSEIDON" അണ്ടർവാട്ടർ ഡ്രോൺ പരീക്ഷിച്ച രാജ്യം?
✒ റഷ്യ
📗2025 ൽ തെലങ്കാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?
✒ മുഹമ്മദ് അസ്ഹറുദീൻ
📗2025 ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്?
✒ കെ.ജി ശങ്കരപ്പിള്ള
8/11/25
📗 അടുത്തിടെ അപതാനി കൊമ്പൻ തവളയെ കണ്ടെത്തപ്പെട്ട സംസ്ഥാനം?
✒ അരുണാചൽ പ്രദേശ്
📗 2025 ഒക്ടോബറിൽ ജെൻസി പ്രക്ഷോഭത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാജ്യം?
✒ പെറു
📗 2025 മെക്സിക്കൻ ഗ്രാൻഡ്പ്രീ ജേതാവ്?
✒ ലാൻഡോ നോറിസ്
📗ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ?
✒ സിംഗപ്പൂർ
📗ശബ്ദത്തേക്കാൾ വേഗത്തിൽ ശബ്ദമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന നാസ പരീക്ഷിച്ച സൂപ്പർസോണിക് ജെറ്റ് ?
✒ എക്സ് 59
📗2025 ലെ 11-ാ മത് ഫിഡെ ചെസ് ലോകകപ്പിന് വേദിയാകുന്നത് ?
✒ ഗോവ
📗2025 ലെ ഗ്ലോബൽ ഫയർ പവർ (GFP) സൂചികയിൽ ഇന്ത്യയുടെ റാങ്ക് ?
✒ 4
📗ഡൽഹി സർക്കാരുമായി ചേർന്ന് കൃത്രിമ മഴ സൃഷ്ടിക്കാനായി ക്ലൗഡ് സീഡിങ് പരീക്ഷണം നടത്തിയ സ്ഥാപനം ?
✒ IIT കാൺപൂർ
📗2025 ഒക്ടോബറിൽ അന്തരിച്ച ഒളിമ്പിക് മെഡൽ നേടിയ ആദ്യ മലയാളിയും ഹോക്കി ഇതിഹാസ താരവുമായ വ്യക്തി?
✒ മാനുവൽ ഫ്രെഡറിക്
📗ഇന്ത്യയുടെ 90-ാമത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ?
✒ എ.ആർ. ഇളംപരിതി
📗2025 ഒക്ടോബർ 31 ന് സർദാർ വല്ലഭായി പട്ടേലിന്റെ എത്രാമത്തെ ജന്മവാർഷികമാണ് ആഘോഷിച്ചത്?
✒ 150
📗കേരള പുരസ്കാരങ്ങൾ 2025
📗2025 ലെ കേരള ജ്യോതി പുരസ്കാരത്തിനർഹനായത്?
✒ ഡോ എം.ആർ.രാഘവവാര്യർ (വിദ്യാഭ്യാസമേഖല)
📗2025 ലെ കേരള പ്രഭാ പുരസ്കാരം നേടിയത്
✒ പി.ബി.അനീഷ് (കാർഷികമേഖല)
✒ രാജശ്രീ വാര്യർ (കലാമേഖല)
📗2025 ലെ കേരള ശ്രീ പുരസ്കാരത്തിനർഹരായത്
✒ ശശികുമാർ (മാധ്യമപ്രവർത്തകൻ)
✒ ഷഹാൽ ഹസൻ മുസലിയാർ (വിദ്യാഭ്യാസ പ്രവർത്തകൻ)
✒ എം.കെ.വിമൽ ഗോവിന്ദ് (മാൻഹോൾ വൃത്തിയാക്കാനായി റോബോട്ട് വികസിപ്പിച്ച ജെൻ റോബോട്ടിക്സ് കമ്പനി സ്ഥാപകൻ)
✒ അഭിലാഷടോമി (റിട്ട. നാവിക സേനാ ലഫ്നൻ്റ് കമാൻഡർ)
✒ ജിലുമോൾമാരിയറ്റ് തോമസ് ഇരുകൈകളുമില്ലെങ്കിലും വാഹനമോടിച്ച് ഡ്രൈവിംഗ് ലൈസൻസ് നേടി)
8/11/25