
USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.D-13
1. പരമ്പരാഗതകൃഷിയ്ക്കുള്ള ഡോ.എം.എസ്. സ്വാമിനാഥൻ പുരസ്കാരം ഈ വർഷം നേടിയത് മൈസൂർ ആസ്ഥാനമായ സംഘടന യാണ്. ഏതാണത്?
2. സ്വച്ഛ് സർവേക്ഷൺ 2025 സർവേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തി കുറഞ്ഞ നഗരം ഏതാണ്?
3. ഐസിസി വനിതാ ഏകദിന ലോകകപ്പ് ടൂർണമെന്റിൽ ഈ വർഷം വിജയിച്ച രാജ്യമേതാണ്?
4. 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന ജനപ്രിയ ശാസ്ത്രഗ്രന്ഥം എഴുതിയതാരാണ്? (ചിത്രം -1)
5. 'ഉരുളയ്ക്കുപ്പേരി എന്ന ശൈലിയുടെ അർത്ഥമെന്ത്?
6. ഫോസിലുകളെക്കുറിച്ചുള്ള പഠന ശാഖയുടെ പേരെന്ത്?
7. 'കണ്ടാലൊട്ടറിയുന്നു ചിലരിതു/ കണ്ടാലും തിരിയാ ചിലർക്കേതുമേ' ആരെഴുതിയ വരികളാണിത്?
8. അന്താരാഷ്ട്ര ശിശുദിനം എന്നാണ്?
9. ഇന്ത്യയിൽ ആദ്യമായി അങ്കണ വാടികൾ ആരംഭിച്ചത് കർണാടക ത്തിലാണ്. ഏതു വർഷം?
10. ശാസ്ത്രരംഗത്തെ മികവിന് ഭാരത സർക്കാർ നൽകുന്ന അവാർഡായ രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരം ഈ വർഷം ലഭിച്ച മലയാളി ശാസ്ത്ര ജ്ഞർ ആരെല്ലാം?
മലയാളിയായ പ്രശസ്ത മാധ്യമപ്ര വർത്തകൻ ശശികുമാറിന് 2025-ൽ കേരളസർക്കാർ ഏതു ബഹുമതി യാണ് നൽകിയത്?
ഇന്ത്യയിൽ ഒരു രൂപ നോട്ടിൽ ഒപ്പിടുന്നത് റിസർവ് ബാങ്ക് ഗവർണർ അല്ല. പിന്നെയാര്?
കേരള സോയിൽ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു?
14. കൊതുകുകൾ ഇല്ലാത്ത നാട് എന്ന റിയപ്പെട്ടിരുന്ന ഐസ്ലൻഡിൽ 2025-ൽ ഒരിനം കൊതുകിനെ കണ്ടെത്തി. അതിന്റെ പേരെന്ത്?
15. സഞ്ജയ് ഗാന്ധി ജൈവ ഉദ്യാനം (സഞ്ജയ് ഗാന്ധി ബയോളജി ക്കൽ പാർക്ക്) എവിടെയാണ്?
16. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന് ആധാരമായ അശോകസ്തംഭത്തി ന്റെ മുകൾഭാഗത്ത് എത്ര സിംഹ ങ്ങൾ ഉണ്ട്?
17. കേരളത്തിലെ ഏതു നദിയുടെ പോഷകനദിയാണ് കിള്ളിയാർ?
18. കേരളത്തിലെ ഈ സ്ഥലമാണ് മുൻപ് കരപ്പുറം എന്നറിയപ്പെട്ടിരു ന്നത്?
19. കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രി ആരാണ്?
20.ഇപ്പോൾ കേരള സർക്കാർ ഉപയോ ഗിക്കുന്ന ഭാഷാപ്രതിജ്ഞ എഴുതി യതാര്?
- 1. സഹജ സമുദ്ര
- 2. മധുര
- 3. ഇന്ത്യ
- 4. സ്റ്റീഫൻ ഹോക്കിങ്
- 5. തക്ക മറുപടി
- 6. പാലിയന്റോളജി
- 7. പൂന്താനം
- 8. നവംബർ 20
- 9. 1975 ഒക്ടോബർ രണ്ട്
- 10. പ്രദീപ് തലാപ്പിൽ, എൻ.ജയൻ
- 11.കേരള ശ്രീ
- 12. കേന്ദ്ര ധനകാര്യ സെക്രട്ടറി
- 13. പാറോട്ടുകോണം (തിരുവനന്തപുരം )
- 14. കുലിസെറ്റ അനുലാറ്റ
- 15. പട്നയിൽ
- 16. നാല്
- 17. കരമനയാർ
- 18. ചേർത്തല
- 19. സി.അച്യുത മേനോൻ
- 20. എം.ടി.വാസുദേവൻ നായർ
