Thursday, November 13, 2025

LSS-USS-GK QUESTIONS-30

 

USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം.N-15

  1. 1. ഏതു ജീവിയെക്കുറിച്ചുള്ള പഠന ത്തിലൂടെയാണ് ജെയ്ൻ ഗുഡാൾ (Jane Goodall) ലോകപ്രശസ്തയായത്?

  2. 2. 2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക പന്തിന്റെ പേര്?

  3. 3. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (IGNOU) ആദ്യ വനിതാ വൈസ് ചാൻസലർ?

  4. 4. കേരളത്തിൽ പുതുതായി കണ്ട ത്തിയ ജീവികളായ കാസർഗോ ഡിയ ഷീബേ, പിലാർട്ട വാമൻ എന്നിവ ഏതു ജന്തുവിഭാഗത്തിൽ പ്പെടുന്നു?

  5. 5. ഏതു മലയാളി പത്രപ്രവർത്തകൻ രചിച്ച ഓർമക്കുറിപ്പുകളാണ് 'ഘോഷയാത്ര'?

    1. സെറാമിക് മാലിന്യങ്ങൾ കൊണ്ട് മാത്രം നിർമിച്ച ലോകത്തിലെ ആദ്യ പാർക്കായ 'അനോഖി ദുനിയാ' എവിടെയാണ്?

    2. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയായ 'പാക് ക്യോങ്നി പുരസ്‌കാരം' (Pak Kyongni Prize) നേടിയ ഇന്ത്യൻ എഴുത്തുകാരൻ?

    3. ഇ.സന്തോഷ് കുമാർ രചിച്ച ഏതു നോവലിനാണ് ഈ വർഷത്തെ വയലാർ അവാർഡ് ലഭിച്ചത്?

    4. പ്രശസ്‌ത ചിത്രകാരൻ എ.രാമ ചന്ദ്രന്റെ രചനകൾ ഉൾപ്പെടുത്തി 'എ.രാമചന്ദ്രൻ മ്യൂസിയം' സ്‌ഥാപിച്ചതെവിടെയാണ്?

      1. 2030-ലെ കോമൺവെൽത്ത് ഗെയിംസ് നടക്കുന്നതെവിടെ?

      2. 'നടാഷയുടെ വർണബലൂണുകൾ' എന്ന സഞ്ചാരസാഹിത്യകൃതി രചിച്ചതാര്?

      3. കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖലയായ കെഫോണിൻ്റെ (KFON- Kerala Fibre Optic Network) ഭാഗ്യചിഹ്‌നം?

      4. 'സ്നേഹിക്കയില്ല ഞാൻ നോവുമാ- ത്മാവിനെ സ്നേഹിച്ചിടാത്തൊരു

      5. തത്ത്വശാസ്ത്രത്തെയും എന്നെഴു തിയ കവിയുടെ വിയോഗത്തിന്റെ 50-ാം വാർഷികം ആയിരുന്നു 2025 ഒക്ടോബർ 27. കവിയാര്?

        1. സത്യപ്രതിജ്‌ഞ ചെയ്ത് 27-ാം ദിവസം രാജിവച്ച ഫ്രഞ്ച് പ്രധാനമന്ത്രി ആര്?

        2. സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം.യാഗി എന്നിവർക്ക് 2025 ൽ ലഭിച്ച പുരസ്ക‌ാരം?

        16, 2025-ലെ സാഹിത്യ നൊബേൽ നേടിയ ലാലോ ക്രാസ്‌നഹോർക ഏതു രാജ്യക്കാരനാണ്?

        1. തുഞ്ചത്തെഴുത്തച്‌ഛൻ മലയാള സർവകലാശാലയുടെ ആസ്‌ഥാനം എവിടെയാണ്?

        2. കേരളത്തിലെ ഏതു ജില്ലയിലാണ് ഏറ്റവുമധികം ഭാഷകളുള്ളത്?

        3. പ്രത്യക്ഷരക്ഷാ ദൈവസഭയുടെ സ്‌ഥാപകൻ ആരാണ്?

        4. കേരളത്തിൽ പണ്ട് കളിക്കാൻ ഉപ യോഗിച്ചിരുന്ന ഒരു ഉപകരണമാണ് ചിത്രം 1-ൽ. ഇതിന്റെ പേരെന്ത്?

ANSWERS
1. ചിമ്പാൻസി (Chimpanzee)
2. ട്രിയോണ്ട് (Trionda)
3. ഉമ കാഞ്ചിലാൽ
4. പശ്ചിമഘട്ടത്തിലെ ശുദ്ധജല ഞണ്ട്
5. ടി.ജെ.എസ്.ജോർജ്
6. ഖുർജ (Khurja-Uttar Pradesh)
7. അമിതാവ് ഘോഷ്
8. തപോമയിയുടെ അച്‌ഛൻ
9. ആശ്രാമം (കൊല്ലം)
10. അഹമ്മദാബാദ്
11. സന്തോഷ് ജോർജ് കുളങ്ങര
12. ഫിബോ എന്ന കടുവക്കുട്ടൻ
13. വയലാർ രാമവർമ
14. സെബാസ്റ്റ‌ിൻ ലൂകോനു
15. രസതന്ത്ര നൊബേൽ
16. ഹംഗറി
17. തിരൂർ (മലപ്പുറം)
18. കാസർഗോഡ്
19. കുമാരഗുരുദേവൻ (പൊയ്‌കയിൽ അപ്പച്ചൻ)
20. ഏടാകൂടം

No comments:

Post a Comment