2025 വര്ഷത്തെ ഓരോ മാസത്തിലേയും ശാസ്ത്ര ചോദ്യങ്ങള്
QUESTIONS-D
1 . a) 'ഭരണഘടനയുടെ ഹൃദയവും ആത്മാവും' എന്ന് അംബേദ്കർ വിശേഷിപ്പിച്ചത് എന്തിനെയാണ്?
b) ഭരണഘടനയുടെ ഈ ആർട്ടിക്കിൾ പ്രകാരം സുപ്രീംകോടതിക്ക് റിട്ടുകൾ പുറപ്പെടുവിക്കാനുളള അധികാരമുണ്ട്.
2 a) 1993 ഒക്ടോബർ 12 ന് നിലവിൽ വന്ന കമ്മീഷൻ?
b) 'ഇന്ത്യയിലെ മനുഷ്യാവകാശ ങ്ങളുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നു.
3 a) ഇന്ത്യൻ സായുധ സേനകളുടെ അധിപൻ?
b) സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള അധികാരവും ഇദ്ദേഹത്തിനാണ്.
4. a) ഭരണഘടന അംഗീകരി ക്കുമ്പോൾ ഇന്ത്യയുടെ പ്രസിഡന്റ് ആരായിരുന്നു? b) 'ബീഹാർ ഗാന്ധി' എന്ന് അറിയ പ്പെട്ട ഇദ്ദേഹം ഭരണഘടനാ നിർമ്മാ ണസഭയുടെ അധ്യക്ഷനായിരുന്നു.
5. a) ദേശീയ ആസൂത്രണ കമ്മീഷന്റെ പ്രഥമ അധ്യക്ഷൻ ആരായിരുന്നു?
b) 'ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി' എന്ന് ഇദ്ദേഹം അറിയപ്പെടുന്നു.
ANSWERS
1. നർഗീസ് മുഹമ്മദി
2. Human Rights Watch (HRW)
3. മാർച്ച് 21
4. മിഷേൽ ബാഷലെ
5. Martin Ennals Award
QUESTIONS-N
6 a) 'ഭരണഘടനയുടെ ഹൃദയവും ആത്മാവും' എന്ന് അംബേദ്കർ വിശേഷിപ്പിച്ചത് എന്തിനെയാണ്?
b) ഭരണഘടനയുടെ ഈ ആർട്ടി ക്കിൾ പ്രകാരം സുപ്രീംകോടതിക്ക് റിട്ടുകൾ പുറപ്പെടുവിക്കാനുളള അധികാരമുണ്ട്.
7 a) 1993 ഒക്ടോബർ 12 ന് നിലവിൽ വന്ന കമ്മീഷൻ?
b) 'ഇന്ത്യയിലെ മനുഷ്യാവകാശ ങ്ങളുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നു.
8 a) ഇന്ത്യൻ സായുധ സേനകളുടെ അധിപൻ?
b) സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള അധികാരവും ഇദ്ദേഹത്തിനാണ്.
9 a) ഭരണഘടന അംഗീകരി ക്കുമ്പോൾ ഇന്ത്യയുടെ പ്രസിഡന്റ് ആരായിരുന്നു?
b) 'ബീഹാർ ഗാന്ധി' എന്ന് അറിയ പ്പെട്ട ഇദ്ദേഹം ഭരണഘടനാ നിർമ്മാ ണസഭയുടെ അധ്യക്ഷനായിരുന്നു.
10.a) ദേശീയ ആസൂത്രണ കമ്മീഷന്റെ പ്രഥമ അധ്യക്ഷൻ ആരായിരുന്നു?
b) 'ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി' എന്ന് ഇദ്ദേഹം അറിയപ്പെടുന്നു.
QUESTIONS-ANSWER
- 6. ലോകാരോഗ്യസംഘടന / World Health Organization (WHO)
- 7. ഐക്യരാഷ്ട്ര ചാർട്ടർ / Charter of the United Nations (യു എൻ ചാർട്ടർ)
- 8. അന്താരാഷ്ട്ര നീതിന്യായ കോടതി / International Court of Justice
- 9. അന്റോണിയോ ഗുട്ടെറസ്
- 10. ലീഗ് ഓഫ് നേഷൻസ്/ സർവരാജ്യസഖ്യം
QUESTIONS-O
11 a) 1948 ഏപ്രിൽ 7ന് രൂപീകരിക്കപ്പെട്ട ഇതിന്റെ ആസ്ഥാനം ജനീവ ആണ്.
b) ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായ ഇതിന്റെ ലക്ഷ്യം, 'ഏവർക്കും മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാക്കുക' എന്നതാണ്. ഇവിടെ സൂചിപ്പിക്കുന്ന സംഘടന ഏതാണ്?
12 a) 1945 ജൂൺ 26ന് സാൻഫ്രാൻസി സ്കോയിൽ വച്ച് ഒപ്പുവയ്ക്കപ്പെട്ട ഉടമ്പടി?
b) ഐക്യരാഷ്ട്ര സംഘടനയുടെ അടിസ്ഥാന ഉടമ്പടി എന്ന് അറിയപ്പെടുന്നു. എന്താണിത്?
13 a) Permanent Court of International Justice ന്റെ പിൻഗാമിയായി അറിയപ്പെ ടുന്ന നീതിന്യായ സംവിധാനം?
b) 'World Court' എന്നും അറിയപ്പെടുന്നു.
14 a) U N ന്റെ ഒൻപതാമത്തെ സെക്രട്ടറി ജനറൽ?
b) ഇദ്ദേഹം പോർച്ചുഗലിന്റെ മുൻ പ്രധാനമന്ത്രി ആണ്. ആരാണ് ഈ വ്യക്തി?
15 a) ഐക്യരാഷ്ട്ര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്നത്?
b) 1920 ജനുവരി 10 ന് രൂപീകരിക്കപ്പെട്ട ഇതിന്റെ ആദ്യത്തെ സെക്രട്ടറി ജനറൽ ജെയിംസ് എറിക് ഡ്രമണ്ട് ആയിരുന്നു.
ANSWERS
11. ലോകാരോഗ്യസംഘടന / World Health Organization (WHO)
12.ഐക്യരാഷ്ട്ര ചാർട്ടർ / Charter of the United Nations (യു എൻ ചാർട്ടർ)
13.അന്താരാഷ്ട്ര നീതിന്യായ കോടതി / International Court of Justice
14.അന്റോണിയോ ഗുട്ടെറസ്
15.ലീഗ് ഓഫ് നേഷൻസ്/ സർവരാജ്യസഖ്യം
QUESTIONS-S
1 a) മാർച്ച് 14 (3/14) ഗണിതവുമായി ബന്ധപ്പെട്ട്, ഒരു പ്രധാന ദിനമായി ആചരിക്കുന്നു. ഏതാണ് ആ ദിനം? b) ലുഡോൾഫ് എന്ന ഗണിത ശാസ്ത്രജ്ഞനുമായി ഇതിന് ബന്ധമുണ്ട്. കണ്ടെത്തൂ...
2 a) കനേഡിയൻ ഗണിത ശാസ്ത്രജ്ഞനായ ജോൺ ചാൾസ് ഫീൽഡ്സിന്റെ ബഹുമാനാർത്ഥം നൽകുന്ന പുരസ്കാരം? b) 'ഗണിതശാസ്ത്ര നോബൽ' എന്നും ഇത് അറിയപ്പെടുന്നു.
3 a) 'Figuring: The Joy of Numbers' എന്ന പുസ്തകം എഴുതിയത് ഒരു ഇന്ത്യൻ ഗണിതശാസ്ത്രജ്ഞയാണ്. b) 'മനുഷ്യ കമ്പ്യൂട്ടർ' എന്ന് അവർ അറിയപ്പെട്ടു. ആരാണ് ഈ വ്യക്തി?
4 a) 'The Man Who Knew Infinity' എന്ന സിനിമ ഒരു ഗണിത ശാസ്ത്രജ്ഞന്റെ ജീവിതത്തെ അടി സ്ഥാനമാക്കിയുള്ളതാണ്. ആരാണ് ആ ശാസ്ത്രജ്ഞൻ? b) '1729' എന്ന സംഖ്യയ്ക്ക് ഇദ്ദേഹവുമായി ബന്ധമുണ്ട്.
5 a) 'Elements' എന്ന ഗണിത ശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവ്? b) 'ജ്യാമിതിയുടെ പിതാവ്' എന്ന് ഇദ്ദേഹം അറിയപ്പെടുന്നു.
ANSWERS
- പൈ ദിനം
- Fields Medal
- ശകുന്തളാ ദേവി
- ശ്രീനിവാസ രാമാനുജൻ
- യൂക്ലിഡ്
1 a) 1869-ൽ റഷ്യൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം യുദ്ധ ത്തിന്റെ ഭീകരതകളെ ഓർമ്മപ്പെടുത്തുന്നു.
b) ഈ കൃതിയുടെ രചയിതാവ് മഹാത്മാ ഗാന്ധിജിയുടെ ആത്മീയ ഗുരു എന്നറിയപ്പെട്ടു. ഏതാണ് ഈ പുസ്തകം? ആരാണ് എഴുത്തുകാരൻ?
2 a) ഒന്നാം ലോകമഹായുദ്ധത്തിന് ഔപചാരികമായ അന്ത്യം കുറിച്ച ഉടമ്പടി?
b) 1919-ൽ പാരീസിൽ വെച്ചാണ് ഈ ഉടമ്പടിയിൽ ഒപ്പുവെച്ചത്. ഏതാണ് ഈ സമാധാനസന്ധി?
3 a) "Now I am become death, the destroyer of the worlds" ആരുടേതാണ് ഈ ഉദ്ധരണി?
b) അണുബോംബിന്റെ പിതാവ് എന്ന് അദ്ദേഹം അറിയപ്പെട്ടു.
4 a) ആയുധമായി ഉപയോഗിക്കപ്പെട്ട ആദ്യത്തെ അണുബോംബ്?
b) 1945 ഓഗസ്റ്റ് 6 ലാണ് ഈ ദുരന്തം ഹിരോഷിമയ്ക്ക് മേൽ പതിച്ചത്.
5 a) “യുദ്ധം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഒന്നേ ചെയ്യാനുള്ളു. അതിൽ ജയിക്കുക! യുദ്ധത്തിൽ സംഭവിക്കുന്നതിനേക്കാൾ മോശമായ സംഗതികളായിരിക്കും, പരാജയം കൊണ്ടുണ്ടാവുക!" ഈ വരികൾ പ്രശസ്തനായ ഒരു അമേരിക്കൻ എഴുത്തുകാരന്റേതാണ്. ആരാണ് ഈ എഴുത്തുകാരൻ?
b) യുദ്ധം പ്രമേയമായി എഴുതപ്പെട്ട 'മണി മുഴങ്ങുന്നത് ആർക്കുവേണ്ടി?' എന്ന കൃതി ഇദ്ദേഹത്തിന്റേതാണ്.
- ANSWERS
- 1.യുദ്ധവും സമാധാനവും, ലിയോ ടോൾസ്റ്റോയ്
- 2.വെഴ്സായ് ഉടമ്പടി
- 3.ജെ. റോബർട്ട് ഓപ്പൺഹൈമർ
- 4.ലിറ്റിൽ ബോയ്
- 5.ഏണസ്റ്റ് ഹെമിങ് വേ
1 a) മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ബഹിരാകാശ ദൗത്യം?
b) 1969 ജൂലൈ 16 നാണ് ഇത് വിക്ഷേപിക്കപ്പെട്ടത്. ഏതാണ് ഈ ദൗത്യം?
2 a) ലാറ്റിൻ ഭാഷയിൽ ചന്ദ്രന്റെ പേര്?
b) സോവിയറ്റ് യൂണിയന്റെ ആദ്യകാല ചന്ദ്ര പര്യവേഷണ പദ്ധതിയുടെ പേരും ഇതായിരുന്നു.
3 a) “മനുഷ്യന് ഒരു ചെറിയ ചുവടു വെപ്പ്, മാനവരാശിക്ക് ഒരു വലിയ കുതിച്ചുചാട്ടം" ആരുടെ വാക്കുകളാണിത്?
b) യു എസിന്റെ നാവിക വൈമാനി കനായി സേവനമനുഷ്ഠിച്ച ഇദ്ദേഹം ഒരു ബഹിരാകാശ സഞ്ചാരിയാണ്. ആരാണ് ഇദ്ദേഹം?
4 a) ചന്ദ്രന്റെ പേരിൽ അറിയപ്പെടുന്ന മൂലകം?
b) അറ്റോമിക് നമ്പർ 34 ആയ ഈ മൂലകം കണ്ടെത്തിയത് ജോൺസ് ജേക്കബ് ബെർസിലിയസ് ആണ്. ഏതാണ് ഈ മൂലകം?
5 a) 'Moon man of India' എന്നറിയ പ്പെടുന്നത്?
b) ഇദ്ദേഹം ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യത്തിന്റെ പ്രൊജക്ട് ഡയറക്ടർ ആയിരുന്നു. ആരാണ് ഈ വ്യക്തി?
ANSWERS
- 1.അപ്പോളോ 11
- 2.ലൂണ
- 3.നീൽ ആംസ്ട്രോങ്
- 4.സെലിനിയം
- 5. ഡോ. മയിൽസ്വാമി അണ്ണാദുരൈ
1 a) Unbowed: A Memoir എന്ന ആത്മ കഥ ആരുടേതാണ്?
b) Green Belt Movement എന്ന പരിസ്ഥിതി സംഘടന സ്ഥാപിച്ച ഇവർ, സമാധാനത്തിനു ള്ള നോബൽ സമ്മാനം ലഭിച്ച ആദ്യ ആഫ്രിക്കൻ വനിതയാണ്. ആരാണ് ഈ വ്യക്തി?
2 a) കര അതിർത്തി ഇല്ലാത്ത കടൽ?
b) ജൈവ മരുഭൂമി എന്നും അറിയ പ്പെടുന്നു. ഏതാണ് ഈ കടൽ?
3 a) ആലപ്പുഴയിലെ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇപ്പോൾ ഈ ശാസ്ത്രജ്ഞന്റെ പേരിലാണ് അറിയ പ്പെടുന്നത്. ആരാണ് ഈ ശാസ്ത്ര ജ്ഞൻ?
b) 'ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്' എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
4 a) വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള വിവര ങ്ങൾ അടങ്ങിയ 'പുസ്തകം'?
b) IUCN Red List എന്നും ഇത് അറിയപ്പെടുന്നു.
5 a) കേരള വനം വന്യജീവി വകുപ്പി ന്റെ പ്രഥമ വനമിത്ര പുരസ്കാരം ലഭിച്ച വ്യക്തി?
b) 'കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം' എന്ന ആത്മകഥ ഇദ്ദേഹത്തിന്റേതാണ്.
ANSWERS
വാംഗാരി മാതായ്
സർഗാസോ കടൽ
എം. എസ്. സ്വാമിനാഥൻ
Red Data Book
കല്ലേൻ പൊക്കുടൻ
1 a) 'ഓപ്പറേഷൻ ശക്തി' എന്നറി യപ്പെടുന്ന ദൗത്യം? b) ദേശീയ സാങ്കേതികദിനവു മായി ഇതിന് ബന്ധമുണ്ട്. എന്താണത്?
2 a) Billion Beats എന്ന e-paper ന്റെ സ്ഥാപകൻ? b) 'Missile Man of India' എന്നും അറിയപ്പെട്ടു. ആരാണ് ഇദ്ദേഹം?
3 a) ഇന്ത്യയുടെ ആദ്യത്തെ ചൊവ്വാ ദൗത്യം? b) മംഗൾയാൻ എന്നറിയപ്പെട്ട ഈ ദൗത്യം 2013 ലാണ് വിക്ഷേപിക്കപ്പെട്ടത്.
4 a) ഇന്ത്യയിൽ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ നിലവിൽ വന്നത് എവിടെയാണ്? b) 'ഇന്ത്യയുടെ സിലിക്കൺ വാലി' എന്നറിയപ്പെടുന്ന സ്ഥലമാണ് ഇത്.
5 a) "Don't be afraid to tread new ground, but do a sanity test." എന്ന പ്രശസ്തമായ ഉദ്ധരണി ആരുടേതാണ്? b) ഹോട്ട്മെയിലിന്റെ സ്ഥാപക രിൽ ഒരാളാണ് ഇദ്ദേഹം.
1998 മെയ് 11 ലെ പൊഖ്റാൻ - 2 ആണവ പരീക്ഷണം
A PJ അബ്ദുൾ കലാം
Mars Orbiter Mission (MOM)
ബെംഗളൂരു
സബീർ ഭാട്ടിയ
1 a) Maine ലുള്ള വന്യജീവിസങ്കേത ത്തിന് ഒരു അമേരിക്കൻ മറൈൻ ബയോളജിസ്റ്റിന്റെ പേരാണ് നൽകി യിരിക്കുന്നത്. ആരാണ് ഇവർ?
b) 'Silent Spring' (നിശബ്ദവസന്തം) എന്ന പുസ്തകം ഇവരുടേതാണ്.
2 a) ഭൂമിയുടെ ശ്വാസകോശം എന്നറി യപ്പെടുന്നത്?
b) ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകൾ ആണ് ഇത്.
3 a) Wisconsin-ൽ നിന്നുള്ള രാഷ്ട്രീയ ക്കാരനായ ഇദ്ദേഹത്തിന് പരിസ്ഥി തി പ്രവർത്തനങ്ങൾക്കുള്ള അംഗീ കാരമായി യു എസിലെ ഉയർന്ന സിവിലിയൻ അവാർഡ് ആയ 'Presidential Medal of Freedom' ലഭിച്ചു.
b) ഭൗമദിനം എന്ന ആശയം മുന്നോട്ടുവെച്ചത് / സ്ഥാപിച്ചത് ഇദ്ദേഹമാണ്.
4 a) മരുഭൂഖണ്ഡം എന്നറിയപ്പെടുന്ന ഇത്, ഭൂമിയിലെ ഏറ്റവും തണുപ്പേ റിയ പ്രദേശമാണ്. ഏതാണ് ഈ സ്ഥലം?
b) ഇന്ത്യൻ തപാൽവകുപ്പിന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ തപാൽ ഓഫീസ് ഇവിടെയാണ് സ്ഥാപിക്കപ്പെട്ടത്.
5 a) ജെറ്റ് വിമാനങ്ങളുടെ സഞ്ചാര ത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷമണ്ഡലം?
b) ഓസോൺപാളി കാണപ്പെടു ന്നത് ഇവിടെയാണ്. ഏതാണ് ഈ മണ്ഡലം?
1. റേച്ചൽ കാഴ്സൺ
2. ആമസോൺ മഴക്കാടുകൾ
3. ഗെയ്ലോർഡ് നെൽസൺ
4. അന്റാർട്ടിക്ക
5. സ്ട്രാറ്റോസ്ഫിയർ
1 a) 2015 ലെ Stockholm Water Prize നേടിയ ആൾ?
b) ഇന്ത്യയുടെ 'ജല മനുഷ്യൻ' എന്നറിയപ്പെടുന്നു. ആരാണ് ഈ വ്യക്തി?
2 a) ഭൂമിയിലെ ഏറ്റവും ആഴംകൂടിയ ഭാഗമായ ചലഞ്ചർ ഗർത്തം ഇതിലാണ് സ്ഥിതിചെയ്യുന്നത്.
b) ലോകത്തിലെ രണ്ടാമത്തെ വലിയ ദ്വീപായ ന്യൂ ഗിനിയയും ഇവിടെയാണ്. ഏതാണ് ഈ സ്ഥലം?
3 a) സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രിയുടെ ജന്മദിനം?
b) 2016 മുതൽ ഈ ദിവസം ഇന്ത്യയിൽ ഒരു പ്രധാന ദിനമായി ആചരിക്കുന്നു. ഏതാണ് ആ ദിനം? എന്താണ് ആ ദിനത്തിന്റെ പ്രാധാന്യം?
4 a) കടൽ നദി എന്നറിയപ്പെടുന്ന ഈ നദി പെറുവിലെ മിസ്മിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്.
b) ലോകത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണ് ഇത്. ഏതാണ് ഈ നദി?
5 a) “വെള്ളം വെള്ളം സർവത തുള്ളി കുടിപ്പാൻ ഇല്ലത്രെ”- പ്രശസ്ത മായ ഈ വരികൾ ആരുടേതാണ്?
b) Biographia Literaria എന്ന വിമർശ നാത്മക ആത്മകഥ ഇദ്ദേഹത്തിന്റേ താണ്. ആരാണ് ഈ വ്യക്തി?
ANSWERS
- രാജേന്ദ്ര സിംഗ്
- പസഫിക് സമുദ്രം / ശാന്തസമുദ്രം
- ഏപ്രിൽ 14, ദേശീയ ജലദിനം
- ആമസോൺ നദി
- സാമുവൽ ടെയ്ലർ കോളറിഡ്ജ്
1 a) ഭൗതികശാസ്ത്രത്തിൽ നൊബേൽ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ?
b) പ്രകാശത്തിന്റെ വിസരണ'വുമായി (Scattering of light) ബന്ധപ്പെട്ട പ്രതിഭാസത്തെ കുറിച്ചുള്ള പഠനമാണ് അദ്ദേഹത്തെ നൊബേൽ പുരസ്കാരത്തിന് അർഹമാക്കിയത്. ഈ പ്രതിഭ ആരാണ്?
2 a) 'The Principles of Mechanics' എന്ന പുസ്തകം പ്രശസ്തനായ ഒരു ഭൗതികശാസ്ത്രജ്ഞന്റേതാണ്.
b) ആവൃത്തിയുടെ (frequency) യൂണിറ്റുമായി ഇദ്ദേഹത്തിന് ബന്ധമുണ്ട്. ആളെ കണ്ടെത്തൂ.
3 a) ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രത്തെ ഉൾക്കൊള്ളുന്ന മൈക്കേൽ എച്ച്. ഹാർട്ടിന്റെ 'The 100' എന്ന പുസ്തകത്തിൽ പതിനാറാം സ്ഥാനം ഈ വ്യക്തിക്കാണ്.
b) 'On the Origin of Species' എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഇദ്ദേഹത്തിന്റെ ജന്മദിനം ഫെബ്രുവരി പന്ത്രണ്ടിനാണ്. ആരാണ് ഇദ്ദേഹം?
4 a) 'Institute of nuclear physics' സ്ഥാപിച്ചത് ആരാണ്?
b) താപ അയൊണൈസേഷൻ സമവാക്യം വികസിപ്പിച്ച ഇദ്ദേഹത്തിന്റെ ചരമദിനം ഫെബ്രുവരി പതിനാറിനാണ്.
5 a) 'On Mediate Auscultation' എന്ന പുസ്തകത്തിന്റെ രചയിതാ വായ ഇദ്ദേഹം ഒരു ഡോക്ടർ ആയിരുന്നു.
b) മെലനോമ (Melanoma) എന്ന പദം പ്രയോഗിച്ചത് ഇദ്ദേഹമാണ്. ആരാണ് ഈ ഡോക്ടർ?
ANSWERS
- ചന്ദ്രശേഖര വെങ്കിട്ട രാമൻ/ സി. വി. രാമൻ
- ഹെൻറിച്ച് റുഡോൾഫ് ഹെർട്സ്
- ചാൾസ് ഡാർവിൻ
- മേഘനാദ് സാഹ
- റെനെ ലെനെക്
1 a) Indonesian National Party (PNI) സ്ഥാപിച്ച ഇദ്ദേഹം 'Father of Proclamation' എന്ന് അറിയപ്പെട്ടു.
b) ഇന്ത്യയിലെ ഒന്നാമത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി ഇദ്ദേഹമായിരുന്നു. ആരാണ് ഈ വ്യക്തി?
2 a) ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്?
b) ഇദ്ദേഹം റിപ്പബ്ലിക് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയാണ്. ആരാണിത്?
3 a) Henry Francis Lyte എഴുതിയ ഈ സങ്കീർത്തനം മഹാത്മാഗാന്ധി യുടെ പ്രിയപ്പെട്ട ഗാനമാണ്.
b) റിപ്പബ്ലിക് ദിനാഘോഷങ്ങളി ലെ ഒരു ചടങ്ങിന് ഈ ഗാനവുമാ യി ബന്ധമുണ്ട്. ഏതാണ് ആ ഗാനവും ചടങ്ങും?
4 a) 'A National Flag for India' എന്ന ലഘുലേഖ ഇദ്ദേഹത്തിന്റേതാണ്.
b) 'ജപ്പാൻ വെങ്കയ്യ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു.
5 a) സാവിത്രി ബായ് ഖാനോൽക്കർ രൂപകല്പനചെയ്ത ഈ മെഡൽ സൈനികർക്ക് നൽകുന്ന പരമോ ന്നത ബഹുമതിയാണ്.
b) ഭാരതരത്നയ്ക്കു ശേഷമുള്ള കേന്ദ്രസർക്കാരിന്റെ രണ്ടാമത്തെ
ANSWERS
സുകർണോ
ഡോ. രാജേന്ദ്രപ്രസാദ്
Abide with me, Beating Retreat
പിംഗലി വെങ്കയ്യ
പരം വീർ ചക്ര
1 a) 1977 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ സംഘടന?
b) മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഈ സംഘടന സ്ഥാപിച്ചത് ബ്രിട്ടീഷ് അഭിഭാഷക നായ പീറ്റർ ബെനെൻസൺ/ Peter Benenson ആണ്. ഏതാണ് ആ സംഘടന?
2 a) "To deny people their human rights is to challenge their very humanity. / “ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നത് അവരുടെ മനുഷ്യത്വത്തെ വെല്ലുവിളിക്കലാണ്.” പ്രശസ്തമായ ഈ ഉദ്ധരണി ആരുടേതാണ്?
b) 'Long Walk to Freedom' എന്ന പ്രശസ്തമായ ആത്മകഥ ഇദ്ദേഹത്തിന്റേതാണ്. ആരാണ് ഈ വ്യക്തി?
3 a) മനുഷ്യാവകാശങ്ങളുടെ നാഴികക്കല്ല് എന്നറിയപ്പെടുന്നത്?
b)1215 ജൂൺ 15 ന് ഒപ്പുവയ്ക്കപ്പെട്ട ഈ രേഖ 'Great Charter' എന്നും അറിയപ്പെടുന്നു. ഏതാണത്?
4 a) യു എൻ മനുഷ്യാവകാശ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ?
b) 'ആധുനിക ഗാന്ധി' എന്ന് വിശേ ഷിപ്പിക്കപ്പെട്ട അദ്ദേഹം, കുഷ്ഠരോഗി കൾക്കുള്ള പുനരധിവാസ കേന്ദ്രമാ യി 'ആനന്ദ് വൻ' എന്ന ആശ്രമം സ്ഥാപിച്ചു. അദ്ദേഹത്തെ കണ്ടെത്തൂ.
5 a) 'സർവേ ഭവന്തു സുഖിനഃ' ('May all be happy') എന്ന മുദ്രാവാക്യം ഏത് സ്ഥാപനത്തിന്റെതാണ് ?
b) 1993 ഒക്ടോബർ 12ന് രൂപീക രിക്കപ്പെട്ട ഇതിന്റെ ഇപ്പോഴത്തെ ആക്ടിംഗ് ചെയർപേഴ്സൺ ശ്രീമതി വിജയ ഭാരതി സയാനിയാണ്. ഏതാണ് ഈ സ്ഥാപനം?
ANSWERS
- ആംനസ്റ്റി ഇന്റർനാഷണൽ Amnesty International
- നെൽസൺ മണ്ടേല
- മാഗ്നകാർട്ട
- ബാബാ ആംതേ / മുരളീധർ ദേവീദാസ് ആംതേ
- ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ഇന്ത്യ

