USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.D-J24
QUESTIONS
1. ഭാരതസർക്കാരിൻ്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFI)
സ്ഥിരം വേദി എവിടെയാണ്?
2. കേരളത്തിലാദ്യമായി നടന്ന രാജ്യാന്തര വനിതാ ക്രിക്കറ്റ് ടൂർണമെന്റിന്
വേദിയായത് തിരുവനന്തപുരത്തെ ഏതു സ്റ്റേഡിയം ആയിരുന്നു?
3. ഐക്യരാഷ്ട്ര സംഘടന പുൽമേടുകളുടെയും ഇടയന്മാരുടെയും
(Range lands and Pastoralists) വർഷമായി ആചരിക്കുന്ന വർഷം?
4. കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ
ജന്മദേശം?
5. കേരളത്തിലെ കാടുകളിൽ കാണപ്പെടുന്ന ഒരു പക്ഷിയാണ് ചിത്ര
ത്തിൽ പക്ഷി ഏതാണ്?
6. റോളർ ഷൂസ് ഉപയോഗിച്ച് കളിക്കുന്ന റോൾബോളിൽ ഒരു ടീമിൽ
എത്ര അംഗങ്ങൾ ഉണ്ടാകും?
7. അജാന്ത്രിക, സുബർണരേഖ എന്നീ ചലച്ചിത്രങ്ങൾ സംവിധാനം
ചെയ്ത ബംഗാളി സംവിധായകനും എഴുത്തുകാരനും ആരാണ്?
8. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം
(SIR) ആണ് ഇപ്പോൾ നടക്കുന്നത്?
9. ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന് ഏറ്റവും വലിയ സൂനാമി ഉണ്ടായ വർഷമേത്?
10.'അറിഞ്ഞതിൽ പാതി പറയാതെ പോയി/ പറഞ്ഞതിൽ പാതി പതിരായും പോയി.' ഈ വരികൾ ആരുടേതാണ്? (ചിത്രം- 2)
11. ലോക സാമൂഹിക നീതിദിനം എന്നാണ്?
12. ആദ്യം ഇന്ത്യൻ നാഷണൽ ആർമി യുടെ മുദ്രാവാക്യമായും പിന്നീട് ദേശീയ മുദ്രാവാക്യമായും മാറിയ 'ജയ് ഹിന്ദ്' എന്ന പദത്തിന് രൂപം കൊടുത്തു. 1915-ൽ കാബൂളിൽ സ്ഥാപിതമായ താൽക്കാലിക ഇന്ത്യൻ സർക്കാരിൽ വിദേശകാര്യ മന്ത്രിയായി. തിരുവനന്തപുരം സ്വദേശിയായ ഈ സ്വാതന്ത്ര്യ സമരസേനാനി ആരാണ്?
13. മഹാത്മാഗാന്ധി വധത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേ ഷിക്കാൻ 1966-ൽ ഭാരത സർക്കാർ നിയോഗിച്ച കമ്മിഷന്റെ അധ്യക്ഷൻ ആരായിരുന്നു?
14. മൊബൈൽ ടവറുകളുടെ സഹായ മില്ലാതെ മൊബൈൽ ഫോണിലേക്ക് ഇന്റർനെറ്റ് എത്തിക്കുന്നതിന് ഐഎസ്ആർഒ വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ പേരെന്ത്?
15. കേരളത്തിലെ ഏതു ക്ലാസിക് കലയെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ നാട്യരൂപമാണ് കേരള നടനം?
16.കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി ഏതു പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്?
17. ഇന്തുപ്പിൻ്റെ രാസനാമമെന്ത്?
18.'തലകൊണ്ട് മല പിളർക്കാം' എന്ന പഴഞ്ചൊല്ലിന്റെ പൊരുളെന്ത്?
19. കൽപേനി ദ്വീപ് എവിടെയാണ്?
20. മികച്ച ചലച്ചിത്രസംബന്ധിയായ ഗ്രന്ഥത്തിനുള്ള 2025-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഗ്രന്ഥം ഏതാണ്?
ഉത്തരങ്ങൾ
- ഗോവ
- ഗ്രീൻഫീൽഡ് സ്റ്റേഡിയം
- 2026
- ലോകനാർകാവ് (കോഴിക്കോട്)
- ജീകോക്ക (Malabar Tragon)
- 12 (ആറുപേർ ഫീൽഡിലും ആറുപേർ റിസർവിലും)
- ഋത്വിക് ഘട്ടക്ക്
- 14
- 2004 (ഡിസംബർ 26)
- ബാലചന്ദ്രൻ ചുള്ളിക്കാട്
- ഫെബ്രുവരി 20
- ചെമ്പകരാമൻ പിള്ള
- ജെ.എൽ.കപൂർ
- ബ്ലൂ ബേർഡ് ബ്ലോക്ക്-2
- കുമരകം
- മൂന്നാർ
- പൊട്ടാസ്യം ക്ലോറൈഡ്
- ബുദ്ധികൊണ്ട് ഏതു വലിയ കാര്യവും നേടാം
- ലക്ഷദ്വീപിൽ
- പെൺപാട്ടുതാരകൾ (സി.എസ്.മീനാക്ഷി)

