2025-ൽ അക്കാദമി ബോർഡ് ഓഫ് ഗവർണേഴ്സ് ഓണററി ഓസ്കർ നൽകി ആദരിച്ച ഹോളിവുഡ് താരം ആര്?
ടോം ക്രൂസ്-
പൂർണമായും എഐ ഉപയോഗിച്ച് ഒരു പതിപ്പ് പ്രസിദ്ധീകരിച്ച ലോകത്തിലെ ആദ്യ ദിനപത്രം ഏത്?
ഇൽ ഫോഗ്ലിയോ -
നൂറാം ഓസ്കറിൽ അക്കാദമി ഉൾപ്പെടുത്തിയ പുതിയ പുരസ്കാര വിഭാഗം ഏത്?
മികച്ച സ്റ്റണ്ട് ഡിസൈൻ -
ലോകത്തിലെ ആദ്യത്തെ 10ജി ബ്രോഡ്ബാൻഡ് നെറ്റ്വർക്ക് ആരംഭിച്ച രാജ്യം ഏത്?
ചൈന -
ലോകത്തിലെ ആദ്യത്തെ 3ഡി പ്രിന്റഡ് റെയിൽവേ സ്റ്റേഷൻ നിർമ്മിച്ച രാജ്യം ഏത്?
ജപ്പാൻ -
53 വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ തിരിച്ചെത്തിയ സോവിയറ്റ് ബഹിരാകാശപേടകം ഏത്?
കോസ്മോസ് 482 -
‘Voice for the Voiceless’ എന്ന കൃതി ആരുടേതാണ്?
ദലൈ ലാമ -
ഇറാൻ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ പേര് എന്ത്?
ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ -
ആദായനികുതി ഈടാക്കാൻ തീരുമാനിച്ച ആദ്യ ഗൾഫ് രാജ്യം ഏത്?
ഒമാൻ -
അസം വിക്ഷേപിക്കാനൊരുങ്ങുന്ന ഉപഗ്രഹത്തിന് നൽകിയ പേര് എന്ത്?
അസംസാറ്റ് -
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ എടുത്ത ഇന്ത്യക്കാരൻ ആര്?
വിരാട് കോലി -
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ ടണൽ ഏത്?
ദേവപ്രയാഗ് – ജനാസു ടണൽ -
രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരൻ ആര്?
ശുഭാംശു ശുക്ല -
ഇന്ത്യൻ നാവികസേനയുടെ മൂന്നാമത്തെ തദ്ദേശീയ ഹൈഡ്രോഗ്രഫിക് സർവേ കപ്പലിന്റെ പേര് എന്ത്?
ഐഎൻഎസ് ഇക്ഷക് -
ആസിയാനിലെ പതിനൊന്നാമത്തെ അംഗരാജ്യം ഏത്?
കിഴക്കൻ തിമോർ -
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ആര്?
ഷെയ്ഖ് ഹസീന -
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അതിവേഗ അർധസെഞ്ചുറി നേടിയ മേഘാലയ താരം ആര്?
ആകാശ് ചൗധരി -
2025 വനിതകളുടെ കബഡി ലോകകപ്പ് നേടിയ രാജ്യം ഏത്?
ഇന്ത്യ -
ഗോവയിൽ നടന്ന ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണമയൂരം നേടിയ ചിത്രം ഏത്?
സ്കിൻ ഓഫ് യൂത്ത് -
ജിസാറ്റ്-7R വിക്ഷേപിച്ചത് എപ്പോൾ?
2025 നവംബർ 2 -
ഗവർണർമാരുടെ ഔദ്യോഗിക വസതിയുടെ പുതിയ പേര് എന്ത്?
ലോക്ഭവൻ -
2025-ലെ മികച്ച അത്ലീറ്റുകളായി തിരഞ്ഞെടുക്കപ്പെട്ടവർ ആരെല്ലാം?
അർമാൻഡ് ഡുപ്ലന്റിസ്, സിഡ്നി മക്ലാഫ്ലിൻ -
ഗോവയിൽ നടന്ന ഫിഡെ ചെസ് ലോകകപ്പിലെ ജേതാവ് ആര്?
ജാവോഖിർ സിന്ദറോവ് -
ക്രിക്കറ്റിലെ ഏതെങ്കിലും ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരം ആര്?
വിരാട് കോലി -
ഫിഡെ റേറ്റിംഗ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരം ആര്?
സർവജ്യ സിങ് കുശ്വാഹ -
‘ബോളിവുഡിന്റെ ഹീമാൻ’ എന്നറിയപ്പെട്ടിരുന്ന അന്തരിച്ച നടൻ ആര്?
ധർമേന്ദ്ര -
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം നേടിയ കനേഡിയൻ ചലച്ചിത്രകാരി ആര്?
കെല്ലി ഫിഫെ-മാർഷൽ -
നാസ പരീക്ഷിച്ച സൂപ്പർസോണിക് വിമാനം ഏത്?
എക്സ്-59 ജെറ്റ് -
മുഹമ്മദ് അസ്ഹറുദ്ദീൻ ഏത് സംസ്ഥാനത്താണ് കാബിനറ്റ് മന്ത്രിയായത്?
തെലങ്കാന -
ടാൻസാനിയയുടെ ആദ്യ വനിതാ പ്രസിഡന്റ് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടത് ആര്?
സാമിയ സുലുഹു ഹസൻ -
ഇന്ത്യ ഏത് രാജ്യത്തിലെ വ്യോമസേനാകേന്ദ്രത്തിലെ പ്രവർത്തനങ്ങളാണ് അവസാനിപ്പിച്ചത്?
തജിക്കിസ്ഥാൻ -
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തീയ ദേവാലയം ഏത്?
സഗ്രാഡ ഫമിലിയ ബസിലിക്ക (ബാഴ്സലോണ, സ്പെയിൻ) -
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള തലസ്ഥാനനഗരം എന്ന ടോക്കിയോയുടെ റെക്കോർഡ് തകർത്ത നഗരം ഏത്?
ജക്കാർത്ത -
സ്പെയിനിനെ തോൽപ്പിച്ച് 2025-ലെ ഡേവിസ് കപ്പ് നേടിയ രാജ്യം ഏത്?
ഇറ്റലി -
രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസണെ സ്വന്തമാക്കിയ ടീം ഏത്?
ചെന്നൈ സൂപ്പർ കിങ്സ്
QUIZ-31-ആനുകാലികം 4
January 06, 2026
എല് എസ് എസ്, യു എസ് എസ്, എന് എം എം സ്
തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പൊതുവിജ്ഞാന പരിശീലനം
Tags

