പുതിയ വർഷത്തിൽ ഏതെങ്കിലും നല്ല ശീലങ്ങൾ തുടങ്ങാൻ പ്ലാനുണ്ടോ? ശാസ്ത്രീയമായ പഠനങ്ങളിലൂടെ മനുഷ്യന്റെ ശീലങ്ങളെ എങ്ങനെ മാറ്റി യെടുക്കാം എന്ന് പഠിച്ചുപരിശീലിച്ച ഒരു എ.ഐ. കോച്ച് ഇതാ-
Fabulous: Daily Habit Tracker!
Fabulous യാത്ര തുടങ്ങാം!
ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് Fabulous ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ശേഷം നമ്മെക്കുറിച്ചുള്ള വിവരങ്ങൾ നൽകണം. Creativity, Behaviour Changing. Anxiety & Stress, Emotional wellness. Pet loving, Physical wellness, Parenting തുടങ്ങി ഏതുകാര്യവും ചിട്ടയോടെ പരിശീലിക്കാൻ Fabulous സഹായിക്കും.
ഒരു കളിപോലെ തുടങ്ങാം!
ആപ്ലിക്കേഷൻ കാണാൻ മനോഹരമാണ്.
ഒരു നല്ല കഥാപുസ്തകം വായിക്കുന്ന തുപോലെയോ ഗെയിം കളിക്കു ന്നതുപോലെയോ ഉള്ള അനുഭവം ഇത് നൽകും. ഓരോ ശീലവും പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന 'ബാഡ്ജുകൾ' നമ്മെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും.
മാന്ത്രികയാത്രകൾ!
നമ്മുടെ ടാർഗറ്റ് അനുസരിച്ച് Fabulous നമ്മെ യാത്രകൾ കൊണ്ടുപോകും. ഉദാഹരണത്തിന് Physical Wellness എന്ന ടാർ ഗറ്റ് എടുത്താൽ, നിങ്ങൾ ആദ്യം ചെയ്യേണ്ടത്
രാവിലെ എഴുന്നേറ്റയുടനെ ഒരുഗ്ലാസ് വെള്ളം കുടിക്കുക എന്നതാണ്. മൂന്നുദിവസം ഇതുചെ യ്താൽ യാത്ര അടുത്തഘട്ടത്തിലേക്ക് എത്തും.
Fabulous റുട്ടീൻ ഉണ്ടാക്കാം!
രാവിലെ എഴുന്നേൽക്കുന്നതുമുതൽ രാത്രി ഉറങ്ങുന്നതുവരെയുള്ള കാര്യങ്ങൾ ക്രമത്തിൽ ചെയ്യാൻ ഇത് സഹായിക്കും. ഓരോ കാര്യവും ചെയ്തുകഴിയുമ്പോൾ അത് ആപ്പിൽ രേഖപ്പെടുത്താം. ഇത് നമുക്ക് ആത്മവിശ്വാസം നൽകും. നമുക്ക് വേണ്ട നിർദേശങ്ങൾ കൃത്യമായി Fabulous തരും.
Deep Work സെഷൻ!
പഠിക്കുമ്പോഴോ മറ്റ് ജോലികൾ ചെയ്യുമ്പോഴോ മനസ്സ് അലഞ്ഞുതിരിയുന്നത് ഒഴിവാക്കാൻ ആപ്പിലെ 'Deep Work' സെഷനുകൾ സഹായിക്കും.
നമ്മുടെ ശീലങ്ങളാണ് നമ്മുടെ ഭാവി തീരുമാനിക്കുന്നത്. ഇന്നുമുതൽ ഒരു ചെറിയ നല്ലശീലം ഫാബുലസിനൊപ്പം തുടങ്ങിയാലോ?

