
USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.D-27
1. ഇന്ത്യയിലെ ആദ്യത്തെ കോസ്റ്റ് - ടു-കോസ്റ്റ് പാഴ്സൽ സർവീസ് ഏതൊക്കെ സ്ഥഥലങ്ങളെ ബന്ധി പ്പിച്ചാണ് സർവീസ് നടത്തുന്നത്?
2. ഐബിഎസ്എഫ് (BSF) ലോക സ്നൂക്കർ ചാംപ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ്?
3. ഇന്ത്യയിലെ ഏക വജോൽപാദന ഖനി എവിടെയാണ്?
4. ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ് ബഹുമതി ലഭിച്ച മലയാള പ്രസാധ കൻ ആര്?
5. കേരളത്തിൽ എത്ര മുൻസിപ്പാലിറ്റി കളുണ്ട്?
6. കരിമ്പുൽപ്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യം ഏതാണ്?
7. ത്വക്കിലെ ഏറ്റവും പുറമേ കാണ പ്പെടുന്ന പാളിയുടെ പേരെന്ത്?
8. 'ദുർഗേശ നന്ദിനി എന്ന ബംഗാളി നോവൽ എഴുതിയതാര് ? ( ചിത്രം - 1)
9. കേരളത്തിലെ ജില്ലകളിൽ വിസ്തീർ ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ജില്ലയേത്?
10. 'അരയാലുകളുടെ അമ്മ' എന്നറിയ പ്പെടുന്നതാരാണ്?
11. 'വിശ്വസ്തം, സുതാര്യം, ജനകീയം' എന്നത് എന്തിന്റെ ടാഗ്ലൈനാണ്?
ലോക ചെസ് കിരീടം നേടിയ ആദ്യ ഏഷ്യക്കാരൻ ആരാണ്? (ചിത്രം- 2)
സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിന മായ ജനുവരി 23 ഏതു ദിവസമാ യാണ് ഭാരത സർക്കാർ ആചരി ക്കുന്നത്?
ദേശീയ മനുഷ്യാവകാശ കമ്മിഷ ന്റെ ഡൽഹിയിലെ ആസ്ഥാനം അറിയപ്പെടുന്നത് ഏതു പേരിൽ?
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന തീയതി പറയാമോ?
'യവനപ്രിയ' എന്ന് പേരുള്ള സുഗന്ധവ്യഞ്ജനം ഏതാണ്?
'ഹോർത്തൂസ്' എന്ന വാക്കിന്റെ അർഥം എന്താണ്?
കേരളത്തിൽ മയിലുകൾക്കായു ള്ള വന്യജീവി സംരക്ഷണകേന്ദ്രം ഏതാണ്?
'ബേഡ്സ് ഓഫ് ട്രാവൻകൂർ ആന്റ് കൊച്ചിൻ' എന്ന ഗ്രന്ഥമെഴുതിയത് ആരാണ്? (ചിത്രം- 3)
കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം എവിടെയാണ്?
- ANSWERS
- 1. ചെന്നൈ റോയപുരം- മംഗളൂരു സെൻട്രൽ
- 2. അനുപമ രാമചന്ദ്രൻ
- 3. പന്ന (മധ്യപ്രദേശ്)
- 4. രവി ഡീസി
- 5. 87
- 6. ബ്രസീൽ
- 7. എപ്പിഡെർമിസ്
- 8. ബങ്കിംചന്ദ്ര ചാറ്റർജി
- 9. മലപ്പുറം
- 10. സാലുമരദ തിമ്മക്ക
- 11. കേരള ലോട്ടറി
- 12. വിശ്വനാഥൻ ആനന്ദ്
- 13. പരാക്രം ദിവസ്
- 14. മാനവിക് അധികാർ ഭവൻ
- 15. 1950 ജനുവരി 26
- 16. കുരുമുളക്
- 17. പൂന്തോട്ടം
- 18. ചൂലന്നൂർ
- 19. ഡോ. സാലിം അലി
- 20. കായംകുളം
