2025 ഒക്ടോബറിൽ കമ്മിഷൻ ചെയ്ത ഇന്ത്യയുടെ രണ്ടാമത്തെ ആന്റി-സബ്മറീൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് ഏത്?
ഐ.എൻ.എസ് ആന്ത്രോത്ത്-
2024-ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രം ഏത്?
മഞ്ഞുമ്മൽ ബോയ്സ് -
ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനം ഏത്?
കേരളം -
ധ്വനി മിസൈൽ വികസിപ്പിച്ച സ്ഥാപനം ഏത്?
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) -
2024-ൽ പുരുഷന്മാരുടെ ഡബിൾസിൽ ലോക ഒന്നാം നമ്പർ ആയിരുന്ന ഇന്ത്യൻ ടെന്നിസ് താരം ആര്?
രോഹൻ ബൊപ്പണ്ണ -
യുനെസ്കോയുടെ “ക്രിയേറ്റീവ് സിറ്റി ഓഫ് ഗാസ്ട്രോണമി” പദവി ലഭിച്ച ഇന്ത്യൻ നഗരം ഏത്?
ലക്നൗ -
മറീൻ ഫിഷറീസ് സെൻസസ് 2025 ആരംഭിച്ച ഇന്ത്യൻ നഗരം ഏത്?
കൊച്ചി -
റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്ന് ഇന്ത്യ പരീക്ഷിച്ച മിസൈൽ ഏത്?
അഗ്നി-പ്രൈം -
ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാന്റിലിവർ ഗ്ലാസ് പാലം നിർമ്മിച്ചത് എവിടെയാണ്?
വിശാഖപട്ടണം -
തമിഴ്നാട് സർക്കാരിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്കാരം 2025-ൽ നേടിയ സംഗീതജ്ഞൻ ആര്?
കെ.ജെ യേശുദാസ് -
വിദേശ വിദഗ്ധ തൊഴിലാളികൾക്കുള്ള അമേരിക്കൻ വീസ ഏത്?
എച്ച്-1ബി വീസ -
‘Mother Mary Comes to Me’ എന്ന കൃതി രചിച്ച ഇന്ത്യൻ എഴുത്തുകാരി ആര്?
അരുന്ധതി റോയ് -
ഇന്ത്യയുടെ അറ്റോർണി ജനറലായി രണ്ടാമതും നിയമിക്കപ്പെട്ടത് ആര്?
ആർ. വെങ്കട്ടരമണി -
ഇന്ത്യയിൽ വൻതോതിൽ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയത് എവിടെയാണ്?
ശ്രീവിജയപുരം -
FAO Global Forest Resources Assessment 2025 പ്രകാരം വനവിസ്തൃതിയിൽ ഇന്ത്യയുടെ റാങ്ക് എത്ര?
ഒൻപത് -
റിയൽ-ടൈം ഫ്ലഡ് ഫോർകാസ്റ്റിംഗ് സിസ്റ്റം സ്ഥാപിച്ച ഇന്ത്യൻ നഗരം ഏത്?
ചെന്നൈ -
ബൊളീവിയയുടെ പ്രസിഡന്റായി സ്ഥാനമേറ്റത് ആര്?
റോഡ്രിഗോ പാസ് -
18 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ പദ്ധതിയിടുന്ന രാജ്യം ഏത്?
ന്യൂസീലൻഡ് -
ഇന്ത്യയിലെ ആദ്യ എ.ഐ നിയന്ത്രിത ടൗൺഷിപ്പ് നിർമ്മിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം ഏത്?
കേരളം -
1981-ൽ ആരംഭിച്ച അമേരിക്കൻ സംഗീത കേബിൾ ചാനൽ, 2025-ൽ അവസാനിപ്പിക്കുന്നത് ഏത്?
എംടിവി -
SIR എന്നതിന്റെ പൂർണരൂപം എന്ത്?
Special Intensive Revision -
71-ാമത് നെഹ്റു ട്രോഫി ജേതാക്കൾ ആര്?
വീയപുരം ചുണ്ടൻ -
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ കുടുംബകോടതി ആരംഭിച്ചത് എവിടെ?
ശാസ്താംകോട്ട -
മാധവിക്കുട്ടിയുടെ ജീവചരിത്രം ‘കടലിന്റെ നിറങ്ങൾ’ എഴുതിയത് ആര്?
ഡോ. ആശ കെ -
2026-ൽ നൂറാം ജന്മവാർഷികം ആഘോഷിക്കുന്ന അസമീസ് കവി ആര്?
ഭുപെൻ ഹസാരിക -
അഹമ്മദ്നഗർ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര് എന്ത്?
അഹല്യാനഗർ -
2025-ലെ ബുക്കർ പ്രൈസ് നേടിയ എഴുത്തുകാരൻ ആര്?
ഡേവിഡ് സൊലോയ് -
2025-ൽ ദക്ഷിണകൊറിയയുടെ പരമോന്നത സാഹിത്യപുരസ്കാരം നേടിയ ഇന്ത്യൻ എഴുത്തുകാരൻ ആര്?
അമിതാവ് ഘോഷ് -
2025-ലെ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സിൽ ഒന്നാമത് ഏത് രാജ്യം?
സ്വിറ്റ്സർലൻഡ് -
പന്നിയുടെ ശ്വാസകോശം മനുഷ്യനിലേക്ക് മാറ്റിവെച്ച ആദ്യ രാജ്യം ഏത്?
ചൈന -
ജെൻ Z വിപ്ലവം നടന്ന ഏഷ്യൻ രാജ്യം ഏത്?
നേപ്പാൾ -
ഇന്റർനാഷണൽ ക്രിമിനൽ കോടതിയിൽ നിന്ന് പിന്മാറിയ രാജ്യങ്ങൾ ഏതൊക്കെ?
ബുർക്കിന ഫാസോ, മാലി, നൈജർ -
2025-ലെ യു.എസ് ഓപ്പൺ ടെന്നിസ് പുരുഷവിഭാഗം ചാംപ്യൻ ആര്?
കാർലോസ് അൽകാരസ് -
ക്ലാസിക്കൽ ചെസ്സിൽ നിലവിലെ ചാംപ്യനെ തോൽപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?
അഭിമന്യു മിശ്ര -
ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരം ആര്?
സ്മൃതി മന്ഥാന

