❓2026 ജനുവരി ആറിന് അന്തരിച്ച വിഖ്യാത ഹംഗേറിയൻ ചലച്ചിത്ര സം വിധായകൻ
🏆ബേല താർ
❓2026 ജനുവരിയിൽ, സർക്കാർ സ്കൂളുകളിൽ പത്രവായന നിർബ ന്ധമാക്കിയ സംസ്ഥാനം
🏆രാജസ്ഥാൻ
❓വാണിജ്യാടിസ്ഥാനത്തിൽ ബയോബിറ്റുമിൻ ഉത്പാദിപ്പിക്കു ന്ന ആദ്യരാജ്യമായത്
🏆ഇന്ത്യ
❓മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പ്രോജക്ടി ൻ്റ ഭാഗമായി ആദ്യ പർവത തുരങ്കം നിർമിച്ചതെവിടെ
🏆പാൽഘർ (മഹാരാഷ്ട്ര)
❓ഐക്യരാഷ്ട്രസഭയ്ക്കുകീഴിലെ 31 ഏജൻസികളുൾപ്പെടെ 66 അന്താരാഷ്ട്ര സംഘടനകളിൽ നിന്ന് പിന്മാറാൻ തീരുമാനി ച്ച രാജ്യം
🏆യുഎസ്
❓സംസ്ഥാന സർക്കാരിൻ്റ 2026-ലെ ഹരിവരാസനം പു രസ്ക്കാരത്തിന് അർഹനായത്
🏆തിരുവിഴ ജയശങ്കർ (നാദ സ്വര വിദ്വാൻ)
❓ടെലിവിഷൻ രംഗത്തെ സമഗ്രസം ഭാവനയ്ക്കുള്ള ഗോൾഡൻ ഗ്ലോബ്സി ൻറെ കരോൾ ബർണറ്റ് പുരസ്കാര ത്തിന് അർഹയായത്
🏆സാറാ ജെസീക്ക പാർക്കർ
❓പ്രാരംഭഘട്ട കാൻസർ പരിശോധ നയ്ക്കായി ആശാവാൻ മൊബൈൽ യൂണിറ്റ് സംവിധാനം സജ്ജമാക്കിയ സംസ്ഥാനം
🏆ഗുജറാത്ത്
❓യുണീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അവതരിപ്പി ച്ച ആധാറിൻറെ ഭാഗ്യചിഹ്നം
🏆ഉദയ്. തൃശ്ശൂർ സ്വദേശിയായ അരുൺ ഗോകുലാണ് ഡിസൈനർ.
❓കേരളത്തിലെ ആദ്യത്തെ ചിത്രശലഭ സങ്കേതം
🏆ആറളം
❓രാജ്യത്തെ വനിതാ ശിശു വികസന പ്രവർത്തനങ്ങളുടെ ഏകോപനം, സു താര്യത, പങ്കാളിത്തം എന്നിവ ഉറപ്പു വരുത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ഡിജിറ്റൽ പോർട്ടൽ
🏆പൻഖുഡി
❓കേരളസർക്കാർ സംഘടിപ്പിക്കുന്ന എഐ ഉച്ചകോടിയുടെ വേദി
🏆കോവളം. കേരള എഐ ഫ്യൂച്ചർ കോൺ എന്നാണ് പേര്
❓കെഎസ്ആർടിസിയുടെ ഗുഡ് വിൽ അംബാസഡറാകുന്നത്
🏆മോഹൻലാൽ
❓ലോസ് ആഞ്ജലിസിലെ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ 2026 ഫെ ബ്രുവരി 12-ന് പ്രദർശിപ്പിക്കുന്ന മലയാള സിനിമ
🏆ഭൂമയുഗം
❓2026 ജനുവരി ഏഴിന് അന്ത രിച്ച പരിസ്ഥിതി ശാസ്ത്രജ്ഞൻ
🏆മാധവ് ഗാഡ്ഗിൽ
- 2010- ൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ അധ്യക്ഷനായി. 2024-ൽ യുഎന്നിന്റെ ചാമ്പ്യൻസ് ഓഫ് ദി എർത്ത് പുരസ്സാരം. പദ്മശ്രീ (1981),പദ്മഭൂഷൺ (2006), ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം എന്നിവയും ലഭിച്ചു
❓പട്ടികജാതി, പട്ടികവർഗ ഉന്ന തികളിലെ വായനശീലം പ്രോ ത്സാഹിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ തദ്ദേശഭരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതി
🏆അക്ഷരോന്നതി
❓സംസ്ഥാനത്തെ ആദ്യ വർക്ക് നിയർ ഹോം കേന്ദ്രം സ്ഥാപിച്ചത്
🏆കൊട്ടാരക്കര
❓യുഎസ് സുരക്ഷാപ്രശ്നം ഉയർ ത്തി പിടിച്ചെടുക്കാൻ ശ്രമിക്കുന്ന കഡെൻമാർക്കിനുകീഴിലെ അർധ സ്വയംഭരണപ്രദേശം
🏆ഗ്രീൻലൻഡ് (ലോകത്തെ ഏറ്റവും വലിയ ദ്വീപുമാണ്)
❓2026 ജനുവരി 12-ന് വി ക്ഷേപിച്ച ഐഎസ്ആർഒ യുടെ ഏത് ദൗത്യമാണ് പരാജയപ്പെട്ടത്
🏆പിഎസ്എൽവി സി-62. ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ അന്വേഷയും വിദേ ശരാജ്യങ്ങളുടെ 15 ഉപഗ്രഹങ്ങളും റോക്കറ്റിൽ ഉണ്ടായിരുന്നു

