ഇന്ത്യൻ രാഷ്ട്രപതിമാർ-QUIZ
-
രണ്ടു തവണ ഇന്ത്യയുടെ രാഷ്ട്രപതിയായ ഒരേയൊരു വ്യക്തി ആര്?
ഡോ. രാജേന്ദ്രപ്രസാദ് -
'ബിഹാർ ഗാന്ധി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാഷ്ട്രപതി ആര്?
ഡോ. രാജേന്ദ്രപ്രസാദ് -
രാഷ്ട്രപതിയായിരിക്കെ ഭാരതരത്നം നേടിയ ആദ്യ വ്യക്തി ആര്?
ഡോ. രാജേന്ദ്രപ്രസാദ് -
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഉപരാഷ്ട്രപതി, രണ്ടുതവണ ഉപരാഷ്ട്രപതി, ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി – ആരാണ്?
ഡോ. എസ്. രാധാകൃഷ്ണൻ -
ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 എന്തായി ആചരിക്കുന്നു?
അധ്യാപകദിനം -
ഇന്ത്യൻ രാഷ്ട്രപതിമാരിൽ ഏറ്റവും ആദ്യം ഭാരതരത്നം ലഭിച്ച വ്യക്തി ആര്?
ഡോ. എസ്. രാധാകൃഷ്ണൻ -
അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ് ആര്?
ഡോ. സാക്കിർ ഹുസൈൻ -
ആക്ടിങ് പ്രസിഡന്റ് ആയ ശേഷം ഇന്ത്യൻ പ്രസിഡന്റായ ഒരേയൊരു വ്യക്തി ആര്?
വി.വി. ഗിരി -
1975-ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്?
ഫക്രുദിൻ അലി അഹമ്മദ് -
ഓൾ ഇന്ത്യ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ച മുൻ ഇന്ത്യൻ പ്രസിഡന്റ് ആര്?
ഫക്രുദിൻ അലി അഹമ്മദ് -
ഭരണകക്ഷി സ്ഥാനാർത്ഥിയായി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ഏക വ്യക്തി ആര്?
നീലം സഞ്ജീവ റെഡ്ഡി -
നീലം സഞ്ജീവ റെഡ്ഡി രാഷ്ട്രപതിയാകുന്നതിന് മുമ്പ് ഏത് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്നു?
ആന്ധ്രാപ്രദേശ് -
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്ട്രപതി ആര്?
നീലം സഞ്ജീവ റെഡ്ഡി -
ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതി ആര്?
ഗ്യാനി സെയിൽ സിങ് -
രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ സിഖ് മതക്കാരൻ ആര്?
ഗ്യാനി സെയിൽ സിങ് -
സെയിൽ സിങ്ങിന്റെ യഥാർത്ഥ പേര് എന്ത്?
ജർണയിൽ സിങ് -
'തമിഴ്നാട്ടിലെ വ്യവസായ വിപ്ലവത്തിന്റെ ശിൽപി' എന്നറിയപ്പെട്ട മുൻ ഇന്ത്യൻ പ്രസിഡന്റ് ആര്?
ആർ. വെങ്കട്ടരാമൻ -
'My Presidential Years' എന്ന കൃതി രചിച്ച ഇന്ത്യൻ പ്രസിഡന്റ് ആര്?
ആർ. വെങ്കട്ടരാമൻ -
നാല് പ്രധാനമന്ത്രിമാരുടെ ഭരണകാലത്ത് അധികാരത്തിലുണ്ടായിരുന്ന രാഷ്ട്രപതി ആര്?
ആർ. വെങ്കട്ടരാമൻ -
“രാജ്യത്തിന് ഏറ്റവും കഴിവുറ്റ, യഥാർത്ഥ പ്രസിഡന്റിനെ ലഭിച്ചിരിക്കുന്നു” എന്ന് പി.വി. നരസിംഹറാവു പറഞ്ഞത് ഏത് രാഷ്ട്രപതിയെ കുറിച്ചാണ്?
ഡോ. ശങ്കർ ദയാൽ ശർമ -
ഇന്ത്യയുടെ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയും ആയ ഏക മലയാളി ആര്?
കെ.ആർ. നാരായണൻ -
ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ ഇന്ത്യൻ പ്രസിഡന്റ് ആര്?
കെ.ആർ. നാരായണൻ -
പൊതുതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി ആര്?
കെ.ആർ. നാരായണൻ -
ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ ശാസ്ത്രജ്ഞൻ ആര്?
ഡോ. എ.പി.ജെ. അബ്ദുൽ കലാം -
2006 ജൂൺ 8-ന് സുഖോയ് യുദ്ധവിമാനത്തിൽ പറന്ന രാഷ്ട്രപതി ആര്?
ഡോ. എ.പി.ജെ. അബ്ദുൽ കലാം -
പ്രതിഭ പാട്ടീൽ ഏത് സംസ്ഥാനത്താണ് ജനിച്ചത്?
മഹാരാഷ്ട്ര -
പ്രതിഭ പാട്ടീൽ രാഷ്ട്രപതിയായ വർഷം ഏത്?
2007 -
പ്രതിഭ പാട്ടീൽ ആദ്യ വനിതാ ഗവർണറായ സംസ്ഥാനം ഏത്?
രാജസ്ഥാൻ -
'ഇന്ദിരാഗാന്ധിയുടെ വലംകൈ' എന്നറിയപ്പെട്ട മുൻ രാഷ്ട്രപതി ആര്?
പ്രണബ് മുഖർജി -
47-ാം വയസ്സിൽ ഇന്ത്യയുടെ ധനകാര്യമന്ത്രിയായ മുൻ രാഷ്ട്രപതി ആര്?
പ്രണബ് മുഖർജി -
ഉത്തർപ്രദേശിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി ആര്?
റാം നാഥ് കോവിന്ദ് -
ഇന്ത്യയുടെ രാഷ്ട്രപതിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?
ദ്രൗപതി മുർമു -
ആദിവാസി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ പ്രസിഡന്റ് ആര്?
ദ്രൗപതി മുർമു -
സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ട്രപതി ആര്?
ദ്രൗപതി മുർമു -
ഇന്ത്യയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ആര്?
സി.പി. രാധാകൃഷ്ണൻ

