Monday, December 1, 2025

GK & CURRENT AFFAIRS 2801 TO 2900

 

                                      GK തയ്യാറാക്കിയത്‌ അനൂപ് വേലൂർ

❔2801) മഗധരാജ്യത്തെ ഏതു രാജാവാണ് ബുദ്ധൻറെ പിൻഗാമി?

☑ബിംബിസാരൻ

❔2802 ) കർണാടകത്തിലെ ഹംപിയിൽ ഈ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാം. ഏത് സാമ്രാജ്യത്തിന്റെ?

☑വിജയനഗരം

❔2803 ) ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ പോർട്ടുഗീസ് അധ്യപത്യത്തിന് തുടക്കം കുറിച്ച പോർച്ചുഗീസ് ഗവർണർ?

☑ആൽബുക്കർക്ക്

❔2804 ) ഇന്ത്യയിൽ എവിടെയാണ് ആദ്യം നാണയം പ്രചാരത്തിലെത്തിയത്?

☑ബിഹാറിലും കിഴക്കൻ ഉത്തർപ്രദേശിലും

❔2805 ) കാശ്മീർ ചരിത്രം വിവരിക്കുന്ന കൽഹണ്ണന്റെ പ്രശസ്ത കൃതി?

☑രാജതരംഗിണി

❔2806 ) മധ്യപ്രദേശിലെ ഈറനിൽ (Eran) ലഭിച്ച എ.ഡി. 510 ലെ ഒരു ലിഖിതമാണ് ഇന്ത്യയിലെ ഈ ദുരാചാരത്തെക്കുറിച്ചുള്ള ഏറ്റവും പുരാതന തെളിവ്. ഏത് ദുരാചാരം?

☑സതി

❔2807 ) എലിഫൻറായിലെ പ്രശസ്തമായ ഗുഹാക്ഷേത്രങ്ങൾ ഏത് രാജവംശത്തിന്റെ ഭരണകാലത്ത് നിർമിച്ചു?

☑ചാലൂക്യർ

❔2808) നാഗാർജുനസ്തൂപത്തിന്റെ മനോഹരമായ തൂണുകളിൽ ആരുടെ ജീവിതകഥയാണ് കൊത്തിവെച്ചിരിക്കുന്നത്?

☑ബുദ്ധൻറെ

❔2809 ) ഗതവാഹന രാജവംശത്തിന്റെ കാലത്തേ പ്രധാന പട്ടണങ്ങളിലൊന്നായ പ്രതിഷ്‌ഠാനം ഏതു നദിക്കരയിലാണ്?

☑ഗോദാവരി

❔2810) മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്തരെ തോല്‌പിച്ചതാര്?

☑അഫ്ഘാനിക

❔2811) കേരളം ഭരിച്ചിരുന്ന പത്ത് ചേരരാജാക്കന്മാരെ പ്രകീർത്തിക്കുന്ന സംഘകാല കാവ്യസമാഹാരം ഏത്?

☑പതിറ്റുപ്പത്ത്

❔2812 ) ഇളങ്കോ അടികൾ രചിച്ച ‘ചിലപ്പതികാര’ത്തിലെ നായിക കണ്ണകിയാണല്ലോ, നായകനാര്?

☑കോവലൻ

❔2813 ) മലയാളവും സംസ്കൃതവും കലർന്ന മിശ്രസാഹിത്യഭാഷക്ക് പറഞ്ഞിരുന്ന പേര്?

☑മണിപ്രവാളം

❔2814 ) 14 -ആം നൂറ്റാണ്ടിനു മുമ്പ് ചീരന്മാർ രചിച്ച ‘രാമചരിതം’ രാമായണത്തിലെ എത്ര കാണ്ഡങ്ങളുടെ പുനരാവിഷ്കാരമാണ്?

☑ഒരു കാണ്ഡം മാത്രം. യുദ്ധകാണ്ഡം

❔2815 )  കോവളത്തിനടുത്ത് അവ്വാടുതുറയിൽ ജീവിച്ചിരുന്ന അയ്യിപ്പിള്ള ആശാൻ രചിച്ച ‘രാമകാവ്യം’ തിരുവനന്തപുരത്ത് പത്ഭനാവസ്വാമിക്ഷേത്രത്തിൽ ഉത്സവകാലത് ചന്ദ്രവളയം എന്ന ലഘുവാദ്യം ഉപയോഗിച്ച് പാടിപ്പോന്നിരുന്നു. ഈ കൃതി ഏതുപേരിലാണ് പ്രസിദ്ധം?

☑രാമകഥപ്പാട്ട്

❔2816 ) മാനവിക്രമൻ സാമൂതിരിയുടെ സദസ്യരായിരുന്ന പതിനെട്ടരക്കവികളിൽ മലയാളത്തിലെഴുതിയ അരക്കവി ആര്?

☑പുനം നമ്പൂതിരി

❔2817 ) ‘വാല്‌മീകിരാമായണം’ മലയാളത്തിൽ ആദ്യമായി പരിഭാഷപ്പെടുത്തിയത് ആര്?

☑കോട്ടയം കേരളവർമ്മ

❔2818) കൗടല്യന്റെ ‘അർത്ഥശാസ്ത്ര’ത്തിന് മലയാളത്തിൽ എഴുതിയിട്ടുള്ള വ്യാഖ്യാനമാണ് ലഭിച്ചിട്ടുള്ള മലയാള ഗദ്യഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ളത്. ഈ കൃതി ഏതു പേരിൽ അറിയപ്പെടുന്നു?

☑ഭാഷാകൗടലീയം

❔2819 ) പൂർണ്ണമായി മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യഗ്രന്ഥം?

☑സംക്ഷേപവേദാർഥം (1772 – ക്ലമൻറ് പാതിരി)

❔2820) മലയാളഭാഷ ആദ്യമായി അച്ചടിക്കപ്പെട്ടത് ഏതു ഗ്രന്ഥത്തിൽ?

☑ഹോർത്തുസ് മലബാറിക്കസ് (1686)


❔2821) മഴക്ക് കാരണമാകുന്ന മേഘങ്ങൾ ?
☑നിംബസ്

❔2822 )  പ്രസാർ ഭാരതി സ്ഥാപിതമായ വർഷം ?
☑1997 നവംബർ 23

❔2823 ) വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആരംഭിച്ച എഫ് . എം.സർവീസ് ?
☑ഗ്യാൻവാണി

❔2824 ) രാമാനുജൻ പുരസ്ക്കാരം ഏർപ്പെടുത്തിയ വർഷം ?
☑2005

❔2825 ) രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ?
☑മഗ്നീഷ്യം

❔2826 )  സാമ്യമുള്ളത് സാമ്യമുള്ളതിനെ സുഖപ്പെടുത്തുന്നു.എന്ന തത്വം ആധാരമാക്കിയുള്ള ചികിത്സ സമ്പ്രദായം ?
☑ ഹോമിയോപ്പതി

❔2827 ) ഭൂകമ്പ തരംഗങ്ങളുടെ ഗതി വിഗതികൾ രേഖപ്പെടുത്തുന്ന രേഖ ?
☑സീസ്മോഗ്രാം

❔288) ബ്രഹ്മവേദം എന്നറിയപ്പെടുന്ന വേദം ?
☑അഥർവ്വവേദം

❔2829 ) ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ?
☑ശുക്രൻ

❔2830) മലയാളത്തിലെ ആദ്യ നോവൽ ?
☑കുന്ദലത

❔2831) FlFA* യുടെ അപ്തവാക്യം?
☑For the game for the world

❔2832 ) ഫുട്ബോളിനെ സോക്കർ എന്ന് വിശേഷിപ്പിച്ചത് ?
☑ചാൾസ് ദ ബ്രൗൺ

❔2833 ) ഫുട്ബോൾ ഭൂഘണ്ഡം എന്നറിയപ്പെടുന്നത് ?
☑അമേരിക്ക

❔2834 ) ആധുനിക ഫുട്ബോളിന്റെ ജന്മദേശം ?
☑ഇംഗ്ലണ്ട്

❔2835 ) ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫുട് ബോൾ ടൂർണമെൻറ് ?
☑FA Cup

❔2836 ) ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെൻറ് ?
☑ഡ്യുറന്റ് കപ്പ്

❔2837 ) FIFA കപ്പിന്റെ ശില്പി ?
☑സിൽവിയോ ഗസാനിഗേ

❔2838) ട്രോഫിയുടെ ഉയരം & ഭാരം ?
☑ 36 cm & 6.175 kg

❔2839 ) രണ്ട് ഗോൾ പോസ്റ്റുകൾ തമ്മിലുള്ള അകലം ?
☑7.32 മീറ്റർ

❔2840) ഒരു ഗോൾ പോസ്റ്റിന്റെ ഉയരം ?
☑ 2.44 മീറ്റർ

❔2841) 74 മത് മിസ് യൂണിവേഴ്സ് 2025 കിരീടം (ജേതാവ്) നേടിയത്?
☑ഫാത്തിമ ബോഷ് (മെക്സിക്കൽ മോഡൽ)

❔2842 ) 2026- ൽ 31-മത് യുഎൻ കാലാവസ്ഥ ഉച്ചകോടി (COP 31) വേദിയാകുന്ന രാജ്യം?
☑തുർക്കി

❔2843 ) റഷ്യ വികസിപ്പിച്ച ക്യാൻസർ പ്രതിരോധ വാക്സിൻ?
☑Pembrori (പെംബ്രോറി)

❔2844 ) പെംബ്രോറി വാക്സിന് ഔദ്യോഗിക അംഗീകാരം നൽകിയ ആദ്യ രാജ്യം
☑വിയറ്റ്നാം (റഷ്യ ആദ്യം വികസിപ്പിച്ച ക്യാൻസർ വാക്സിൻ ആണ് Enteromix (എന്ററോമിക്സ്)

❔2845 ) ഡി എൻ എ യിൽ മാറ്റം വരുത്തി അരിവാൾ രോഗത്തെ (Sickle Cell Disease) പ്രതിരോധിക്കാൻ ശേഷിയുള്ള ഇന്ത്യ വികസിപ്പിച്ച ആദ്യ തദ്ദേശീയ ജീൻ തെറാപ്പി?
☑ബിർസ 101 (ഗോത്ര വിഭാഗത്തിലെ വിമോചന പോരാളിയായ ബിർസ മുണ്ടയോടുള്ള ആദരസൂചകമായിട്ടാണ് തെറാപ്പിക്ക് ബിർസ 101 എന്ന പേരിട്ടത്)

❔2846 ) ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള കരീബിയൻ രാജ്യം?
☑കുറാസൊ

❔2847 ) കാഴ്ച വെല്ലുവിളി നേരിടുന്ന  മുതിർന്നവർക്കായി സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പദ്ധതി?
☑ദീപ്തി ബ്രെയിൽ

❔2848) 2026 – ലെ വനിത, പുരുഷ ലോകകപ്പ് ഹോക്കി മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യങ്ങൾ?
☑ബെൽജിയം, നെതർലാൻഡ്സ്

❔2849 ) 2025 നവംബറിൽ മെറ്റ സൂപ്പർ ഇന്റലിജൻസ് ലാബിന്റെ തലവനായി നിയമിതനായത്?
☑അലക്സാണ്ടർ വാങ്ങ്

❔2850) ഹരിയാന സംസ്ഥാന വനിതാ കമ്മീഷന്റെ ബ്രാൻഡ് അംബാസഡറായി നിയമിതയായ ഇന്ത്യൻ ക്രിക്കറ്റ് താരം?
☑ഷെഫാലി വർമ്മ


❔2851) 2025 -ൽ സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച വ്യക്തി?
☑മരിയ കൊറിന മച്ചാഡോ (വെനസ്വേല)

❔2852 ) പൂർണ്ണമായും നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യയിൽ നിർമ്മിച്ച ലോകത്തിലെ ആദ്യ സിനിമ?
☑ove You (കന്നഡ സിനിമ) - സംവിധായകൻ എസ് നരസിംഹമൂർത്തി

❔2853 ) ഇന്ത്യയിലെ ആദ്യത്തെ ഭാഷാ സാഹിത്യ സാംസ്കാരിക മ്യൂസിയമായ അക്ഷരമ്യൂസിയം സ്ഥിതിചെയ്യുന്നത്?
☑നാട്ടകം (കോട്ടയം)

❔2854 ) സൗരോർജ്ജം വഴി മുഴുവൻ വൈദ്യുതി ആവശ്യങ്ങളും നിറവേറ്റുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ല?
☑ദിയു (ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ ഗ്രാമം ഗുജറാത്തിലെ മോദേര ആണ്)

❔2855 ) അടുത്തിടെ ഭാരത് ബയോടെക്  നിർമ്മിച്ച കോളറ വാക്സിൻ?
☑Hillchol

❔2856 ) കേരളത്തിൽ ആന്റിബയോട്ടിക്കുകൾ  നൽകുന്നതിനുള്ള കവറുകൾക്ക് ആരോഗ്യവകുപ്പ് നിർദേശിക്കുന്ന നിറം?
☑നീല

❔2857 ) 2025 മെയ് സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച കപ്പൽ അപകടത്തിന് കാരണമായ കപ്പൽ?
☑SC എൽസ 3 (പരിസ്ഥിതിക്കും മത്സ്യ സമ്പത്തിനും നാശനഷ്ടം ഉണ്ടായതിനാലാണ്  സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചത്)

❔2858) Cryoman of India എന്നറിയപ്പെടുന്ന നിലവിലെ ഐഎസ്ആർഒ ചെയർമാൻ?
☑ഡോ വി നാരായണൻ

❔2859 ) ആധാറിന് സമാനമായി വിലാസങ്ങൾ തിരിച്ചറിയുന്നതിനായുള്ള ഏകീകൃത ഡിജിറ്റൽ ഐഡിയാണ് ഡജിപിൻ ഇതിന്റെ പൂർണ്ണരൂപം? 
☑Dijital Postal Index Number

❔2860) മേജർ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
☑ഡി ഗുകേഷ്




No comments:

Post a Comment